കഴിഞ്ഞ ബ്ലോഗ് പോസ്റ്റിൽ ഒരു മണിക്കൂറോളം നടക്കുന്നതിനെ പറ്റി ഘോരഘോരം പ്രസംഗിച്ചെങ്കിലും.... നടപ്പ് പെട്ടെന്ന് തന്നെ നിർത്തേണ്ടി വന്നു..... തള്ളി മറിച്ചതെല്ലാം വെറുതെയായി ....
കാരണം വേറൊന്നുമല്ല ഒരു പട്ടി എനിക്ക് രണ്ടു കിലോമീറ്റർ ഓളം എസ്ക്കോർട് വന്നു എന്നതാണ്.... എല്ലാ ദിവസവും കണ്ടോണ്ടിരുന്ന പട്ടി ആണ്... അന്നേരം ഒക്കെ അതും അതിന്റെ ഫ്രണ്ട്സും ഒക്കെ ഉറക്കം ആയിരിക്കും.... പക്ഷെ പെട്ടന്നു ഒരു ദിവസം അതിനു എന്നോടൊരു പ്രേത്യേക സ്നേഹം....
ഞാൻ നടക്കും അത് പുറകെ നടക്കും... ഞാൻ നിൽക്കും അപ്പൊ ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ, ചില പൂവാലന്മാരൊക്കെ നിൽക്കുന്ന മട്ടിൽ അതും നിൽക്കും... എന്നിട്ട്... അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നോക്കും... (എനിക്കാണേൽ ആ പട്ടിയുടെ ആക്ഷൻസൊക്കെ കണ്ടിട്ട് ഹിറ്റ്ലർ സിനിമയിലെ ജഗദീഷിനെ ഒക്കെ ഓർമവന്നു .... )
ഒരു ഏരിയ വിട്ടു അടുത്ത് ഏരിയയിലേക്ക് കടക്കുമ്പോൾ....ആ ഏരിയയിൽ പട്ടികൾ എല്ലാം കൂടി കുരച്ചു കൊണ്ട് ഇതിന്റെ നേർക്കു വരും (കാരണം ഇത് ബോർഡർ മാറി കേറിയ പട്ടിയാണല്ലോ... എന്തൊക്കെ റൂൾസ് ആണ് അവർക്കു )... ഇത് എന്റെ കൂടെ നടക്കുന്നത് കൊണ്ട്.. ഇൻ എഫക്ട് ആ പട്ടികൾ എല്ലാം, ആ ബോർഡർ കടക്കുന്നത് വരെ ഞങ്ങളുടെ പുറകെ കുരച്ചു കൊണ്ട് വരും.. അങ്ങനെ 2-3 ബോർഡർ പാസ്സ് ചെയ്തു....
അത് പോരാത്തതിന് ഓരോ വീട്ടിലേയും പട്ടികളുടെ കുര വേറെ....കുരയ്ക്കും പട്ടി കടിക്കില്ല എന്ന തിയറി സത്യം...എന്ന് അന്നേരം എനിക്ക് ബോധ്യം ആയി ... പക്ഷെ പട്ടിയെ പേടിയുള്ള എനിക്ക് ഈ incident എന്ന് പറഞ്ഞാൽ ഏതാണ്ട് - ' കൂനിന്മേൽ കുരു' പോലെ ആയിരുന്നു... സകല ധൈര്യവും പോയി... ഒരു ആംബുലൻസ് കിട്ടിയാൽ അപ്പൊ ഞാൻ ശവം ആകും അതായിരുന്നു അവസ്ഥ....
ഇടയ്ക്ക് ഒരു ധൈര്യത്തിന് ഒരു കുരിശ്ശടി യുടെ മുന്നിൽ നിന്ന് പ്രാർത്ഥിച്ചു നോക്കി... വേണേൽ വേറെ വല്ലവരുടെയും കൂടെ, അത് പൊയ്ക്കോട്ടേ എന്ന് കരുതി... പക്ഷെ, എവിടെ.... അത് അപ്പോഴും എന്റെ അടുത്ത് നിന്ന് മാറുന്ന ലക്ഷണമില്ല...
പുണ്യാളനും കർത്താവും കൂടി കൈ ഒഴിഞ്ഞ സ്ഥിതിക്ക്... ഞാൻ ഫോൺ എടുത്തു എന്റെ ഭർത്താവിനെ തന്നെ വിളിച്ചു... "ബിജു....ഓടിവായോ ... ഒരു പട്ടി എന്റെ പിറകെ ഉണ്ട്... കൈയും കാലും വിറച്ചിട്ടു നടക്കാൻ പോലും പറ്റുന്നില്ല... "
അതിപ്പോ ഉപദ്രവിക്കുകയോ, കുരയ്ക്കുകയോ ചെയ്താൽ ആരേലും വിളിക്കാം....ഇതിപ്പോ ഒന്നും ചെയ്യുന്നില്ല... കൂടെ ഇങ്ങു പോരുവാണ്.... കാൽ ഒന്ന് തെറ്റിയാൽ അതിനെ ഞാൻ ചവിട്ടും അത്രയ്ക്ക് ചേർന്നാണ് നടക്കുന്നത്....ഓടിക്കാൻ നോക്കിട്ടു നടക്കുന്നുമില്ല.... ഒരു ദയനീയമായ നോട്ടം.. എന്റെ കയ്യിൽ ആണേൽ ഫോൺ മാത്രേ ഉള്ളു.... പിന്നെ എന്ത് കണ്ടിട്ടാണോ ഇതെന്റെ പുറകെ കൂടിയത്?? ഏതാണ്ട് 2 km അതെന്റെ കൂടെ തന്നെ ഉണ്ടായിരുന്നു...
ഇത്രയ്ക്കും പേടിയാണോ പട്ടിയെ എന്ന് ചോദിക്കരുത്.... പൂച്ച, എലി, എന്തിനു പാറ്റ, എട്ടുകാലി ... ഈ വക സാധനങ്ങളെ ഒക്കെ എനിക്ക് ഭയങ്കര പേടിയാണ്...
എന്തായാലും ഒടുവിൽ ഉറങ്ങി കിടന്ന ബിജു, എന്റെ നിലവിളി കേട്ടു ഓടിച്ചാടി ബൈക്കിൽ വന്നു, പകുതി വഴിക്കു എന്റെ നടപ്പ് ഞാൻ അന്ന് അവസാനിപ്പിച്ചു... അന്ന് മൊത്തം... ആകെ അങ്ങ് സ്തംഭിച്ചു ഇരുപ്പായിരുന്നു ....
നടപ്പ് എന്ന വൻമരം വീണു ഇനി ആര്? ഇനി എന്നെ തല്ലി കൊന്നാൽ ഞാൻ പോകത്തില്ല നടക്കാൻ.. അതിപ്പോ വേറെ റൂട്ട് ട്രൈ ചെയ്യാൻ പോലും ധൈര്യം ഇല്ലാണ്ടായി പോയി....അത്രയ്ക്ക് പേടിച്ചു പോയി...5-6 km നടന്ന പോലെ എന്റെ ദേഹം ഒക്കെ വിയർത്തു കുളിച്ചു ആണ് ഞാൻ വീടെത്തിയത് അന്ന്.... ....
ഇനി തിരികെ static സൈക്കിളിൽ തന്നെ തുടരണോ... പക്ഷെ അതിൽ ആ വായിനോട്ടത്തിന്റെ സുഖം ഇല്ലാലോ ... ആ ഒരു മോട്ടിവേഷൻ ആണല്ലോ മോർണിംഗ് walk ഇന്റെ ആ ഒരു ഇത്... ? ഇങ്ങനെ ഒക്കെ ആലോചിച്ചു ഇരുന്നപ്പോൾ ആണ് 7-8 വർഷം മുന്നേ വാങ്ങിയ എന്റെ single speed cycle ഇന്റെ കാര്യം ഓർമ വന്നത്.... പിന്നെ ഒന്നും ആലോചിച്ചില്ല....അതിനെ പൊടി തട്ടി എടുത്തു... കുളിപ്പിച്ച് കുട്ടപ്പി ആക്കി....Alloy frame ആയതു കൊണ്ട് തുരുമ്പു ഒന്നും എടുത്തിട്ടില്ലായിരുന്നു..... Cycle name: Cosmic colors
പല തവണ OLX ഇൽ ഇട്ടു വിൽക്കണം എന്ന് ഓർത്തതാ... 10-40 വയസ്സായിട്ട് ഇനി എങ്ങനെ ആണ് സൈക്കിൾ ചവിട്ടുന്നെ? ആൾക്കാർ എന്ത് കരുതും എന്നൊക്കെ ഓർത്തു... ഇതിവിടെ ഇരുന്നു തുരുമ്പു എടുക്കുന്നതിനെ ക്കാൾ വല്ലവരും കൊണ്ടുപോയി ഓടിക്കട്ടെ എന്നൊക്കെ ഓർത്തു... പിന്നേം അന്ന വലുതാകുമ്പോൾ കൊടുക്കാം എന്ന് കരുതി വെച്ചിരുന്നതാ... അതിപ്പോ എന്തായാലും ഉപകാരമായി.... ... ഇതാ പറയുന്നേ എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ ....
ചെയിൻ മാത്രം തുരുമ്പെടുത്തു... അത് ഓയിൽ ഇട്ടു റെഡി ആക്കി... കാറ്റൊക്കെ അടിച്ചു....വൈകിട്ട് തന്നെ പോയി ഹെഡ് ലൈറ്റ് ഉം ടേൽ ലൈറ്റ് ഉം വാങ്ങി ഫിറ്റ് ചെയ്തു... വൈകിട്ട് ഒരു ട്രയൽ റൺ, റോഡിൽ നടത്തി... ഓൾ സെറ്റ്...
ഇപ്പോ രണ്ടു ആഴ്ച ആയി സൈക്കിൾ ആണ് താരം ....1 മണിക്കൂർ നടത്തതിന് പകരം 30മിനിറ്റ്സ് സൈക്ലിങ് ധാരാളം... തുടക്കത്തിൽ അൽപ്പം മുട്ടുവേദന ഉണ്ടായിരുന്നു... റൂട്ട് ഒന്നു മാറ്റി പിടിച്ചപ്പോൾ അത് ഒക്കെ ആയി... (ആദ്യമേ ഞാൻ കുഞ്ഞു കേറ്റം ചവിട്ടാൻ ശ്രമിച്ചു, ഇപ്പോ താരതമ്യേനെ straight റോഡ് ആണ് നോക്കുന്നത് ) (റൂട്ട് : pettah - westfort - enchaykkal (around 5. 5 km))
പെട്ടെന്ന് തന്നെ heart rate ഭയങ്കരമായി കൂടുന്നത്, നമ്മുക്ക് നന്നായി അറിയാൻ പറ്റും സൈക്കിളിൽ.... പിന്നെ നല്ലോണം വിയർക്കും... പക്ഷെ അതിനോടൊപ്പം നല്ല തണുത്ത കാറ്റും കൂടി കിട്ടുമ്പോൾ ഒരു അടിപൊളി ഫീൽ ആണ്...
നല്ല പൊക്കത്തിൽ, സൂപ്പർ ആയി... വീടുകൾ, പറമ്പുകൾ ഒക്കെ വായിനോക്കാം എന്നതാണ് ഹൈലൈറ്റ് ... ... ആൾക്കാരെയും ....
ഇപ്പോൾ ഉള്ള റൂട്ടിലും പട്ടികൾ ഒത്തിരി ഉണ്ട്... അതൊരു പ്രശ്നം തന്നെ ആണ്... അതിപ്പോ ബിജുന്റെ തിയറി അനുസരിച്ചു ഇന്ത്യാ മഹാരാജ്യത്തു പട്ടികൾ ഇല്ലാത്ത സ്ഥലം ഉണ്ടാവില്ല.... അങ്ങനെ പറഞ്ഞു സമാധാനിക്കുവാന്....
പിന്നെ ആകെ ഉള്ള ഒരു ധൈര്യം... ഒരു കൂട്ടം പട്ടികളുടെ ഒരു പട ദൂരെ കണ്ടാൽ ഉടനെ സൈക്കിൾ തിരിച്ചു.....വന്ന വഴി തിരിച്ചു പോകാമല്ലോ എന്നതാണ് .... ഇനി എന്നാണോ പട്ടികൾ എന്റെ സൈക്കിൾ ഇന്റെ പുറകെ വരുന്നത് ... പേടിയുണ്ട്.. നല്ല പേടിയുണ്ട്...
"പട്ടിയെ പേടിക്കാതെ നടക്കാൻ 101 വഴികൾ" പുസ്തകം കിട്ടുമോ എന്ന് നോക്കണം
പിന്നെ ഉള്ളത് ആൾക്കാരുടെ നോട്ടമാണ്... കാരണം ശെരിക്കുള്ള cycle ക്ലബ് കാരുടെ കൂടെ അല്ലാത്തതിനാൽ, അതായതു അവരുടെ വേഷം അല്ല എന്റേത്... ഒരു ലോക്കൽ സെറ്റപ്പ് ആയതു കൊണ്ട് ( ലൂസ് കുർത്ത n ട്രാക്ക് പാന്റ്സ് പിന്നെ ഷൂസ് ) ആൾക്കാർ പെട്ടന്ന് നോട്ടീസ് ചെയ്യും, അന്യഗ്രഹജീവിയെ പോലെ നോക്കും.. നമ്മുക്ക് അതൊരു പ്രശ്നമേ അല്ല.... എങ്കിലും വെറുതെ മനുഷ്യർക്ക് ഒരു ഉതപ്പിന് കാരണം ആകേണ്ട എന്ന് കരുതി 5:45am നു സ്റ്റാർട്ട് ചെയ്തു 6:30am ഒക്കെ ആകുമ്പോൾ നിർത്തി വരത്തൊക്കെ രീതിയിൽ പ്ലാൻ ചെയ്യും....
പിന്നെ വൈകിട്ട് അന്നകുട്ടിയുടെ കൂടെ ഒരു 10-15 മിനിറ്റ് നമ്മുടെ ലയ്നിൽ മാത്രം evening റൗണ്ട് കൂടി ഉണ്ട് കേട്ടോ... നമ്മുടെ ലയ്നിൽ ആദ്യമൊക്കെ ആളുകൾ സൂക്ഷിച്ചു നോക്കുമായിരുന്നെങ്കിലും... നല്ലോണം വെളുക്കെ ചിരിച്ചു, സംസാരിച്ചൊക്കെ പോകുന്നത് കൊണ്ട് ഇപ്പോ എല്ലാവർക്കും ഇങ്ങനെ ഒരാൾ ഇവിടെ താമസം ഉണ്ട് എന്ന കാര്യം മനസിലായി
പിന്നെ നടന്നു തുടങ്ങിയപ്പോൾ ഉണ്ടായിരുന്ന പോലെ cycle ചവിട്ടി തുടങ്ങിയപ്പോ അസാധ്യ കാലുവേദനയും, ശരീര വേദനയും ആണ്... ദിവസവും അന്നക്കുട്ടിയും ബിജുവും ആണ് കാല് തിരുമി തരുന്നത് , അവർക്കു പ്രേത്യേക ഉപകാരസ്മരണ
ഇപ്പോഴത്തെ അപ്ഡേറ്റ് : കഴിഞ്ഞ പോസ്റ്റിൽ body weight : 94.7 kg തുടങ്ങി... 87.9kg അവസാനിച്ചു.. അതിപ്പോ 86.1 kg എത്തിയിട്ടുണ്ട്... (Total 8.6kg from Jan2021 ) വെയിസ്റ് ലൈൻ 46ഇഞ്ച് ഇൽ നിന്ന് 44ഇഞ്ച് ആയിട്ടുണ്ട്... ഇനിയിപ്പോ കാര്യങ്ങൾ പതുക്കെ ആയിരിക്കും.... പെട്ടന്ന് വന്ന ആ ഡിഫറെൻസ് അടുത്തടുത്ത മാസങ്ങളിൽ കാണാൻ ബുദ്ധിമുട്ട് ആയിരിക്കും കാരണം... ബോഡി ഇപ്പോ മനസിലാക്കി തുടങ്ങിയിരിക്കുന്നു... ഇപ്പോ ഭക്ഷണം കുറച്ചു കൊടുത്താലും ഉള്ളത് കൊണ്ട് ഓണം പോലെ കഴിയാനും അത് പഠിച്ചു തുടങ്ങിയിരിക്കുന്നു ... ഇനി ഇപ്പൊ saturation mode ആണ്... റെസിസ്റ്റൻസ് break ചെയ്യാൻ....ഇനി 18ഉം 19ഉം അടവുകൾ എടുക്കണം... ഞാൻ അപ്ഡേറ്റ് ചെയ്തേക്കാം....
അപ്പൊ കാണാം
ദീപ ജോൺ
16-Mar-2022
👏👏
ReplyDelete👍👍.vayichapo kurachuchirichu.karanam aa feeling manassilavunnund.pandoru peppatti odicha pedi ullilullond enikum parichayamillatha pattikale pediya.
ReplyDelete😂😂😂
ReplyDelete