3 ആഴ്ച മുന്നേ ആണ് ഞാൻ യൂട്യൂബ് മെന്ററിങ് കോഴ്സ് അന്നൗൺസ് ചെയ്യുന്നത്. എന്റെ രീതി അങ്ങനെ ആണ് ആദ്യം ഡേറ്റ് തീരുമാനിക്കും, നാട്ടുകാരെ മൊത്തം അറിയിക്കും, പിന്നെ ആണ് പണി തുടങ്ങുക.🤗 ആ ആഴ്ച തന്നെ, 10-15 പേരോളം വിളിച്ചു താല്പര്യം അറിയിക്കുകയും ചെയ്തു. പക്ഷെ അതിന്റെ പണി തുടങ്ങാൻ പറ്റിയില്ല... ഓണത്തിന്റെ റെഡിമേഡ് ഡ്രെസ്സുകളുടെ വർക്ക് ഉണ്ടായിരുന്നു. അതും ഇതുപോലെ പെട്ടെന്നൊരു ആവേശത്തിന് ഐഡിയ തോന്നി നടപ്പാക്കിയതാ... അതിന്റെ പുറകെ ഇരുന്നു ഓണം ഇങ്ങെത്തി...🥺 കോഴ്സിന്റെ കാര്യത്തിൽ ഒരു സ്റ്റെപ് പോലും എടുക്കാൻ പറ്റിയില്ല. പോരാത്തതിന്... ഓണത്തിനു മുന്നും, പിന്നും ഏതാണ്ട് ഒരാഴ്ചയായി...കടുത്ത മൈഗ്രൈനും... പറഞ്ഞ തീയതിയിൽ കോഴ്സ് കൊടുക്കാൻ ഒക്കില്ല എന്ന രീതിയായി..😲 ഓണം കഴിഞ്ഞു ഞായറാഴ്ച വൈകിട്ട് കൈയ്യിൽ കിട്ടിയ മരുന്നെല്ലാം എടുത്തു വിഴുങ്ങി, 23 മുതൽ 29 വരെ ഒരു 7 ദിവസത്തെ ടൈറ്റ് ഷെഡ്യൂൾ അങ്ങോട്ട് ഉണ്ടാക്കി... 30,31 ബഫർ ടൈം... 23-26 സ്ക്രിപ്റ്റ് 27-29 ഷൂട്ട് (parallel എഡിറ്റിംഗ് ) 30,31 എഡിറ്റിംഗ് ബാലൻസ് & ഷെഡ്യൂൾ ദി കോഴ്സ് n മെറ്റീരിയൽസ് യൂട്യൂബ് ചാനൽ തുടങ്ങാൻ ഉള്ള കാര്യങ്ങൾ ആണ്... ഞാൻ 3 വർഷം കൊണ്ട്