Skip to main content

Great Indian അടുക്കള


 Great Indian ''അടുക്കള"....


ഒത്തിരി റിവ്യൂസ് ഉം, ബ്ലോഗുംകളും കണ്ടു.. ആവേശം മൂത്തു സിനിമ കാണാൻ ഇരുന്നു....കൊള്ളാം നന്നായിട്ടുണ്ട്... കെട്ടി കേറി വരുന്ന പെണ്ണുങ്ങളുടെ ജീവിതം അടിപൊളി ആയി അവതരിപ്പിച്ചിട്ടുണ്ട്... പിന്നെ കുറെ fb പോസ്റ്റുകളിൽ സിനിമ കണ്ടു മനസ്സ് മാറി അടുക്കളയിൽ കേറി, ഭാര്യയെ സഹായിച്ചു, എന്ന് പറഞ്ഞു കുറെ പേരുടെ എഴുത്തു കുത്തും കണ്ടു.... വേറെ ചിലരോട് ചോദിച്ചപ്പോൾ,സിനിമ എന്താണെന്നു പോലും മനസിലായില്ല എന്നും കേട്ടു .... അതോ അങ്ങനെ അഭിനയിക്കുന്നതാണോ എന്തോ...🤭


എന്റെ അമ്മയും, അമ്മായിമാരും, കൂട്ടുകാരികളും, ഞാൻ പരിചയപ്പെട്ട മിക്കവാറും സ്ത്രീകളും, ഞാനും ഒക്കെ ആ സീനുകളിൽ പലയിടത്തും വന്നു പോകുന്നത് ഞാൻ കണ്ടു... പിന്നെ ഹിന്ദു മതത്തിൽ പെട്ടതല്ലാത്തതു കൊണ്ട്... പീരീഡ്സും ആയി ബന്ധപ്പെട്ട വിലക്കുകൾ മാത്രം അനുഭവിച്ചിട്ടില്ല.. പക്ഷെ സുഹൃത്തുക്കളിൽ നിന്നും ആ ദുരിതം കേട്ടു അറിഞ്ഞിട്ടുണ്ട്... ആ സമയത്തു വെറും നിലത്തു പാ വിരിച്ചു കിടക്കേണ്ടി വന്നിരുന്നതായി ,technopark ഇൽ മാനേജർ ആയി വർക്ക്‌ ചെയ്തിരുന്നു ഒരു സുഹൃത്തു പറഞ്ഞു ഞാൻ അറിഞ്ഞിട്ടുണ്ട് ... ഒന്നാതെ ബോഡി പെയിൻ കൂടി ഇരിക്കുന്ന ആ സമയം തണുത്ത നിലത്തു കിടക്കുന്നതിന്റെ ഒരു ബുധിമുട്ടും, അതുകാരണം ഉണ്ടാകുന്ന നടുവേദനയും ഒരു അവസ്ഥ തന്നെ ആണ്...


സിനിമ കണ്ടപ്പോൾ ഒരു ആശ്വാസം... അപ്പൊ ആൾക്കാർക്കിതൊക്കെ അറിയാം... അല്ലേ... പിന്നെ കണ്ണടച്ച് ഇരുട്ടാക്കുന്നതാണ്...😜


സിനിമ കണ്ടു ആളുകളുടെ മനസിലിരുപ്പും, സ്വഭാവവും മാറും എന്ന് കരുതുന്നതിൽ പരം മണ്ടത്തരം ഇല്ലലോ ... അതുകൊണ്ട് സിനിമ കണ്ടു ആർക്കും സഹതാപം തോന്നും എന്ന്, എന്റെ പൊന്നു സഹോദരിമാരെ കരുതേണ്ട...🤐


ആദ്യം മാറേണ്ടത് നമ്മുടെ ഉള്ളിലെ 'കുറ്റബോധം' ആണ്... ഒട്ടും ഇഷ്ടമില്ലേലും നമ്മൾ എല്ലാം ഈ ഒരു ചെയിൻ ബ്രേക്ക് ചെയ്യാതെ ചെയ്യുന്നതിന് കാരണം... നമ്മുടെ അമ്മ / മറ്റു മുതിർന്ന സ്ത്രീകൾ ഇങ്ങനെ ചെയുന്നത് കണ്ടാണ് നമ്മൾ വളർന്നത്...(പിന്നെ പണ്ടത്തെ സിനിമകൾ ക്കും നല്ലൊരു പങ്കു ഉണ്ട് ) അവർ അവരുടെ അമ്മ അങ്ങനെ ചെയ്തു കണ്ടും...🧐


അവർ അങ്ങനെ ആണ്, അല്ലേൽ സമൂഹം അങ്ങനെ ചെയ്യാൻ ആണ് നമ്മളോട് പറഞ്ഞതും... ഇങ്ങനെ ഒക്കെ ആണ് ചെയ്യേണ്ടത് എന്നാണ് നമ്മളെ പ്രോഗ്രാം ചെയ്തു വെച്ചേക്കുന്നേ....


അപ്പോൾ മൂന്നു നേരം (സോറി ചിലയിടത്തു 4), എത്ര വയ്യെങ്കിലും / വേറെ എന്ത് ജോലി ഉണ്ടെലും ഭക്ഷണം വെച്ചുണ്ടാക്കേണ്ടത് നമ്മുടെ ജോലിയാണല്ലോ...യേത്....🥺


പണ്ടു ഓഫീസിൽ പോയിരുന്ന സമയം.... മിക്കവാറും ദിവസങ്ങളിലും പാർക്കിനുള്ളിലെ ഫുഡ്‌ കോർട്ടിൽ നിന്നാണ് കഴിച്ചിരുന്നത്... അത് അറിഞ്ഞപ്പോൾ മുതൽ ദാ 10-11 വർഷം കഴിഞ്ഞു ഇപ്പോഴും എന്റെ ഒരു ആന്റി, എന്നെ കണ്ടാൽ ആദ്യം ചോദിക്കുന്ന ചോദ്യം ഇതാണ് ' എടി നീ ഇപ്പോഴും പുറത്ത് നിന്നാണോ ഫുഡ്‌ മേടിക്കുന്നെ?., ആ ബിജുന്‌  സ്വന്തം കൈ കൊണ്ട്, വെല്ലോം ഉണ്ടാക്കി കൊടുക്കാറുണ്ടോ എന്ന് 🤧...?'


കണ്ടാ കണ്ടാ ജീവിക്കാൻ സമ്മതിക്കത്തില്ല....☹️


ഈ ഫുഡ്‌ ഉണ്ടാക്കലും വീടൊതുക്കും തുണിയലക്കലും, തീർന്നു കഴിയുമ്പോൾ ദിവസത്തിന്റെ പകുതിയും തീരും, പിള്ളേരും കൂടെ ഉണ്ടേൽ പൂർത്തിയായി. 🥴 ആരും തെറ്റിദ്ധരിക്കരുത്.... ഞാൻ ഈ പണിയെല്ലാം മാക്സിമം ഉഴപ്പി ചെയ്യന്ന ഒരാളാണ്..🤓 അതിനു അവിടുന്നും ഇവിടുന്നും കുത്തും കൊള്ളിയും കിട്ടാറും ഉണ്ട്...(ഇപ്പോൾ കാണ്ടാമൃഗത്തിന്റെ തൊലി ആമസോണിൽ ഓർഡർ ചെയ്തു വരുത്തിയതിൽ പിന്നെ, ഒന്നും ഏൽക്കുന്നില്ല.. നിങ്ങൾക്ക് വേണേൽ ലിങ്ക് ഡെസ്ക്രിപ്ഷനിൽ കൊടുക്കാം😉 ).


പക്ഷെ എന്റെ ലക്ഷ്യം വേറെ പലതും ആയതു കൊണ്ട് ഞാൻ എന്നെ തന്നെ ഒരു മടിച്ചിയായി പ്രഖ്യാപിച്ചു മുനോട്ട് പോവുകയാണ് സുഹൃത്തുക്കളെ...💪💪💪


 പക്ഷെ എന്റെ ഉള്ളിൽ ഞാൻ നേരത്തെ പറഞ്ഞ കുറ്റബോധം ഇടയ്ക്കിടയ്ക്ക് തല പോക്കും.. അത് ചിലപ്പോൾ നല്ല രീതിയിൽ എന്നെ തളർത്തി കളയുകയും ചെയ്യും (അതിപ്പോ ഉള്ളിൽ നിന്നു വരുന്നതായതു കൊണ്ട്, തൊലിക്കട്ടിക്ക് ഇവിടെ പ്രസക്തി ഇല്ല 😅) ... വീട് വൃത്തി ആയി വെയ്ക്കാത്തതും ... മക്കളുടെ പഠിപ്പിന് മേലെ എന്റെ ജോലിക്ക് ഞാൻ പ്രാധാന്യം കൊടുത്തു , സ്വാർത്ഥ ആവുന്നു എന്നതും, വീട്ടുകാർക്ക് ഇഷ്ടപെട്ട ഭക്ഷണം സമയം തെറ്റാതെ ഉണ്ടാക്കി കൊടുക്കാൻ മെനെകെടാത്തതും ഒക്കെ, ഞാൻ വളരെ മോശം ഒരു വീട്ടമ്മ/ഭാര്യ ആണെന്നും, ജീവിതത്തിൽ ഒരു വൻ പരാജയം ആണെന്നൊക്കെ തോന്നി പോകും... അതെല്ലാം ഈ പരമ്പരാഗതമായി... കിട്ടിയ ഒരു സംഭവം ആയതു കൊണ്ട്... കുറച്ചു 'മൈൻഡ് റിപ്രോഗ്രാമിങ്' ഒക്കെ ചെയ്യേണ്ടതുണ്ട് 😜.


ജോലി ഉണ്ടെലും ഇല്ലേലും, 'നീയും നിന്റെ ഒരു അടുക്കളയും', 'അവളുടെ ഒരു പതം പറച്ചിൽ... ', 'വേറെ ആരും അടുക്കള കണ്ടട്ടില്ലാത്ത പോലെ...' തുടങ്ങിയ ഡയലോഗ് കൾ കേൾക്കാത്ത ആരും കാണുമെന്നു തോന്നുന്നില്ല 😅.


പക്ഷെ ഭാര്യക്ക് വയ്യാതെ ആയാൽ, അപ്പോ ഹോട്ടലിൽ നിന്നു ഓർഡർ ചെയ്യും.. അതെന്താ...? 'അത് എനിക്കൊന്നും വയ്യാ മേനിക്കേടാൻ... പിന്നെ എനിക്ക് സമയത്തിന് ഓഫീസിൽ പോണം...ജോലിയുണ്ട്....' അപ്പോ ഇതു മേനെക്കെടുള്ള പണിയാ അല്ലേ 😜? അപ്പൊ ഈ പെണ്ണുങ്ങൾക്ക് എന്തെങ്കിലും എക്സ്ട്രാ കഴിവുണ്ടോ ഈ മേനെക്കേട് എടുത്തു തലയിൽ വെയ്ക്കാൻ മാത്രം...? അതോ തലയ്ക്കു ഓളമോ??


അല്ല പിന്നെ കല്യാണം കഴിഞ്ഞപ്പോൾ എവിടേലും എഴുതി ഒപ്പിട്ടായിരുന്നോ... ഇതെല്ലാം വള്ളി പുള്ളി വിടാതെ ചെയ്യാമെന്ന്? 


സ്ത്രീകൾ ഒരു വലിയ 'No' പറഞ്ഞു തുടങ്ങണം .... അല്ലാതെ കണ്ടറിഞ്ഞു ആളുകൾ നമ്മുക്ക് നീതി നടപ്പാക്കി തരും എന്ന് കരുതുന്നത് വെറും വിഡ്ഢിത്തം .... അവിടെ നമ്മൾ സ്ത്രീകൾ ഒരു സ്റ്റാൻഡ് എടുക്കണം ... അത്രേയുള്ളൂ ... ഈ സിനിമയിലും,... ഹസ്ബൻഡ് നന്നാവാൻ കാത്തു നിന്നിരുന്നേൽ .. ആ ഭാര്യ , അവരുടെ അമ്മായിയമ്മയുടെ വഴിയേ പോയേനെ .... സ്റ്റാൻഡ് എടുക്കുക എന്നാൽ ഡിവോഴ്സ് ചെയ്തു പോകുക എന്ന് അർത്ഥം ഇല്ല ... അല്ലാതെയും ഒത്തിരി വഴികൾ ഉണ്ട് ... നമ്മുടെ  ഐഡന്റിറ്റി കളയാതെ ... ചില തീരുമാനങ്ങൾ എടുക്കുക ... ജീവിതം തുടങ്ങുന്നത്  മുതലേ ...


അതിനു അൽപ്പം ലോകവിവരം ഉണ്ടാക്കിയിട്ട് മാത്രം കല്യാണം എന്ന കാര്യത്തിലേക്കു കടക്കുക ... അല്ലാതെ 18 തികഞ്ഞാൽ ഉടനെ കെട്ടാൻ പോയാൽ ..കാര്യങ്ങളുടെ നീയത്രണം തിരികെ കിട്ടുക ബുധിമുട്ടു ആണ് ....


സാമ്പത്തിക സ്വാതന്ത്ര്യം എന്നത് ഒരു വലിയ ഫാക്ടർ ആണ് മകളെ....👍


മാറ്റങ്ങൾ വരണം...പതിയെ വരുന്നും ഉണ്ട്... പക്ഷെ അത് വേറെ ആരേലും വന്നു തരും എന്നോ, സിനിമ കണ്ടു നന്നാകും എന്നോ വിചാരിച്ചിട്ട് കാര്യമില്ല... നമ്മുടെ പ്രയോറിറ്റിസ് നമ്മൾ തന്നെ തീരുമാനിക്കണം, നടപ്പിലാക്കണം ... ആ ഇടയ്ക്കു  കേറി വരുന്ന കുറ്റബോധത്തെ നിലയ്ക്ക് നിർത്തണം... അടുത്ത തലമുറയെ എങ്കിലും, ഈ വിഷം കുത്തി വെയ്ക്കാതെ വളർത്തണം....


😎ആണുങ്ങളെ മൊത്തം അടച്ചു ആക്ഷേപിക്കുവാണെന്നു കരുതല്ലേ... അവിടേം ഇവിടേം ഒക്കെ മരുന്നിന്ന് കുറച്ചു പേര് ഉണ്ട് എന്നത് സത്യം.. അവരോടു ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് നിർത്തുന്നു.🙏


ദീപ ജോൺ

18-Jan-2020


Comments

  1. ഒന്നും പറയാനില്ല ❤️സത്യാവസ്ഥ ആണ് ഇതെല്ലാം 😊എല്ലാ പെണ്ണുങ്ങൾക്കും വേണ്ടി ഇത്രയും എഴുതിയ ചേച്ചിക്ക് 😘lots of love❤️

    ReplyDelete
  2. സത്യം but nammal പറയുന്ന ആ വല്ല്യ No elle അതിന്റെ after effects എന്ത് തന്നെ ആയാലും ലോകത്തെ ഏറ്റവും വല്ല്യ വേദന സഹിക്കുന്ന സ്ത്രീക്ക് അതും തരണം ചെയ്യാൻ പറ്റും എന്ന മന്ത്രം 1008 പ്രാവശ്യം മനസ്സിൽ ജപിക്കുക. കാരണം നമ്മൾ പ്രതീക്ഷിക്കുന്നതിനെക്കാൾ വളരെ വലുതായിരിക്കും പ്രതികരണങ്ങൾ പലപ്പോഴും നമ്മുടെ മനസ്സ് അറിയുന്നവർ എന്ന് നാം കരുതുന്നവരിൽ നിന്നും

    ReplyDelete
  3. ഞാൻ സ്ഥിരമായി പറയുന്നത് എന്റെ മനസ്സിൽ നിന്നും ഒപ്പിയെടുത്തല്ലോ മിടുക്കീ 😄😁😜

    ReplyDelete

Post a Comment

Popular posts from this blog

40 years of excellence !!! 💃💃💃

 40 years of excellence !!! 💃💃💃 എന്ത് പെട്ടെന്നാണ്....?  നഴ്സറി സ്കൂളിൽ നിന്നും പത്താം ക്ലാസ്സിൽ എത്തിയത്... പഠിക്കുമ്പോൾ എങ്ങനേലും കോളേജിൽ എത്തണം എന്നായിരുന്നു.... കളർ ഡ്രസ്സ്‌ ഇടാൻ വേണ്ടി പ്രീഡിഗ്രി എടുത്തു.... ഡ്രസ്സ്‌ ഒക്കെ ഇട്ടു ചെത്തി നടന്നു... പ്രൊജക്റ്റ്‌ വർക്കിനും വൈവയ്ക്കും കാത്തു നിന്നപ്പോൾ..  എങ്ങനേലും ഈ പണ്ടാരമൊക്കെ തീർന്ന് ഒരു ജോലി ആയാൽ മതിയെന്നായിരുന്നു.... വായിനോട്ടവും, പ്രേമിക്കാൻ ഉള്ള ഒരു ചാൻസ് ഉം നോക്കി നോക്കി നടന്നു....ദാ ന്നു പറഞ്ഞു കോളേജ് കാലം തീർന്നു...  ജോലിയായി.... ജോലിയുടെ പ്രഷർ കൂടി കൂടി വന്നപ്പോൾ എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടാൽ മതി എന്നായിരുന്നു..... രക്ഷപെട്ടു എന്നും പറഞ്ഞു ഓടി ചെന്നത് ലവ് കം അറേഞ്ജ്ഡ് മാര്യേജിൽ 😂...... പിന്നെ വീട്ടുകാരിയായി ആയി, കോംപ്ലക്സ്കൾ ആയി, ഫെമിനിസ്റ്റ് ആയി, ഇടയ്ക്കിടയ്ക്ക് ഡിവോഴ്സ് ചെയ്യണമെന്നായി, പിള്ളേരായി, അവരുടെ കാര്യങ്ങളായി, പഠിത്തമായി , വീട്ടുജോലിയായി ... ഗതികേടുകൾ കൂടി കൂടി വന്നു.... കയ്യിലിരുപ്പ് കൊണ്ട് ജോലി പോയി.. വീട്ടിലിരുപ്പായി... കരച്ചിലായി, പിന്നെ അടുത്ത പണി തപ്പലായി.... എന്തൊക്കെയോ ആകാൻ വേണ്ടി എന്തൊക്കെയോ ചെയ്ത്

പുഞ്ചിരിയോടെ ഈ വേദന എങ്ങനെ നേരിടാം?

Come lets fight against this Fibro Pain Ourself... Note : This is the script of my latest video, published on 29th April 2021. Posting for those who have no time to watch the video... ഇയിടയായി ഒത്തിരി കമന്റ്സ് n ഫോൺ കാൾസ് വന്നതിന്റെ അടിസ്ഥാനത്തിൽ ആണ് ഞാൻ ഇന്നിവിടെ വന്നിരിക്കുന്നത് .. എന്റെ ഫൈബ്രോ പെയിൻ ഞാൻ എങ്ങനെ ആണ് നേരിടുന്നത്... എന്ത് മരുന്നാണ് കഴിക്കുന്നത്  എന്ത് ഭക്ഷണം ആണ് കഴിക്കുന്നത്.. എന്ത് ലൈഫ്‌സ്‌റ്റൈൽ ആണ് ഫോളോ ചെയ്യുന്നത്, വീഡിയോയിൽ ഹാപ്പി ആയിട്ടാണല്ലോ കാണുന്നത്... എന്താണ് ഇതിന്റെ രഹസ്യം. എന്തോ മരുന്ന് കഴിക്കുന്നുണ്ട്... അത് ഒന്ന് പറഞ്ഞു തരുമോ? ഇങ്ങനെ ആണ് വരുന്ന ചോദ്യങ്ങൾ ഒക്കെ.... അപ്പോ ആ രഹസ്യം പറഞ്ഞു തന്നേക്കാം... Fibromyalgia നെ പറ്റി, എന്താണ് ഞാൻ അനുഭവിക്കുന്നത് എന്നതിനെ പറ്റി വിഡിയോ & write up ഞാൻ ആൾറെഡി ചെയ്തിട്ടുണ്ട്... സൊ ലിങ്ക്  കൊടുക്കാം... കൂടുതൽ  പറയുന്നില്ല... Already done videos & Blog links 1. My Fibromyalgia Story | Living with Chronic Pain | India | Kerala | Deepa John : https://youtu.be/x3QnTxaQsas 2. How is my health and Fibromyalgia | QnA V

വേദനയുടെ കൂട്ടുകാർക്ക്....

 വേദനയുടെ കൂട്ടുകാർക്ക്.... മിക്കവാറും ആഴ്ചയിൽ രണ്ടു ദിവസം, മിനിമം..., എന്റെ ഷോൾഡർ ലെയും കഴുത്തിലെയും മസിൽ പിടിച്ചു കേറി....,ഒരു വല്ലാത്ത അവസ്ഥയിൽ ആവും...... പ്രേത്യേകിച്ചു കാരണം ഒന്നും വേണ്ട... ഇരുപ്പോ,നിൽപ്പോ, എന്തിനു പാത്രം കഴുകുന്ന പോസ്റ്റർ തെറ്റിയാൽ മതി.... ധിം തരികിട തോം...😎 അതിലേക്കൊന്നും കടക്കുന്നില്ല... അപ്പോൾ ഇങ്ങനെ വന്നാൽ പിന്നെ എന്ത് ചെയ്യും എന്നതാണ്.... മരുന്നൊന്നും ഇവിടെ ഏശൂല്ല.... ഡോളോ, ഡാർട്ട് , മുറിവെണ്ണ ഒക്കെ എന്നെ ഫീൽഡ് വിട്ടു.....😂 ലോക്ക് ഡൗൺ തുടങ്ങിയതിൽ പിന്നെ ഡോക്ടർ വീട്ടിൽ തന്നെ ഉണ്ട് .... 😅  'ബിജു ഡോക്ടർ' അതുകൊണ്ട് ഇപ്പോൾ വേദന വരുമ്പോൾ... ബിജു ഡോക്ടർ നെ വിളിക്കുന്നു....ഡോക്ടർ കൈടെ മുട്ട് അല്ലേൽ വിരൽ വെച്ചു, എന്റെ മസിൽ ഇടിച്ചും, വലിച്ചും തിരുമിയും ഒക്കെ ഒരു വിധം റെഡി ആക്കി തരും... ആ തിരുമലിന്റെ നീര് രണ്ടു ദിവസത്തേക്ക് കാണും.... എന്നാൽ ആ വലിച്ചിലിനെക്കാൾ ബെറ്റർ ആണ് നീരിന്റെ വേദന....ബിജു ഇല്ലാത്ത സമയം ചപ്പാത്തി കോല്, ഐസ്പാക്ക് ഒക്കെ ആണ് ശരണം...😁🤗 ഇപ്പോൾ അന്ന കുട്ടിയും, ആനി കുട്ടിയും, മുതുകത്തു ഇടിച്ചു സഹായിക്കാൻ പഠിച്ചു വരുന്നു... 💪💪💪വേദന വന്നാൽ ഒരു