Skip to main content

Posts

Showing posts from April, 2021

പുഞ്ചിരിയോടെ ഈ വേദന എങ്ങനെ നേരിടാം?

Come lets fight against this Fibro Pain Ourself... Note : This is the script of my latest video, published on 29th April 2021. Posting for those who have no time to watch the video... ഇയിടയായി ഒത്തിരി കമന്റ്സ് n ഫോൺ കാൾസ് വന്നതിന്റെ അടിസ്ഥാനത്തിൽ ആണ് ഞാൻ ഇന്നിവിടെ വന്നിരിക്കുന്നത് .. എന്റെ ഫൈബ്രോ പെയിൻ ഞാൻ എങ്ങനെ ആണ് നേരിടുന്നത്... എന്ത് മരുന്നാണ് കഴിക്കുന്നത്  എന്ത് ഭക്ഷണം ആണ് കഴിക്കുന്നത്.. എന്ത് ലൈഫ്‌സ്‌റ്റൈൽ ആണ് ഫോളോ ചെയ്യുന്നത്, വീഡിയോയിൽ ഹാപ്പി ആയിട്ടാണല്ലോ കാണുന്നത്... എന്താണ് ഇതിന്റെ രഹസ്യം. എന്തോ മരുന്ന് കഴിക്കുന്നുണ്ട്... അത് ഒന്ന് പറഞ്ഞു തരുമോ? ഇങ്ങനെ ആണ് വരുന്ന ചോദ്യങ്ങൾ ഒക്കെ.... അപ്പോ ആ രഹസ്യം പറഞ്ഞു തന്നേക്കാം... Fibromyalgia നെ പറ്റി, എന്താണ് ഞാൻ അനുഭവിക്കുന്നത് എന്നതിനെ പറ്റി വിഡിയോ & write up ഞാൻ ആൾറെഡി ചെയ്തിട്ടുണ്ട്... സൊ ലിങ്ക്  കൊടുക്കാം... കൂടുതൽ  പറയുന്നില്ല... Already done videos & Blog links 1. My Fibromyalgia Story | Living with Chronic Pain | India | Kerala | Deepa John : https://youtu.be/x3QnTxaQsas 2. How is my health and Fibromyalgia | QnA V

അവരെ കണ്ടു നിങ്ങൾ വിഷമിക്കരുത്; ഞാനും 😅

 കല്യാണം കഴിഞ്ഞ് , ആദ്യത്തെ മൂന്നാലു വർഷം ഞാനും ബിജുവും ആയി അടികൂടുന്നതിന്റെ സ്ഥിരം ഒരു കാരണം സോഷ്യൽ മീഡിയ ആയിരുന്നു....🤭🤭🤭 അന്ന് orkut ന്റെ പത്തി താന്ന് , ഫേസ്ബുക് പൊങ്ങി വരുന്ന കാലം... എങ്ങോട്ട് തിരിഞ്ഞാലും സെൽഫിയും, ട്രിപ്പ്‌ പോകുന്നതിന്റെ വിശേഷങ്ങളും, ബര്ത്ഡേ, വെഡിങ് ആനിവേഴ്സറി gifts, പലരുടെ വീട്ടിലേം ആഘോഷങ്ങൾ...ഒക്കെ കൊണ്ട് അങ്ങ് നിറഞ്ഞു കവിഞ്ഞിരുന്നു, fb wall...😮😦😓😓 അതിൽ എന്റെ വെല്ല അടുത്ത പരിചയക്കാരോ, ബന്ധുക്കളോ ഉണ്ടേൽ പിന്നെ, ബിജുന്റെ ചെവി-തല കേൾക്കാത്ത വിധം ഞാൻ ചൊറിഞ്ഞോണ്ടിരിക്കും....🙏🙏🙏 കണ്ടാ കണ്ടാ അവരൊക്കെ എവിടൊക്കെയാ പോകുന്നെ.. ജീവിതം എൻജോയ് ചെയ്യുകയാ.... എന്റെ ജീവിതം ഇങ്ങനെ ആയിപോയല്ലോ... എന്നൊക്കെ ഉള്ള ഡയലോഗ് ഇൽ തുടങ്ങി....അത് വഴക്കിലും, മിണ്ടാവ്രതത്തിലും ചെന്നെത്തും....😇😇  ചീവിടിനെ പോലെ  ഞാൻ തകർത്താലും, ബിജു 'പഞ്ചാബി ഹൌസ്' പോലെ ജബ ജബ ആയിരുന്നത് കൊണ്ട് അത് പതിയെ പുകഞ്ഞു ഒടുങ്ങും എന്നാലും, എന്റെ ഉള്ളിൽ ആ ചൊറിച്ചിൽ spark അവിടെ തന്നെ കിടക്കും, അടുത്ത സ്റ്റാറ്റസ് കാണുന്ന വരെ🤭🤭.... അവരൊക്കെ ട്രിപ്പ്‌ പോകുന്നത്, ബാംഗ്ലൂർ, ഗോവ, kulu manali, Maldives, luxury