Skip to main content

ഹോട്ടൽ ആണെന്ന് കരുതി വീട്ടിൽ കയറിയ...

 കുറച്ചു ദിവസം മുൻപ് ഓപ്പൺ കിച്ചൻനെ പറ്റി  അഭിപ്രായം ചോദിച്ചു ഒരാൾ ഫേസ്ബുക്കിൽ പോസ്റ്റ്‌ ഇട്ടിരുന്നു.. അതിനു വന്ന മറുപടികൾ മിക്കതും.., ഗസ്റ്റിന് അടുക്കളയിലേ മണം അരോചകം ആവും, അത് കൊണ്ട്, പ്രത്യേകിച്ചും മലയാളികൾക്ക് ഓപ്പൺ കിച്ചൻ ശെരിയായ നടപടിയല്ല എന്നതാണ്...



ശെരിയാണ്... ചിലർക്ക് ഓപ്പൺ കിച്ചൻ എന്ന കോൺസെപ്റ് ഇഷ്ടമില്ലായിരിക്കാം... അത് ഓരോരുത്തരുടെ പേർസണൽ ചോയ്സ്...

എന്നാൽ വർഷത്തിൽ അഞ്ചോ ആറോ തവണ വരുന്ന വിരുന്നുക്കാരനാണോ? ദിവസേനെ വീട്ടിലും അടുക്കളയിലും പെരുമാറുന്ന വീട്ടുകാരുടെ ഇഷ്ടങ്ങൾ ആണോ വീട് വെയ്ക്കുമ്പോൾ പരിഗണിക്കേണ്ടത്?

ഭൂരിഭാഗം സമയവും, ഒറ്റയ്ക്ക് അടുക്കളയിൽ പണിയുന്ന വീട്ടുകാരിയുടെ മാനസികആരോഗ്യം മാത്രം കണക്കിലെടുത്താൽ... ഇനിയുള്ള കാലം ഓപ്പൺ കിച്ചൻ എന്നത്, മലയാളികൾക്കു, കുടുംബബന്ധങ്ങളുടെ കേട്ടുറപ്പിനു ഒരു മുതൽകൂട്ടാവും എന്നതിന് യാതൊരു സംശയവും ഇല്ല.

ഒരു വീട്ടുകാരിക്ക്... എപ്പോഴും അടുക്കളയിൽ പണിച്ചെയ്യുന്നതിനേക്കാൾ മടുപ്പു ഒറ്റപ്പെടുന്നു എന്ന തോന്നലാണ്... വീട്ടുകാരെ കണ്ടുകൊണ്ടും, അവരോടു സംസാരിച്ചു കൊണ്ടും ജോലി ചെയ്യുന്നത്, പണ്ടത്തെ അത്ര സമ്മർദ്ദം ഉണ്ടാക്കില്ല. (അതിനു ഞാൻ guarantee 😊) chk my open kitchen tour over here : https://youtu.be/B07A9DeA1NU

ഓപ്പൺ കിച്ചൻ എന്നത് വിടുക.. ഒരു വീട് പ്ലാൻ ചെയ്യുമ്പോൾ... 24 മണിക്കൂറും അടുക്കളയിൽ പെരുമാറുന്ന ഒരു വീട്ടുകാരിക്ക്, അടുക്കളയിലെ സൗകര്യങ്ങളെ പറ്റി അഭിപ്രായം പറയാൻ പോലും അവകാശമില്ലാത്ത കുടുംബങ്ങൾ ഉണ്ട് എന്നതാണ് സങ്കടകരം.

വീട് എന്നത് നമ്മുക്ക് ജീവിക്കാനും, നമ്മുടെ ഇഷ്ടങ്ങളോടും ബന്ധപ്പെട്ടും കിടക്കുന്ന ഒന്നുമാണ് ... എപ്പോഴോ വരുന്ന ഗസ്റ്റിന് ഇഷ്ടപെടുന്ന രീതിയിൽ നമ്മൾ ജീവിക്കുക എന്ന് പറഞ്ഞാൽ... വീടും, ഹോട്ടലും തമ്മിൽ എന്താ വ്യത്യാസം?

നല്ല പാത്രങ്ങൾ, ബെഡ്ഷീറ്റുകൾ,  പിള്ളേരുടെ നല്ല കളിപ്പാട്ടങ്ങൾ, കുഞ്ഞുങ്ങളെ കൊണ്ട് പടം വരയ്ക്കാൻ അനുവദിക്കാത്ത ചുവരുകൾ, വൃത്തിയുള്ള സോഫ, വൃത്തിയുള്ള കാർപെറ്റ്, ഒക്കെ എന്നേലും വരുന്ന വിരുന്നുകാരനെ കാത്തു ഇരിക്കുന്നു... നമ്മൾ ജീവിക്കാൻ മറന്നു പോകുന്നുണ്ടോ?.. ചിന്തിക്കേണ്ടി ഇരിക്കുന്നു ♥️

ദീപ ജോൺ
01-Oct-2021

Comments

  1. കിച്ചൻ ഓപ്പൺ ആവണോ വേണ്ടയോ എന്നത് തീർത്തും വീട്ടുകാരിയുടെ മാത്രം ചോയിസ് ആണ്. പക്ഷേ വീട് വൃത്തിയാക്കി ഇടേണ്ടത് അത്യാവശ്യം തന്നെയാണ് .വല്ലപ്പോഴും വരുന്ന ഗസ്റ്റിനെ തൃപ്തിപ്പെടുത്താൻ അല്ല പകരം ഇത് എല്ലാ ദിവസവും കണ്ടു കൊണ്ടിരിക്കുന്ന നമ്മുടെ മന സുഖത്തിനു വേണ്ടി.

    ReplyDelete
  2. So true... When we built our home, I didn't care for anything except having an open kitchen. I told my husband, there are three men and one woman in the family. I don't want to be cut off. He agreed, not very gracefully. Fourteen years later, especially in these Corona times when we are all at home, really feeling the value of that one decision.

    ReplyDelete

Post a Comment

Popular posts from this blog

പത്താം ക്ലാസ്സെന്ന കറുത്ത അധ്യായം...!!

എന്റെ വീട്ടിൽ ഒരു പത്താം ക്ലാസുകാരി ഉണ്ടായിരുന്നു....  അതുവരെ ട്യൂഷൻ ഇല്ലാതെ പഠിച്ചവളോട്, 'വെറും peer pressure' കൊണ്ടു, സ്കൂൾ തുറക്കാറായപ്പോൾ  ഞാൻ ചോദിച്ചു... നിനക്ക് ട്യൂഷൻ വെല്ലോം വേണോ....? വേണ്ട എന്നവൾ തറപ്പിച്ചു പറഞ്ഞു... ഡെയിലി കൊണ്ടു വിടാൻ മടിയായിരുന്ന ഞാനാണേ അതിനു നിർബന്ധിക്കാനും പോയില്ല... 🫣.... വർഷം പകുതി ആയപ്പോൾ ക്ലാസ്സിലെ പിള്ളേരൊക്കെ career/ future ഡിസ്‌കസ്സ് ചെയ്യുന്നു... ഏതു സ്കൂളിൽ പ്ലസ് വണ്ണിന് ചേരണം... എന്നു ഡിസ്‌കസ്സ് ചെയ്യുന്നു എന്നൊക്കെ അവൾ വന്നു പറയാൻ തുടങ്ങി.... നമ്മളാണെൽ അങ്ങനെ ഒരു ചിന്ത പോലും ഇല്ലാതെ ഇരിക്കുവാന്.... (The best തന്ത N തള്ള 😎)  പക്ഷെ അവൾക്കു ചെറുതായി ടെൻഷൻ ആവുന്നുണ്ടോ എന്നൊരു തോന്നൽ ആയി എനിക്ക്... ഞാൻ പറഞ്ഞു 'എടി പ്ലസ് വണ്ണിന് ഇഷ്ടപെട്ട വിഷയത്തിൽ ഒരു അഡ്മിഷൻ... അതിനു വേണ്ടി മാത്രം ആണ് നമ്മുക്ക് 10ഇലെ മാർക്ക്‌ വേണ്ടത്.... നീ ടെൻഷൻ അടിക്കേണ്ട...' പറ്റുന്ന പോലെ പഠിച്ചാൽ മതി.... പക്ഷെ അവൾ ടെൻഷൻ ആവുന്നത് എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു... 'വെറും peer pressure'...  ടെൻഷൻ കേറി, ആള് പഠിക്കാതെ.... കണ്ട  webseries ഒക്കെ ഇരുന്നു ക...

40 years of excellence !!! 💃💃💃

 40 years of excellence !!! 💃💃💃 എന്ത് പെട്ടെന്നാണ്....?  നഴ്സറി സ്കൂളിൽ നിന്നും പത്താം ക്ലാസ്സിൽ എത്തിയത്... പഠിക്കുമ്പോൾ എങ്ങനേലും കോളേജിൽ എത്തണം എന്നായിരുന്നു.... കളർ ഡ്രസ്സ്‌ ഇടാൻ വേണ്ടി പ്രീഡിഗ്രി എടുത്തു.... ഡ്രസ്സ്‌ ഒക്കെ ഇട്ടു ചെത്തി നടന്നു... പ്രൊജക്റ്റ്‌ വർക്കിനും വൈവയ്ക്കും കാത്തു നിന്നപ്പോൾ..  എങ്ങനേലും ഈ പണ്ടാരമൊക്കെ തീർന്ന് ഒരു ജോലി ആയാൽ മതിയെന്നായിരുന്നു.... വായിനോട്ടവും, പ്രേമിക്കാൻ ഉള്ള ഒരു ചാൻസ് ഉം നോക്കി നോക്കി നടന്നു....ദാ ന്നു പറഞ്ഞു കോളേജ് കാലം തീർന്നു...  ജോലിയായി.... ജോലിയുടെ പ്രഷർ കൂടി കൂടി വന്നപ്പോൾ എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടാൽ മതി എന്നായിരുന്നു..... രക്ഷപെട്ടു എന്നും പറഞ്ഞു ഓടി ചെന്നത് ലവ് കം അറേഞ്ജ്ഡ് മാര്യേജിൽ 😂...... പിന്നെ വീട്ടുകാരിയായി ആയി, കോംപ്ലക്സ്കൾ ആയി, ഫെമിനിസ്റ്റ് ആയി, ഇടയ്ക്കിടയ്ക്ക് ഡിവോഴ്സ് ചെയ്യണമെന്നായി, പിള്ളേരായി, അവരുടെ കാര്യങ്ങളായി, പഠിത്തമായി , വീട്ടുജോലിയായി ... ഗതികേടുകൾ കൂടി കൂടി വന്നു.... കയ്യിലിരുപ്പ് കൊണ്ട് ജോലി പോയി.. വീട്ടിലിരുപ്പായി... കരച്ചിലായി, പിന്നെ അടുത്ത പണി തപ്പലായി.... എന്തൊക്കെയോ ആകാൻ വേണ്ടി ...

Crying is bad - അല്ലെ അമ്മാ?

A small talk about emotional regulation with my 5yr old annieyamma 💕 കുറെ നാളായി ചുമയും ജലദോഷവും മാറാതെ നിന്നതിനാൽ ആനിക്കുട്ടിക്ക് ബ്ലഡ്‌ ടെസ്റ്റ്‌  ഉം xray യും പറഞ്ഞു ഡോക്ടർ... ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യുന്നിടത്തെ കോലാഹലം ഒക്കെ കഴിഞ്ഞു, കരഞ്ഞു മൂക്ക് തിരുമി ഇരിക്കുന്ന ആനിയോട്, ഒന്ന് സമാധാനിപ്പിക്കാൻ വേണ്ടി ഞാൻ പറഞ്ഞു - "ആഹാ ആനിക്കുട്ടി brave ആണല്ലോ?... " വലിയ പ്രസന്നത ഒന്നും ഇല്ലാതെ ആനിയമ്മ - "ഇല്ല അമ്മാ ... crying is bad; and I cried" പിന്നെ ആളൊന്നും മിണ്ടുന്നില്ല.... "പക്ഷെ ആനി ആ സിറ്റുവേഷൻ ഫേസ് ചെയ്തല്ലോ? അപ്പൊ ആനി brave അല്ലെ...?" "No അമ്മാ ... crying bad ആണ്... And I cried..." "ഇല്ല മോളെ crying എന്നാൽ, laughing, angry ഒക്കെ പോലെ ഉള്ള ഒരു emotion ആണ് അത് നമ്മുക്ക് express ചെയ്യാം...." ആനിയമ്മ convinced അല്ല....🙄🙄🙄 "അമ്മയ്ക്ക് തലവേദന വരുമ്പോൾ അമ്മ കരയാറില്ലേ? അത് കൊണ്ട് അമ്മ brave അല്ലാണ്ട് ആവുമോ? നമ്മൾ ആ pain deal ചെയ്യുന്നില്ലേ? so we are brave... ആനി ആണേലും ബ്ലഡ്‌ എടുത്തപ്പോൾ runaway ചെയ്തില്ലലോ... അത് ഡീൽ  ചെയ്തില്...