വളർന്നു വരുന്ന പെണ്കുട്ടികളോടാണ് .... അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ത്രീധനമരണ വാർത്തകളുടെ അടിസ്ഥാനത്തിൽ , ഒരു സ്ത്രീ ഇൻഡിപെൻഡന്റ് ആവേണ്ടുന്നതിന്റെ ആവശ്യകത നിങ്ങൾ ഇനിയെങ്കിലും മനസിലാക്കണം. ഒരു പട്ടികുഞ്ഞിനെയോ പൂച്ചകുഞ്ഞിനെയോ നോക്കാൻ ഏൽപ്പിക്കുന്നത് പോലെ കൊടുത്തു വിടേണ്ട ഒരു വസ്തു അല്ല നിങ്ങൾ എന്ന് സ്വയം ബോധ്യപ്പെടണം. വിദ്യാഭ്യാസം നേടുക, സ്വന്തമായി ജീവിക്കാൻ പഠിക്കുക.. ആരേലും ഒക്കെ തങ്ങളെ നോക്കിക്കോളും എന്ന് പറഞ്ഞു മടി പിടിച്ചിരുന്നു പണി മേടിക്കരുത്.. അങ്ങനെ പറഞ്ഞു വളർത്തുന്ന സമൂഹം ഒരു വലിയ കുരുക്കിലേക്കാണ് നിങ്ങളെ തള്ളി വിടുന്നത്.... സ്വന്തം കണ്ണു തുറന്നു ചുറ്റും നോക്കുക, മനസിലാക്കുക. നിങ്ങൾ ഇൻഡിപെൻഡഡ് ആവുക എന്നത് നിങ്ങളുടെ ജീവിതത്തെയും സ്വപ്നങ്ങളെയും സ്വയം നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കും; മറ്റാരും തന്നെ അതിൽ ഇടപെടാതിരിക്കാനും. നിങ്ങളെ ഇൻഡിപെൻഡൻ ആവാൻ സഹായിക്കുന്ന ചില ചിന്തകൾ ആണ് ചുവടെ 1. ഒരു പെൺകുട്ടി എന്ന നിലയിൽ നിങ്ങളുടെ ജീവിതലക്ഷ്യം വിവാഹം കഴിച്ചു ഒരു നല്ല കുടുംബിനി ആവുക എന്നത് മാത്രം അല്ല. നമ്മുടെ ജീവിതത്തിൽ ഒരു ലക്ഷ്യം ഉണ്ടായിരിക്കണം. നമ്മുക്ക് നമ്മുടേതായ ഒരു വ്