Skip to main content

അന്നകുട്ടി പഠിച്ച സാമ്പത്തിക പാഠം

 


ഓരോ പ്രാവശ്യം ഞാനോ, ബിജുവോ പുറത്തു പോകാൻ റെഡി ആവുമ്പോൾ, അന്നകുട്ടി, ഓരോ ലിസ്റ്റും ആയി വരും....പെൻ, ബുക്ക്‌, ഡയറി, സ്കെച്ച് പെൻ, ഫാൻസി പെൻ, കളിപ്പാട്ടങ്ങൾ, ക്രാഫ്റ്റ് ഐറ്റംസ്, ഇപ്പോൾ ലാപ്ടോപ്ഉം ക്യാമറയും വരെ ആയി ലിസ്റ്റിൽ.... കേക്ക് ബേക്കിങ് തലയ്ക്കു പിടിച്ചപ്പോൾ അതിന്റെ ലിസ്റ്റും വരുന്നുണ്ട്.... എന്തേലും ഒക്കെ വേണം 😎


നമ്മൾ നമ്മുടെ സ്ഥിരം ഡയലോഗ് ആയ 'ഞാനൊക്കെ കുഞ്ഞായിരുന്നപ്പോൾ ഒരു പെൻസിലും ഒരു പേനയും ആണ് ഉണ്ടായിരുന്നത്'.... 'ഒരു ബുക്ക്‌ തീർന്നാലേ അടുത്തതു കിട്ടിയിരുന്നുള്ളു'...., ' എടി ഞങ്ങൾക്കൊക്കെ സ്കൂൾ ഫോട്ടോ യുടെ ക്യാഷ് പോലും വീട്ടിൽ ചോദിക്കാൻ മടിയാരുന്നു...' എന്നൊക്കെ പറഞ്ഞു തുടങ്ങിയാൽ തന്നെ, എടുത്തു കേറ്റി ഒരു പോക്ക് അങ്ങ് പോകും.. പിന്നെ മുഖം വീർപ്പിച്ചു ഇരിപ്പു തുടങ്ങും....🤐


ഞാൻ എന്റെ അമ്മച്ചിയോടും അചാച്ചിയോടും, പണ്ടു ഇതേ രീതിയിൽ അപ്പ്രോച്ച് ചെയ്താൽ... ഒത്തിരി ദൂരം നടന്നു വെള്ളം കോരിയ കാര്യവും... ചെരിപ്പില്ലാതെ നടന്നു സ്കൂളിൽ പോയതും, ആകെ ഉണ്ടായിരുന്ന രണ്ടു ഉടുപ്പിന്റെയും, മണ്ണെണ്ണ വിളക്കിന്റെയും ഒക്കെ കാര്യവും പറഞ്ഞു വെറുപ്പിച്ച പോലെ ആയിരിക്കും അവൾക്കു ഫീൽ ചെയ്യുന്നേ 🤭🤭🤭


'എന്തൊക്കെ പറഞ്ഞാലും... അച്ചയ്ക്ക് അമ്മയ്ക്കും ഇഷ്ടമുള്ളത് എന്തും വാങ്ങാം..  "ഞങ്ങൾക്കൊന്നും" വാങ്ങി തരുന്നില്ല.. ' എന്നാണ് ഇപ്പോൾ കംപ്ലയിന്റ്..... അവളുടെ അറ്റകൈ പ്രയോഗം.....😉 ഇമോഷണൽ ബ്ലാക്‌മെയ്ലിംഗ് 😜....


അങ്ങനെയിരിക്കെ , ഇന്നലെ അവൾ എന്തോ ചോദിച്ചു വന്നപ്പോൾ.... ഞാൻ ഒരു കണക്കു പഠിപ്പിച്ചു കൊടുത്തു..... (Bsc Mathematics ആയതു കൊണ്ട് ചിലപ്പോൾ ചെറിയ അർത്ഥവ്യത്യാസങ്ങൾ ഒക്കെ വരാം... അത് അങ്ങ് discard ചെയ്തേക്കണേ 🤓)


"അന്ന, എന്റെ ഒരു മാസത്തെ വരുമാനം 30000 രൂപയാണ് എന്ന് വെച്ചോ... (കണക്കു കൂട്ടാൻ എളുപ്പത്തിനാണ് ഈ സംഖ്യ😜 ) "


അപ്പോൾ തന്നെ അവൾ - "ഓ എന്നാ വേണ്ട ഞാൻ പൊയ്ക്കോളാം 🤧😠" എന്ന് പറഞ്ഞു പോകാൻ ഒരുങ്ങി....


"നിൽക്ക് ഇതൊന്നു കേട്ടേച്ചു പൊയ്ക്കോ... " അവൾ മനസ്സില്ലാമനസോടെ കേൾക്കാൻ തുടങ്ങി....


"അപ്പൊ ഒരു ദിവസത്തെ വരുമാനം 30000/30=1000 രൂപ... ഇതിൽ നമ്മുക്ക് ഒരു ദിവസത്തെ ചെലവ് മാറ്റി വെയ്ക്കണം... അതെന്തൊക്കെ ആണ്?  അരി, പാൽ, പച്ചക്കറി, പലവ്യഞ്ജനം അങ്ങനെ ഉള്ള സംഭവങ്ങൾ, കറന്റ്, വെള്ളം, ഗ്യാസ്, ഇന്റർനെറ്റ്‌ അങ്ങനെ പോണു ലിസ്റ്റ്....ചിക്കൻ,മീൻ, മുട്ട ഒക്കെ വേറെ....ചുമ്മാ ഒരു മാസം ഒന്ന് നോക്കിയാൽ ഗ്യാസ് (600)+കറന്റ്‌ (2000)+പാൽ (1000)+അരി പലവ്യഞ്ജനം (5000) +........ഇതൊക്കെ വെറുതെ ഒന്ന് കൂട്ടിയാൽ തന്നെ ഒരു ദിവസം ഏതാണ്ട് 400-500 ചെലവ് വരുന്നുണ്ട്... പിന്നെ  നിങ്ങളുടെ പഠിപ്പു, ലോൺ, അല്ലറ ചില്ലറ ഒക്കെ വേറെ അത് ഒരു ദിവസം 300 എന്ന് വെച്ചോ.. അപ്പോൾ 1000ത്തിൽ നിന്നും (400+300) പോയാൽ ഒരുദിവസം മിച്ചം 300... ഇതിൽ ഇപ്പോൾ നമ്മുടെ ഭാവിയിലേക്ക് എന്ന് കരുതി ഒരു 150 രൂപ ഞാൻ സേവ് ചെയ്യാം എന്ന് കരുതുവാണ്...😁


ബാക്കി 150രൂപ ആണ് ഒരു ദിവസം എന്റെ കയ്യിൽ ഉള്ളത്....അതിൽ ഇപ്പോൾ പുറത്തു പോകുമ്പോൾ രണ്ടു പേനയും ഒരു ബുക്കും ഒരു സ്കെച്ച് പെൻ സെറ്റും വാങ്ങുമ്പോൾ തന്നെ 70 രൂപ ആകും, ബാക്കി 80/- നീ ആണേൽ ആ 150/- ഇൽ അനാവശ്യം ആയി 70 രൂപ ചിലവാക്കുമോ അതോ...സൂക്ഷിച്ചു വെയ്ക്കുമോ?"


വളരെ വിഷമത്തോടെ അന്ന "ഞാൻ ചിലവാക്കില്ല "


😋😋😋


"അതാണ്, അപ്പൊ നമ്മൾ എന്ത് ചെയ്യും... ഉള്ള പേനയും, ബുക്കും ഒക്കെ ഉപയോഗിക്കും അല്ലേ... അത്രയ്ക്ക് അത്യാവശ്യം ഉണ്ടേൽ മാത്രം അല്ലേ ക്യാഷ് ചിലവാക്കൂ?"


വാടിയ മുഖത്തോടെ അന്ന "അതെ "


😁😁😁😁


"ഇനിയിപ്പോ പെട്ടന്നു ഒരു ഹോസ്പിറ്റൽ കേസ് വന്നു, എന്ത് ചെയ്യും, സേവിങ്സിൽ ഇട്ട 150 രൂപ യും കൂടി എടുത്താൽ മാത്രേ കാര്യങ്ങൾ നടക്കൂ അല്ലേ? ഇപ്പോൾ ഡോക്ടർ നെ കാണാൻ തന്നെ 200 രൂപ ആണെന്ന് നിനക്ക് അറിയാലോ? ബാക്കി മരുന്നിനും കൂടി തികയുമോ? അപ്പൊ നമ്മൾ എന്ത് ചെയ്യും....?"


അന്ന ഒന്നും മിണ്ടാതെ നഖം കടിച്ചു കൊണ്ട് നിൽക്കുവാണ് 😉😄😄😄


"അല്ല ഇതിൽ നിന്നും നിനക്ക് എന്ത് മനസിലായി?"


വളരെ നിരാശയോടെ "Need ഉം want ഉം വേറെയാണ് എന്ന് മനസിലായി "


ലെ ഞാൻ മനസ്സിൽ 'ഓ അപ്പൊ അങ്ങനെ ഒരു സംഗതി ഉണ്ടായിരുന്നു അല്ലേ... അപ്പോൾ അതിൽ പിടിച്ചു പോകാം 😉'


"ആ അതാണ്... അപ്പോ നമ്മുക്ക് അത്രയ്ക്ക് അത്യാവശ്യം ഉണ്ടേൽ മാത്രേ ഇതുപോലെ ഉള്ള സാധനങ്ങൾ ഒക്കെ വാങ്ങാവൂ.... അല്ലാതെ ചിലവാക്കാൻ നമ്മുക്ക് അടുത്തു മരം ഒന്നും ഇല്ല പൈസ കുലുക്കി താഴെ ഇടാൻ....


ഇനിയിപ്പോ ഞാൻ പറഞ്ഞ 30000/- അല്ല എന്റെ വരുമാനം എങ്കിലോ??? 15000/-ആണെലോ  നേരത്തെ പറഞ്ഞത് എല്ലാം നേർ പകുതി ആകും... മിച്ചം ഒന്നും കാണില്ല... അപ്പോ എന്താകും? ആകെ പരിതാപകരം ആകും... ഇനി ജോലിയെ ഇല്ലെങ്കിലോ... എന്ത് ചെയ്യും????"


🤨🤨🤨🤨🤨🤨🤨🤨


അന്ന നഖം കടിക്കുന്നത് കൂടുതൽ ശക്തിയോടെ തുടർന്നു.....


ലെ ആത്മഗതം - 'ആമസോണിലും ഫ്ലിപ്കാർട്ടിലും ഒക്കെ കേറി ക്യാഷ് പൊടിക്കുന്ന ഞാൻ തന്നെ ആണല്ലോ, എന്റെ കുഞ്ഞിന് ഈ വക ഉപദേശം കൊടുക്കുന്നത് ദൈവമേ 😎😇'


"പിന്നെ അച്ചയും അമ്മയും ഒക്കെ ലാപ്ടോപ്പും മറ്റും വാങ്ങുന്നത്... പണ്ടു തൊട്ടേ സേവ് ചെയ്തു വെച്ച ക്യാഷ് ഒക്കെ ഉപയോഗിച്ചാണ്... അത്യാവശ്യം ഉള്ളതൊക്കെ നിങ്ങൾക്ക് വാങ്ങി തന്നിട്ടുണ്ട്....


അതുപോലെ സ്വന്തം ഇഷ്ടത്തിനു നിങ്ങൾക്ക് വാങ്ങണം എങ്കിൽ നിങ്ങള് തന്നെ സമ്പാദിച്ചു വാങ്ങണം.. എന്നാലേ അതിനൊക്കെ വാല്യൂ ഉണ്ടാകു....മനസ്സിലായോ..


അപ്പോൾ ഇനി അത്യാവശ്യം, ആവശ്യം, അനാവശ്യം എന്ന തിനെ ബേസ് ചെയ്തു വേണം എന്തേലും വേണോ വേണ്ടയോ എന്നതിനെപ്പറ്റി തീരുമാനിക്കാൻ കേട്ടോ..... "


😇😇😇😇😇😇


അന്ന,  പണം ഉണ്ടാക്കാൻ എന്തൊക്കെ ചെയ്യാം എന്ന ആലോചനയോടെ വിട വാങ്ങി....


ലെ അഭിമാനത്തോടെ എന്റെ ആത്മഗതം 'അവൾക്കു കാര്യത്തിന്റെ ഗുട്ടൻസ് പിടി കിട്ടിയെന്നു തോന്നുന്നു ' 💪💪💪


🌹🌹🌹🌹🌹🌹🌹🌹🌹


ഇന്ന് പുറത്തേക്കു പോകാൻ ഇറങ്ങിയപ്പോൾ അന്ന : " അമ്മേ ഐസ്ക്രീം ഉണ്ടാക്കാൻ ഇച്ചിരി ഫ്രഷ്ക്രീം വാങ്ങി കൊണ്ട് വരുമോ? "


ലെ ഞാൻ 'വെള്ളത്തിൽ വരച്ച വര പോലെ ആയല്ലോ ദൈവമേ?'


🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️


എന്റെ കണ്ണുമിഴിക്കൽ കണ്ടിട്ടാവാം, അന്ന:  "വിലകുറഞ്ഞ ഫ്രഷ്ക്രീം വാങ്ങിയാ മതി അമ്മേ ..."


ലെ ഞാൻ 'വായിലെ വെള്ളം വറ്റിയത് മിച്ചം....ഇല്ല ഞാൻ ഇനി ഒന്നും പറയുന്നില്ല... All are mathematics... Like mom Like daughter.... എന്നൊക്കെ ആണല്ലോ... കുറ്റം പറയാനൊക്കില്ല.....' 🥴🥴🥴🥴


ആയുധം വെച്ചു കീഴടങ്ങുന്നു മകളെ ....🙏🙏🙏


Just for fun

ദീപ ജോൺ

11-feb-2021


Comments

Post a Comment

Popular posts from this blog

പത്താം ക്ലാസ്സെന്ന കറുത്ത അധ്യായം...!!

എന്റെ വീട്ടിൽ ഒരു പത്താം ക്ലാസുകാരി ഉണ്ടായിരുന്നു....  അതുവരെ ട്യൂഷൻ ഇല്ലാതെ പഠിച്ചവളോട്, 'വെറും peer pressure' കൊണ്ടു, സ്കൂൾ തുറക്കാറായപ്പോൾ  ഞാൻ ചോദിച്ചു... നിനക്ക് ട്യൂഷൻ വെല്ലോം വേണോ....? വേണ്ട എന്നവൾ തറപ്പിച്ചു പറഞ്ഞു... ഡെയിലി കൊണ്ടു വിടാൻ മടിയായിരുന്ന ഞാനാണേ അതിനു നിർബന്ധിക്കാനും പോയില്ല... 🫣.... വർഷം പകുതി ആയപ്പോൾ ക്ലാസ്സിലെ പിള്ളേരൊക്കെ career/ future ഡിസ്‌കസ്സ് ചെയ്യുന്നു... ഏതു സ്കൂളിൽ പ്ലസ് വണ്ണിന് ചേരണം... എന്നു ഡിസ്‌കസ്സ് ചെയ്യുന്നു എന്നൊക്കെ അവൾ വന്നു പറയാൻ തുടങ്ങി.... നമ്മളാണെൽ അങ്ങനെ ഒരു ചിന്ത പോലും ഇല്ലാതെ ഇരിക്കുവാന്.... (The best തന്ത N തള്ള 😎)  പക്ഷെ അവൾക്കു ചെറുതായി ടെൻഷൻ ആവുന്നുണ്ടോ എന്നൊരു തോന്നൽ ആയി എനിക്ക്... ഞാൻ പറഞ്ഞു 'എടി പ്ലസ് വണ്ണിന് ഇഷ്ടപെട്ട വിഷയത്തിൽ ഒരു അഡ്മിഷൻ... അതിനു വേണ്ടി മാത്രം ആണ് നമ്മുക്ക് 10ഇലെ മാർക്ക്‌ വേണ്ടത്.... നീ ടെൻഷൻ അടിക്കേണ്ട...' പറ്റുന്ന പോലെ പഠിച്ചാൽ മതി.... പക്ഷെ അവൾ ടെൻഷൻ ആവുന്നത് എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു... 'വെറും peer pressure'...  ടെൻഷൻ കേറി, ആള് പഠിക്കാതെ.... കണ്ട  webseries ഒക്കെ ഇരുന്നു ക...

40 years of excellence !!! 💃💃💃

 40 years of excellence !!! 💃💃💃 എന്ത് പെട്ടെന്നാണ്....?  നഴ്സറി സ്കൂളിൽ നിന്നും പത്താം ക്ലാസ്സിൽ എത്തിയത്... പഠിക്കുമ്പോൾ എങ്ങനേലും കോളേജിൽ എത്തണം എന്നായിരുന്നു.... കളർ ഡ്രസ്സ്‌ ഇടാൻ വേണ്ടി പ്രീഡിഗ്രി എടുത്തു.... ഡ്രസ്സ്‌ ഒക്കെ ഇട്ടു ചെത്തി നടന്നു... പ്രൊജക്റ്റ്‌ വർക്കിനും വൈവയ്ക്കും കാത്തു നിന്നപ്പോൾ..  എങ്ങനേലും ഈ പണ്ടാരമൊക്കെ തീർന്ന് ഒരു ജോലി ആയാൽ മതിയെന്നായിരുന്നു.... വായിനോട്ടവും, പ്രേമിക്കാൻ ഉള്ള ഒരു ചാൻസ് ഉം നോക്കി നോക്കി നടന്നു....ദാ ന്നു പറഞ്ഞു കോളേജ് കാലം തീർന്നു...  ജോലിയായി.... ജോലിയുടെ പ്രഷർ കൂടി കൂടി വന്നപ്പോൾ എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടാൽ മതി എന്നായിരുന്നു..... രക്ഷപെട്ടു എന്നും പറഞ്ഞു ഓടി ചെന്നത് ലവ് കം അറേഞ്ജ്ഡ് മാര്യേജിൽ 😂...... പിന്നെ വീട്ടുകാരിയായി ആയി, കോംപ്ലക്സ്കൾ ആയി, ഫെമിനിസ്റ്റ് ആയി, ഇടയ്ക്കിടയ്ക്ക് ഡിവോഴ്സ് ചെയ്യണമെന്നായി, പിള്ളേരായി, അവരുടെ കാര്യങ്ങളായി, പഠിത്തമായി , വീട്ടുജോലിയായി ... ഗതികേടുകൾ കൂടി കൂടി വന്നു.... കയ്യിലിരുപ്പ് കൊണ്ട് ജോലി പോയി.. വീട്ടിലിരുപ്പായി... കരച്ചിലായി, പിന്നെ അടുത്ത പണി തപ്പലായി.... എന്തൊക്കെയോ ആകാൻ വേണ്ടി ...

എന്റെ മക്കൾക്ക്‌ ഒരു തുറന്ന കത്ത്

  എന്റെ അന്നമ്മേ ആനിമ്മേ, നിങ്ങൾ ജനിച്ചത്, ഈ ജീവിതത്തിൽ/ലോകത്തിൽ, നിങ്ങൾക്ക് ഇഷ്ടമുള്ളതെല്ലാം explore ചെയ്യാൻ ആണ്... എല്ലായ്പോഴും നിങ്ങളുടെ കൂടെ ഞങ്ങൾ മാതാപിതാക്കൾ ഉണ്ടായി എന്ന് വരില്ല... അതുകൊണ്ട് സ്വന്തം കാലിൽ നിൽക്കാനും സ്വന്തമായി നിലപാടുകൾ എടുക്കാനും, ആളുകളെ മനസിലാക്കാൻ പഠിക്കുകയും വേണം....   അതിനു നിങ്ങൾ തന്നെ ശ്രമിക്കണം... എനിക്ക്  വയ്യ, ഞാൻ ഇങ്ങനെ ഓരൊരുരുത്തരുടെ തണലിൽ ജീവിച്ചോളാം എന്ന് പറയുന്നത്, നിങ്ങളുടെ തന്നെ ശവക്കുഴി തോണ്ടുന്നതിനു തുല്യം ആണ്... നിങ്ങൾ ചിലപ്പോൾ ജീവിച്ചിരുന്നു എന്ന് വരാം പക്ഷെ നിങ്ങളുടെ മനസ്സ്/സ്വത്വം മരിച്ചിട്ടുണ്ടാവും... നിങ്ങൾ ഒരിക്കലും മാതാപിതാക്കളുടെയോ, സഹോദരന്റെയോ, ഭർത്താവിന്റെയോ ഉത്തരവാദിത്വം അല്ല... നിങ്ങളുടെ ഉത്തരവാദിത്വം നിങ്ങൾ തന്നെ ഏറ്റെടുക്കണം. കല്യാണവും, കുട്ടികളും നിങ്ങളുടെ ചോയ്സ് ആണ്.. നിങ്ങളുടെ പ്രായമോ, മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടിയോ അതിലേക്കു പോകാൻ നിങ്ങൾ നിർബന്ധിതർ ആകരുത്... അതിനുമപ്പുറം കാര്യങ്ങൾ ജീവിതത്തിൽ ഉണ്ട്... നിങ്ങളുടെ ചോയ്സ്സ് ആണ് അതെല്ലാം... ആളുകൾ പലതും പറയും, അവർ നിങ്ങളുടെ ഒരു പ്രശ്നത്തിന് പോലും കൂടെ ഉണ്ടാവ...