Skip to main content

Posts

Showing posts from June, 2020

ഈ നരകത്തിൽ നിന്നു എന്നെ കര കേറ്റാൻ ആരുമില്ലേ

ആഗ്രഹങ്ങൾ ഒത്തിരി ഉണ്ട് പക്ഷെ എന്ത് ചെയ്യാനാ,  എന്റെ ജീവിതം ഈ നരകത്തിൽ കിടന്നു തീരും എന്നാ തോന്നുന്നേ....   ഇന്ന് ഞാൻ പറയാൻ പോണേ...  self pitying നെ പറ്റി ആണ്...  എന്താണ് self pitying?  നിങ്ങൾക്ക് മനസിലാകുന്ന കുറച്ചു examples പറയാം.... 1. ഞാൻ എത്ര ശ്രമിച്ചാലും ഒരു ജോലിയും കിട്ടില്ല... 2. എന്റെ ജീവിതം ഇങ്ങനെ തന്നെയാ...   3. ഞാൻ എത്ര ശ്രമിച്ചാലും ഒരിടത്തും എത്തില്ല... 4.  പഠിക്കേണ്ട സമയത്തു ഞാൻ പഠിച്ചില്ല അതാണ് ഞാൻ ഇപ്പോൾ  അനുഭവിക്കുന്നത്...  5. എന്റെ അച്ഛനും അമ്മയും പഠിപ്പില്ലാത്തവരാ അതോണ്ട് എനിക്കും, എന്റെ മക്കൾക്കും ഒന്നും വലിയ തല ഉണ്ടാവില്ല...  6. ഏതു പ്രോജെക്ടിൽ,  അല്ലേൽ ഏതു ജോലിക്ക് കേറിയാലും എനിക്ക് പാരപ്പണിയാൻ ഒരാൾ കാണും പിന്നെ എങ്ങനെ ഞാൻ പച്ച പിടിക്കും...  7. വീട്ടുകാര്യവും,  മക്കടെ കാര്യവും,  ഭർത്താവിന്റെ കാര്യവും,  പ്രായമായ അപ്പന്റെ അമ്മയുടേം കാര്യം നോക്കി കഴിഞ്ഞു ഞാൻ എന്ത് ചെയ്യാനാ...?   ഈ  രീതിയിൽ  ,  സ്വയം ആയിട്ടുള്ള ഈ മാർക്കിടൽ ആണ് self pitying അല്ലേൽ feeling സോറി f...

Ivory Throne: Chronicles of the House of Travancore

ഞാൻ വളർന്നത്,  തിരുവനന്തപുരത്തു ആയതു കൊണ്ട് തന്നെ,  ശ്രീ പദ്മനാഭസ്വാമിയും,  ശ്രീ പദ്മനാഭ ദാസനായ,  ശ്രീ ചിത്തിര തിരുനാൾനെയും കുറിച്ച് കാര്യമായി അറിയാൻ സാധിക്കുന്നതൊക്കെയും അറിയാൻ ശ്രമിക്കുമായിരുന്നു,  കുഞ്ഞിലേ മുതൽ... കാരണം മ്യൂസിയം, റെയിൽവേ സ്റ്റേഷൻ,  ശ്രീ ചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്,   കനകകുന്നുകൊട്ടാരം,  അങ്ങനെ തിരുവന്തപുരത്തു എവിടെ തിരിഞ്ഞു നോക്കിയാലും... രാജകുടുംബത്തിന്റെ ഒരു കയ്യൊപ്പു,  കാണാമായിരുന്നു....   അതുകൊണ്ട് തന്നെ പതിയെ പതിയെ,  ഒരു തരം രാജഭക്തി എന്ന് വേണേൽ പറയാം.. എന്റെ ഉള്ളിൽ കൂടി കൂടി വന്നു... കന്യാകുമാരി പോകും വഴി ഉള്ള,  പദ്മനാഭപുരം കൊട്ടാരവും,  ഇവിടെ ഉള്ള കുതിരമാളികയിലും  ഒക്കെ പോകുമ്പോൾ,  അവിടുത്തെ ഗൈഡ്,  രാജാക്കന്മാരുടെ ജീവിത രീതിയും,  പിന്നെ ടെലിവിഷൻ/പത്രം എന്നിവയിൽ കൂടി ഇപ്പോഴത്തെ രാജകുടുംബാംഗങ്ങളുടെ ലാളിത്യം ഒക്കെ കണ്ടു കഴിഞ്ഞപ്പോൾ,  ആരാധന കൂടി കൂടി വന്നു...  സ്വതവേ സെൽഫ് ഹെല്പ്/മോട്ടിവേഷൻ  സ്റ്റൈൽ ബുക്കുകൾ വാങ്ങിക്കുന്ന ഞാൻ,...