അടുക്കളയിൽ നിന്നും ഒരു മറുപടി....
എന്റെ ഒരു ആൺസുഹൃത്ത്, ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ നെ പറ്റി ഞാൻ എഴുതിയപ്പോൾ പറഞ്ഞ കുറച്ചു ഡയലോഗ്കൾ ആണ്... അതേ ഡയലോഗ്കൾ, ഇതേ പോലെ മറ്റു പല പോസ്റ്റുകളുടെ താഴെയും കണ്ടു...അതിനു എന്റേതായ രീതിയിൽ കുറച്ചു വിശദീകരണങ്ങൾ ആണ് താഴെ ....
ഉറക്കം നടിക്കുന്നവരോട് , കണ്ണടച്ചു ഇരുട്ടാക്കുന്നവരോട് സംസാരിക്കാൻ/വാദിക്കാൻ പോകുന്നത് തന്നെ വിഢിത്തം ആണ്....
പിന്നെ എഴുത്തു എന്നത് എന്റെ നിലപാടുകൾ എക്സ്പ്രസ്സ് ചെയ്യാനുള്ള ഒരു വേദിയാണ്... അതും 'എന്റെ ഭർത്താവ് അനുവദിച്ചു തരുന്ന സ്വാതന്ത്ര്യം' ഒന്നുകൊണ്ടു മാത്രമാണ് എനിക്കിതൊക്കെ ചെയ്യാൻ ഒക്കുന്നതും....
എന്റെ ഭർത്താവിന്റെ അനുവാദം ഇല്ലെങ്കിൽ, എനിക്ക് രണ്ടേ രണ്ടു ഓപ്ഷനെ ഉള്ളു... ഒന്നെങ്കിൽ ഞാൻ എഴുതാതിരിക്കുക🤭, അല്ലേൽ പുള്ളിയെ ഡിവോഴ്സ് ചെയ്തിട്ട്, പോയി എഴുതി സായൂജ്യം അടയുക 😜 /അഭിപ്രായം പ്രകടിപ്പിക്കുക....
ഒരു സ്ത്രീ സ്വന്തം നിലപാടുകൾ, ഭർത്താവിനോ/മകനോ /അച്ഛനോ /സഹോദരനോടൊപ്പം ജീവിച്ചു കൊണ്ട് തുറന്നു പറയുന്നു എങ്കിൽ അത് അവൾക്കു, അവളുടെ ഭർത്താവ് /മകൻ / അച്ഛൻ /സഹോദരൻ അനുവദിച്ചു കൊടുക്കുന്ന സ്വാതന്ത്ര്യം ആണ്. അല്ലാത്തവർ... ഒന്നെങ്കിൽ വാ തുറക്കാൻ പോലും ഭയപ്പെടുന്നവർ ആയിരിക്കും
സ്ത്രീസ്വാതന്ത്ര്യം എന്ന ഒന്നില്ല... അത് ഇപ്പോഴും, പുരുഷൻ അനുവദിച്ചാൽ മാത്രം കിട്ടുന്ന ഒരു കാര്യമാണ് എന്ന് മനസിലായി കാണുമല്ലോ? So called term 'Patriarchy'
ഇനി ചോദ്യോത്തര വേള 😎
1. ഇതൊക്കെ ഊതി വീർപ്പിച്ച കാര്യങ്ങൾ ആണ്... ഇന്നത്തെ കാലത്ത്.. മിക്കവാറും ആണുങ്ങൾ അടുക്കളയിൽ 'സഹായിക്കാറുണ്ട്' ... ചുരുക്കം ചില യിടങ്ങളിൽ നടക്കുന്ന കാര്യമാണ്... ഭൂരിഭാഗം നോക്കുവാണേൽ വീട്ടുജോലിക്ക് ഇത്രേം ഹൈപ്പ് കൊടുക്കേണ്ട എന്ന്.... അതിനൊക്കെ സഹായത്തിനു ഒത്തിരി മെഷീനുകൾ ഉണ്ടല്ലോ എന്ന്.
"ശെരിയാണ് സഹായിക്കാറുണ്ട്.... വിശേഷ ദിവസങ്ങളിലോ, വീക്കെൻഡ് കളിലോ സഹായിക്കുമായിരിക്കും... പക്ഷെ വീട്ടുപണി എന്ന 'routine' ഇന്റെ റെസ്പോൺസിബിലിറ്റി, പുരുഷൻ ഏറ്റെടുക്കുമോ എന്നതാണ് വിഷയം....🧐🧐🧐?
ആർക്കേലും, തോന്നുമ്പോൾ, ഇടയ്ക്കു ഒന്ന് അടുക്കളയിൽ കേറുന്നതും , വീട്ടുജോലിയിൽ സഹായിക്കുന്നതും, routine ആയ ഒരു കാര്യത്തിന്റെ റെസ്പോൺസിബിലിറ്റി ഏറ്റെടുക്കുന്നതും തമ്മിൽ വ്യത്യാസം ഉണ്ട്.... ചിലർക്കിതൊന്നും എത്ര പറഞ്ഞാലും മനസിലാകില്ല എന്നറിയാം എന്നാലും ഒരു പാഴ് ശ്രമം 😇"
2. പിന്നെ ജോലി ഒന്നും ഇല്ലാതെ വീട്ടിൽ ഇരിക്കുവല്ലേ... പിന്നെന്താ ഇതൊക്കെ ചെയ്താൽ...?
"...ഈ ലൈഫ് പാർട്ണർ എന്നതിന്റെ അർത്ഥം, ഇനി ഞാൻ മനസിലാക്കിയത് തെറ്റി പോയതാണോ എന്തോ.🤔🤔... പോട്ടെ....
അപ്പോൾ, ജോലി ഉള്ളവരുടെ കാര്യമോ? അമ്മയും അപ്പനും ജോലിക്കാർ... ഓഫീസിൽ നിന്നും വന്നാൽ അപ്പന് പത്രം വായിക്കാം, ഫോണിൽ തോണ്ടി ഇരിക്കാം... പക്ഷെ അമ്മയ്ക്കതു പറ്റില്ല, അവർ നേരെ പോകുന്നത് അത്താഴം റെഡി ആക്കാൻ ആയിരിക്കും....അതെന്താ അങ്ങനെ🤐🤐?"
3. ജോലിക്ക് പോകാൻ കഴിവില്ലാത്തതു കൊണ്ടല്ലേ വീട്ടിൽ ഇരിക്കുന്നതു...
"ജോലിക്ക് പോകാൻ കഴിവില്ലാത്തതു കൊണ്ടാണോ... മക്കളുടെയും വീട്ടുകാര്യങ്ങളുടെയും ഉത്തരവാദിത്തം അടിച്ചേല്പിക്ക പെട്ടത് കൊണ്ടാണോ?.. സ്ത്രീ സ്വാതന്ത്ര്യം എന്ന് പറഞ്ഞ ഒന്ന് ഇല്ലാത്തതു കൊണ്ടാണോ... ?
എന്തേലും ഒരു കാര്യത്തിൽ കഴിവ് വേണേൽ, അതിനെ പറ്റി പഠിക്കണം, അനുഭവങ്ങൾ വേണം, ... ഇവിടെ 18തികഞ്ഞാൽ ഉടനെ കെട്ടിക്കാൻ നിൽക്കുന്നിടത്തു, അവരിൽ നിന്നു കഴിവ് എക്സ്പെക്ട് ചെയ്യാൻ ഒക്കില്ല. അവർ ശ്രെമിച്ചാൽ മാത്രം പോരല്ലോ അവർക്കാ സാഹചര്യം കൂടി വേണ്ടേ?, ആ സാഹചര്യം എന്തുകൊണ്ട് ഇല്ല എന്ന് പറഞ്ഞു തരണ്ടല്ലോ... അതാണ് സൊ കാൾഡ് Patriarchy യുടെ ഒരു സൈഡ് എഫക്ട് ... പെണ്ണുങ്ങൾ പഠിച്ച്, എന്തുണ്ടാക്കാനാണു??? ചെമ്മീൻ ചാടിയാൽ മുട്ടോളം, പിന്നേം ചാടിയാൽ, പിള്ളേരേം നോക്കി വീട്ടിൽ ഇരിക്കും അത്ര തന്നെ 🤧🤧🤧"
4.ഞങൾ ഉണ്ടാക്കി കൊണ്ട് വരുന്നത് വെട്ടി വിഴുങ്ങിയാൽ പോരെ?
"വെട്ടി വിഴുങ്ങണം എങ്കിൽ... ഉണ്ടാക്കി കൊണ്ട് വരുന്നത്, തനിയെ പോയി ഭക്ഷണം ആകില്ലലോ.. ആരേലും ഉണ്ടാക്കേണ്ടേ? അത് ഉണ്ടാക്കുന്നവർക്ക് എന്താ വിലയൊന്നുമില്ലേ?
വീട്ടിലെ സ്ത്രീകൾക്ക് അടുക്കള പണിക്കു ക്യാഷ് ഒന്നും കൊടുക്കേണ്ടായിരിക്കും, പക്ഷെ ഒരു ജോലിക്കാരിയെ വെച്ചാൽ എന്തായാലും മിനിമം 10000-15000 മോ കൊടുക്കേണ്ടി വരും... നിങ്ങൾക്ക് ശമ്പളം കൊടുക്കാതെ ഉണ്ടാക്കി തരുന്നുണ്ട് എന്നത് കൊണ്ട് ആ effort ഇന് എങ്ങനെ വിലയില്ലാതെ വരും?😕😕😕"
5.അത്രേയ്ക്ക് പ്രശ്നം ആണേൽ, അങ്ങ് ഡിവോഴ്സ് ചെയ്തു പൊക്കൂടെ എന്തിനാ കടിച്ചു തൂങ്ങുന്നത് ....
"അങ്ങനെ ആണേൽ, അതിനെ നേരം കാണൂ... സ്ത്രീകൾ പലവിധ കാര്യങ്ങൾ (കുട്ടികളുടെ ഭാവി, സമൂഹത്തിന്റെ ആക്രമണം, സ്വന്തം വീട്ടിലെ അവസ്ഥ etc......Patriarchy ഇവിടെ എവിടോ ഉണ്ട് കേട്ടോ....) കൊണ്ടാണ് ആ ഒരു നടപടി സ്വീകരിക്കാത്തത്... ഇനി സ്വീകരിച്ചിട്ടുണ്ടെൽ....അത്രമേൽ താങ്ങാൻ പറ്റാഞ്ഞിട്ടാവാം."
6. ഞാൻ ഇവിടെ വിദേശത്ത് സ്വന്തമായി പാചകം ചെയ്താണ് കഴിക്കുന്നത്... അതുകൊണ്ട് ഈ അടുക്കള പണിയെന്നത് പുത്തരിയല്ല... അത്രയ്ക്ക് കൊട്ടിഘോഷിക്കേണ്ട....
"സ്വന്തമായി പാചകം ചെയ്യുന്നതിന് വലിയ ഹൈപ്പ് കൊടുക്കേണ്ട... പോരാത്തതിന്... സാഹചര്യം ആണ് നിങ്ങളെ അവിടെ സ്വന്തമായി ഉണ്ടാക്കാൻ നിർബന്ധിതൻ ആക്കുന്നത്.. അതുപോലെ അല്ല വീട്ടിലെ 3-4പേർക്ക് വേണ്ടി ഉണ്ടാക്കുന്നതും അതിനു ശേഷം ഉള്ള വൃത്തിയാക്കലും...അതും as of now, അതവളുടെ മാത്രം ഉത്തരവാദിത്തം ആണ്.... വിദേശത്ത് നിന്നു വന്നാൽ.. ആ പണി, സ്വന്തം അടുക്കളയിൽ ചെയ്യുമോ???🧐🧐🧐"
7. സ്ത്രീകൾക്ക് കായിക ബലം കുറവാണു... അതുകൊണ്ട് ആണ് പണ്ടും ഇപ്പോഴും പുരുഷൻ മുന്നിട്ടു നിൽക്കുന്നത്....
"പ്രസവം എന്ന കാര്യം സിമ്പിൾ ആയി ചെയ്യുന്ന ഞങ്ങളോടോ ബാലാ? ഒരു പനി വന്നാൽ കാണാം നിങ്ങളുടെ കായിക ബലം... പിന്നെ സ്ത്രീകളെ കായിക ശേഷി കുറഞ്ഞ കാര്യങ്ങളിലേക്ക് തിരിച്ചു വിട്ടതും ഈ സമൂഹം തന്നെ അല്ലേ...? ജാൻസി റാണിയും, ഫുലൻ ദേവിയും, പോട്ടെ ഉണ്ണിയാർച്ചെയും ഒക്കെ ഉണ്ടായിരുന്നു നാടാണിത്... ചുമ്മാ..., കെട്ടിയിട്ടേച്ചു, ഒന്ന് കടിച്ചേ എന്ന് പട്ടിയോട് പറയുന്നത് പോലെ ഉണ്ട്..."
8. എന്നാൽ നിങ്ങൾ ഒന്ന് സമ്പാദിച്ചു ഒരു വീട് വെച്ചു കാണിച്ചേ....
"പറ്റും എന്ത് കൊണ്ട് പറ്റില്ല....? ജോലിക്ക് പോകുമ്പോൾ, ജോലി മാത്രം ചെയ്യാനാണേൽ എപ്പോഴേ പറ്റും... പക്ഷെ.. അടുക്കളയിലെ ജോലി, മക്കടെ പഠിപ്പു,അവരെ വളർത്തി കൊണ്ട് വരുക, വീട്ടിൽ ജോലി ഇതൊക്കെ ഒന്ന് വെച്ചു മാറാൻ / ഷെയർ ചെയ്യാൻ ആളുണ്ടെൽ അതും ചെയ്തു കാണിച്ചു തരാം കേട്ടോ...
ഇങ്ങനെ ഒക്കെ പ്രതിസന്ധികൾ ഉണ്ടെലും, സ്വന്തമായി വീടും, സ്വത്തും ഒക്കെ ഉണ്ടാക്കിയ സ്ത്രീകളും ഇവിടെ ഉണ്ട്...."
9 ഭൂരിഭാഗം വീടുകളിലും ഇങ്ങനെ ഒരു പ്രശ്നം ഇല്ല, ഇതു ഊതി പെരുപ്പിച്ചതാ
"നിങ്ങള് സർവ്വേ വെല്ലോം എടുത്തോ? കുറെ പേരൊക്കെ ഇതു തങ്ങളുടെ മാത്രം കടമയാണ് എന്ന് വിശ്വസിച്ചിരിക്കുന്നവരാണ്, കുറ്റം പറയാൻ ഒക്കില്ല... അതവരുടെ സാഹചര്യം ....
പിന്നെയുള്ളവർക്ക് മിണ്ടാൻ പറ്റേണ്ടേ? എന്റെ കഴിഞ്ഞ പോസ്റ്റിനു, സോഷ്യൽ മീഡിയയിൽ കമെന്റ് ഇടാൻ പറ്റാത്തത് കൊണ്ട്, എത്ര പേരാണ് പേർസണൽ മെസ്സേജ് അയച്ചത്..
എന്തിന് ലൈക് ചെയ്യാൻ പോലും അവർക്കു പേടിയാണ്...
പിന്നെ എങ്ങനെ നിങ്ങൾ സത്യം അറിയും??? സത്യം പറയാൻ തുടങ്ങുന്ന എത്ര ഇടങ്ങളിൽ ഇതിനെ പറ്റി വഴക്കുകൾ നടക്കുന്നു... നിങ്ങൾ അമേരിക്ക കണ്ടിട്ടില്ല എന്നത് കൊണ്ട് അമേരിക്കയേ ഇല്ല എന്ന് പറയുന്നത് പോലുണ്ട്...."
ഇതിനിപ്പം ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന രീതിയിൽ മറുപടികൾ ഉണ്ടാകും എന്നറിയാം....ഇതങ്ങോട്ടു എഴുതിയാൽ, ആണുങ്ങളുടെ (ആ മനസ്സ് മാറിയ ആണുങ്ങൾ ഒക്കെ ഇതൊന്നു discard ചെയ്തേക്കണേ 😜) ,ഒക്കെ മനസ്സ് മാറും എന്നൊരു മിഥ്യധാരണയും ഇല്ല കേട്ടോ....കാരണം ആ സങ്കുചിത മനോഭാവം ഉള്ള കോടികണക്കിന് ആളുകൾ ഉണ്ടെന്നു... പല പോസ്റ്റ് /വീഡിയോ കളുടെയും താഴെ കൂടി കടന്നു പോയപ്പോൾ മനസിലായതാണ്....
എന്റെ പെൺസുഹൃത്തുക്കളെ, നിങ്ങളെ നിങ്ങൾ തന്നെ കാത്തോളുക 💪💪💪അല്ലാതിപ്പോ എന്താ പറയുക... എന്തൊരു ലോകമിതെന്തൊരു കാലം....😎
ദീപ ജോൺ
21-Jan-2021
Nice post chechi 👍
ReplyDeleteCorrect മറുപടി
ReplyDeleteCorrect anu
ReplyDelete