Skip to main content

".... അപ്പോഴാ അതിന്റെ പുളി മനസിലായത് " ഒരു മെഴുകുതിരി നിർമാണ അപാരത...

 അങ്ങനെ ഇരുന്നപ്പോൾ ആണ്, എനിക്ക് candle മേക്കിങ് പഠിക്കണം എന്നൊരു ആഗ്രഹം.... എന്റെ അമ്മേടെ വാക്കുകളിൽ പറയുവാണേൽ - "തിന്നിട്ടു എല്ലിനിടയിൽ..... ഒന്നിലും ഉറച്ചു നിൽകത്തുമില്ല....."



അമ്മ അങ്ങനെ പലതും പറയും... ഇന്ന് ഞാൻ മരിച്ചു പോയാൽ ഈ ആഗ്രഹങ്ങൾ ഒക്കെ സാധിക്കാതെ ആണല്ലോ പോയത് എന്നൊരു വിഷമം ഉണ്ടാവരുത്, യേത് ?....പെട്ടെന്ന് തന്നെ നമ്മുടെ ഗുരു- യൂട്യൂബിന്റെ ആഴങ്ങളിൽ മുങ്ങി തപ്പി...

മലയാളത്തിലും, ഹിന്ദിയിലും, ഇംഗ്ലീഷിലും, എന്തിനു ഭാഷ അറിയാത്ത വീഡിയോകൾ വരെ കണ്ടു... ഇനി പ്രാക്ടിക്കൽസ്....

വീട്ടിലെ പാത്രങ്ങളും, പൊട്ടിയ മെഴുകുതിരിയും ഒക്കെ മതി ഒന്ന് experiement ചെയ്യാൻ, എന്നാലും അതല്ലലോ... എങ്ങനെ ആണിതിന്റെ കിടപ്പുവശം അറിയണമല്ലോ.... (അല്ല കുറച്ചു കാശു കൊണ്ട് കളഞ്ഞില്ലേൽ ഒരു സമാധാനവും ഇല്ല....)

ചാലക്കകത്തു (i mean chala market), പണ്ട് തെണ്ടി തിരിഞ്ഞു നടന്നപ്പോൾ - സോപ്പ്, അകർബത്തി, candle മേക്കിങ്ങിന്റെ rawmaterials വിൽക്കുന്ന ഒരു wholesale ഷോപ്പ് കണ്ടുപിടിച്ചാരുന്നു... അവിടെ ഒന്ന് പോയി അന്വേഷിച്ചു....

1000 രൂപയ്ക്ക് സംഭവങ്ങൾ ഒപ്പിച്ചു പോരാമെന്നു കരുതിയ ഞാൻ വണ്ടർ അടിച്ചു പോയി... " മെഴുകുതിരി ഒരു ചെറിയ തിരി അല്ല ; I'm so expensive... you know?"

ഇതിന്റെ അച്ചിന് /അഥവാ mould നു 1500-2500 മുതലാണ് സ്റ്റാർട്ടിങ് rate. വേണ്ട വേണ്ട നമ്മുക്ക് സ്റ്റീൽ ഗ്ലാസും, അച്ചാർ കുപ്പിയും കൊണ്ട് ക്രീയേറ്റീവ് ആകാം...

പലതരം wax ഉണ്ടേലും ഞാൻ paraffin wax ആണ് വാങ്ങിയത്... ആമസോണിൽ കിലോയ്ക്ക് 250-350 രൂപ, ഇവിടെ കിലോയ്ക്ക് 150 രൂപ (മുദ്ര ശ്രദ്ധിക്കണം, മുദ്ര ), ഗവണ്മെന്റ് സബ്‌സിഡി ഉണ്ടേൽ ഇനിയും കുറയും...

മണം വേണമെങ്കിൽ, essential ഓയിൽസ് വാങ്ങണം... ആമസോണിൽ കഴുത്തറക്കുന്ന വില... അതുവെച്ചു നോക്കുമ്പോൾ ഇവിടെ ഭേദം... 100ml നു 120 രൂപ. ഇതിൽ കളർ വേണമെങ്കിൽ ഡൈ വാങ്ങണം... ഞാൻ crayons വെച്ച് അഡ്ജസ്റ്റ് ചെയ്യാം എന്ന് കരുതി, അത് വാങ്ങിയില്ല...അല്ലേലും കൂടുതൽ ഡെക്കറേർഷൻസ് ഒന്നും വേണ്ട... ഒരു ട്രയൽ അല്ലെ...?

വീട്ടിൽ വന്നു പണി തുടങ്ങി... രണ്ടു കുഞ്ഞു മെഴുകുതിരി ഉണ്ടാക്കിയപ്പോൾ തന്നെ വൃത്തിയാക്കിയിട്ടിരുന്ന പാതകവും തറയും എല്ലാം മെഴുകു തെറിച്ചു വീണു, കുറച്ചു കയ്യേലും വീണു .. പിന്നെ കുത്തിയിരുന്ന് അതെല്ലാം ക്ലീൻ ആക്കി, സംഭവം റെഡി ആക്കി... മെഴുകുരുക്കിയ പാത്രം ഇനിയെങ്ങനെ ശെരിയാക്കും എന്നതു മറ്റൊരു കാര്യം....

പണി പഠിച്ചു വരുന്നതല്ലേ ഉള്ളു... സംഭവം കൊള്ളാം... പുതിയ ഐഡിയകളുമായി ഒരു വരവ് കൂടി വരേണ്ടി വരും...

ആ പിന്നെ എന്റെ പോലെ വട്ടുള്ളവർക്ക് വേണ്ടി... ആ wholesale ഷോപ്പിന്റെ address ഇതാണ്...

Hazeena Chemicals, Vrindavan gardens, behind the theatre, Chalai Market.
Trivandrum.

https://g.co/kgs/FtuSNi

ചോദിക്കും എന്നറിയാം, അതിനു മുന്നേ പറയുന്നതാണല്ലോ അതിന്റെ ഒരു ഇത്...

എന്റെ ട്രയൽ എങ്ങനെ ഉണ്ട്...? മേക്കപ്പ് കുറച്ചു കൂടി പോയി... അടുത്ത തവണ കറയോൺസ് കുറച്ചിടാം...

അപ്പോ വീണ്ടും കാണാം,
Deepa John
16-Dec-2021

Comments

  1. E vattu enikumullada...epo Oru break eterukkuva.....allelum nammade agrahangalokke pine nammalallade vere aarum pariposhipikaan varillalo...prathyekich emmathiri vatu kesamubol...nammaluthanne angu engrg cheydekkanam Alla pinne

    ReplyDelete
  2. അങ്ങനെ ഇരിക്കുമ്പോൾ എനിക്ക്കുമുണ്ട് ഈ അസുഖം.... കുറച്ചു ക്യാഷ് കളഞ്ഞില്ലെങ്കിൽ ഒരു സമാധാനം ഇല്ലാത്ത അവസ്ഥ..... പിന്നെ ഒരു സങ്കടം ആണ്.... പിന്നെ വിചാരിക്ക്കും... അവർക്കും ജീവിക്കണ്ടേ.... എന്നോർത്തങ്ങു സമാധാനിക്ക്കും 😄😄😄

    ReplyDelete

Post a Comment

Popular posts from this blog

എവിടുന്നാണ് ഈ കുത്തികുറിക്കലിന്റെ അസുഖം??? .... ✍️✍️✍️

അമ്മയെ കുറിച്ച് എഴുതിയതിനു ശേഷം ഒത്തിരി   വാട്സ്ആപ്പ്,  ഇമെയിൽ മെസ്സേജുകൾ,  വന്നു ...  അതിലെ വിവരങ്ങൾ എല്ലാം വളരെ വളരെ പേർസണൽ ആയതിനാൽ ഇവിടെ പറയുന്നില്ല.... പക്ഷെ,  എന്നെ അതിശയിപ്പിച്ചത്... എനിക്ക്  ഒരു പരിചയവും ഇല്ലാത്ത കുറച്ചു പേരാണ് അത് അയച്ചിരിക്കുന്നത് എന്നതാണ്.... എന്ത് കൊണ്ടായിരിക്കും അവർ അത് എനിക്ക് അയച്ചത് എന്ന് ഞാൻ പലതവണ ആലോചിച്ചു.... ഞാൻ ആലോചിച്ചത് ,  എനിക്ക് ഈ കുത്തികുറിക്കലിന്റെ അസുഖം,  എവിടെ നിന്നു വന്നു എന്നതാണ്... പണ്ട് കുഞ്ഞിലേ വിഷമം വന്നാൽ,  നോട്ട് ബുക്കിന്റെ പുറകിൽ,  എഴുതി തീർക്കുമായിരുന്നു.... അതൊരു കരഞ്ഞു തീർക്കൽ എന്നൊക്കെ പറയില്ലേ ആ ഒരു ഇഫ്ഫെക്റ്റ്  ആണ്‌... ഇപ്പോഴും വിഷമം വന്നാൽ എഴുതി തീർക്കും... ഒരു സമാധാനം ആണ്‌.... പിന്നെ അത് ഡയറി എഴുത്തിലേക്കു തിരിഞ്ഞു... ഓരോ ദിവസവും നടക്കുന്ന കാര്യങ്ങൾ പൊട്ടും പൊടിയും ഒക്കെ ചേർത്തു എഴുതിയ ഡയറികൾ ഇപ്പോഴും വീട് ഒതുക്കുമ്പോൾ പൊങ്ങി വരാറുണ്ട്... വായിച്ചു വരുമ്പോൾ... വർഷത്തിൽ വല്ലപ്പോഴും വാങ്ങുന്ന ഡ്രെസ്സിന്റെ നിറവും,  വിലയും തൊട്ട്,  ഏതോ ഒരു ന്യൂ ഇയർ ഇൽ എല്ലാവര്ക്കും പനി വന്നു കഞ്ഞിയും പയറും കഴിച്ച കാര്യം വരെ ഉണ്ടാകും...  എന

നമ്മൾ, എത്ര ആയാലും പഠിക്കില്ലലോ ....ഫീലിംഗ് പുച്ഛം....

കുറച്ചു ദിവസങ്ങളായി, പ്രിയങ്ക എന്ന ഒരു കുട്ടിയുടെ ആത്മഹത്യ , മാധ്യമങ്ങൾ പൊക്കി കൊണ്ട് നടക്കുന്നുണ്ട്...സ്ത്രീധന പീഡനം ആണ് വിഷയം, അതോ അതിനു പിന്നിൽ വേറെ ലക്ഷ്യങ്ങൾ ഉണ്ടോ എന്ന് കണ്ടറിയണം... വല്ലാത്ത ഒരു വിഷമം.....   പിന്നെ അധികം നാള് വിഷമിക്കേണ്ടി വരില്ല.. "അവനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം..., അറസ്റ്റ് ചെയ്യണം..., പ്രിയങ്കയ്ക്ക് നീതി നടപ്പാക്കണം... " എന്ന് പറഞ്ഞു, ആവേശത്തോടെ കമെന്റ് ഇടുന്ന, ഞാനും നിങ്ങളും ഉൾപ്പെടുന്ന സമൂഹത്തിനു 'അൽഷിമേഴ്‌സ്' ആയതു കൊണ്ട് അടുത്ത ഒരു അടിപൊളി ന്യൂസ്‌ വരുമ്പോൾ ഇതങ്ങു മറന്നു പൊയ്ക്കോളും... പാമ്പ് കടിയേറ്റ് കൊല്ലപ്പെട്ട ഉത്തരയുടെയും, പട്ടിണിക്കിട്ടു കൊന്ന തുഷാരയുടെയും ഒക്കെ കാര്യം മാത്രം ആലോചിച്ചാൽ മതി.... A divorced daughter is better than a dead daughter ഒരു മകൾ ഉണ്ടായാൽ ബാധ്യത ആണ് എന്ന് പറഞ്ഞു തലേൽ കൈവെയ്ക്കുന്ന, ജനിച്ച അന്ന് തൊട്ടു, അവളുടെ കല്യാണം എന്ന മെഗാ ഇവന്റിന് വേണ്ടി മുണ്ട് മുറുക്കി ഉടുക്കുന്ന അപ്പനമ്മമാരുള്ള, 18 തികഞ്ഞാൽ കെട്ടിക്കുന്നില്ലേ എന്ന് വ്യാകുലപ്പെടുന്ന നാട്ടുകാരുള്ള, ഇവളെ ഇങ്ങനെ കയറൂരി വിടരുതെന്നു, വീട്ടുകാരെ ഉപദേശിക്ക

40 years of excellence !!! 💃💃💃

 40 years of excellence !!! 💃💃💃 എന്ത് പെട്ടെന്നാണ്....?  നഴ്സറി സ്കൂളിൽ നിന്നും പത്താം ക്ലാസ്സിൽ എത്തിയത്... പഠിക്കുമ്പോൾ എങ്ങനേലും കോളേജിൽ എത്തണം എന്നായിരുന്നു.... കളർ ഡ്രസ്സ്‌ ഇടാൻ വേണ്ടി പ്രീഡിഗ്രി എടുത്തു.... ഡ്രസ്സ്‌ ഒക്കെ ഇട്ടു ചെത്തി നടന്നു... പ്രൊജക്റ്റ്‌ വർക്കിനും വൈവയ്ക്കും കാത്തു നിന്നപ്പോൾ..  എങ്ങനേലും ഈ പണ്ടാരമൊക്കെ തീർന്ന് ഒരു ജോലി ആയാൽ മതിയെന്നായിരുന്നു.... വായിനോട്ടവും, പ്രേമിക്കാൻ ഉള്ള ഒരു ചാൻസ് ഉം നോക്കി നോക്കി നടന്നു....ദാ ന്നു പറഞ്ഞു കോളേജ് കാലം തീർന്നു...  ജോലിയായി.... ജോലിയുടെ പ്രഷർ കൂടി കൂടി വന്നപ്പോൾ എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടാൽ മതി എന്നായിരുന്നു..... രക്ഷപെട്ടു എന്നും പറഞ്ഞു ഓടി ചെന്നത് ലവ് കം അറേഞ്ജ്ഡ് മാര്യേജിൽ 😂...... പിന്നെ വീട്ടുകാരിയായി ആയി, കോംപ്ലക്സ്കൾ ആയി, ഫെമിനിസ്റ്റ് ആയി, ഇടയ്ക്കിടയ്ക്ക് ഡിവോഴ്സ് ചെയ്യണമെന്നായി, പിള്ളേരായി, അവരുടെ കാര്യങ്ങളായി, പഠിത്തമായി , വീട്ടുജോലിയായി ... ഗതികേടുകൾ കൂടി കൂടി വന്നു.... കയ്യിലിരുപ്പ് കൊണ്ട് ജോലി പോയി.. വീട്ടിലിരുപ്പായി... കരച്ചിലായി, പിന്നെ അടുത്ത പണി തപ്പലായി.... എന്തൊക്കെയോ ആകാൻ വേണ്ടി എന്തൊക്കെയോ ചെയ്ത്