May be an eye opener to many.
നമ്മൾ വലിയ തിരക്കുള്ള ഒരു ഹോസ്പിറ്റലിൽ പോകുവാണ്. 9:30യുടെ OP ക്ക്, അന്നേരം പോയാൽ 20-30 ആയിരിക്കും ടോക്കൺ ലഭിക്കുക, ഒരു 12 മണിയായാലും വിളിക്കില്ല. അതുകൊണ്ട് 8-8:30ക്ക് പോയി ടോക്കൺ എടുത്തു. ടോക്കൺ നമ്പർ 5. ഹോസ്പിറ്റലിൽ നിന്ന് പറഞ്ഞു ഡോക്ടർ ഓപ്പറേഷൻ തീയേറ്റർ ഇൽ ആണ് പയ്യെ വന്നാൽ മതി. കണക്കും തിയറിയും ഹിസ്റ്ററിയും ഒക്കെ മുഖവിലയ്ക്കെടുത്തു 12 മണിയായപ്പോൾ ചെന്നു . അന്നേരം ടോക്കൺ നമ്പർ 7..
ചെന്ന് നഴ്സിനോട് പറഞ്ഞു ടോക്കൺ 5. വിളിക്കാം മാറി നിൽക്കാൻ പറഞ്ഞു. മാറി നിന്നു... രണ്ടു പേര് കഴിഞ്ഞിട്ടും വിളിച്ചില്ല പോയി ചോദിച്ചു..വിളിക്കാം എന്നല്ലേ പറഞ്ഞേ.. നിങ്ങൾ ഇപ്പോൾ വന്നതല്ലേ ഉള്ളു എന്ന്.. അവിടെ നിന്നവർ എല്ലാം എന്നെ നോക്കുവാ... ഇവിൾക്കെന്താ വെപ്രാളം എന്ന മട്ടിൽ.... പിന്നേം പോയി മാറി നിന്നു...
കഴിഞ്ഞ ആഴ്ച 10:30ക്ക് വന്നിട്ട് ഡോക്ടർ നെ കണ്ടത് 01 മണിക്ക്, അന്നും ഡോക്ടർക്കു സർജറി ഉണ്ടായിരുന്നു ...
ഒരു സർജറി യുടെ ഫോളോ അപ്പ് ആണ്... അതുകൊണ്ട് ഡോക്ടറിനെ കണ്ടു പിന്നെ കുറേനേരം മരുന്ന് ഒഴിച്ച് ഇരുന്നു ക്ലീനിങ് പ്രോസസ്സ് ഒക്കെ കഴിഞ്ഞു വീടെത്തിയപ്പോൾ 2:30. നാലു നേരം ഇൻസുലിൻ എടുക്കുന്ന അച്ചാച്ചിക്ക് വേണ്ടി യാണ് ഈ കാത്തു നിൽപ്പ്.അതുകൊണ്ടാണ് ഇപ്രാവശ്യം നേരത്തെ ടോക്കൺ എടുത്തു... ഇരുന്നു മുഷിയേണ്ട എന്ന് കരുതി സമയത്തിന് വന്നത്....
മുക്കാൽ മണിക്കൂർ കഴിഞ്ഞു ... വീണ്ടും 3 പേര് കൂടി കയറി...സഹികെട്ടു....അൽപ്പം സ്വരം ഉയർത്തി തന്നെ നഴ്സിനോട് ചോദിച്ചു... ഈ ടോക്കൺ എടുക്കുന്നതിന്റെ ഉദ്ദേശം എന്താണ്... വന്നിട്ട് മുക്കാൽ മണിക്കൂർ ആയി... ഇൻസുലിൻ എടുക്കുന്ന മനുഷ്യനാണ്... അപ്പോ നേഴ്സ് ഇങ്ങോട്ട് ചാടാൻ തുടങ്ങി... നിങ്ങൾ ഇപ്പോൾ വന്നതല്ലേ.. നിങ്ങളോട് താമസിച്ചു വരാൻ ഞാൻ പറഞ്ഞോ...ഞാൻ ഇവിടെ എഴുതി വെച്ചിട്ടിട്ടുണ്ട് അതനുസരിച്ചു വിളിക്കും... അല്ലേൽ നിങ്ങൾ എന്താന്നു വെച്ചാൽ പോയി ചെയ്യൂ എന്ന്....
കത്തികേയറിയിട്ടു കാര്യമില്ല.... നമ്മുക്ക് പിടിച്ചു നിൽക്കാൻ പറ്റുന്ന ഭാഷയല്ല നേഴ്സ് സംസാരിക്കുന്നത്... സൊ കൈ ഉയർത്തി ഞാൻ സുല്ലിട്ടു... എന്നിട്ടു പറഞ്ഞു... മതി, ഇനി എപ്പോ നമ്മളെ വിളിക്കും എന്ന് പറ... ഇപ്പോൾ ഉള്ളവർ ഇറങ്ങിയാൽ ഉടനെ വിളിക്കാം എന്ന്.... കണ്ടാ കണ്ടാ കരയുന്ന കുഞ്ഞിനെ പാലുള്ളു.... വീണ്ടും കാത്തിരുന്നു ഒരു 10 മിനിറ്റ്...
അതിനിടയ്ക്ക് കാർഡിയോളജി op യിൽ ഒരു വല്യമ്മ വലിച്ചു വലിച്ചു ഇരിക്കുന്നു... അവരുടെ കൂടെ ഉള്ളവർ.... ഒന്ന് വിളിക്കുമോ എന്ന് ചോദിക്കുന്നു... അപ്പോൾ അവിടുത്തെ നേഴ്സ് പറയുവാ അത്രയ്ക്ക് അത്യാവശ്യം ആണേൽ casualty യിലേക്ക് പോകാൻ. അതോടെ ചോദിച്ചവരുടെയും വല്യമ്മയുടെയും മുഖം മാറി... അവിടുത്തെ സംസാരവും അത്രയ്ക്ക് വെടിപ്പല്ല...
ഒടുവിൽ ഡോക്ടർ നെ കാണാൻ കേറി...
അന്നേരം നമ്മുടെ നഴ്സിന്റെ അടുത്തു വേറെ ഒരാൾ ടോക്കൺ എത്രയായി എന്നൊരു ചോദ്യം... അന്നേരം അവരോടു ഞാൻ കേൾക്കെ ഒരു ചാട്ടം... ഒന്നടങ്ങി നിൽക്ക് ഇവിടെ പേഷ്യന്റെ എന്റെ നേരെ ചാടിക്കൊണ്ടിരിക്കുവാ.... എന്ന്... ഞാൻ ഒന്നും മിണ്ടിയില്ല....
അചാച്ചിയുടെ ക്ലീനിങ് ഡ്രോപ്പ്സും, കോട്ടൺ ഒക്കെ എടുക്കാൻ ഡോക്ടർ പറഞ്ഞിട്ടും പുള്ളിക്കാരി കേൾക്കാത്ത മട്ടിൽ... മാറി നിന്നു. ഡോക്ടർ വീണ്ടും പറഞ്ഞപ്പോൾ വളരെ വിഷമിച്ചു എടുത്തു തന്നു...
ഡ്രോപ്പ്സ് ഒഴിച്ച് 20മിനിറ്റ്സ് വെയ്റ്റിംഗ് പറഞ്ഞു ഡോക്ടർ... ഞങ്ങൾ op ക്ക് പുറത്തിറങ്ങി വീണ്ടും കാത്തിരിക്കുവാന്... ആ സമയം എനിക്ക് തോന്നി.. അവിടുത്തെ അഡ്മിനിസ്ട്രേറ്റർ നെ ഒന്ന് കണ്ടു കാര്യം പറഞ്ഞേച്ചു വരാം...
ചെന്നു.. കാര്യം പറഞ്ഞു എന്നിട്ടു കൂട്ടി ചേർത്തു...ഒരു ഹോസ്പിറ്റലിൽ നമ്മൾ ക്യാഷ് കൊടുത്തു ഡോക്ടറിനെ കാണാൻ വരുന്നുണ്ടേൽ, ഞങ്ങൾ ഒരു സർവീസ് ആണ് ആഗ്രഹിക്കുന്നത് ... അതിന്റെ ഒരു മിനിമം റെസ്‌പെക്ട് പേഷ്യന്റ്സിനും ബൈസ്റ്റാൻഡേർ ക്കും കൊടുക്കണം... ക്യാഷ് മുടക്കുന്നത് ഇവിടുത്തെ നഴ്സിന്റെ വായിലിരിക്കുന്നത് കേൾക്കാനല്ല... ടോക്കൺ എടുത്തിട്ട് 5-10 മിനിറ്റ് വെയിറ്റ് ചെയുന്നത് പോലെ അല്ല, മുക്കാൽ മണിക്കൂർ ... അതൊന്നു ചോദിച്ചാലോ... നമ്മളെന്തോ പിച്ച എടുക്കാൻ ചെന്നത് പോലെ യുള്ള പെരുമാറ്റം... ഇവിടെ വന്നു പറയുന്നത് കൊണ്ട് പ്രതേകിച്ചു ഗുണമില്ലെന്നു എനിക്കറിയാം... പിന്നെ ഒന്നറിയിച്ചേക്കാം എന്ന് കരുതി അത്രതന്നെ...
പുള്ളി നഴ്സിനെ ഫോൺ വിളിച്ചു... op കഴിഞ്ഞു കാണാൻ പറഞ്ഞു... ഇതു ഒരു നേഴ്സ് മാത്രമല്ല.. ഞാൻ കഴിഞ്ഞ 3 മാസമായി ഇവിടെ വരുന്നു... സർജറി ക്ക് വേണ്ടി രണ്ടാഴ്ച അഡ്മിറ്റ് ചെയ്തപ്പോഴും ഇതു തന്നെ ആയിരിന്നു കഥ... അതുകൊണ്ട് ഇതു ഒരു നഴ്സിന് എതിരെ മാത്രമല്ല എന്ന് പറഞ്ഞു ഞാൻ അവിടുന്ന് തിരിച്ചു ഒപിയിലേക്ക് നടന്നു..
ചെന്നപ്പോൾ 20 മിനിറ്റ് ആകാൻ ഇനിയും 6 മിനിറ്റ് ഉണ്ട്... അന്നേരം 3 സിസ്റ്റേഴ്സ് ഓടി op യിലേക്ക് കേറി... കുറച്ചു ഡിസ്കഷൻസ് കഴിഞ്ഞു....പെട്ടന്ന് നമ്മുടെ ഹൈപ്പർ നേഴ്സ്, എന്നെ ചേച്ചീ എന്നൊരു വിളി... ഞാൻ അത്ഭുതപെട്ടു പോയി... ആഹാ... എന്തൊരു വിനയം, എന്തൊരു സൗമ്യത... അപ്പോൾ കംപ്ലയിന്റ് ഏറ്റു...💪💪
20 മിനിറ്റ് ആയോ ചേച്ചി... ആവുമ്പോൾ പറയണേ... എന്ന്.. ഞാൻ ഗൗരവത്തിൽ തന്നെ ഓക്കേ പറഞ്ഞു...മാസ്ക് ഉള്ളത് കൊണ്ട് ഭാവവ്യത്യാസം ഒന്നും ആരും കണ്ടില്ല 😅
വൈകാതെ ഡ്യൂട്ടി മറ്റു നേഴ്സ് മാരെ ഏല്പിച്ചു പുള്ളിക്കാരി എങ്ങോട്ടോ പോയി... പിന്നെ വന്നു എന്തൊക്കെയോ പേപ്പർ ഒക്കെ എടുത്തോണ്ട് പോയി... ചെറിയ പണി കിട്ടി എന്നുറപ്പിച്ചു. ഇനി രോഗികളോട് തട്ടികേറുമ്പോൾ അവർ എന്തായാലും ഈ സംഭവം ഒന്ന് ഓർക്കും.
പിന്നെ ഒപിയിൽ കേറിയപ്പോൾ ഡോക്ടറും കാര്യം ചോദിച്ചു... ഞാൻ ഡോക്ടർക്കും, കാര്യങ്ങൾ ഒന്നൂടെ വിശദീകരിച്ചു... പരിപാടികൾ ഒക്കെ കഴിഞ്ഞു മരുന്ന് വാങ്ങാതെ വീട്ടിലേക്കു.. സമയം 2:15.. മരുന്ന് വാങ്ങാൻ അനിയനെ പറഞ്ഞു വിട്ടു.. കാരണം അതിനു ഇനിയും 1 മണിക്കൂർ പോകും...
ഹോസ്പിറ്റൽ - തിരുവന്തപുരം രൂപതയുടെ കീഴിൽ വരുന്ന ഒരു പേരുകേട്ട മൾട്ടി സ്പെഷ്യൽറ്റി ഹോസ്പിറ്റൽ ആണ്. ഇതിൽ കൂടുതൽ ഒരു ക്ലൂ വേണ്ടിവരില്ല 🤭🤭
അവരുടെ mission statement ഇതാണ് - “Promotion of life through healthcare with love”.
Aim ദാ ഇങ്ങനെ ആണ് -"to reduce treatment cost and to give quality, compassionate and affordable care to the patients."
Compassionate ഉം love ഉം ഒക്കെ മാറ്റി എഴുതേണ്ടി ഇരിക്കുന്നു.
അവിടുത്തെ, കിടുക്കൻ ചില ഡോക്ടർമാർ കാരണം മാത്രമാണ് ആ സ്ഥാപനം നിലനിന്നു പോകുന്നത് എന്ന് തോന്നുന്നു... റിസപ്ഷൻ, അക്കൗണ്ട്സ്, നഴ്സുമാരുടെ (മരുന്നിനു മനുഷ്യപെറ്റുള്ളവർ ഉണ്ട്, ഇല്ലെന്നു പറയുന്നില്ല ) ഒക്കെ പെരുമാറ്റം മഹാമോശം ആണ്.
പറഞ്ഞു വന്നത് ഇതാണ് ഡോക്ടർ, നേഴ്സ്, ടീച്ചർ എന്നിവരെ ഒക്കെ നമ്മൾ വലിയ ആരാധനയോടെ കാണുന്നവർ തന്നെ ആണ്... എല്ലാ ആളുകളും ഇങ്ങനെ പ്രശ്നക്കാർ അല്ലെന്നും അറിയാം. പക്ഷെ നമ്മൾ കൊടുക്കുന്നതിനു ഒരു മിനിമം റെസ്‌പെക്ട് അല്ലേൽ സർവീസ് അവർ തിരികെ തനില്ലേൽ.. കംപ്ലയിന്റ് ചെയ്യാനായി എല്ലാ സ്ഥാപനങ്ങളിലും ഓഫീസുകൾ ഉണ്ട്...
ഹോസ്പിറ്റൽസ്, എഡ്യൂക്കേഷൻ സ്ഥാപനങ്ങൾ, govt സ്ഥാപനങ്ങൾ അവിടെ ഒക്കെ നമ്മുക്ക് കിട്ടുന്ന സർവീസിൽ പ്രശ്നം ഉണ്ടേൽ/ കുറവുണ്ടെൽ പരാതി പെടാം... കുറച്ചധികം കംപ്ലയിന്റ് ചെല്ലുമ്പോൾ.. ഈ അഹന്ത നിറഞ്ഞ പെരുമാറ്റത്തിന് ഒരു അറുതി വരും... ആരും ഒന്നും പറയില്ല എന്ന ഉറപ്പിൽ കത്തി കയറുന്നവർക്ക് എതിരെ ഇങ്ങനെ ആളുകൾ പ്രതികരിച്ചു തുടങ്ങുമ്പോൾ പതിയെ പല സിസ്റ്റവും നന്നായി വരും...
അതിനിടയ്ക്ക് നേഴ്സ് മാലാഖയാണ്, ടീച്ചർ ദൈവമാണ് എന്ന കുറ്റബോധം ഒന്നും വേണ്ട... അവരും മനുഷ്യർ തന്നെ ആണ്.. നല്ലതും ചീത്തയും ഒക്കെ അവർക്കിടയിലും ഉണ്ട്. അവർക്കൊക്കെ അസോസിയേഷൻ ഉണ്ട്... പക്ഷെ രോഗികൾക്കോ? കാശു കൊടുത്തു അവര് പറയുന്നത് പോലെ കേൾക്കുന്ന നമുക്ക് സംഘടനാ ഒന്നും ഇല്ലാത്തത് കൊണ്ട് നമ്മുക്ക് വേണമെങ്കിൽ നമ്മൾ പ്രതികരിക്കുക തന്നെ വേണം.🙏🙏🙏
അപ്പോൾ ജയ് ജവാൻ ജയ് കിസാൻ
💪💪💪
ദീപ ജോൺ
14-ഓഗസ്റ്റ്-2021
Comments
Post a Comment