സ്കൂളിൽ പഠിക്കുന്ന സമയത്തു, കെജി സെക്ഷനിൽ ഒക്കെ, പാട്ടിനും ഡാൻസിനും ഒക്കെ എന്നെ എടുത്തിരുന്നു.. പക്ഷെ ശാസ്ത്രീയമായി പഠിക്കാൻ പറ്റാത്തത് കൊണ്ട്..🥺 വലുതായപ്പോൾ (എന്നുവെച്ചാൽ 7-8 ക്ലാസ്സൊക്കെ ആയപ്പോൾ ), ശാസ്ത്രീയമായി പഠിച്ച, മുദ്രകൾ ഒക്കെ അറിയാവുന്നവരെ ആയിരുന്നു ഏതു പരിപാടികൾക്കും ടീച്ചേർസ് വിളിക്കുന്നത്... ശാസ്ത്രീയമായി പഠിക്കാത്തതു എന്താണ് എന്ന് ചോദിക്കരുത്... അന്നൊന്നും സ്വന്തം മകൾ ഒരു വലിയ കലാകാരി ആണെന്ന തിരിച്ചറിവ്, എന്റെ അചാച്ചിക്ക് ഇല്ലാണ്ട് പോയി... അല്ലേൽ ശാസ്ത്രീയ സംഗീതം പഠിക്കണം എന്ന് പറഞ്ഞപ്പോൾ, ചൂട് ചേമ്പ് എടുത്തു വായിൽ ഇട്ടാൽ മതി എന്ന് പറയുവോ? 🤭🥺🤪 നമ്മുക്ക് ഷൈൻ ചെയ്യണം എന്ന് ആഗ്രഹം ഉണ്ടെലും, നമ്മുക്ക് കിട്ടുന്നത് വെല്ല പ്യൂൺ ആയി ടാബ്ളോയ്ക്കു നിൽക്കാനോ, സ്റ്റേജ് നിറഞ്ഞു നിന്നു ഗ്രൂപ്പ് സോങ് പാടുന്നതിനു ഇടയ്ക്ക് നിന്നു ചുണ്ട് അനക്കാനോ ഒക്കെ ആയിരിക്കും... ഇനി എങ്ങാനും വെല്ല ഡാൻസ് ഗ്രൂപ്പിലും സെലെക്ഷൻ കിട്ടിയാലോ, ശാസ്ത്രീയ നൃത്തക്കാരുടെ മുദ്രകളുടെ ഒപ്പം നമ്മുക്ക് എത്താനൊക്കില്ല... അവർ പഠിപ്പിക്കുമ്പോൾ ആണേലും, ഒരു പുച്ഛം ഫീൽ ചെയ്യും.... പിന്നെ അവർ തമ്മിൽ ഉ