"A woman is like a tea bag - you can't tell how strong she is until you put her in hot water." -Eleanor Roosevelt
വേണ്ടുമൊരു മാർച്ച് 08, വനിതാ ദിനം.... സ്ത്രീ അമ്മയാണ്, പെങ്ങളാണ്, മകളാണ്, തേങ്ങയാണ്, മാങ്ങയാണ് എന്നും പറഞ്ഞു ഓരോ പോസ്റ്റ് നമ്മളെ സുഖിപ്പിക്കാൻ ആയി വരുന്ന ദിവസം... സ്റ്റാറ്റസ് ഇട്ടു നമ്മൾ മരിക്കും... വേറെ ഒരു ദിവസം ഉണ്ടല്ലോ, നമ്മുടെ മദർസ് ഡേ.... അന്ന് അമ്മമാർക്കൊക്കെ കോളാണ് 😂, അന്നത്തേക്ക് മാത്രം കേട്ടോ ....അതുകഴിഞ്ഞാൽ, ഈ ലോകത്തു, അമ്മയും ഇല്ല സ്ത്രീകളും ഇല്ല, 😅
അന്ന്, ചിലപ്പോ സെയിൽ വെല്ലോം ഉണ്ടേൽ എവിടുന്നേലും ഒരു ചുരിദാർ/സാരി പ്രതീക്ഷിക്കാം.... 🎊🎉 പിന്നേം കുറച്ചൂടെ മുന്നോട്ട് പോയാൽ ഒരു ഡൈനിങ് ഔട്ട്, അതും അല്ലേൽ മിക്കയിടത്തും പല ശതമാനത്തിലും പലതരത്തിലും ഓഫറുകൾ ഉണ്ടാവും... തീർന്നു, അന്നത്തെ കച്ചോടം തീർന്നു....
ഇതിപ്പോ എന്താ ഈ ഡേ എന്ന് പോലും അറിയാതെ ആവും നമ്മൾ ഇതൊക്കെ സെലിബ്രേറ്റ് ചെയ്യുന്നേ... ലേബർ മൂവിമെന്റും ആയി ബന്ധപെട്ടു, 1910കളിൽ തുടങ്ങിയതാണേലും....ഇപ്പോൾ വിമൻസ് ഡേ കൊണ്ട് ഉദ്ദേശിക്കുന്നത്...ഈ കാലഘട്ടത്തിൽ, നിലവിൽ ഉള്ള സാഹചര്യത്തിലും....പല മേഖലകളിൽ ഉള്ള, സ്ത്രീകൾടെ മുന്നേറ്റം, അവരുടെ നേട്ടങ്ങൾ ഒക്കെ ഓർക്കുന്നതിനും, ആദരിക്കുന്നതിനും മറ്റുമായി ആണ്....
ഇതൊന്നും മനസിലാക്കാതെ ഒരു ഗിഫ്റ്റിലും , ഒരു സിനിമയിലും, ഒരു പ്രസംഗത്തിലും നമ്മൾ നമ്മളെ തന്നെ ഒതുക്കരുത്....🏠
സ്ത്രീകൾ അബലയാണ്, ദുർബലയാണ്, തേങ്ങാക്കൊലയാണ് എന്നൊക്കെ പറഞ്ഞു, കുഞ്ഞിലേ മുതലേ, നമ്മളെ പറ്റിക്കുവാണ് എല്ലാരും💔 .... അത് മനസിലാക്കാൻ ഈ ദിവസം എങ്കിലും ഒന്നു ഉപയോഗിക്കു....☕️
എനിക്കൊന്നും അറിയത്തില്ല... എനിക്ക് പഠിപ്പില്ല... എനിക്ക് വിവരമില്ല എന്ന്, നാഴികയ്ക്ക് നാൽപതു വട്ടം പറയുന്നത്, ആദ്യം നിർത്തണം....നമ്മൾക്ക് കഴിവില്ല എന്ന് നമ്മൾ തന്നെ സർട്ടിഫിക്കറ്റ് എടുക്കുന്നതിനു തുല്യം ആണത്...🤦♀️
പ്ലസ്ടു /ഡിഗ്രി കാലഘട്ടം കൊണ്ട് അവസാനിപ്പിക്കേണ്ട ഒന്നല്ല നമ്മുടെ പഠനം.... ജീവിതാവസാനം വരെ പഠിക്കാൻ കിടക്കുവാണ്... അതിനു ശ്രമിക്കാതെ.. എനിക്കൊന്നും അറിയില്ലേ എന്ന് നിലവിളിക്കരുത്🙅♀️🙅♀️🙅♀️.... വിരൽത്തുമ്പിൽ എല്ലാം അറിയാൻ ഓപ്ഷൻ ഇരിക്കുമ്പോൾ അതുപയോഗിക്കാതെ, ഞാൻ എന്ത് ചെയ്യും എന്ന് ഓർത്തു ദുഖിക്കുന്നവരോട് എന്ത് പറയാൻ? പോ പോയിരുന്നു ബിഗ് ബോസ്സ് സീസൺ 3 കാണു... 😂 (അടിപിടി കാണണേ തമിഴ് ആണ് ബെസ്റ്റ്, മലയാളം അത്ര പോരാ... പിന്നെ ലാലേട്ടൻ ഈ വർഷം മെച്ചപ്പെട്ടിട്ടുണ്ട് 🤭🤭🤭)
അമ്മ, ഭാര്യ എന്ന നിലയിൽ, കുറചധികം ഉത്തരവാദിത്വങ്ങൾ നമ്മുടെ സമൂഹം, കുഞ്ഞിലേ മുതലേ, സ്ത്രീകളെ അടിച്ചേല്പിച്ചിട്ടുണ്ട്👈👉... അതുകൊണ്ട് തന്നെ മറ്റെന്തെങ്കിലും നമ്മൾ ചിന്തിക്കാൻ തുടങ്ങുമ്പോഴേ.... ആ സൊ കാൾഡ് 'കുറ്റബോധം' തല പൊക്കും..👿👿
ഞാൻ ഈ ചെയ്യുന്നത് ശെരിയാണോ, സ്വാർത്ഥതയാണോ... കുടുംബം, മക്കളെ ഒക്കെ നോക്കാതെ ഇങ്ങനെ ഒക്കെ ചെയുന്നത് ശെരിയാണോ???😣😣 അതിന്റെ കൂടെ ചിലരുടെ കുത്തുവാക്കുകളും, 'ഉപദേശങ്ങളും ' കൂടെ ആകുമ്പോൾ പൂർത്തിയാക്കും.... 🤬
അപ്പോൾ നമ്മൾ തീരുമാനിക്കും.. വേണ്ട... കുടുംബത്തിലെ കാര്യങ്ങൾ നടക്കട്ടെ, മക്കളൊക്കെ ഒരു നിലയിൽ എത്തട്ടെ....ഇനിയും സമയം ഉണ്ടല്ലോ....😰
(Pls note the point - അതെന്താ കുടുംബം നിങ്ങൾ ഇല്ലേൽ ഓടില്ലേ...? നിങ്ങൾ ഇന്ന് 'വടിയായാലും', നാളെ അവർ ഭക്ഷണം കഴിക്കേണ്ടത് കഴിക്കുകയും ചെയ്യും, പഠിക്കാനും ജോലിക്കും പോകാനുള്ളത് പോകുകയും ചെയ്യും.... ചിലപ്പോൾ ഒരാഴ്ച, കൂടിയാൽ ഒരുമാസം അത്രേമേ കാണാത്തൊള്ളൂ ദുഃഖആചാരങ്ങൾ... അപ്പോ നിങ്ങൾ ആരായി...?? ശ..... 🤗🤗🤗)
മക്കൾ ഒക്കെ ഒരു നിലയിൽ എത്തുമ്പോൾ നിങ്ങളുടെ ഊർജം, ആരോഗ്യം, താല്പര്യങ്ങൾ, മൈൻഡ്സെറ്റ് ഒക്കെ എന്തായിരിക്കും എന്നൊന്ന് ആലോചിക്കുക.... മക്കൾ ഒരു നിലയിൽ എത്തിയാലും, നിങ്ങൾക്ക് ചെയ്തു തീർക്കാൻ ഉള്ള ഉത്തരവാദിത്വത്തിന്റെ തട്ട് താന്ന് തന്നെ ഇരിക്കും.... (Bcoz നിങ്ങൾ കുപ്പീന്ന് വന്ന ഭൂതം അല്ലേ... തീരുമ്പോൾ തീരുമ്പോൾ പണി തരാൻ👻👻👻 )
'പിന്നെ ആവട്ടെ' എന്ന ആ തീരുമാനം എടുക്കുന്നതോടെ നിങ്ങൾ തോൽക്കുകയാണ് സുഹൃത്തേ... പിന്നെ ഒരു കാര്യം... ഇപ്പോഴും നമ്മുടെ സമൂഹം മറ്റുള്ളവർക്ക് വേണ്ടി, ഒരു അമ്മ അല്ലേൽ ഭാര്യ ഇതൊക്കെ ചെയ്യേണ്ടതാണ് എന്ന് കണ്ടിഷൻ ചെയ്തു വെച്ചേക്കുന്നത് കൊണ്ട്... ഭാവിയിൽ 'നന്ദി' എന്ന രണ്ടക്ഷരം ഒന്നും പ്രതീക്ഷിക്കരുത്.... എന്തിനു... അവർ നിങ്ങളുടെ 'ഈ ആവശ്യമില്ലാത്ത ത്യാഗം' ഒന്നും അംഗീകരിക്കുക പോലും ഇല്ല... കാരണം ഇതൊക്കെ സ്ത്രീകളുടെ കടമയല്ലേ.....🥺🥺
നമ്മളുടെ സാദ്ധ്യതകൾ (potential), നമ്മുക്ക് ആണ് അറിയാവുന്നതു ... വേറെ ആരോടും അഭിപ്രായം ചോദിച്ചു സമയം കളയരുത്....🏋️♀️
നിങ്ങൾക്ക് സ്വന്തമായി തീരുമാനം എടുക്കാനുള്ള കഴിവുണ്ട്... കഴിവില്ല എങ്കിൽ അതുണ്ടാക്കി എടുക്കണം.... അതിനിടയിൽ ചിലപ്പോൾ തെറ്റൊക്കെ പറ്റും... തെറ്റി അല്ലെ എല്ലാരും പഠിക്കുന്നത്?...പക്ഷെ ഒരിക്കലും നമ്മുടെ ജീവിതത്തിന്റെ തീരുമാനം എടുക്കാനുള്ള അവസരം, മറ്റൊരാൾക്ക് കൊടുത്തു, സ്വയം കഴിവില്ലാത്തവളായി മാറരുത്....ഒരു അമ്മ, ഭാര്യ എന്നതിൽ ഉപരി... നിങ്ങളും ഒരു 'വ്യക്തിയാണ് ' എന്ന തിരിച്ചറിവുണ്ടാകണം... 18വയസ്സ് ആയാൽ വോട്ടവകാശം ഉള്ള രാജ്യം ആണിത്... അപ്പോ തീരുമാനം എടുക്കാൻ നിങ്ങൾക്ക് കഴിവുണ്ടോ ഇല്ലയോ...? അതോ അത് നിങ്ങൾ ആർക്കെങ്കിലും തീറെഴുതി കൊടുത്തോ???🧑🦽🧑🦽🧑🦽
നിങ്ങൾക്കും, ആശകളും പ്രതീക്ഷകളും ഉണ്ട്.... നിങ്ങൾക്ക് ചെയ്യാൻ പറ്റാത്തതായി ഒന്നുമില്ല... അത് നിങ്ങൾ തിരിച്ചറിയണം.... ഒരു അഞ്ചു മിനിറ്റ് ഇരുന്നു ആലോചിക്കൂ.... സ്വന്തം ഉത്തരവാദിത്വങ്ങളോടൊപ്പം നിങ്ങളുടെ ആഗ്രഹങ്ങൾ നടപ്പിലാക്കാൻ നിങ്ങൾ ബാധ്യസ്ഥരാണ്... വേറെ ആരും നിങ്ങൾക്ക് അതിനു സഹായവുമായി വരുമെന്ന് കരുതരുത്....🧚🧚🧚...
ശെരിക്കും മുന്നോട്ട് നീങ്ങാൻ സാധ്യതയുണ്ട് എന്നിരിക്കെ, അത് വേണ്ട എന്ന് തീരുമാനിക്കുന്നത്, ആത്മഹത്യാപരം അല്ലേ... ആത്മഹത്യാ ഒരു തെറ്റല്ലേ സുഹൃത്തേ ???😲🧐
അപ്പോ ആലോചിക്കൂ..., എന്ത് വ്യത്യാസം ആണ് ഇപ്പോഴത്തെ നിങ്ങളും, അടുത്ത വർഷത്തെ, വിമൻസ് ഡെയിലെ നിങ്ങളും തമ്മിൽ എന്ന്....?
എന്നാ ഞാൻ അങ്ങോട്ട്,
ദീപ ജോൺ
08-March-2021
Excellent writing and clear thoughts 👍🏻🙂
ReplyDeleteLove it😍