എന്റെ ശരീരഭാരം, കഴിഞ്ഞ ഒരു ആറു വർഷ കാലമായി 95-98 kg ആണ്. ഷോപ്പിംഗ് മാളിലോ, പിക്നിക് നോ പോയാൽ അന്ന് വൈകിട്ടും പിന്നെയുള്ള രണ്ടു മൂന്നു ദിവസം ഞാൻ കിടപ്പായിരിക്കും, അത്രയ്ക്ക് ആരോഗ്യം ആണ്.... തലവേദന കൂടപ്പിറപ്പാണ്..., ഓർമ വെച്ച നാൾ മുതൽ crocin ഉം പാരസെറ്റമോൾ ഉം കഴിച്ചു തുടങ്ങിയതാ ഇപ്പോ അതിനൊന്നും effect ഇല്ല, മുട്ടായി കഴിക്കുന്ന പോലെ എന്നും കഴിക്കാം എന്ന് മാത്രം ... പത്താം ക്ലാസ്സ് കഴിഞ്ഞപ്പോൾ അചാച്ചി എനിക്കൊരു ടുവീലർ വാങ്ങി തന്നു, പിന്നെ പാല് വാങ്ങാൻ പോകാനോ, അരി പൊടിപ്പിക്കാൻ പോകാനാണേൽ പോലും ഞാൻ അതിലെ പോകു... സ്റ്റെപ് മാക്സിമം ഒഴിവാക്കി, ലിഫ്റ്റ് നോക്കി നിന്ന് നിന്ന്, മുട്ടൊന്നും അനക്കാൻ പറ്റാത്ത അവസ്ഥ ആയി.... അപ്പോ എന്റെ physical fitness നെ പറ്റി ഒരു ഏകദേശ ധാരണ മനസിലായല്ലോ... പിന്നെ ദേഹം മുഴുവൻ stiff ആയി, പണി കിട്ടുന്ന Fibromyalgia യും cervical spondylosis ഉം കൂടി diagnosis ചെയ്തു കിട്ടി ബോധിച്ചു കഴിഞ്ഞപ്പോൾ, എന്റെ mindset എനിക്കിനി ഒരിക്കലും ഒരു healthy state ഇലേക്ക് വരാൻ പറ്റില്ല എന്നതായിരുന്നു. പെട്ടെന്ന് ഒരു ആവേശത്തിന് dieting തുടങ്ങിയാലും ഏറിയാൽ 2-3ആഴ്ച, വീണ്ടും ഞാൻ പഴയ പടി ആകും.