എന്റെ അന്നമ്മേ ആനിമ്മേ,
നിങ്ങൾ ജനിച്ചത്, ഈ ജീവിതത്തിൽ/ലോകത്തിൽ, നിങ്ങൾക്ക് ഇഷ്ടമുള്ളതെല്ലാം explore ചെയ്യാൻ ആണ്...
എല്ലായ്പോഴും നിങ്ങളുടെ കൂടെ ഞങ്ങൾ മാതാപിതാക്കൾ ഉണ്ടായി എന്ന് വരില്ല... അതുകൊണ്ട് സ്വന്തം കാലിൽ നിൽക്കാനും സ്വന്തമായി നിലപാടുകൾ എടുക്കാനും, ആളുകളെ മനസിലാക്കാൻ പഠിക്കുകയും വേണം....
അതിനു നിങ്ങൾ തന്നെ ശ്രമിക്കണം... എനിക്ക് വയ്യ, ഞാൻ ഇങ്ങനെ ഓരൊരുരുത്തരുടെ തണലിൽ ജീവിച്ചോളാം എന്ന് പറയുന്നത്, നിങ്ങളുടെ തന്നെ ശവക്കുഴി തോണ്ടുന്നതിനു തുല്യം ആണ്... നിങ്ങൾ ചിലപ്പോൾ ജീവിച്ചിരുന്നു എന്ന് വരാം പക്ഷെ നിങ്ങളുടെ മനസ്സ്/സ്വത്വം മരിച്ചിട്ടുണ്ടാവും...
നിങ്ങൾ ഒരിക്കലും മാതാപിതാക്കളുടെയോ, സഹോദരന്റെയോ, ഭർത്താവിന്റെയോ ഉത്തരവാദിത്വം അല്ല... നിങ്ങളുടെ ഉത്തരവാദിത്വം നിങ്ങൾ തന്നെ ഏറ്റെടുക്കണം.
കല്യാണവും, കുട്ടികളും നിങ്ങളുടെ ചോയ്സ് ആണ്.. നിങ്ങളുടെ പ്രായമോ, മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടിയോ അതിലേക്കു പോകാൻ നിങ്ങൾ നിർബന്ധിതർ ആകരുത്... അതിനുമപ്പുറം കാര്യങ്ങൾ ജീവിതത്തിൽ ഉണ്ട്... നിങ്ങളുടെ ചോയ്സ്സ് ആണ് അതെല്ലാം...
ആളുകൾ പലതും പറയും, അവർ നിങ്ങളുടെ ഒരു പ്രശ്നത്തിന് പോലും കൂടെ ഉണ്ടാവില്ല എന്ന് മനസിലാക്കുക..
മറ്റുള്ളവരെ പ്രീതിപ്പെടുത്തി, ജീവിതം കൈവിട്ടു കളയരുത്. മറ്റുള്ളവരുടെ തീരുമാനങ്ങൾക്കിടയിലൂടെ ആവരുത് നിങ്ങളുടെ ജീവിതം.
നാട്ടുനടപ്പ് എന്ന സംഗതിക്ക് മുൻപിൽ അടിയറവു പറയരുത്. അഹങ്കാരി എന്നോ, തനിഷ്ടക്കാരി എന്നോ ആളുകൾ പറഞ്ഞോട്ടെ, അതൊരു അലങ്കാരമായി കൊണ്ട് നടക്കണം... എന്നാലേ ഇവിടെ ജീവിക്കാൻ പറ്റു...
ഈ ലോകം നിങ്ങൾക്കും കൂടി ഉള്ളതാണ്, ഒരു കാര്യത്തിന്റെ പേരിലും, അത് ആസ്വദിക്കാൻ നിങ്ങൾക്ക് ഒരു തടസ്സം ഉണ്ടാകരുത്... അതിന്റെ ഉത്തരവാദിത്വം നിങ്ങൾക്കാണ്... അതിനു വേണ്ടി സ്വയം തയ്യാറാവുക.
എന്ന്
സ്വന്തം അമ്മ
22 ജൂൺ 2021
Superb Chechi❤
ReplyDelete👍👍👍
ReplyDelete👍👍👍
ReplyDeleteSuper chechi
ReplyDelete