"നോമ്പ് ഒന്നും ഇല്ലേ? പള്ളിയിൽ പോകാത്തത് എന്താ? കോറോണയെ പേടിയാണോ?? നീയോ ഇങ്ങനെ, മക്കളെയും കൂടി വഴി തെറ്റിക്കുമല്ലോ??" - എന്ന ചില ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു അവലോകനം... (Note: ജന്മം കൊണ്ട് കത്തോലിക്കാ വിശ്വാസി ആയതു കൊണ്ട്... ഞാൻ പ്രാക്ടീസ് ചെയ്തു വന്ന മതത്തിലെ കാര്യങ്ങൾ മാത്രം ആണ് പറയുന്നത്... Strictly my personal experience n personal view point ) ഇൻട്രോ : മതങ്ങളുടെ ഉദ്ദേശം മനുഷ്യരിൽ സദാചാര മൂല്യങ്ങൾ (moral values) വളർത്തുകയും ... ഏറ്റവും പ്രധാനമായി.... ദൈവം/പ്രപഞ്ച സൃഷ്ടാവ് എന്ന പോസറ്റീവ് എനെർജിയെ, റിലേറ്റ് ചെയ്യാൻ പാകത്തിന് മാനുഷിക തലങ്ങളിൽ അവതരിപ്പിക്കുകയും ആണ്... (എന്റെ സിമ്പിൾ ഡെഫിനിഷൻ, തെറ്റുണ്ടെൽ പൊറുക്കണം 😊 ) അങ്ങനെ മാനുഷികമായി റിലേറ്റ് ചെയ്യുക വഴി... നമ്മുടെ ഉള്ളിൽ പോസിറ്റീവ് ചിന്തകളും, എന്തിനെയും നേരിടാനും, നേടാനും ഉള്ള ആത്മവിശ്വാസവും നിറയുന്നു.... ജീവിത പ്രതിസന്ധികളെ മിക്കവാറും, ഒരു പ്രതീക്ഷയോടെ, ആത്മവിശ്വാസത്തോടെ, നമ്മുടെ സൃഷ്ടാവ് നമ്മോടൊപ്പം ഉണ്ട് എന്ന വിശ്വാസത്തിൽ നേരിടാൻ അത് സഹായിക്കും. So called ആചാര അനുഷ്ടാനങ്ങൾ അതിനു നമ്മളെ വളരെ അധികം സഹായിക്കുന്നുണ്ട