Skip to main content

നിങ്ങൾക്കും പറ്റും ♥️


 ഇന്നീ ബ്രൈഡൽ ഗൗൺ ചെയ്തു ഇട്ടതിനു ശേഷം, എന്റെ അതേ ഫീൽഡിൽ ഉള്ള മിക്കവരും വിളിച്ചു.... ഇങ്ങനെയൊക്കെ നമ്മുക്കും, ചെയ്യാനൊക്കും അല്ലേ? എന്ന  രീതിയിൽ സംസാരിച്ചു....


എന്റെയും ഒത്തിരി നാളത്തെ ആഗ്രഹം ആയിരുന്നു കുഞ്ഞുങ്ങളുടെ ഡ്രെസ്സിൽ നിന്നും വലിയവരുടെ ഏരിയയിലേക്ക് ഒരു 'NEXT STEP'. പക്ഷെ പേടിയാരുന്നു...ശെരിയാകുമോ, തെറ്റിപോകുമോ എന്നൊക്കെ....

ഒത്തിരി ആലോചിച്ചാണ്, ഒരു ഉറച്ച തീരുമാനം എടുത്തത്... എന്തായാലും ചെയ്യണം എന്നുറപ്പിച്ചു....

നമ്മൾ തീരുമാനം എടുത്താൽ മാത്രം പോരല്ലോ ഒരു തുടക്കം കിട്ടണമല്ലോ....? ദൈവനിശ്ചയം...  ഞാൻ എന്റെ  ഭാഗം ക്ലിയർ ആയി define ചെയ്തു തീരുമാനം എടുത്ത പിറ്റേ ആഴ്ച enquiry വരുന്നു... കുറച്ചു നാളിനുള്ളിൽ ഓർഡർ confirm ഉം ആയി...

വലിയവരുടെ ഏരിയയിലേക്കുള്ള എൻട്രി തന്നെ ഒരു വെഡിങ് ഗൗൺ കിട്ടുക എന്നത് തീർച്ചയായും ദൈവാനുഗ്രഹം ആയി തന്നെ ഞാൻ കാണുന്നു.

ഏതാണ്ട് 80 മണിക്കൂർ ന്റെ വർക്ക്‌ .... ഇന്നിതു തീർത്തു കൊടുത്തു.... കസ്റ്റമർ, വിചാരിച്ചതിലും നന്നായി എന്ന്  സന്തോഷമായി  പറയുന്നത് വരെ ഒരു സമാധാനവും ഇല്ലാരുന്നു എനിക്കു ....

രണ്ടു പേരെ ഞാൻ എടുത്തു പറയേണ്ടതായി ഉണ്ട്.... ഇതു ഭംഗിയാക്കുന്നതിനു, എനിക്കു ഒത്തിരി സപ്പോർട്ട് തന്ന  Ponnu Alpho Joseph. അതുപോലെ തുടക്കകാരി ആണേലും, കംപ്ലീറ്റ് ആയി എന്നിൽ അർപ്പിച്ച വിശ്വാസത്തിനു എന്റെ കസ്റ്റമർ , Laila Sajan

അപ്പോൾ ഞാൻ പറഞ്ഞു വന്നത്, ഇതാണ് ..., നിങ്ങൾക്ക് ചെയ്യാൻ ആഗ്രഹം ഉള്ള, എന്നാൽ ശെരിയാകുമോ എന്ന് പേടിയുള്ള ഒരു കാര്യം ചെയ്യണോ?  നിങ്ങൾ തന്നെ ഒരു തീരുമാനം എടുക്കണം, ആരുടേം സപ്പോർട്ട് നോക്കി നിൽക്കരുത്... മുന്നോട്ട് പോകുന്നത് അനുസരിച്ചു ഉറപ്പായും, നിങ്ങളുടെ വഴികൾ ക്ലിയർ ആയി വരും... അപ്പോൾ ധൈര്യപൂർവം മുന്നോട്ട് പൊയ്ക്കോള്ളു. ഞാൻ guarantee... 👍

You will succeed for sure.

Deepa John

06-Oct-2020


Comments

  1. ഞാനും ഇപ്പോൾ അങ്ങനെ ആണ്. എനിക്ക് ഇഷ്ടമുള്ളത് ഞാൻ ചെയ്യുന്നു. പേടി ഒന്നും ഇല്ല. Good work deepa keep it up

    ReplyDelete
  2. I am so proud of you, god bless you especially we are from Changanacherry, currently at Arizona USA

    ReplyDelete
  3. ദീപ തന്ന ധൈര്യം ആണ് എനിക്ക് ഇന്ന് നൈറ്റി ബിസിനസ് ചെയ്യാൻ മുന്നോട്ടുവന്നത് ഇപ്പോൾ ഞാൻ നല്ല കോൺഫിഡൻസ് ആണ് ആണ് ഇതിൻറെ കൂടെ എന്തെങ്കിലും കൂടെ ചെയ്യണമെന്നുണ്ട് ദീപയുടെ വാക്കുകൾ മറ്റുള്ളവർക്ക് ഒരു അപാര ധൈര്യം തന്നെയാണ് തരുന്നത് അത് താങ്ക്യൂ ദീപ ഉയരങ്ങളിൽ എത്തട്ടെ ദീപയുടെ ബിസിനസ്സും

    ReplyDelete

Post a Comment