അടുക്കളയിൽ നിന്നും ഒരു മറുപടി.... എന്റെ ഒരു ആൺസുഹൃത്ത്, ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ നെ പറ്റി ഞാൻ എഴുതിയപ്പോൾ പറഞ്ഞ കുറച്ചു ഡയലോഗ്കൾ ആണ്... അതേ ഡയലോഗ്കൾ, ഇതേ പോലെ മറ്റു പല പോസ്റ്റുകളുടെ താഴെയും കണ്ടു...അതിനു എന്റേതായ രീതിയിൽ കുറച്ചു വിശദീകരണങ്ങൾ ആണ് താഴെ .... ഉറക്കം നടിക്കുന്നവരോട് , കണ്ണടച്ചു ഇരുട്ടാക്കുന്നവരോട് സംസാരിക്കാൻ/വാദിക്കാൻ പോകുന്നത് തന്നെ വിഢിത്തം ആണ്.... പിന്നെ എഴുത്തു എന്നത് എന്റെ നിലപാടുകൾ എക്സ്പ്രസ്സ് ചെയ്യാനുള്ള ഒരു വേദിയാണ്... അതും 'എന്റെ ഭർത്താവ് അനുവദിച്ചു തരുന്ന സ്വാതന്ത്ര്യം' ഒന്നുകൊണ്ടു മാത്രമാണ് എനിക്കിതൊക്കെ ചെയ്യാൻ ഒക്കുന്നതും.... എന്റെ ഭർത്താവിന്റെ അനുവാദം ഇല്ലെങ്കിൽ, എനിക്ക് രണ്ടേ രണ്ടു ഓപ്ഷനെ ഉള്ളു... ഒന്നെങ്കിൽ ഞാൻ എഴുതാതിരിക്കുക🤭, അല്ലേൽ പുള്ളിയെ ഡിവോഴ്സ് ചെയ്തിട്ട്, പോയി എഴുതി സായൂജ്യം അടയുക 😜 /അഭിപ്രായം പ്രകടിപ്പിക്കുക.... ഒരു സ്ത്രീ സ്വന്തം നിലപാടുകൾ, ഭർത്താവിനോ/മകനോ /അച്ഛനോ /സഹോദരനോടൊപ്പം ജീവിച്ചു കൊണ്ട് തുറന്നു പറയുന്നു എങ്കിൽ അത് അവൾക്കു, അവളുടെ ഭർത്താവ് /മകൻ / അച്ഛൻ /സഹോദരൻ അനുവദിച്ചു കൊടുക്കുന്ന സ്വാതന്ത്ര്യം ആണ്. അല്ലാത്തവർ... ഒന