Skip to main content

എന്റെ ഒരു ചിന്ന transformation story

എന്റെ ശരീരഭാരം, കഴിഞ്ഞ ഒരു ആറു വർഷ കാലമായി 95-98 kg ആണ്. ഷോപ്പിംഗ് മാളിലോ, പിക്നിക് നോ പോയാൽ അന്ന് വൈകിട്ടും പിന്നെയുള്ള രണ്ടു മൂന്നു ദിവസം ഞാൻ കിടപ്പായിരിക്കും, അത്രയ്ക്ക് ആരോഗ്യം ആണ്....

തലവേദന കൂടപ്പിറപ്പാണ്..., ഓർമ വെച്ച നാൾ മുതൽ crocin ഉം പാരസെറ്റമോൾ ഉം കഴിച്ചു തുടങ്ങിയതാ ഇപ്പോ അതിനൊന്നും effect ഇല്ല, മുട്ടായി കഴിക്കുന്ന പോലെ എന്നും കഴിക്കാം എന്ന് മാത്രം ...


പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ അചാച്ചി എനിക്കൊരു ടുവീലർ വാങ്ങി തന്നു, പിന്നെ പാല് വാങ്ങാൻ പോകാനോ, അരി പൊടിപ്പിക്കാൻ പോകാനാണേൽ പോലും ഞാൻ അതിലെ പോകു... സ്റ്റെപ് മാക്സിമം ഒഴിവാക്കി, ലിഫ്റ്റ് നോക്കി നിന്ന് നിന്ന്,  മുട്ടൊന്നും അനക്കാൻ പറ്റാത്ത അവസ്ഥ ആയി.... അപ്പോ എന്റെ physical fitness നെ പറ്റി ഒരു ഏകദേശ ധാരണ മനസിലായല്ലോ...


പിന്നെ ദേഹം മുഴുവൻ stiff ആയി, പണി കിട്ടുന്ന Fibromyalgia യും cervical spondylosis ഉം കൂടി diagnosis ചെയ്തു കിട്ടി ബോധിച്ചു കഴിഞ്ഞപ്പോൾ, എന്റെ mindset എനിക്കിനി ഒരിക്കലും ഒരു healthy state ഇലേക്ക് വരാൻ പറ്റില്ല എന്നതായിരുന്നു.


പെട്ടെന്ന് ഒരു ആവേശത്തിന് dieting തുടങ്ങിയാലും ഏറിയാൽ 2-3ആഴ്ച, വീണ്ടും ഞാൻ പഴയ പടി ആകും...


അതുകൊണ്ട് തന്നെ... എന്റെ ഡോക്ടറും physiotherapist ഉം വര്ഷങ്ങളായി എന്നോട് weight കുറയ്ക്കാനും, ഒരു healthy lifestyle ലേക്ക് വരാൻ പറഞ്ഞിട്ടും, എന്തിനു... കേറി ചെല്ലുന്ന എല്ലാ കടകളിലും ഉള്ള സെയിൽസ് പേർസണസിന്റെ പുച്ഛത്തോടെ ഉള്ള "മാഡത്തിന് പറ്റിയ size ഡ്രസ്സ്‌ ഇവിടെ ഇല്ല" എന്ന വർത്തമാനത്തിനും, എന്റെ ബെഡ്‌റൂമിലെ കണ്ണാടിക്ക് പോലും എന്റെ mindset ഇനെ ഒന്ന് മാറ്റാൻ പറ്റിയില്ല എന്നതാണ് വാസ്തവം....


പിന്നെ ഞാൻ ആയിരിക്കുന്ന അവസ്ഥ യിൽ എന്നെ അംഗീകരിക്കണം എന്ന ലൈൻ ന്യായീകരണങ്ങൾ ഒക്കെ കൊണ്ടുവന്നു. പോസിറ്റീവ് ആയിരിക്കാൻ അത് നല്ലതാണ് പക്ഷെ... എന്റെ ഡേ ടുഡേ ലൈഫ് നെ അത് ബാധിച്ചു തുടങ്ങിയിരുന്നു.... വൈകിയാണ് ഞാൻ അത് മനസിലാകുന്നത്....ഈ കഴിഞ്ഞ 2021 ഡിസംബർ മാസം... എനിക്കൊരു വലിയ അടി കിട്ടി(കഥ ഞാൻ പിന്നെ പറയാം ); ഞാൻ ഏറ്റവും കൂടുതൽ അഹങ്കരിച്ചിരുന്ന ഒരു കാര്യത്തിന് കിട്ടിയ ഒരു അടി.... അത് പക്ഷെ ഞാൻ എന്റെ physical fitness നോക്കാത്തത് കൊണ്ടായിരുന്നു എന്നത്, വലിയ ഒരു shocking ആയിട്ടുള്ള തിരിച്ചറിവ് ആയിരുന്നു....


ജനുവരി 2022 04...  ഷോക്കിൽ നിന്നും പതിയെ recover ആയി, ഞാൻ വർഷങ്ങൾക്കു ശേഷം പയ്യെ നടക്കാൻ തുടങ്ങി...., വീട്ടിൽ തന്നെ terrace വരെ കേറിയാൽ കിതച്ചിരുന്ന ഞാൻ, ആദ്യം 10 മിനിറ്റ് ആണ് നടന്നത്... പിന്നെ അത് 15മിനിറ്റ് ആയി,30 മിനിറ്റ് ആയി ഇന്നിപ്പോ ഇപ്പോ ഫെബ്രുവരി 22, 2022 നു 1 മണിക്കൂർ ഓളം നടക്കും കിതയ്ക്കാതെ.... പേട്ടയിൽ നിന്ന്, വഞ്ചിയൂർ കോടതി വരെ..., അവിടെ നിന്ന് തിരികെ.... (എനിക്ക് അത് വലിയ കാര്യം ആണ് കേട്ടോ )


നടത്തം മാത്രം അല്ല sustainable ആയ ഒരു ഫുഡ്‌ ഹാബിറ്റ് ഉം ഞാൻ ഉണ്ടാക്കി എടുത്തു...🤗 Crash diet ഉം, fancy diet ഉം ഒന്നും എന്നെ കൊണ്ട് പറ്റില്ല... എനിക്ക് നമ്മുടെ ചോറും പയറും അച്ചാറും ചമ്മന്തിയും ഒന്നും മാറ്റി നിർത്താൻ പറ്റില്ല.. സൊ അതെല്ലാം കഴിക്കും, അതിന്റെ quantity, and രീതി ഒന്ന് മാറ്റി പിടിച്ചു...


രാവിലെ ഉള്ള ചായ മാറ്റി, വെള്ളം നീട്ടി 1 ഗ്ലാസ്‌ പാൽ, without പഞ്ചാര, പിന്നെ ദോശ ഇഡലി സാമ്പാർ, ഇടിയപ്പം, പുട്ട് എന്ത് വേണേൽ ആവാം പക്ഷെ ആകെ രണ്ടേ രണ്ടു എണ്ണം (പുട്ട് ആണേൽ കാൽ കുറ്റി), കറി കൂട്ടാം, വിശക്കുന്നേൽ ഒരു പഴം ആവാം അത്രേയുള്ളൂ... ഉച്ചയ്ക്ക് 4-5 തവി ചോറിൽ നിന്ന് മുക്കാൽ തവി ചോറു ആക്കി എടുത്തു as usual കറികൾ കഴിക്കും, ചമ്മന്തി, പപ്പടം, തോരൻ, മോരു, മെഴുക്കുപുരട്ടി എല്ലാം ഉണ്ടാവും ..., ഇടയ്ക്ക് വിശന്നാൽ fruits, വൈകിട്ട് ചായ ഒഴിവാക്കാൻ നോക്കി പക്ഷെ തലവേദന വരുന്നു സൊ, കാൽ കപ്പ്‌ പാൽ ചായ, പിന്നെ വൈകിട്ട് രാവിലെ ഉള്ള ഇഡലി ഓ ചപ്പാത്തിയോ കൂട്ടി ഡിന്നർ, അപ്പൊ quanity of ഇഡലി /ചപ്പാത്തി ഒന്നാക്കി കുറയ്ക്കും. പിന്നെ ഡിന്നർ ഞാൻ 6:30-7 മുന്നേ കഴിക്കും പിന്നെ വെള്ളം മാത്രം... പിന്നെ ഒരു ദിവസം നല്ലോണം വെള്ളവും കുടിക്കും...


ഇതൊന്നും ഒറ്റയടിക്ക് മാറ്റിയെടുത്തല്ല.... പയ്യെ quantity കുറച്ചതാണ്...10-20 ദിവസം എടുത്തു സാലഡ്സ് fillers ആയി വെച്ച് കുറച്ചെടുത്തതാണ്... ഒറ്റയടിക്കല്ല... പ്ലീസ് നോട്ട് ദാറ്റ്‌ കേട്ടോ 😊.


Sugar n jung foods കഴിക്കേണ്ട എന്ന് വെച്ചു. പക്ഷെ  നമ്മളൊക്കെ മനുഷ്യരല്ലേ...🤗🤗 ഇതൊക്കെ കണ്ടാൽ ചിലപ്പോൾ കഴിക്കാൻ തോന്നും, എനിക്ക്  പായസം, ലഡ്ഡു ഒക്കെ കണ്ടാൽ കഴിക്കാൻ ഇപ്പോഴും തോന്നും, അങ്ങനെ കണ്ടാൽ ഞാൻ ഒരു സ്പൂൺ എടുത്തു കഴിക്കും, കുറച്ചു ലഡ്ഡു പൊട്ടിച്ചു കഴിക്കും.., ചിലപ്പോൾ ഒരെണ്ണം മുഴുവൻ കഴിക്കും....എന്നാൽ കഴിച്ചു എന്ന് ഒരു guilt feeling ഒന്നും ഉണ്ടാവില്ല... അതായതു... നമ്മൾ ഹെൽത്തി ആയി കഴിക്കണം, നമ്മൾ കഴിക്കുന്ന ഓരോ ഭക്ഷണവും നമ്മുടെ ശരീരത്തിനെയും മനസ്സിനെയും affect ചെയ്യാൻ കേൾപ്പുള്ളതാണ് എന്ന ബോധം ഉണ്ടായിരിക്കുക എന്നതാണ് പ്രധാനം...


ഫുഡിനോടുള്ള നമ്മുടെ perception തന്നെ മാറുക എന്നതേ ഉള്ളു ; അല്ലാതെ ഇത് കഴിച്ചാൽ വണ്ണം വെയ്ക്കുമോ അത് കൊണ്ട് കഴിക്കുന്നില്ല എന്നല്ല... ഇത് എന്റെ ശരീരത്തിന് ആവശ്യമുണ്ടോ എങ്കിൽ കഴിക്കുക എന്ന രീതിയിലേക്ക് മാറുക...


94.7kg ഉണ്ടായിരുന്ന ഞാൻ 87.9kg ആയി രണ്ടു മാസം കൊണ്ട് 6.8kg കുറച്ചു .. വലിയ മാറ്റം അല്ലെന്നറിയാം, പക്ഷെ എന്നെ സംബന്ധിച്ച് ഇത് എന്നോട്, എന്റെ mindset നെ തന്നെ തോൽപിച്ച, വിജയം ആണ്....


Weight കുറഞ്ഞു എന്നതിനെക്കാൾ, എനിക്ക് ഉണ്ടായ എനർജി ബൂസ്റ്റ്‌ പറഞ്ഞു അറിയിക്കേണ്ടതാണ്... വീട്ടിൽ ഇടയ്ക്കിടയ്ക്ക് static സൈക്കിളിൽ ഞാൻ excercise ചെയ്യുമ്പോൾ, ചെയ്യാൻ വേണ്ടി ചെയ്യുന്ന പോലെ ആയിരുന്നു ചെയ്തിരുന്നത്...


പക്ഷെ നടക്കാൻ പോയി വരുമ്പോൾ... Physically മാത്രം അല്ല mentally യും ഒരു പ്രേത്യേക ഉണർവാണ്... അതിരാവിലെ 5-6 മണിക്കൊക്കെ നടക്കാൻ പോയി വന്നു കഴിഞ്ഞാൽ ദിവസം മുഴുവൻ ഫുൾ ചാർജ് ആയിരിക്കും... ആദ്യത്തെ ഒരു 10-20 ദിവസം കിടപ്പായിരിക്കും 😜 പ്ലീസ് നോട്ട് ദാറ്റ്‌ ടൂ കേട്ടോ 😂... പക്ഷെ നിർത്തരുത് പയ്യെ പയ്യെ സമയം കൂട്ടി കൊണ്ട് വരിക....


കുറേശെ സ്‌ട്രെച്ചിങ് കൂടി ചെയ്യാൻ തുടങ്ങിയപ്പോൾ fibromyagiya related stiffness n pain, ഏതാണ്ട് ഒരു 70-75% കുറവുണ്ട് എന്ന് തന്നെ പറയാം... Fibro attacks ഇന്റെ frequency ആണേലും കുറഞ്ഞു വരുന്നുണ്ട്....


Walking meditation എന്ന ഒരു ആംഗിൾ ഇൽ നോക്കുവാണേൽ, Sleep ക്വാളിറ്റി improve ആയിട്ടുണ്ട്, mood വളരെ വളരെ improve ആയിട്ടുണ്ട്... Stress handle ചെയ്യാൻ പറ്റുന്നുണ്ട്....


കണ്ടാൽ ഇപ്പോഴും വണ്ണം ഒക്കെ ഉണ്ടേലും    ഒരു ലൈറ്റ്നെസ്സ് ഫീൽ ചെയ്യുന്നുണ്ട്, അതിന്റെ കോൺഫിഡൻസും, സന്തോഷവും... 😊


നടത്തം അല്ലാതെ floor excercises, strength, weight ട്രെയിനിങ്സ് ഒന്നും ഞാൻ ചെയ്യുന്നില്ല...


രണ്ടു മാസം കൊണ്ട് എനിക്ക് വന്ന മാറ്റം ഒന്ന് ഷെയർ ചെയ്യണം എന്ന് തോന്നി... പിന്നെ എനിക്ക് അറിയാം... ആരെന്തു പറഞ്ഞാലും, ഓരോന്നിനും അതിന്റെതായ സമയം ഉണ്ട് ദാസാ... 😀... അപ്പോ കാണാം....


With lots of luv💕

Deepa John

22-02-2022

Comments

 1. Wonderful deepa👍🏿👍🏿👍🏿

  ReplyDelete
 2. Wow i felt the change in you when you uploaded birthday video nice happy for itv��

  ReplyDelete
 3. Soooperb... You are motivating me too Chechi... 🥰👍

  ReplyDelete
 4. Keep going chechi👍🏻👍🏻👍🏻

  ReplyDelete
 5. Deepa good
  Enikkum ethu vayichappol weight kurrakkanum ennu thoni ❤❤❤

  ReplyDelete

Post a Comment

Popular posts from this blog

ഹോട്ടൽ ആണെന്ന് കരുതി വീട്ടിൽ കയറിയ...

 കുറച്ചു ദിവസം മുൻപ് ഓപ്പൺ കിച്ചൻനെ പറ്റി  അഭിപ്രായം ചോദിച്ചു ഒരാൾ ഫേസ്ബുക്കിൽ പോസ്റ്റ്‌ ഇട്ടിരുന്നു.. അതിനു വന്ന മറുപടികൾ മിക്കതും.., ഗസ്റ്റിന് അടുക്കളയിലേ മണം അരോചകം ആവും, അത് കൊണ്ട്, പ്രത്യേകിച്ചും മലയാളികൾക്ക് ഓപ്പൺ കിച്ചൻ ശെരിയായ നടപടിയല്ല എന്നതാണ്... ശെരിയാണ്... ചിലർക്ക് ഓപ്പൺ കിച്ചൻ എന്ന കോൺസെപ്റ് ഇഷ്ടമില്ലായിരിക്കാം... അത് ഓരോരുത്തരുടെ പേർസണൽ ചോയ്സ്... എന്നാൽ വർഷത്തിൽ അഞ്ചോ ആറോ തവണ വരുന്ന വിരുന്നുക്കാരനാണോ? ദിവസേനെ വീട്ടിലും അടുക്കളയിലും പെരുമാറുന്ന വീട്ടുകാരുടെ ഇഷ്ടങ്ങൾ ആണോ വീട് വെയ്ക്കുമ്പോൾ പരിഗണിക്കേണ്ടത്? ഭൂരിഭാഗം സമയവും, ഒറ്റയ്ക്ക് അടുക്കളയിൽ പണിയുന്ന വീട്ടുകാരിയുടെ മാനസികആരോഗ്യം മാത്രം കണക്കിലെടുത്താൽ... ഇനിയുള്ള കാലം ഓപ്പൺ കിച്ചൻ എന്നത്, മലയാളികൾക്കു, കുടുംബബന്ധങ്ങളുടെ കേട്ടുറപ്പിനു ഒരു മുതൽകൂട്ടാവും എന്നതിന് യാതൊരു സംശയവും ഇല്ല. ഒരു വീട്ടുകാരിക്ക്... എപ്പോഴും അടുക്കളയിൽ പണിച്ചെയ്യുന്നതിനേക്കാൾ മടുപ്പു ഒറ്റപ്പെടുന്നു എന്ന തോന്നലാണ്... വീട്ടുകാരെ കണ്ടുകൊണ്ടും, അവരോടു സംസാരിച്ചു കൊണ്ടും ജോലി ചെയ്യുന്നത്, പണ്ടത്തെ അത്ര സമ്മർദ്ദം ഉണ്ടാക്കില്ല. (അതിനു ഞാൻ guarantee 😊) c

".... അപ്പോഴാ അതിന്റെ പുളി മനസിലായത് " ഒരു മെഴുകുതിരി നിർമാണ അപാരത...

 അങ്ങനെ ഇരുന്നപ്പോൾ ആണ്, എനിക്ക് candle മേക്കിങ് പഠിക്കണം എന്നൊരു ആഗ്രഹം.... എന്റെ അമ്മേടെ വാക്കുകളിൽ പറയുവാണേൽ - "തിന്നിട്ടു എല്ലിനിടയിൽ..... ഒന്നിലും ഉറച്ചു നിൽകത്തുമില്ല....." അമ്മ അങ്ങനെ പലതും പറയും... ഇന്ന് ഞാൻ മരിച്ചു പോയാൽ ഈ ആഗ്രഹങ്ങൾ ഒക്കെ സാധിക്കാതെ ആണല്ലോ പോയത് എന്നൊരു വിഷമം ഉണ്ടാവരുത്, യേത് ?....പെട്ടെന്ന് തന്നെ നമ്മുടെ ഗുരു- യൂട്യൂബിന്റെ ആഴങ്ങളിൽ മുങ്ങി തപ്പി... മലയാളത്തിലും, ഹിന്ദിയിലും, ഇംഗ്ലീഷിലും, എന്തിനു ഭാഷ അറിയാത്ത വീഡിയോകൾ വരെ കണ്ടു... ഇനി പ്രാക്ടിക്കൽസ്.... വീട്ടിലെ പാത്രങ്ങളും, പൊട്ടിയ മെഴുകുതിരിയും ഒക്കെ മതി ഒന്ന് experiement ചെയ്യാൻ, എന്നാലും അതല്ലലോ... എങ്ങനെ ആണിതിന്റെ കിടപ്പുവശം അറിയണമല്ലോ.... (അല്ല കുറച്ചു കാശു കൊണ്ട് കളഞ്ഞില്ലേൽ ഒരു സമാധാനവും ഇല്ല....) ചാലക്കകത്തു (i mean chala market), പണ്ട് തെണ്ടി തിരിഞ്ഞു നടന്നപ്പോൾ - സോപ്പ്, അകർബത്തി, candle മേക്കിങ്ങിന്റെ rawmaterials വിൽക്കുന്ന ഒരു wholesale ഷോപ്പ് കണ്ടുപിടിച്ചാരുന്നു... അവിടെ ഒന്ന് പോയി അന്വേഷിച്ചു.... 1000 രൂപയ്ക്ക് സംഭവങ്ങൾ ഒപ്പിച്ചു പോരാമെന്നു കരുതിയ ഞാൻ വണ്ടർ അടിച്ചു പോയി... "