മനസിലായില്ലേ യൂട്യൂബ് ഇന്റെ പുതിയ റൂൾ....  സാധാരണ കാരുടെ അറിവിലേക്ക്,  എന്റെ ചെറിയ അറിവ് പങ്കു വെച്ചോട്ടെ... തെറ്റ് കുറ്റങ്ങൾ ഉണ്ടേൽ 'ലേലു അല്ലു ലേലു അല്ലു '...   ചിൽഡ്രൻസ് ഓൺലൈൻ പ്രൈവസി പ്രൊട്ടക്ഷൻ ആക്ട്...  അതാണ് സംഭവം... അതുമായി സഹകരിച്ചു പോയില്ലേൽ യൂട്യൂബിന് പണി കിട്ടുമെന്നായപ്പോൾ... യൂട്യൂബ്,  യൂട്യൂബിൽ  വീഡിയോസ് ഉണ്ടാക്കുന്നവരുടെ മേൽ ചെറിയ (വലിയ ) ഒരു നിബന്ധന കൊണ്ടുവന്നിരിക്കുന്നു....  അവരുടെ ആവശ്യം സിമ്പിൾ ആണ്... പക്ഷെ നമ്മുക്ക് അത് ഒരു പവര്ഫുൾ പണി ആയിട്ടാണ് തോന്നുന്നത്....   നമ്മുടെ വീഡിയോസ് കുട്ടികൾക്കുള്ളതാണോ അല്ലയോ എന്നു നമ്മൾ യൂട്യൂബിന് പറഞ്ഞു കൊടുക്കണം... കാര്യം സിമ്പിൾ.... പക്ഷെ അതിനകത്തു,  കുട്ടികൾക്കുള്ളതാണോ എന്നു കണ്ടുപിടിക്കാനുള്ള കുറെ criteria അഥവാ ഒരു വലിയ കൂട്ടം ലിസ്റ്റ് കൊടുത്തിട്ടുണ്ട്... നേരെചൊവ്വേ ഇംഗ്ലീഷ് അറിയാവുന്നവർക്ക് പോലും,  അതിലെ if, else കണ്ടിഷൻസ് മനസിലാകുന്നില്ല... അപ്പോൾ ബാക്കി ഉള്ളവരുടെ കാര്യമോ.... കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ളതു എന്നാൽ,  കുഞ്ഞുങ്ങൾ കാണാൻ സാധ്യത ഉള്ളതും പെടും.. അതായത് കുഞ്ഞുങ്ങൾ ഉണ്ടേലും,...