Skip to main content

ഒരു സിമ്പിൾ പ്രൊജക്റ്റ്‌ മാനേജ്മെന്റ് എക്സാമ്പിൾ

  3 ആഴ്ച മുന്നേ ആണ് ഞാൻ യൂട്യൂബ് മെന്ററിങ് കോഴ്സ് അന്നൗൺസ് ചെയ്യുന്നത്. എന്റെ രീതി അങ്ങനെ ആണ് ആദ്യം ഡേറ്റ് തീരുമാനിക്കും, നാട്ടുകാരെ മൊത്തം അറിയിക്കും, പിന്നെ ആണ് പണി തുടങ്ങുക.🤗 ആ ആഴ്ച തന്നെ, 10-15 പേരോളം വിളിച്ചു താല്പര്യം അറിയിക്കുകയും ചെയ്തു.


പക്ഷെ അതിന്റെ പണി തുടങ്ങാൻ പറ്റിയില്ല... ഓണത്തിന്റെ റെഡിമേഡ് ഡ്രെസ്സുകളുടെ വർക്ക്‌ ഉണ്ടായിരുന്നു. അതും ഇതുപോലെ പെട്ടെന്നൊരു ആവേശത്തിന് ഐഡിയ തോന്നി നടപ്പാക്കിയതാ... അതിന്റെ പുറകെ ഇരുന്നു ഓണം ഇങ്ങെത്തി...🥺


കോഴ്സിന്റെ കാര്യത്തിൽ ഒരു സ്റ്റെപ് പോലും എടുക്കാൻ പറ്റിയില്ല. പോരാത്തതിന്... ഓണത്തിനു മുന്നും, പിന്നും ഏതാണ്ട് ഒരാഴ്ചയായി...കടുത്ത മൈഗ്രൈനും... പറഞ്ഞ തീയതിയിൽ കോഴ്സ് കൊടുക്കാൻ ഒക്കില്ല എന്ന രീതിയായി..😲


ഓണം കഴിഞ്ഞു ഞായറാഴ്ച വൈകിട്ട് കൈയ്യിൽ കിട്ടിയ മരുന്നെല്ലാം എടുത്തു വിഴുങ്ങി, 23 മുതൽ 29 വരെ ഒരു 7 ദിവസത്തെ ടൈറ്റ് ഷെഡ്യൂൾ അങ്ങോട്ട്‌ ഉണ്ടാക്കി... 30,31 ബഫർ ടൈം...


23-26 സ്ക്രിപ്റ്റ്

27-29 ഷൂട്ട്‌ (parallel എഡിറ്റിംഗ് )

30,31  എഡിറ്റിംഗ് ബാലൻസ് & ഷെഡ്യൂൾ ദി കോഴ്സ് n മെറ്റീരിയൽസ്


യൂട്യൂബ് ചാനൽ തുടങ്ങാൻ ഉള്ള കാര്യങ്ങൾ ആണ്... ഞാൻ 3 വർഷം കൊണ്ട് പയറ്റി തെളിഞ്ഞ - യൂട്യൂബിന്റെ ഉള്ളു കള്ളികൾ..., എഡിറ്റിംഗ് ടെക്‌നിക്‌സ്, എഡിറ്റിംഗ് ആപ്പ്, യൂട്യൂബിൽ ചെയ്യാൻ പാടില്ലാത്തതു,യൂട്യൂബ് പോളിസി, കോപ്പിറൈറ്റ്, ക്യാമറ ഫേസിംഗ്, എക്യുപ്മെൻറ്സ് എന്നുവേണ്ട എല്ലാത്തിനെയും പറ്റി വിട്ടുപോകാതെ എഴുതണം...


ആദ്യത്തെ ദിവസം പിള്ളേരെ വെച്ചു എഴുതിയിട്ടു, ബഹളം കാരണം ഒരു ഫ്ലോ കിട്ടുന്നില്ലാരുന്നു... സൊ രണ്ടാം ദിവസം രണ്ടെണ്ണത്തിനെയും അമ്മേടെ അങ്ങോട്ട്‌ പാക്ക് ചെയ്തു. 4 ദിവസം കൊണ്ട് എഴുതേണ്ട സ്ക്രിപ്റ്റ് 2 ദിവസം കൊണ്ട് റെഡി ആയി... ഏതാണ്ട് 50പുറം സ്ക്രിപ്റ്റ്, പോയ്ന്റ്സ് വേറെ... എല്ലാം റെഡി.


പിറ്റേന്ന്, 25 ആം തീയതി, ഷൂട്ടിംഗ് സ്റ്റാർട്ട്‌ ചെയ്തു. വീട്ടിൽ അല്ലറ ചില്ലറ പണി നടക്കുന്നു... കമ്പി മുറിക്കുന്നതിന്റെയും, കോൺക്രീറ്റ് കുഴക്കുന്നതിന്റെയും സൗണ്ട്, പണിക്കാരുണ്ട്, പിള്ളേരും ഉണ്ട്... ഊണ് കഴിഞ്ഞു 2 pm തൊട്ടു, രാത്രി 9 മണി വരെ മുറിയടച്ചു ഷൂട്ടഓടെ ഷൂട്ട്‌. ബാറ്ററി ചാർജ് ചെയ്യാനും, പിള്ളേർക്ക് ഫുഡ്‌ /പണിക്കാർക്ക് ചായ ഉണ്ടാക്കാൻ മാത്രം ഇടയ്ക്കു ആമ തല വെളിയിൽ ഇടുന്ന പോലെ മുറിക്കു പുറത്തിറങ്ങി...


വൈകിട്ടായപ്പോൾ കിടന്നു പോകുമോ എന്ന് ഡൌട്ട് ആയിരുന്നു. ദൈവത്തിനു മനസിലായി.. പാവമല്ലേ കുറച്ചു എനർജി കൊടുത്തേക്കാം എന്ന് പുള്ളി തീരുമാനിച്ചു... അതുകൊണ്ട്, ഫസ്റ്റ് ഡേ കൊണ്ട് തിയറി കംപ്ലീറ്റ് ചെയ്തു..


ഇനി പ്രാക്ടിക്കൽസ്... 26 ആം തീയതി പിള്ളേര് സെറ്റ് നിന്നാൽ, tv, അടിപിടി സോൾവിങ് ഒക്കെ പാടാണ്, സമയം പോകും. സൊ വീണ്ടും അവരെ പാക്ക് ചെയ്തു അമ്മേടെ അടുത്തേക്ക്... ഫുഡും പുറത്തു നിന്നു വാങ്ങി... രാവിലെ 10-7 pm വരെ പ്രാക്ടിക്കൽസ്, സ്ക്രീൻറെക്കോർഡിങ് ഒക്കെ ഡൺ 💪💪💪കംപ്ലീറ്റഡ് 👏👏👏


ആശ്വാസം... ഇനി കോഴ്സ് റിലീസ് ചെയ്യാൻ 5 ദിവസം, അൽപ്പം ശ്വാസം വിട്ടാലും.. എഡിറ്റിംഗും,ഓഡിയോയും മിക്സ് ചെയ്തു, സംഭവം റെഡി ആക്കാൻ പറ്റും... എന്നാലും പെട്ടെന്ന് തീർക്കണം... എപ്പോഴാ മൈഗ്രെനും മറ്റു ബന്ധുക്കളും കേറി വരിക എന്നറിയില്ല....അവർക്കെന്നോട് വലിയ സ്നേഹമാണ്... ☺️☺️☺️


പറഞ്ഞു വന്നത് ഇതാണ്... എങ്ങനെ പ്ലാൻ ചെയ്തു execute ചെയ്യും എന്നറിയാത്തവർക്ക് ഒരു സിമ്പിൾ പ്രൊജക്റ്റ്‌ മാനേജമെന്റ് example 😅. PMP certification ഒക്കെ എടുത്തത്.. ഇവിടെങ്കിലും അപ്ലൈ ചെയ്യാനൊത്തല്ലോ കർത്താവേ 🤓🤓🤓


പ്രൊജക്റ്റ്‌ : Launch Youtube Mentoring Course by Sep 01,2021

Deadline : 31-Aug-2021

Status : Ahead of Time

Progress : 70% കംപ്ലീറ്റഡ്


നാളെ തൊട്ടു എഡിറ്റിംഗ് തുടങ്ങണം... എനിക്ക് വേണ്ടി പ്രാർത്ഥിച്ചവർ ഒക്കെ തുടർന്നും പ്രാർത്ഥിക്കുമെന്ന പ്രതീക്ഷയോടെയും, നന്ദിയോടെയും. നിർത്തുന്നു 🙏🙏🙏🙏


Note: ഈ തിരക്ക് കാരണം ആണ് മിക്കവാറും മെസ്സേജ് / കമന്റ്സിനൊന്നും റിപ്ലൈ ഇല്ലാത്തതു കേട്ടോ.. ക്ഷമിക്കണേ 😍


എന്ന്

ദീപ ജോൺ

26-Aug-2021


Comments

Popular posts from this blog

പത്താം ക്ലാസ്സെന്ന കറുത്ത അധ്യായം...!!

എന്റെ വീട്ടിൽ ഒരു പത്താം ക്ലാസുകാരി ഉണ്ടായിരുന്നു....  അതുവരെ ട്യൂഷൻ ഇല്ലാതെ പഠിച്ചവളോട്, 'വെറും peer pressure' കൊണ്ടു, സ്കൂൾ തുറക്കാറായപ്പോൾ  ഞാൻ ചോദിച്ചു... നിനക്ക് ട്യൂഷൻ വെല്ലോം വേണോ....? വേണ്ട എന്നവൾ തറപ്പിച്ചു പറഞ്ഞു... ഡെയിലി കൊണ്ടു വിടാൻ മടിയായിരുന്ന ഞാനാണേ അതിനു നിർബന്ധിക്കാനും പോയില്ല... 🫣.... വർഷം പകുതി ആയപ്പോൾ ക്ലാസ്സിലെ പിള്ളേരൊക്കെ career/ future ഡിസ്‌കസ്സ് ചെയ്യുന്നു... ഏതു സ്കൂളിൽ പ്ലസ് വണ്ണിന് ചേരണം... എന്നു ഡിസ്‌കസ്സ് ചെയ്യുന്നു എന്നൊക്കെ അവൾ വന്നു പറയാൻ തുടങ്ങി.... നമ്മളാണെൽ അങ്ങനെ ഒരു ചിന്ത പോലും ഇല്ലാതെ ഇരിക്കുവാന്.... (The best തന്ത N തള്ള 😎)  പക്ഷെ അവൾക്കു ചെറുതായി ടെൻഷൻ ആവുന്നുണ്ടോ എന്നൊരു തോന്നൽ ആയി എനിക്ക്... ഞാൻ പറഞ്ഞു 'എടി പ്ലസ് വണ്ണിന് ഇഷ്ടപെട്ട വിഷയത്തിൽ ഒരു അഡ്മിഷൻ... അതിനു വേണ്ടി മാത്രം ആണ് നമ്മുക്ക് 10ഇലെ മാർക്ക്‌ വേണ്ടത്.... നീ ടെൻഷൻ അടിക്കേണ്ട...' പറ്റുന്ന പോലെ പഠിച്ചാൽ മതി.... പക്ഷെ അവൾ ടെൻഷൻ ആവുന്നത് എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു... 'വെറും peer pressure'...  ടെൻഷൻ കേറി, ആള് പഠിക്കാതെ.... കണ്ട  webseries ഒക്കെ ഇരുന്നു ക...

40 years of excellence !!! 💃💃💃

 40 years of excellence !!! 💃💃💃 എന്ത് പെട്ടെന്നാണ്....?  നഴ്സറി സ്കൂളിൽ നിന്നും പത്താം ക്ലാസ്സിൽ എത്തിയത്... പഠിക്കുമ്പോൾ എങ്ങനേലും കോളേജിൽ എത്തണം എന്നായിരുന്നു.... കളർ ഡ്രസ്സ്‌ ഇടാൻ വേണ്ടി പ്രീഡിഗ്രി എടുത്തു.... ഡ്രസ്സ്‌ ഒക്കെ ഇട്ടു ചെത്തി നടന്നു... പ്രൊജക്റ്റ്‌ വർക്കിനും വൈവയ്ക്കും കാത്തു നിന്നപ്പോൾ..  എങ്ങനേലും ഈ പണ്ടാരമൊക്കെ തീർന്ന് ഒരു ജോലി ആയാൽ മതിയെന്നായിരുന്നു.... വായിനോട്ടവും, പ്രേമിക്കാൻ ഉള്ള ഒരു ചാൻസ് ഉം നോക്കി നോക്കി നടന്നു....ദാ ന്നു പറഞ്ഞു കോളേജ് കാലം തീർന്നു...  ജോലിയായി.... ജോലിയുടെ പ്രഷർ കൂടി കൂടി വന്നപ്പോൾ എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടാൽ മതി എന്നായിരുന്നു..... രക്ഷപെട്ടു എന്നും പറഞ്ഞു ഓടി ചെന്നത് ലവ് കം അറേഞ്ജ്ഡ് മാര്യേജിൽ 😂...... പിന്നെ വീട്ടുകാരിയായി ആയി, കോംപ്ലക്സ്കൾ ആയി, ഫെമിനിസ്റ്റ് ആയി, ഇടയ്ക്കിടയ്ക്ക് ഡിവോഴ്സ് ചെയ്യണമെന്നായി, പിള്ളേരായി, അവരുടെ കാര്യങ്ങളായി, പഠിത്തമായി , വീട്ടുജോലിയായി ... ഗതികേടുകൾ കൂടി കൂടി വന്നു.... കയ്യിലിരുപ്പ് കൊണ്ട് ജോലി പോയി.. വീട്ടിലിരുപ്പായി... കരച്ചിലായി, പിന്നെ അടുത്ത പണി തപ്പലായി.... എന്തൊക്കെയോ ആകാൻ വേണ്ടി ...

തിരിച്ചറിവുകളുടെ അളവുകോൽ...

അഞ്ച് വർഷം മുൻപ്... 2017 ഇൽ... ടെക്‌നോപാർക്കിലെ ജോലി ഒക്കെ പോയി, കോൺട്രാക്ടർ ബിസിനസ്സിലും ഒരു കൈനോക്കി... തകർന്നു തരിപ്പണം ആയി... ഇനി എന്ത്...? എന്നൊരു ചോദ്യവുമായി ഇരിക്കുക ആയിരുന്നു ഞാൻ .... ഒത്തിരി തലപ്പുകച്ചതിന് ശേഷം.... ഇനി ഒന്നും വേണ്ട കുഞ്ഞുങ്ങളെയും നോക്കി അടങ്ങി ഒതുങ്ങി വീട്ടിൽ ഇരിക്കാം എന്നു  തീരുമാനിക്കുന്നു....  എന്റെ ചില കൂട്ടുകാരൊക്കെ എന്നോട് പറയാറുള്ളത് പോലെ.... 'ഒരു പൊടിക്ക് അടങ്ങാം...' എന്നു കരുതി ആനിയമ്മയെയും നോക്കി കുറച്ചു നാൾ മുന്പോട്ട് പോയി... പക്ഷെ ഇത്രേം വർഷം ആളുകളെ കണ്ട്, ഓടി നടന്ന എനിക്ക്... വീട്ടിൽ ചുമ്മാ കുഞ്ഞിനേയും നോക്കി... സിനിമയും കണ്ട് ഇരിക്കുക എന്നു പറഞ്ഞാൽ... എന്തോ... ഒരു വിമ്മിഷ്ടം പോലെ ആയിരുന്നു... ശെരിയാണ് കുഞ്ഞുങ്ങളെ നോക്കാൻ പറ്റുന്നുണ്ട്...., അവർക്കു വയ്യ എങ്കിൽ ബോസ്സിന്റെ മുൻപിൽ ലീവിനു വേണ്ടി തലയും ചൊറിഞ്ഞു നിൽക്കേണ്ട... അവർ ഹാപ്പി ആണ്... പക്ഷെ, എന്തോ...ഞാൻ ഹാപ്പി അല്ലായിരുന്നു... എനിക്കെന്തോ ഒന്നു നഷ്ടപെട്ട പോലെ ആയിരുന്നു.... ആൾക്കാരെ ഫേസ് ചെയ്യാൻ മടി..., സംസാരിക്കാൻ ബുദ്ധിമുട്ടു.. കോൺഫിഡൻസ് ഇഷ്യൂ ഒക്കെ ഉണ്ടായിരുന്നു.... അന്നേരം... എന്ത് ...