കഴിഞ്ഞ ബ്ലോഗ് പോസ്റ്റിൽ ഒരു മണിക്കൂറോളം നടക്കുന്നതിനെ പറ്റി ഘോരഘോരം പ്രസംഗിച്ചെങ്കിലും.... നടപ്പ് പെട്ടെന്ന് തന്നെ നിർത്തേണ്ടി വന്നു..... തള്ളി മറിച്ചതെല്ലാം വെറുതെയായി .... കാരണം വേറൊന്നുമല്ല ഒരു പട്ടി എനിക്ക് രണ്ടു കിലോമീറ്റർ ഓളം എസ്ക്കോർട് വന്നു എന്നതാണ്.... എല്ലാ ദിവസവും കണ്ടോണ്ടിരുന്ന പട്ടി ആണ്... അന്നേരം ഒക്കെ അതും അതിന്റെ ഫ്രണ്ട്സും ഒക്കെ ഉറക്കം ആയിരിക്കും.... പക്ഷെ പെട്ടന്നു ഒരു ദിവസം അതിനു എന്നോടൊരു പ്രേത്യേക സ്നേഹം.... ഞാൻ നടക്കും അത് പുറകെ നടക്കും... ഞാൻ നിൽക്കും അപ്പൊ ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ, ചില പൂവാലന്മാരൊക്കെ നിൽക്കുന്ന മട്ടിൽ അതും നിൽക്കും... എന്നിട്ട്... അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നോക്കും... ( എനിക്കാണേൽ ആ പട്ടിയുടെ ആക്ഷൻസൊക്കെ കണ്ടിട്ട് ഹിറ്റ്ലർ സിനിമയിലെ ജഗദീഷിനെ ഒക്കെ ഓർമവന്നു .... ) ഒരു ഏരിയ വിട്ടു അടുത്ത് ഏരിയയിലേക്ക് കടക്കുമ്പോൾ....ആ ഏരിയയിൽ പട്ടികൾ എല്ലാം കൂടി കുരച്ചു കൊണ്ട് ഇതിന്റെ നേർക്കു വരും (കാരണം ഇത് ബോർഡർ മാറി കേറിയ പട്ടിയാണല്ലോ... എന്തൊക്കെ റൂൾസ് ആണ് അവർക്കു )... ഇത് എന്റെ കൂടെ നടക്കുന്നത് കൊണ്ട്.. ഇൻ എഫക്ട് ആ പട്ടികൾ എല്ലാ