കല്യാണം കഴിഞ്ഞ് , ആദ്യത്തെ മൂന്നാലു വർഷം ഞാനും ബിജുവും ആയി അടികൂടുന്നതിന്റെ സ്ഥിരം ഒരു കാരണം സോഷ്യൽ മീഡിയ ആയിരുന്നു....🤭🤭🤭
അന്ന് orkut ന്റെ പത്തി താന്ന് , ഫേസ്ബുക് പൊങ്ങി വരുന്ന കാലം... എങ്ങോട്ട് തിരിഞ്ഞാലും സെൽഫിയും, ട്രിപ്പ് പോകുന്നതിന്റെ വിശേഷങ്ങളും, ബര്ത്ഡേ, വെഡിങ് ആനിവേഴ്സറി gifts, പലരുടെ വീട്ടിലേം ആഘോഷങ്ങൾ...ഒക്കെ കൊണ്ട് അങ്ങ് നിറഞ്ഞു കവിഞ്ഞിരുന്നു, fb wall...😮😦😓😓
അതിൽ എന്റെ വെല്ല അടുത്ത പരിചയക്കാരോ, ബന്ധുക്കളോ ഉണ്ടേൽ പിന്നെ, ബിജുന്റെ ചെവി-തല കേൾക്കാത്ത വിധം ഞാൻ ചൊറിഞ്ഞോണ്ടിരിക്കും....🙏🙏🙏 കണ്ടാ കണ്ടാ അവരൊക്കെ എവിടൊക്കെയാ പോകുന്നെ.. ജീവിതം എൻജോയ് ചെയ്യുകയാ.... എന്റെ ജീവിതം ഇങ്ങനെ ആയിപോയല്ലോ... എന്നൊക്കെ ഉള്ള ഡയലോഗ് ഇൽ തുടങ്ങി....അത് വഴക്കിലും, മിണ്ടാവ്രതത്തിലും ചെന്നെത്തും....😇😇
ചീവിടിനെ പോലെ ഞാൻ തകർത്താലും, ബിജു 'പഞ്ചാബി ഹൌസ്' പോലെ ജബ ജബ ആയിരുന്നത് കൊണ്ട് അത് പതിയെ പുകഞ്ഞു ഒടുങ്ങും എന്നാലും, എന്റെ ഉള്ളിൽ ആ ചൊറിച്ചിൽ spark അവിടെ തന്നെ കിടക്കും, അടുത്ത സ്റ്റാറ്റസ് കാണുന്ന വരെ🤭🤭....
അവരൊക്കെ ട്രിപ്പ് പോകുന്നത്, ബാംഗ്ലൂർ, ഗോവ, kulu manali, Maldives, luxury റിസോർട്ടുകൾ അങ്ങനെ വലിയ യമണ്ടൻ സ്ഥലങ്ങളിൽ ആണ്... ഞങ്ങൾ ആണേൽ ആകെ കണ്ടിട്ടുള്ളത് ... ശംഖുമുഖം ബീച്ചും, വേളി കായലും... പിന്നെ നമ്മുടെ സ്ഥിരം പിക്നിക് spot ആയ ബിഗ് ബസാറും 😅😂🤭 pothys വന്നപ്പോൾ അവിടേം (weekly provisions ഉം പച്ചക്കറിയും വാങ്ങാം, പിന്നെ കുറച്ചു വായിൽനോട്ടവും നടക്കും അതാണ് ഉദ്ദേശം;കൊറോണ തുടങ്ങിയതിൽ പിന്നെ അന്യം നിന്നുപോയ, ഞങ്ങളുടെ ഒരു കലാരൂപം 😉)
ഇപ്പോഴും 'പുറത്തോട്ടു പോകാം ' എന്ന് പറഞ്ഞാൽ ഞങ്ങളുടെ മെയിൻ ഡെസ്റ്റിനേഷൻസ് മുകളിൽ പറഞ്ഞ സ്ഥലങ്ങളിൽ തന്നെ ആണ്.. പിന്നെ എങ്ങനെയോ ഒന്ന് ബാംഗ്ലൂർ വരെ പോയി... അന്നത്തോടെ ഇനി മേലാൽ ട്രിപ്പ് എന്ന കാര്യത്തെ പറ്റി വാ തുറക്കത്തില്ല എന്ന് ഞാൻ ശപഥവും ചെയ്തു... അമ്മാതിരി പണിയാണ് ട്രിപ്പ് ഇന്റെ ഇടയ്ക്കു എനിക്ക് കിട്ടിയത്..? അവിടെ തന്നെ സിമിത്തേരി തപ്പേണ്ട അവസ്ഥ ആയി പോയി 😂😂😂.. ജീവനോടെ തിരിച്ചു വന്നത് ഭാഗ്യം.
ഇനി പിള്ളേരൊക്കെ അപ്ന അപ്ന കാര്യം ചെയ്യാൻ ആയിട്ടേ ട്രിപ്പ് എന്ന സ്വപ്നം ഉള്ളു.. അതാണ് ആരോഗ്യത്തിന് നല്ലത് 🥵🥵🥵
അപ്പോ പറഞ്ഞു വന്നത്... കുറച്ച് അങ്ങോട്ട് കഴിഞ്ഞപ്പോൾ ആണ് ഈ പബ്ലിക് പ്ലാറ്റഫോംമിലെ സ്റ്റാറ്റസ് ഇന്റെ ഒക്കെ ഗുട്ടൻസ് അഥവാ കിടപ്പു വശം മനസിലായത്.... ഇതൊക്കെ ചെയ്യുന്നവരും ആയി കൂടുതൽ അടുത്തപ്പോൾ....🧐🧐🧐
പാർട്ണർ ഉം ആയി കട്ടകലിപ്പായി ഡിവോഴ്സ് വേണോ വേണ്ടയോ എന്ന വക്ക് വരെ എത്തിയിരിക്കുന്ന അവസ്ഥ യിൽ ആയിരിക്കും, അവരുടെ വെഡിങ് ആനിവേഴ്സറി വരുന്നത്... നാട്ടുകാരുടെ മുന്നിൽ ഈ വഴക്കും വക്കാണവും ഒക്കെ കാണിക്കാൻ ഒക്കുമോ... അപ്പോ തന്നെ ഒരു സെൽഫി എടുത്തു പോസ്റ്റ് ചെയ്യും കൂടെ ഒരു ക്യാപ്ഷനും 'എന്റെ ചേട്ടനാണ് ഈ സൂപ്പർ മാൻ, എന്റെ സപ്പോർട്ട് സിസ്റ്റം 😇😇'
അമ്മായിയമ്മയും ആയി മുട്ടൻ അടിയാണേലും... മദർസ് ഡേയ്ക്ക് സ്വന്തം അമ്മേടെ മുകളിൽ അമ്മായിഅമ്മയുടെ ഫോട്ടോ കൂടി വെച്ചൊരു ഒലിപ്പീരു quote ഉം ഇടുന്നവർ....
പറഞ്ഞാൽ തീരത്തില്ല...🤓🤓🤓
ഇതൊക്കെ അറിയാവുന്ന ഞാൻ will be like - "എങ്ങനാടാ ഉവ്വേ ഇങ്ങനൊക്കെ പറ്റുന്നെ???"
പരിശുദ്ധ കന്യകാമറിയം ആവാൻ എനിക്കും ഒക്കത്തില്ല; കാരണം, ഞാനും ഇങ്ങനെ കുറച്ചു cheap പൊങ്ങച്ചം ഒക്കെ കാണിച്ചിട്ടുണ്ട്🥺🥺🥺 ഇനിയും കാണിക്കും 😜😜😜😜- എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ...
അതിപ്പോ ഓരോരോ കീഴ് വഴക്കങ്ങൾ ആകുമ്പോൾ... അങ്ങനെ നമ്മുടെ വീട്ടിലെ വഴക്കു കണ്ടു ആരും സന്തോഷിക്കേണ്ട.... നമ്മുടെ സ്വപ്‌നതുല്യമായ ജീവിതം (fake...fake... കടപ്പാട് : ബിഗ്‌ബോസ് സീസൺ 3 ) കണ്ടു അവർക്കൊക്കെ കുറച്ചു കുശുമ്പേടുത്തോട്ടെ 😁😁😁... യേത്.... 🏋️♀️🏋️♀️🏋️♀️
ഇപ്പോൾ fb വിട്ടു യൂട്യുബിലൊട്ടും കാര്യങ്ങൾ കൈവിട്ടു പോയിരിക്കുകയാണ്.... ഫോട്ടോ യിൽ കാര്യങ്ങൾക്കു ഒരു വിശ്വാസകുറവുണ്ടെൽ ... വീഡിയോസിൽ സംഭവം crystal clear ആണ്...വിശ്വസിച്ചു പോകും...., അത്രയ്ക്ക് റിയൽ അല്ലേ ☺️☺️☺️
നമ്മുടെ ആധിയും വ്യാധിയും കൂടാനായിട്ട്... എന്തൊക്കെയാ കാണേണ്ടത് ? ഇത്രേം perfect ആയ ആളുകളെ നിങ്ങൾ ജീവിതത്തിൽ കണ്ടിട്ടുണ്ടാവില്ല...... ഈച്ചയും ചക്കരയും പോലത്തെ ക്യൂട്ട് കപ്പിൾസ്... പൊന്നുപോലത്തെ inlaws... സ്നേഹം വഴിഞ്ഞോഴുകുന്ന ബന്ധുക്കൾ.... Perfect വീടും, ലൈഫും, ജോലിയും ....
ഞാൻ ഉൾപ്പടെ ഉള്ളവരുടെ കാര്യങ്ങൾ കണ്ടു നിങ്ങൾ കണ്ണു തള്ളുന്നുണ്ടാവും അല്ലേ? പക്ഷെ ഒരു സത്യം വെളിപ്പെടുത്താൻ, ഞാൻ ഈ സന്ദർഭം ഉപയോഗിച്ചോട്ടെ???☠️☠️☠️☠️☠️
സോഷ്യൽ മീഡിയ എന്നാൽ... ഷോ ഓഫ് കാണിക്കാൻ അറിയാവുന്നവരുടെ ഏരിയ ആണ്... മെയിൻ ആയിട്ടും influencers ആകണം എങ്കിൽ....അത് വളരെ റിയലിസ്റ്റിക് ആയി കാണിക്കണം.... അല്ലാത്തവർ ക്ലച്ച് പിടിക്കണേൽ പാടാണ്... പിന്നെ കുറച്ചു കളർ ആക്കാൻ പറ്റുമെങ്കിൽ followers എവിടുന്നാ വരുന്നെന്നു അറിയില്ല....'ഞാൻ guarantee!!!!'😱😱😱
ഇതൊക്കെ കണ്ടു കണ്ണു തള്ളുമ്പോൾ താഴെ പറയുന്ന കുറച്ചു കാര്യങ്ങളും കൂടി മനസ്സിൽ വെച്ചാൽ നല്ലത്... (നിങ്ങളുടെ മാനസിക ആരോഗ്യത്തിന് നല്ലത് എന്നാണ് ഞാൻ ഉദേശിച്ചേ....)
1.സോഷ്യൽ മീഡിയയിൽ... നല്ല വശങ്ങൾ ആണ് പൊതുവെ ആളുകൾ കാണിക്കുന്നത്...ഒരു വീടാകുമ്പോൾ, അവിടെ അടിപിടി ഉണ്ടാകും, പറഞ്ഞാൽ കേൾക്കാത്ത മക്കൾ കാണും, അലോങ്കോലം ആയ വീടും പരിസരവും കാണും... ചിലപ്പോൾ, മൊത്തം കടവും വലയും ആയിരിക്കും... കുരുത്തംകെട്ട ഒരു ഫാമിലി മെമ്പർ കാണും, പറയാൻ പറ്റാത്ത വിഷമങ്ങൾ കാണും ....പക്ഷെ നല്ല വശം മാത്രേ നിങ്ങൾ കാണൂ, കാണിക്കാത്തൊള്ളൂ....🤗🤗🤗... അതാണ് ടെക്‌നിക്.... എന്നാലല്ലേ ഹോ ഇതെന്താ സംഭവം എന്ന് പറഞ്ഞു നിങ്ങൾ എത്തിനോക്കാത്തൊള്ളൂ....
2. ഒരു വീഡിയോ /ഫോട്ടോ എടുക്കുന്ന ഭാഗത്തെ ചപ്പും ചവറും ഒന്ന് തള്ളി മാറ്റി, ബാക്ക്ഗ്രൗണ്ട് സെറ്റ് ആക്കുക ഇവിടെ പതിവാണ് മാഷേ ...😎
3. ഇവിടെ റീ -ടേക്ക് കുകളുടെ ഒരു പ്രളയം ആയിരിക്കും....😂 പിള്ളേരെ ഒക്കെ നല്ല ഡ്രസ്സ് ഇടുവിപ്പിച്ചു... കെട്ടിയോനോട് മാന്യമായി പെരുമാറാൻ ഒക്കെ ചട്ടം കെട്ടിയിട്ടാണ് ക്യാമറ ഓൺ ആക്കുന്നേ 😉😉😉... അല്ലേ പിന്നെ ബാക്ഗ്രൗണ്ടിൽ ഒച്ചയിടലും, തെറിവിളിയും ഒക്കെ കടന്നു വന്നെന്നു വരാം...😜
4. അല്ലേൽ ചട്ടിയോടെയോ, കുക്കറിൽ /കലത്തിൽ നിന്നോ നേരിട്ട് എടുക്കുന്ന ഭക്ഷണം ... നാലു ആളു കാണുമ്പോൾ, കാണാൻ കൊള്ളാവുന്ന പാത്രങ്ങളിൽ ഇരിക്കും -സ്വാഭാവികം... 😇 (നെടുമുടിവേണു. Jpg )
5. ക്യാമറ ഓൺ ആക്കിയാൽ... നാലു പേര് കാണുന്നതല്ലേ എന്ന് വെച്ചു മരണ പണിയായിരിക്കും... കാണുന്നവർ will be like - 'ശോ എന്നെ തന്നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നു, ഈ ചേച്ചീ എന്തൊക്കെയാ ഒറ്റയ്ക്ക് ചെയ്യുന്നേ? എന്ന് പറഞ്ഞു പോകും '
6. സാധാരണ ഓണമോ വിഷുവോ വന്നാൽ ഒരു നേരിയത് സാരി മതിയെങ്കിൽ.... സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ആയാൽ മിനിമം 5നേരിയത് സാരി എങ്കിലും വേണം വിത്ത് മാച്ചിങ് ഓർണമെൻറ്സ്...
7.അല്ലാതെ ഇട്ടതൊക്കെ തന്നെ ഇട്ടാൽ ആരു നോക്കാനാണെന്നേ.... വ്യൂ വേണ്ടേ വ്യൂ... സീരിയൽ നടിമാരെ ഒന്നും കുറ്റം പറയാൻ ഒക്കില്ല.... 🥺🥺🥺ഞാൻ തന്നെ ഈ കാത് തൂങ്ങുന്ന തോടയൊക്കെ വലിച്ചു കേറ്റിയിട്ടു, പുട്ടിയും ഇട്ടു വീഡിയോ ചെയ്യുന്നത് എന്തിനാ?? അല്ലേൽ കാമ്പുള്ള വിഷയം ആണേലും ആരും തിരിഞ്ഞു നോക്കില്ലെന്നേ....അനുഭവം ഗുരു...ഇതാവുമ്പോൾ എന്താ ഇട്ടേക്കുന്നത് എന്ന് നോക്കാൻ വന്നെങ്കിലും നാലു വ്യൂ കിട്ടും 😎😎😎 യേത് എങ്ങനെ ഉണ്ട് എന്റെ ബുദ്ധി... (എന്റെ ഒരു ഗതികേടേ... അല്ലേൽ powder പോലും ഉപയോഗിക്കാത്ത ഞാനാ...പൈസേം കളഞ്ഞു ഇത്രേം പുട്ടിയൊക്കെ വാങ്ങി വെച്ചേക്കുന്നത് 😅😅😅)
8. എന്റെ വീഡിയോസ് ശ്രദ്ധിച്ചിട്ടുണ്ടോ, 97കിലോയും, കുടവയറും മറയ്ക്കാൻ... പകുതി ഭാഗം മാത്രം ഫ്രെയിം ചെയ്ത് ആണ് വീഡിയോ എടുക്കുന്നത് 😜😜😜😜😜... ഈ അടുത്ത ഇട്ട വിഡിയോയിൽ വണ്ണം കുറഞ്ഞു, മെലിഞ്ഞു എന്നൊക്കെ കമെന്റ് വന്നപ്പോൾ.. ആരോടാ ഇതൊന്നു പറഞ്ഞു ചിരിക്കുക എന്ന അവസ്ഥയിൽ ആയിരുന്നു ഞാൻ 🤪🤪🤪
ഇതൊക്കെ സാമ്പിൾ.. എന്റെ കൂടുതൽ ട്രേഡ് secret ഒന്നും ഞാൻ പറയുന്നില്ല.... അത് എന്റെ വ്യൂസിനെ ബാധിക്കും 🥵🥵 പറ്റുമെകിൽ ഊഹിച്ചു എടുത്തോ....😉😉😉
പറഞ്ഞു വന്നത് ഇതാണ്... സോഷ്യൽ മീഡിയയിൽ, എന്റെ ഉൾപ്പടെ ഉള്ള വീഡിയോസിൽ /പോസ്റ്റുകളിൽ മിക്കവരുടെയും ജീവിതം കണ്ടു നിങ്ങൾ, സ്വയം കൊള്ളില്ല, ശോ എന്റെ ജീവിതം മാത്രം എന്താ ഇങ്ങനെ ആയിപോയത് എന്നൊന്നും കരുതിയേക്കരുത്.... ഓരോരുത്തർ എങ്ങനെ ആണ്, അല്ലേൽ എന്ത് ആണ് അവരുടെ ഉള്ളിൽ കൂടി പോകുന്നത് എന്ന് നിങ്ങൾക്ക് അറിയില്ലലോ.... പുറമെ എല്ലാരും ചിരിച്ചേ നിൽക്കൂ.. പ്രതേകിച്ചും ഒരു പബ്ലിക് പ്ലാറ്റഫോംമിൽ...
കോംപ്ലിമെന്റ്സ് ആണല്ലോ നമ്മുടെ ലക്ഷ്യം, അതിനായി ഏതറ്റം വരെയും ഞാൻ /ഞങ്ങൾ പോകും എന്ന് മനസിലാക്കുക 🤫🤫🤫
സൊ, അത് കണ്ടുള്ള self pitying ഒഴിവാക്കണം എന്നൊരു കാര്യം മാത്രേ എനിക്ക് പറയാനുള്ളു... നിങ്ങളോടും, എന്നോടും 😊
Nb: പല വീഡിയോസിന്റെയും താഴെ ആകെ ആശങ്കപെട്ടുള്ള ഇത്തരം കമന്റ്സ് വായിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് ഈ ഒരു write up.
ദീപ ജോൺ
24-April -2021
Comments
Post a Comment