Skip to main content

പുഞ്ചിരിയോടെ ഈ വേദന എങ്ങനെ നേരിടാം?

Come lets fight against this Fibro Pain Ourself...


Note : This is the script of my latest video, published on 29th April 2021. Posting for those who have no time to watch the video...

ഇയിടയായി ഒത്തിരി കമന്റ്സ് n ഫോൺ കാൾസ് വന്നതിന്റെ അടിസ്ഥാനത്തിൽ ആണ് ഞാൻ ഇന്നിവിടെ വന്നിരിക്കുന്നത് .. എന്റെ ഫൈബ്രോ പെയിൻ ഞാൻ എങ്ങനെ ആണ് നേരിടുന്നത്... എന്ത് മരുന്നാണ് കഴിക്കുന്നത്  എന്ത് ഭക്ഷണം ആണ് കഴിക്കുന്നത്.. എന്ത് ലൈഫ്‌സ്‌റ്റൈൽ ആണ് ഫോളോ ചെയ്യുന്നത്, വീഡിയോയിൽ ഹാപ്പി ആയിട്ടാണല്ലോ കാണുന്നത്... എന്താണ് ഇതിന്റെ രഹസ്യം. എന്തോ മരുന്ന് കഴിക്കുന്നുണ്ട്... അത് ഒന്ന് പറഞ്ഞു തരുമോ? ഇങ്ങനെ ആണ് വരുന്ന ചോദ്യങ്ങൾ ഒക്കെ.... അപ്പോ ആ രഹസ്യം പറഞ്ഞു തന്നേക്കാം...

Fibromyalgia നെ പറ്റി, എന്താണ് ഞാൻ അനുഭവിക്കുന്നത് എന്നതിനെ പറ്റി വിഡിയോ & write up ഞാൻ ആൾറെഡി ചെയ്തിട്ടുണ്ട്... സൊ ലിങ്ക്  കൊടുക്കാം... കൂടുതൽ  പറയുന്നില്ല...

Already done videos & Blog links
1. My Fibromyalgia Story | Living with Chronic Pain | India | Kerala | Deepa John : https://youtu.be/x3QnTxaQsas
2. How is my health and Fibromyalgia | QnA Video Session2 Part 01| Deepa John : https://youtu.be/tvZGpycWC3s
3. My Malayalam Blog Post (വേദനയുടെ കൂട്ടുകാർക്ക്....) : http://eyuthani.blogspot.com/2021/03/blog-post.html

"Fibromyalgia is a condition that causes chronic pain throughout the body. Many experts believe fibromyalgia causes the brain to sense higher pain levels, but the exact cause is unknown. It may also cause:
fatigue
anxiety
nerve pain and dysfunction
There’s currently no cure, but treatment options focus primarily on pain management to reduce symptoms "

ഇതൊരു neuromuscular disorder ആണ്. ഈ അവസ്ഥയുടെ കാരണം കണ്ടു പിടിച്ചിട്ടില്ലാത്തത് കൊണ്ട് തന്നെ ... അതിനു മരുന്നും /ചികിത്സയും കണ്ടു പിടിച്ചിട്ടില്ല... ഇപ്പോഴത്തെ ചികിത്സ രീതി... അതിന്റെ പെയിൻ മാനേജ്മെന്റ് ആണ്.....  അതിനു ആയുർവ്വേദം, അലോപ്പതി, ഹോമിയോപതി എന്നിവയിൽ പലതരം ചികിത്സകൾ നിലവിൽ ഉണ്ടെലും...എല്ലാവര്ക്കും എല്ലാ ചികിത്സ കളും എപ്പോഴും എഫക്റ്റീവ് ആകുന്നില്ല എന്നതാണ് സത്യം... അതുകൊണ്ട് തന്നെ പല പല ട്രീറ്റ്മെന്റ് തേടി അലഞ്ഞു മടുത്തു, കൂടുതൽ ഡിപ്രെഷനിലേക്കു ആണ് ആളുകൾ സാധാരണ ആയി പോകുന്നത്.... അങ്ങനെ ഉള്ള ആളുകൾ ആണ് എന്നെ നിരന്തരം വിളിച്ചു.. എന്താ പരിഹാരം എന്ന് അന്വേഷിക്കുന്നത്....

ഇനി പറയുന്നത് ശ്രദ്ധിച്ചു കേൾക്കുക... ഞാൻ എങ്ങനെ ആണ് ഈ അവസ്ഥയെ നോക്കി കാണുന്നത് എന്നതാണ് പറഞ്ഞു വരുന്നത്... ഞാൻ ഒരു മെഡിക്കൽ പ്രാക്ടീഷനെർ അല്ലാത്തത് കൊണ്ട് ഇതു  കണ്ണും അടച്ചു വിശ്വസിച്ചു ഫോളോ ചെയ്തേക്കരുത്...☠️☠️☠️☠️

സിംപിൾ ആയി പറഞ്ഞാൽ ഈ അവസ്ഥ ഉള്ളവർക്ക് ദേഹം മൊത്തം, പറഞ്ഞറിയിക്കാൻ പറ്റാത്ത വേദന, നീർക്കെട്ട് വന്നപോലെ ത്തെ വേദന ആണ് ... എന്നാൽ ഈ വേദന വേദന പറയുന്നതല്ലാതെ പുറമെ രോഗ ലക്ഷണങ്ങൾ ഒന്നും കാണില്ല... നല്ല തടിമിടുക്കും ആരോഗ്യവും ആയിരിക്കും...അതോണ്ട് ഇതു ആരും വിശ്വസിക്കത്തില്ല, എന്തിനു ഡോക്ടർസ് പോലും വിശ്വസിക്കത്തില്ല...

നമ്മുക്ക് ഉള്ളത് നല്ല  വീട്ടുകരും നാട്ടുകാരും ആണേൽ, നമ്മളെ മാനസികമായി തളർത്തുന്ന രീതിയിൽ കുത്താൻ തുടങ്ങും...... (നിനക്ക് മാത്രം ഇത്രേം വേദന എവിടെ ഇരിക്കുന്നു... നിന്നെക്കാൾ ഇരട്ടി പ്രായമുള്ള ഞാൻ ഇവിടെ വടി പോലെ നിൽക്കുന്നു... അവൾക്കണേൽ ഏതു നേരവും തളർച്ചയാ.... ജോലി ചെയ്യാതിരിക്കാനുള്ള അടവാണ്.. ചുമ്മാ സിംപതി ക്ക് വേണ്ടിയുള്ള നാടകമാണ്...) അതാണ് ഈ അവസ്ഥ യിൽ ഉള്ളവരുടെ ശാപം... ശരീരത്തിനുള്ളതിനേക്കാൾ വേദന അവരുടെ മനസ്സിനായിരിക്കും...ഒരു സാമൂഹിക ജീവിയായ നമ്മുക്ക് ഒറ്റപെടലിനെക്കാൾ/ആരും മനസിലാക്കുന്നില്ല എന്നതാണ്‌, മറ്റെന്തു വേദന യേക്കാളും ഭയാനകം...

അപ്പോൾ ഇതുപോലെ ഒത്തിരി കുത്തും കൊള്ളിയും ഞാനും കേട്ടിട്ടുണ്ട്... പിന്നെ നമ്മളെ മനസിലാക്കാതെ ഇങ്ങോട്ട് ഉപദേശിച്ചു നന്നാക്കാൻ വരുന്നവർ... അവർ ഇതിനേക്കാൾ വലിയ വേദനയിലൂടെ പോയിട്ടുണ്ട് എന്നുള്ള ഗമ ഉൾപ്പെടെ പലതും...

ഞാൻ ഇതു പറയാൻ കാരണം വിളിക്കുന്ന മിക്കവരും പറഞ്ഞു കരയുന്നത്, അവരുടെ പാർട്ണർ, വീട്ടുകാർ ഇതൊന്നും വിശ്വസിക്കുന്നില്ല എന്നതാണ്, അതായത് ആരും സപ്പോർട്ട് ഇല്ല, കള്ളം പറയുന്നതാണ് എന്ന് പറയുന്നു, കളിയാക്കുന്നു...

നമ്മുക്ക് ചെയ്യാൻ ഇത്രേ ഉള്ളു.. എല്ലാരും നമ്മളെ മനസിലാക്കണം എന്ന വാശി ഉപേക്ഷിക്കുക... ഇങ്ങോട്ട് ഉപദേശിക്കാൻ വരുമ്പോൾ, ചുമ്മാ കേട്ടോണ്ടിരിക്കുക, മനസ്സിൽ ചിരിച്ചു തള്ളുക... ചെയ്യാൻ പറ്റുന്നത് ചെയ്യുക, തള്ളാൻ പറ്റുന്നത് തള്ളിക്കളയുക... ആരെയും ഒന്നും ബോധിപ്പിക്കാൻ മേനെക്കെടരുത്...നമ്മൾ അങ്ങ് സ്ട്രോങ്ങ്‌ ആവുക... നമ്മുടെ വേദന മനസിലാക്കി അവർ നമുക്ക് ഒന്നും ചെയ്ത് തരാൻ പോകുന്നില്ല... സൊ ആരെയും ബോധ്യപെടുത്താൻ പോയി സമയം കളയാതിരിക്കുക....മറ്റുള്ളവരെ ബോധ്യപെടുത്തുന്നതിനു പകരം നമ്മൾ തന്നെ അങ്ങ് ബോധ്യപെടുക.. നമ്മുടെ അവസ്ഥ...

ഇനി എന്റെ കാര്യത്തിലേക്കു വരാം....ഇതിനു ശാശ്വത പരിഹാരം ഉണ്ടെന്നു പലരും പറയുന്നുണ്ടേലും... അതിനു തക്ക യാതൊരു തെളിവോ, വിശ്വസിക്കാവുന്ന റിപ്പോർട്ടുകളോ അവർക്കു തരാൻ പറ്റാത്തത്  കൊണ്ട്... (ചികിൽസിച്ചു ഭേദം ആക്കാൻ പറ്റും എന്ന് പറഞ്ഞു വീമ്പു പറയുന്നവരോട്, എനിക്ക് ഇത്രേ ചോദിക്കാൻ ഉള്ളു.. ഈ അസുഖത്തിന് ട്രീറ്റ്മെന്റ് കൊടുത്തു ഭേദം ആയ ഒരു 10പേരെ കാണിച്ചു തരാമോ??? എങ്കിൽ ഞാൻ അത് ട്രൈ ചെയ്യാം, അല്ലാണ്ടെ കണ്ട്രോൾ ചെയ്യാം എന്ന കാര്യം എനിക്ക് കേൾക്കേണ്ട, അങ്ങനെ കണ്ട്രോൾ ചെയ്തു കളയാൻ എനിക്ക് സമയം ഇല്ല ആൾറെഡി 8-10 വർഷം ഞാൻ കളഞ്ഞു... ഇനി ഇല്ല...)

ചികിത്സ കൊണ്ട് ഇതു മാറും എന്ന വ്യർത്ഥമായ ചിന്ത മനസിൽ നിന്നു പൂർണമായും എടുത്തു കളയുകയാണ് ഞാൻ ചെയ്തേക്കുന്നത്, ഒരുപക്ഷെ നമ്മുക്ക് കണ്ട്രോൾ ചെയ്യാൻ പറ്റുമായിരിക്കും...... പലരും പലതും ട്രൈ ചെയ്യാൻ പറഞ്ഞാലും.. എനിക്ക് വിശ്വാസം ഇല്ലാത്ത ഒന്നും ട്രൈ ചെയ്ത് നോക്കില്ല എന്ന ഉറച്ച തീരുമാനത്തിൽ ആണ് ഞാൻ.

ഇനി, ഞാൻ പെയിൻ മാനേജ്മെന്റ് ഇന് വേണ്ടി ചെയ്തിരുന്ന കാര്യങ്ങൾ...

ആന്റിഡിപ്രെസ്സന്റ് മരുന്നുകൾ ഒരു ന്യൂറോളജിസ്റ് ഇന്റെ പ്രെസ്ക്രിപ്ഷനോടെ .  3 മാസത്തോളം ഉള്ള കോഴ്സ്, ഏതാണ്ട് 2-3തവണ... എടുത്തു....അപ്പോ നമ്മൾ ആകെ കിറുങ്ങി ഇരിക്കും... വേദന അറിയില്ല... പിന്നീട് അത് കഴിച്ചിട്ടും കിറുങ്ങുന്നതല്ലാതെ, വേദന കുറയാത്ത അവസ്ഥ വന്നു..., ഈ കൊറോണ ലോക്കഡൗൺ സമയത്തു....അങ്ങനെ അത് നിർത്തി.... നമ്മുക്ക് ഈ അവസ്ഥയുമായി ഇനി മരണം വരെ പോകേണ്ടതാണ്... മരുന്ന് കഴിച്ചു കിറുങ്ങി ഇരിക്കുന്നതു ശെരിയല്ലലോ...(അല്ലേൽ തന്നെ വേദനകൊണ്ട് കിറുങ്ങി ഇരിക്കുവാ, ഇനി വേറെ ഒരു കിറുങ്ങൽ വേണ്ട....) സൊ അത് അങ്ങ് അവസാനിപ്പിച്ചു....

പിന്നെ ചെയ്തത് ഡ്രൈ നീഡിലിംഗ് ആണ്.. നല്ല പെയിൻ ഫുൾ പ്രോസസ്സ് ആണ്...അതുകഴിഞ്ഞു റെസ്റ്റും വേണം.... ഒരു തരം chiropractic approach ആണ്... ന്യൂറോ മസ്‌ക്കുലർ ഡിസോർഡർ ട്രീറ്റ്മെന്റ് ചെയ്യുന്ന ഒരു മെഡിക്കൽ ട്രീറ്റ്മെന്റ് ശാഖ ആണ്....നീഡിൽ വെച്ചു കുത്തി....അവിടെ അവിടെ പിടിച്ചിരിക്കുന്ന muscles relax ചെയ്ത് വിടും... 1വീക്ക്‌ ട്രീറ്റ്മെന്റ് എടുത്ത്,  അവർ പറയുന്ന എക്സർസൈസ് ഉം മറ്റും ഫോളോ ചെയ്താൽ...   6മാസം വരെ വലിയ തോതിൽ പ്രശനം ഉണ്ടാവില്ല...

ഒരിടയ്ക്ക് അത് ചെയ്ത് വന്നു റെസ്റ്റ് എടുക്കാൻ ഒത്തില്ല.. അപ്പോ ആ കുത്തിയതിന്റെ നീരും, ശെരിക്കുള്ള വേദനയും എല്ലാം കൂടി ആകെ വഷളായി.... ശര്ദിലും, തലപൊട്ടിത്തെറിക്കുന്ന വേദന യും ആയി... ആകെ ഒരു വല്ലാത്ത അവസ്ഥ ആയി... അങ്ങനെ അതിനോടും തല്ക്കാലം വിടവാങ്ങി....

Note: ചിലര് 6മാസത്തേക്കും, 12 മാസത്തേക്കും ഒക്കെ ആയിട്ടു എന്തോ ഇൻജെക്ഷൻ .. ഒരുപക്ഷെ, കൂടിയ steroids ആവാം... അത് എടുത്തു വേദന ഇല്ല എന്നൊക്കെ പറഞ്ഞിരുന്നു... Calicut Mims ഇൽ നിന്നാണ്‌ എന്ന് തോന്നുന്നു.. പക്ഷെ അതൊരു ശെരിയായി നടപടി അല്ല എന്ന് തോന്നിയത് കൊണ്ട് അതും വേണ്ട എന്ന് വെച്ചു...

ആയുർവ്വേദം തിരുമ്മൽ, ഉഴുച്ചിൽ ഒക്കെ ചെയ്താൽ അൽപ്പം ആശ്വാസം കിട്ടാൻ ചാൻസ് ഉണ്ടെലും നല്ല റെസ്റ്റ് വേണം, പിള്ളേരേം വെച്ചു അത് നടക്കാത്തത് കൊണ്ട് അതും വേണ്ട എന്ന് വെച്ചു.

അങ്ങനെ അലഞ്ഞു തിരിഞ്ഞു ഒടുവിൽ....ഈ മരുന്നും മന്ത്രവും ഇല്ലാണ്ട്... അതായത് പുറമെന്ന് ഹെല്പ് ഇല്ലാണ്ട്.. നമ്മുക്ക് പറ്റുന്നത് പോലെ ഇതിനെ കൈകാര്യം ചെയ്യുനതായിരിക്കും നല്ലത്...എന്ന ചിന്തയിലേക്ക് വന്നത്...എത്ര കാലം എന്ന് വെച്ചാണ്...ഈ മരുന്നിന്റെയും മന്ത്രത്തിന്റെയും  പുറകെ നടക്കുന്നത്....??

പറഞ്ഞു കേട്ടിട്ടില്ലേ നമ്മുടെ മനസിന്റെ ബലം കാരണം കാൻസർ പോലും വഴി മാറി എന്ന്... അതേ ബലം കൊണ്ട് ഇതിനെ ഒന്ന് സെറ്റ് ആക്കി നോക്കാം എന്ന ചിന്തയിലേക്ക് വന്നു...പോസിറ്റീവ് തിങ്കിങ് ലൈനിൽ പണ്ടേ ആയിരുന്നത് കൊണ്ട്... കാര്യങ്ങൾ എളുപ്പം ആയിരുന്നു... ആദ്യം തന്നെ ഇങ്ങനെ ഒരു അസുഖം ഉണ്ട് എന്നതും, ഇതിനു ചികിത്സ ഇല്ല എന്ന കാര്യവും ഞാൻ അങ്ങ് അക്‌സെപ്റ് ചെയ്ത്...

നമ്മുക്ക് സംഭവിച്ചത് അംഗീകരിക്കാൻ പറ്റാത്തപ്പോൾ ആണ് നമ്മുക്ക് വിഷമം കൂടുന്നതും, അതിനു പരിഹാരം ഇല്ല എന്ന് പറയുന്നത് ശെരിയല്ല  എന്ന് സ്ഥാപിക്കാനും ഒക്കെ ആയി നമ്മൾ പല സ്ഥലങ്ങളിൽ അലയുന്നത്... അക്‌സെപ്റ് ചെയ്താൽ പകുതി കാര്യം കഴിഞ്ഞു....

ഇങ്ങനെ ആലോചിക്കുക....നമ്മുക്ക് മാറ്റാൻ പറ്റാത്ത ഒരു കാര്യം.. അത് നമ്മുടെ പേരെന്റ്സ് ആവാം, ജനിച്ച വീടാവാം, സാഹചര്യങ്ങൾ ആവാം ... എത്ര കൊള്ളിലെലും അക്‌സെപ്റ് ചെയ്തല്ലേ പറ്റു...അക്‌സെപ്റ് ചെയ്യാൻ പറ്റാത്തിടത്തോളം നമ്മൾ unstable ആയിരിക്കും....അതുപോലെ മാറ്റാൻ പറ്റാത്ത ഈ കാര്യം അക്‌സെപ്റ് ചെയ്ത് കഴിയുമ്പോൾ പകുതി ഭാരം കുറയും, നമ്മൾ stable ആവും ....

ഇനി ഇതിനെപറ്റി പഠിച്ചപ്പോഴും, അനുഭവിച്ചപ്പോഴും മനസിലായ ഒരു കാര്യം എന്താന്നു വെച്ചാൽ.. നമ്മുടെ സ്ട്രെസ് ലെവൽ കൂടുമ്പോഴും, ടെൻഷൻ കൂടുമ്പോഴും, സങ്കടം, ഷോക്ക് എന്നീവ ഉണ്ടാകുന്ന സമയങ്ങളിൽ ആണ്.. ഈ പെയിൻ നിയത്രിക്കാൻ പറ്റാതെ രീതിയിൽ ആവുന്നത്... ദേഹം മുഴുവൻ വലിഞ്ഞു മുറുകുന്നത് പോലെയും, ആകെ തളർന്ന പോലെ ഉള്ള ഒരു രീതിയിലേക്ക് എത്തുന്നത്....അപ്പോൾ ആ സിറ്റുവേഷൻസിൽ നിന്നു ഒഴിഞ്ഞു മാറി നടക്കുക.... പറയാൻ എളുപ്പമാണ് എന്നറിയാം.. പക്ഷെ ഈ ചിന്ത നമ്മുടെ മനസ്സിൽ ഉണ്ടേൽ.. നമ്മുടെ റിയാക്ഷൻസ് നമ്മൾ കണ്ട്രോൾ ചെയ്യും... അത് പോക പോകെ ഗുണം ചെയ്യും....

പൊതുവെ പെട്ടന്ന് റിയാക്ട് ചെയ്യുന്ന  ആളായത് കൊണ്ടും, ദേഷ്യം കണ്ട്രോൾ ചെയ്യുക ഇത്തിരി പ്രശ്നം ആയതു കൊണ്ടും.. പെട്ടന്ന് ടെൻഷൻ, റിയാക്ഷൻ, പൊട്ടിത്തെറികൾ എനിവ യിലേക്ക് ചെന്നെത്താറുണ്ട്.... വളരെ ചെറിയ കാര്യത്തിന് പോലും... അങ്ങനെ റിയാക്ട് ചെയ്ത് തുടങ്ങിയാൽ അതൊരു atomic റിയാക്ഷൻ പോലെ കൈവിട്ടു പോകുകയും... അതെല്ലാം എന്റെ പെയിൻ ആൻഡ് ഹെൽത്ത്‌ കണ്ടിഷൻ നെ വളരെ ഗുരുതരമായി ബാധിക്കുകയും ചെയ്യും... അതുകൊണ്ട് തന്നെ... അത്തരം സിറ്റുവേഷനിൽ നിന്നു മാക്സിമം ഒഴിഞ്ഞു മാറി നിൽക്കാൻ ശ്രമിക്കും... അതിനായിട്ട് ഒരു വഴക്കു ഉണ്ടാകുന്നതായി തോന്നിയാൽ തന്നെ...  സ്വയം മാറി ഇരിക്കാൻ ശ്രമിക്കാറുണ്ട്... ചിലപ്പോൾ കൈവിട്ടു പോകാറുണ്ട്...

അങ്ങനെ കൈവിട്ടു പോകുന്നത്  മിക്കവാറും, അങ്ങറ്റം പെയിന്ഫുൾ ആയിരിക്കുമ്പോൾ ആണ്.. അന്നേരം ഉള്ള സിറ്റുവേഷൻ handle ചെയ്യാൻ പറ്റാതെ വരുമ്പോൾ.... മറ്റുള്ളവരുടെ ചെറിയ ആക്ഷന് പോലും നമ്മൾ ഓവർ റിയാക്ട് ചെയ്യും... അങ്ങനെ കാര്യങ്ങൾ കൈവിട്ടു പോകും....

അങ്ങനെ കൈവിട്ടു പോയാൽ... ഉറപ്പായും... അത് എന്റെ പെയിൻ അതിന്റെ മാക്സിമത്തിൽ എത്തും പിന്നെ ഒരു രണ്ടാഴ്ചത്തോളം അതേ intensity യിൽ തന്നെ കാണുകയും ചെയ്യും... സൊ ഫിസിക്കലി n മെന്റലി  തളർന്നു പോകുവാണെന്നു തോന്നിയാൽ.. ആ സിറ്റുവേഷനിൽ നിന്നു മാറാൻ ശ്രമിക്കാറുണ്ട്....

ഞാൻ പോയി നല്ല അടിപൊളി ആയി കിടന്നുറങ്ങും.. വിഷമം വരുമ്പോൾ സാധാരണ ആളുകൾക്ക് ഉറങ്ങാൻ പറ്റാറില്ല.. പക്ഷെ എന്റെ കേസ്, വിഷമം വന്നാൽ മൊത്തത്തിൽ തളർന്നു പോകുകയും പെട്ടന്ന് ഉറങ്ങി പോകുകയും ചെയ്യും.. അത് എനിക്ക്വ കിട്ടിയ ഒരു വലിയ ദൈവാനുഗ്രഹം ആണ്...

സന്തോഷം ആയി ഇരുന്നാൽ തന്നെ പകുതി അസുഖം മാറും... പക്ഷെ മനുഷ്യൻ അല്ല, അതുകൊണ്ട്  തന്നെ സുഖദുഖ സമ്മിശ്രം ആണല്ലോ ജീവിതം... അതോണ്ട് ദുഃഖത്തിൽ നിന്നും സന്തോഷത്തിലേക്കു വരാൻ ബോധപൂർവം ശ്രമിക്കും അല്ലേൽ പെട്ടന്ന് തളർന്നു പോകും. അതിനായിട്ട്... വിഷമങ്ങൾ, ആശയകുഴപ്പങ്ങൾ... ഒക്കെ എഴുതി തീർക്കാറുണ്ട്....

ജേർണർലിങ് പ്രാക്ടീസ് ചെയ്യുന്നത്.. മൈൻഡ് relax ആവാൻ നല്ലയൊരു method ആണ്... അല്ലേൽ നമ്മളെ കേൾക്കും എന്ന് നമ്മുക്ക് വിശ്വാസം ഉള്ള ഒരാളോട് സംസാരിക്കുന്നത്... ഓർക്കുക Sympathy അല്ല empathy ആണ് നമ്മുക്ക് വേണ്ടത്... അതുള്ളവരോടെ മാത്രം വിഷമം പറയുക....

ഇനിയുള്ളത് ഫിസിക്കൽ ആക്ടിവിറ്റീസ് - വീട്ടുജോലികൾ, കുഞ്ഞുങ്ങളെ നോക്കുന്നത്... ഒക്കെ പറ്റുന്നത് പോലെ ആണ് ചെയ്യുന്നത്... മക്കളെ നേരെചൊവ്വേ നോക്കുന്നില്ല എന്നൊക്കെ കുത്തും കൊള്ളിയും പല ഭാഗത്തു നിന്നും വരാറുണ്ട്.. വിഷമം ഉണ്ടാവാറുണ്ട്... പക്ഷെ ഞാൻ ആലോചിക്കുന്നത്.... കുഞ്ഞുങ്ങളും ഇതൊക്കെ മനസിലാക്കി മുന്നോട്ടു വരട്ടെ എന്നാണ്...

എനിക്ക് അത്യാവശ്യം ഫാമിലി സപ്പോർട്ട് ഉണ്ട്.. എന്റെ മക്കളുടെ കാര്യം എന്റെ അമ്മയാണ് നോക്കിയിരുന്നത്... അടുക്കള ഒഴികെ മറ്റു വീട്ടുജോലികൾ, വീട്, ബാത്റൂം ക്ലീനിങ്, തുണി വിരിക്കുന്നത് ഒക്കെ ബിജു ആണ് ഹെല്പ് ചെയ്യുന്നത്.. മാക്സിമം എല്ലാ കാര്യങ്ങൾക്കും മെഷീൻ നെ ആശ്രയിക്കും... എനിക്ക് അധികം കുനിയാൻ പറ്റാത്തത് കൊണ്ട് അടുക്കള യിലെ പാതകം, സിൻക് ഒക്കെ അതനുസരിച്ചു സെറ്റ് ചെയ്തു ....

ചിലപ്പോൾ മുകളിൽ പറഞ്ഞത് എല്ലാം നമ്മൾ ഒറ്റയ്ക്ക് ചെയ്യേണ്ടി വരാം....അപ്പോൾ....കുറേശ്ശെ ആണ് ചെയ്യാറ്... ഒരു 7-8 തുണി അയയിൽ വിരിച്ചാൽ, ബാത്രൂം ഫ്ലോർ ഒന്ന് ക്ലീൻ ചെയ്യാൻ പോയാൽ ഒക്കെ ഷോൾഡർ, neckpain കൂടും... സൊ അത്രയ്ക്ക് നല്ല കണ്ടിഷൻ ആണേൽ മാത്രേ ചെയ്യുകയുള്ള .... ഒരു മുറി തൂത്തു വന്നു അവിടെ ഇട്ടിട്ടു , പോയി ഒന്ന് കിടന്നിട്ടായിരിക്കും ബാക്കി തൂകുന്നത്....

വെയിലത്ത്‌ ജോലികൾ പറ്റില്ല, ചൂടുള്ളപ്പോൾ ജോലി പറ്റില്ല, രാവിലെ 9തിന് മുൻപും വൈകിട്ട്  7ഇന് ശേഷവും മാത്രമാണ് എന്തേലും കാര്യമായ വീട്ടുജോലികൾ ചെയ്യുന്നത്, ദൂരെ യാത്ര പറ്റില്ല... പള്ളിയിൽ ആളുകൾ അടുങ്ങി ഇരിക്കുന്നിടത്തു പോയി ഇരിക്കാൻ ഒക്കില്ല, വശം ചരിഞ്ഞു ഇരിക്കാൻ ഒക്കില്ല, ചില കസേരകളിൽ ഇരിക്കാൻ ഒക്കില്ല, കുഞ്ഞുങ്ങളെ എടുക്കാറില്ല-സ്വന്തം ആയാലും, മറ്റുള്ളവരുടെ ആയാലും

കാർ ഇൽ, ബസ്സിൽ ഒക്കെ കുലുക്കം ഇല്ലാത്ത സ്ഥലത്തെ ഇരിക്കൂ,  മറ്റു എവിടേം ചെന്ന് അധികം നാൾ നിൽക്കാറില്ല( എന്റെയോ ബിജുന്റെ യോ വീട്ടിൽ ഉൾപ്പടെ) കാരണം അവിടെ ചെന്നാൽ പേരിനു എങ്കിലും ജോലി ചെയ്യേണ്ടി വരും, വശം ഇല്ലാണ്ട് നിന്നു ചെയ്താൽ, എനിക്ക് പണി കിട്ടും..., ഡ്രസ്സ്‌ ചൂടുള്ളത്, ടൈറ്റ് ആയതു പറ്റില്ല, ഷാൾ /ദുപ്പട്ട ഒരു സൈഡ് ഇട്ട് or ഹാൻഡ്‌ബാഗ് ഇട്ട് ബാലൻസ് ചെയ്തു അല്ലേൽ മറ്റേതെങ്കിലും കയ്യിൽ പിടിച്ചു യാത്ര പറ്റില്ല... തീരെ വയ്യെങ്കിൽ പുറത്തു നിന്നു ഫുഡ്‌ വാങ്ങും ചിലപ്പോൾ അടുപ്പിച്ചു 2-3ദിവസം കിടപ്പാവും... ചിലപ്പോൾ മക്കളെ എന്റെ അമ്മേടെ വീട്ടിൽ പറഞ്ഞു അയക്കും ..

എല്ലാവരുടെയും വീട്ടിൽ ഇതാവില്ല സിറ്റുവേഷൻ ... പക്ഷെ ഇത്രേം മാത്രം ചിന്തിക്കുക... പറ്റുന്നതു പോലെ ചെയ്യുക, ആരേലും എന്തേലും പറയുന്നതോ, അവർ എന്ത് വിചാരിക്കുമോ എന്നത് നമ്മുടെ concern അല്ല എന്ന മൈൻഡ്സെറ്റ് ഇലേക്ക് വരുക.. കാരണം.. നമ്മൾക്കും ജീവിക്കണം... ഇങ്ങനെ മുന്നോട്ടു പോയാലെ പറ്റുകയുള്ളു... എല്ലാരേം ബോധ്യപെടുത്തുക, എല്ലാവര്ക്കും ഇഷ്ടമുള്ള പോലെ ജീവിക്കുക നടക്കുന്ന കാര്യം അല്ല....

ഇതുവരെ, പറഞ്ഞത് വേദന കടുക്കാതിരിക്കാൻ എന്തൊക്കെ ചെയ്യും എന്നതാണ്... ഇനി വേദന വന്നാൽ എന്ത് ചെയ്യും എന്ന് പറയാം.... ചെറിയ വേദന തോന്നി തുടങ്ങിയാൽ... എവിടേലും പോയി റെസ്റ്റ് എടുക്കും... ചൂട് അല്ലേൽ ടെൻഷൻ or സ്ട്രെസ്, ചെറുതായി തുടങ്ങുന്ന വേദന കൂടും, സൊ അപ്പോഴേ പോയി റെസ്റ്റ് എടുത്താൽ നമ്മുക്ക് മാനേജ് ചെയ്യാം...

പക്ഷെ നമ്മൾ ആ വേദന ignore ചെയ്തു മുന്നോട് പോകേണ്ട അവസ്ഥ വരാം.... അപ്പോൾ ആണ് നമുക്ക് പണി കിട്ടുന്നത്... ഒരു മീഡിയം റേഞ്ച് ഇൽ കാര്യങ്ങൾ എത്തിയാൽ പിന്നെ, ചെറിയ pain killers, ഐസ്പാക്ക്, heatpad ഒക്കെ യൂസ് ചെയ്യും റെസ്റ്റ് എടുക്കണം...മിക്കവർക്കും പറ്റില്ല...(ഈ സ്റ്റേജിൽ എനിക്ക് കൂടുതലും കഴുത്തിന്റെയും ഷോൾഡർ ഏരിയ യിലും ആണ് പ്രശ്നം എന്നത് കൊണ്ട് ബെഡിൽ കിടക്കാൻ പറ്റില്ല കാരണം കിടക്കുമ്പോൾ വേദന കൂടും, അതോണ്ട് ഒരു easy chair ഇൽ, കഴുത്തിന്റെ അവിടെ ടവൽ ചുരുട്ടി സപ്പോർട്ട് കൊടുത്താണ് കിടക്കുന്നതും റെസ്റ്റ് എടുക്കുന്നതും )...

ഇനിആണ് extreme സിറ്റുവേഷൻ... ചിലപ്പോൾ ഈ മീഡിയം റേഞ്ച് വേദന അയച്ചകളോളം നിൽക്കാം... അത് mind ആക്കാതെ ഇരുന്നാൽ, റെസ്റ്റ് എടുക്കാതെ മുന്നോട്ട് പോയാൽ അത് severe ആകും... പിന്നെ മരുന്നിലോ, ഐസ്പാക്കിലോ ഒന്നും നിൽക്കില്ല.... പിന്നെ ആകെ ശരണം, ബിജു ആണ്... തള്ളവിരൽ കൊണ്ടോ, കൈമുട്ടു കൊണ്ടോ... Muscle പിടിച്ചിരിക്കുന്ന സ്ഥലത്തു അമർത്തി തിരുമി, പിടിച്ചിരിക്കുന്ന ഇടം റിലീസ് ചെയ്യും.... അന്നേരം നല്ല pain ആണ്... പക്ഷെ നമ്മൾ അനുഭവിക്കുന്നതിനേക്കാൾ വലിയ വേദന ആയിരിക്കില്ല... റിലീസ് ചെയ്തു കഴിയുമ്പോൾ ഒരു pain killer ഉം കഴിച്ചു ഉറങ്ങി എണീക്കുമ്പോൾ ആ muscle pain മാറും, പിന്നെ തിരുമ്മിയത്തിന്റെ നീര് കാണും 2days.... ആ നീര് മാറുന്നവരെ റെസ്റ്റ് എടുക്കണം.. എങ്കിൽ അടുത്ത കുറച്ചു ദിവസത്തേക്ക്... വലിയ വേദന ഉണ്ടാവില്ല.

ഈ തിരുമി റെഡി ആക്കുന്നത്... മസ്സിലിന് നല്ലതല്ല എന്ന ബിജു പറയുന്നേ, സോ സഹിക്കാൻ പറ്റാത്ത സമയത്താണ് അത് ചെയ്യുന്നേ... ചെയ്യുന്ന ആൾക്കും അത് ഭയങ്കര സ്‌ട്രെയിൻ ആണ്....

Pain മാനേജ് ചെയ്യാൻ കുറച്ചു അധികം equipments വാങ്ങിയിരുന്നു  overdoor neck Traction,  massage gun, dolfin massager, tens machine, collar traction പക്ഷെ ഒന്നും അങ്ങോട്ട്‌ effective അല്ല... Tens മെഷീൻ ആണ് ഉള്ളതിൽ effective n ഉപയോഗിക്കാൻ എളുപ്പം ആരുടേം സഹായം ഇല്ലാതെ... ബാക്കി എല്ലാം ഉപയോഗിക്കുമ്പോൾ കൈ കഴയ്ക്കും... കൂടുതൽ സ്‌ട്രെയിൻ ആവും...

ഇങ്ങനെ ഒക്കെ ആണ് ഞാൻ ഇതു ഡീൽ ചെയ്യുന്നേ... പിന്നെ എന്റെ ബിസിനസ്‌, വിഡിയോസിന്റെ കാര്യം... കുഞ്ഞുങ്ങൾക്ക് ഉള്ള ഡിസൈനർ ഡ്രസ്സ്‌ ചെയ്തുകൊണ്ടുക്കുകയാണ് ഞാൻ ചെയ്യുന്നത്... എന്നെ കൊണ്ട് പറ്റുന്ന പോലെ മാത്രം ചെയ്യുന്ന ഒന്നാണ്... മാക്സിമം 10-15ഓർഡർ ഒരു മാസം...2-3ദിവസം എടുത്തു പയ്യെ ആണ്, ഒരു ഓർഡർ കംപ്ലീറ്റ് ചെയ്യുന്നേ... പെട്ടന്ന് കൊണ്ട് തന്നാൽ ആ സ്ട്രെസ് എടുത്തു തലയിൽ വെയ്ക്കില്ല... പിന്നെ ആകെ വയ്യ എന്ന് തോന്നിയാൽ 2-3മാസം, ചിലപ്പോൾ 6മാസം വരെ ഓർഡർസ് ഒന്നും എടുക്കാതെ വരെ ഇരിക്കും...

ഞാൻ സന്തോഷത്തോടെ ഇരിക്കാൻ ചെയ്യുന്ന ഒന്നാണിത്, ക്യാഷ് അല്ല എന്റെ പ്രധാന ലക്ഷ്യം... കാശു കൊണ്ട് വാങ്ങാൻ പറ്റാത്ത കുറെ കാര്യങ്ങൾ ഇതിൽ നിന്നു എനിക്ക് കിട്ടുന്നുണ്ട്. നിങ്ങൾക്കും അതിപ്പോൾ മനസിലായിട്ടുണ്ടാവും; കാശുകൊണ്ട് നേടാനാവാത്ത ഒത്തിരി ഉണ്ട് ഈ ലോകത്തിൽ ...

ഇഷ്ടം ഉള്ളതിലേക്ക് ഫോക്കസ് ചെയ്യുമ്പോൾ വേദന ഒക്കെ ഒരു പരിധി വരെ controlled ആണ്....മറന്നു പോകും....അതുപോലെ തന്നെ ആണ് yt വീഡിയോസ് ഉം, ബ്ലോഗിങ്ങും ഒക്കെ... അതും സന്തോഷത്തോടെ ചെയുന്നതാണ്... സമയം കിട്ടിമ്പോൾ മാത്രം ചെയ്യുന്നതാണ്... ഫുള്ള് ടൈം യൂട്യൂബർ അല്ല....ഫുള്ള് ടൈം ബിസിനെസ്സ്കാരിയും അല്ല ഞാൻ....

വീഡിയോസ് എപ്പോഴും മാക്സിമം ഫ്രഷ് ആയിരിക്കുന്ന ടൈം ഇൽ ആണ് ചെയ്യുന്നേ, അതിനു ശേഷം, ഒത്തിരി നേരം നിന്നു ബോഡി സ്‌ട്രെയിൻ ചെയ്യുന്നത് കൊണ്ടും, റിങ് ലൈറ്റ് ഇന്റെ ഒക്കെ ചൂട് താങ്ങാൻ പറ്റാത്തത് കൊണ്ടും തളർന്നു പോകും, പിന്നെയും കുറച്ചു റെസ്റ്റ് എടുത്തിട്ടാണ് മറ്റു ജോലികൾ ചെയ്യാൻ ഒക്കുന്നത്....

അപ്പോ ഇതാണ് എന്റെ കാര്യം.. പ്രതേകിച്ചു ഡയറ്റ്, മരുന്ന്, ട്രീറ്റ്മെന്റ് ഒന്നും ഇല്ല... ഈ അവസ്ഥ ഇല്ല എന്ന രീതിയിൽ ആണ് ഞാൻ ഇപ്പോൾ ജീവിക്കുന്നത്.. ഇതിനെ പറ്റി ഡിസ്‌ക്കസ് ചെയ്യാനും ശ്രമിക്കാറില്ല, ഡിസ്‌ക്കസ് ചെയ്യാൻ ഇഷ്ടവുമില്ല..

അതുകൊണ്ട് ഇതുമായി ബന്ധപ്പെട്ട ഡിസ്കഷൻസ് & calls മാക്സിമം avoid ചെയ്യാൻ ശ്രമിക്കാറുണ്ട്... കാരണം അസുഖത്തെ പറ്റി പറഞ്ഞോണ്ടിരിക്കുന്നത്, നമ്മുക്ക് ഒരു നെഗറ്റീവ് impact ആണ് ഉണ്ടാക്കുന്നത്........ഇതുപോലെ ആളുകൾ വിളിക്കുമ്പോൾ മാത്രം ആണ് അത് ഞാൻ ശെരിക്കും ഓർക്കുന്നത്...

അക്‌സെപ്റ് ചെയ്യുക, ഇഷ്ടമുള്ള കാര്യത്തിലേക്ക് ഫോക്കസ് ചെയ്യുക, പറ്റുന്നത് പോലെ കാര്യങ്ങൾ ചെയ്യുക, ആരുടേം അംഗീകാരത്തിനോ, സഹായത്തിനോ വേണ്ടി ശ്രമിക്കാതിരിക്കുക, be bold and strong...

നിങ്ങളിൽ പലരും ചിന്തിക്കുന്ന പോലെ മരിച്ചു പോയാൽ മതി എന്ന് തോന്നുന്ന അവസരങ്ങൾ ഒത്തിരി ഉണ്ടായിട്ടുണ്ട്.... പക്ഷെ, "നമ്മൾ  അനുവദിച്ചാൽ അല്ലാതെ; ഒരു കാര്യത്തിനും നമ്മളെ തളർത്താൻ പറ്റില്ല ", എന്നാണ് നമ്മൾ വിശ്വസിക്കേണ്ടുന്നത് .... ഇങ്ങനെ ഒരു അവസ്ഥ, എനിക്ക് തന്നിരിക്കുന്നതിൽ എന്തോ ഒരു ദൈവിക പദ്ധതി ഉണ്ട് എന്ന് ഉറച്ചു ഞാൻ വിശ്വസിക്കുന്നു, അത് ചിലപ്പോൾ എന്റെ ഈ അവസ്ഥയിലൂടെ പോകുന്നവര്ക്ക് ഒരു പ്രത്യാശ കൊടുക്കാൻ ആവാം ... ഞാൻ ഹാപ്പി ആണ്, ഇടയ്ക്കിടയ്ക്ക്  വേദന കൂടുന്ന സമയം മാത്രം ആണ് തളർന്നു പോകുന്നത്...അതുകഴിഞ്ഞാൽ പൊടിയും തട്ടി ഞാൻ മറ്റു പണികളിലേക്ക് തിരിയും

ഓരോരുത്തർക്കും എടുക്കാൻ പറ്റുന്ന ഭാരം ആണ് തമ്പുരാൻ തരുന്നത് എന്ന് ഉറച്ചു വിശ്വസിച്ചേക്കുക ... അത് ധൈര്യത്തോടെ നേരിടുക...

"Be a warrior not a worrier" 💪💪💪

ദീപ ജോൺ
29-April-2021

Comments

Popular posts from this blog

എവിടുന്നാണ് ഈ കുത്തികുറിക്കലിന്റെ അസുഖം??? .... ✍️✍️✍️

അമ്മയെ കുറിച്ച് എഴുതിയതിനു ശേഷം ഒത്തിരി   വാട്സ്ആപ്പ്,  ഇമെയിൽ മെസ്സേജുകൾ,  വന്നു ...  അതിലെ വിവരങ്ങൾ എല്ലാം വളരെ വളരെ പേർസണൽ ആയതിനാൽ ഇവിടെ പറയുന്നില്ല.... പക്ഷെ,  എന്നെ അതിശയിപ്പിച്ചത്... എനിക്ക്  ഒരു പരിചയവും ഇല്ലാത്ത കുറച്ചു പേരാണ് അത് അയച്ചിരിക്കുന്നത് എന്നതാണ്.... എന്ത് കൊണ്ടായിരിക്കും അവർ അത് എനിക്ക് അയച്ചത് എന്ന് ഞാൻ പലതവണ ആലോചിച്ചു.... ഞാൻ ആലോചിച്ചത് ,  എനിക്ക് ഈ കുത്തികുറിക്കലിന്റെ അസുഖം,  എവിടെ നിന്നു വന്നു എന്നതാണ്... പണ്ട് കുഞ്ഞിലേ വിഷമം വന്നാൽ,  നോട്ട് ബുക്കിന്റെ പുറകിൽ,  എഴുതി തീർക്കുമായിരുന്നു.... അതൊരു കരഞ്ഞു തീർക്കൽ എന്നൊക്കെ പറയില്ലേ ആ ഒരു ഇഫ്ഫെക്റ്റ്  ആണ്‌... ഇപ്പോഴും വിഷമം വന്നാൽ എഴുതി തീർക്കും... ഒരു സമാധാനം ആണ്‌.... പിന്നെ അത് ഡയറി എഴുത്തിലേക്കു തിരിഞ്ഞു... ഓരോ ദിവസവും നടക്കുന്ന കാര്യങ്ങൾ പൊട്ടും പൊടിയും ഒക്കെ ചേർത്തു എഴുതിയ ഡയറികൾ ഇപ്പോഴും വീട് ഒതുക്കുമ്പോൾ പൊങ്ങി വരാറുണ്ട്... വായിച്ചു വരുമ്പോൾ... വർഷത്തിൽ വല്ലപ്പോഴും വാങ്ങുന്ന ഡ്രെസ്സിന്റെ നിറവും,  വിലയും തൊട്ട്,  ഏതോ ഒരു ന്യൂ ഇയർ ഇൽ എല്ലാവര്ക്കും പനി വന്നു കഞ്ഞിയും പയറും കഴിച്ച കാര്യം വരെ ഉണ്ടാകും...  എന

നമ്മൾ, എത്ര ആയാലും പഠിക്കില്ലലോ ....ഫീലിംഗ് പുച്ഛം....

കുറച്ചു ദിവസങ്ങളായി, പ്രിയങ്ക എന്ന ഒരു കുട്ടിയുടെ ആത്മഹത്യ , മാധ്യമങ്ങൾ പൊക്കി കൊണ്ട് നടക്കുന്നുണ്ട്...സ്ത്രീധന പീഡനം ആണ് വിഷയം, അതോ അതിനു പിന്നിൽ വേറെ ലക്ഷ്യങ്ങൾ ഉണ്ടോ എന്ന് കണ്ടറിയണം... വല്ലാത്ത ഒരു വിഷമം.....   പിന്നെ അധികം നാള് വിഷമിക്കേണ്ടി വരില്ല.. "അവനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം..., അറസ്റ്റ് ചെയ്യണം..., പ്രിയങ്കയ്ക്ക് നീതി നടപ്പാക്കണം... " എന്ന് പറഞ്ഞു, ആവേശത്തോടെ കമെന്റ് ഇടുന്ന, ഞാനും നിങ്ങളും ഉൾപ്പെടുന്ന സമൂഹത്തിനു 'അൽഷിമേഴ്‌സ്' ആയതു കൊണ്ട് അടുത്ത ഒരു അടിപൊളി ന്യൂസ്‌ വരുമ്പോൾ ഇതങ്ങു മറന്നു പൊയ്ക്കോളും... പാമ്പ് കടിയേറ്റ് കൊല്ലപ്പെട്ട ഉത്തരയുടെയും, പട്ടിണിക്കിട്ടു കൊന്ന തുഷാരയുടെയും ഒക്കെ കാര്യം മാത്രം ആലോചിച്ചാൽ മതി.... A divorced daughter is better than a dead daughter ഒരു മകൾ ഉണ്ടായാൽ ബാധ്യത ആണ് എന്ന് പറഞ്ഞു തലേൽ കൈവെയ്ക്കുന്ന, ജനിച്ച അന്ന് തൊട്ടു, അവളുടെ കല്യാണം എന്ന മെഗാ ഇവന്റിന് വേണ്ടി മുണ്ട് മുറുക്കി ഉടുക്കുന്ന അപ്പനമ്മമാരുള്ള, 18 തികഞ്ഞാൽ കെട്ടിക്കുന്നില്ലേ എന്ന് വ്യാകുലപ്പെടുന്ന നാട്ടുകാരുള്ള, ഇവളെ ഇങ്ങനെ കയറൂരി വിടരുതെന്നു, വീട്ടുകാരെ ഉപദേശിക്ക

40 years of excellence !!! 💃💃💃

 40 years of excellence !!! 💃💃💃 എന്ത് പെട്ടെന്നാണ്....?  നഴ്സറി സ്കൂളിൽ നിന്നും പത്താം ക്ലാസ്സിൽ എത്തിയത്... പഠിക്കുമ്പോൾ എങ്ങനേലും കോളേജിൽ എത്തണം എന്നായിരുന്നു.... കളർ ഡ്രസ്സ്‌ ഇടാൻ വേണ്ടി പ്രീഡിഗ്രി എടുത്തു.... ഡ്രസ്സ്‌ ഒക്കെ ഇട്ടു ചെത്തി നടന്നു... പ്രൊജക്റ്റ്‌ വർക്കിനും വൈവയ്ക്കും കാത്തു നിന്നപ്പോൾ..  എങ്ങനേലും ഈ പണ്ടാരമൊക്കെ തീർന്ന് ഒരു ജോലി ആയാൽ മതിയെന്നായിരുന്നു.... വായിനോട്ടവും, പ്രേമിക്കാൻ ഉള്ള ഒരു ചാൻസ് ഉം നോക്കി നോക്കി നടന്നു....ദാ ന്നു പറഞ്ഞു കോളേജ് കാലം തീർന്നു...  ജോലിയായി.... ജോലിയുടെ പ്രഷർ കൂടി കൂടി വന്നപ്പോൾ എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടാൽ മതി എന്നായിരുന്നു..... രക്ഷപെട്ടു എന്നും പറഞ്ഞു ഓടി ചെന്നത് ലവ് കം അറേഞ്ജ്ഡ് മാര്യേജിൽ 😂...... പിന്നെ വീട്ടുകാരിയായി ആയി, കോംപ്ലക്സ്കൾ ആയി, ഫെമിനിസ്റ്റ് ആയി, ഇടയ്ക്കിടയ്ക്ക് ഡിവോഴ്സ് ചെയ്യണമെന്നായി, പിള്ളേരായി, അവരുടെ കാര്യങ്ങളായി, പഠിത്തമായി , വീട്ടുജോലിയായി ... ഗതികേടുകൾ കൂടി കൂടി വന്നു.... കയ്യിലിരുപ്പ് കൊണ്ട് ജോലി പോയി.. വീട്ടിലിരുപ്പായി... കരച്ചിലായി, പിന്നെ അടുത്ത പണി തപ്പലായി.... എന്തൊക്കെയോ ആകാൻ വേണ്ടി എന്തൊക്കെയോ ചെയ്ത്