Skip to main content

വേദനയുടെ കൂട്ടുകാർക്ക്....

 വേദനയുടെ കൂട്ടുകാർക്ക്....



മിക്കവാറും ആഴ്ചയിൽ രണ്ടു ദിവസം, മിനിമം..., എന്റെ ഷോൾഡർ ലെയും കഴുത്തിലെയും മസിൽ പിടിച്ചു കേറി....,ഒരു വല്ലാത്ത അവസ്ഥയിൽ ആവും...... പ്രേത്യേകിച്ചു കാരണം ഒന്നും വേണ്ട... ഇരുപ്പോ,നിൽപ്പോ, എന്തിനു പാത്രം കഴുകുന്ന പോസ്റ്റർ തെറ്റിയാൽ മതി.... ധിം തരികിട തോം...😎


അതിലേക്കൊന്നും കടക്കുന്നില്ല... അപ്പോൾ ഇങ്ങനെ വന്നാൽ പിന്നെ എന്ത് ചെയ്യും എന്നതാണ്.... മരുന്നൊന്നും ഇവിടെ ഏശൂല്ല.... ഡോളോ, ഡാർട്ട് , മുറിവെണ്ണ ഒക്കെ എന്നെ ഫീൽഡ് വിട്ടു.....😂


ലോക്ക് ഡൗൺ തുടങ്ങിയതിൽ പിന്നെ ഡോക്ടർ വീട്ടിൽ തന്നെ ഉണ്ട് .... 😅  'ബിജു ഡോക്ടർ'


അതുകൊണ്ട് ഇപ്പോൾ വേദന വരുമ്പോൾ... ബിജു ഡോക്ടർ നെ വിളിക്കുന്നു....ഡോക്ടർ കൈടെ മുട്ട് അല്ലേൽ വിരൽ വെച്ചു, എന്റെ മസിൽ ഇടിച്ചും, വലിച്ചും തിരുമിയും ഒക്കെ ഒരു വിധം റെഡി ആക്കി തരും... ആ തിരുമലിന്റെ നീര് രണ്ടു ദിവസത്തേക്ക് കാണും.... എന്നാൽ ആ വലിച്ചിലിനെക്കാൾ ബെറ്റർ ആണ് നീരിന്റെ വേദന....ബിജു ഇല്ലാത്ത സമയം ചപ്പാത്തി കോല്, ഐസ്പാക്ക് ഒക്കെ ആണ് ശരണം...😁🤗


ഇപ്പോൾ അന്ന കുട്ടിയും, ആനി കുട്ടിയും, മുതുകത്തു ഇടിച്ചു സഹായിക്കാൻ പഠിച്ചു വരുന്നു... 💪💪💪വേദന വന്നാൽ ഒരു നിസ്സഹായ അവസ്ഥ ആണ്....വർഷം മുഴുവൻ ഒരു വല്ലാത്ത തലവേദന 🥺🥺


ഒരു വർഷം മുൻപേ, ഞാൻ yt യിൽ ഒരു വീഡിയോ ചെയ്തു....(https://youtu.be/x3QnTxaQsas) എന്റെ ഈ അവസ്ഥയെ പറ്റി പറഞ്ഞു കൊണ്ട് ... ഒത്തിരി ആളുകൾ കോൺടാക്ട് ചെയ്തു... അവരുടെ ഒക്കെ കഥ കേട്ടാൽ,  വേദന യുടെ കാര്യത്തിൽ, ഞാൻ വെറും ശിശു ആണെന്ന് മനസിലായി ... അപ്പോ ഒരു ആശ്വാസം, നമ്മൾ തനിച്ചല്ല എന്ന്... (അതല്ലേലും അങ്ങനെ ആണല്ലോ... അപ്പുറത്തെ വീട്ടിൽ കറന്റ്‌ ഇല്ലെന്നു അറിഞ്ഞാൽ ഒരു സമാധാനം 😉)  എന്നാലും ഇ അവസ്ഥ ആർക്കും ഉണ്ടാകരുതേ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്....വർഷങ്ങൾ ആയി, ദിവസം മുഴുവൻ... ദേഹത്തിന്റെ, അങ്ങ് ഇങ്ങായി ഒരു മുടി വലിയുന്ന പോലെ ഒരു വലിച്ചിൽ... വേദനയാണോ, അല്ലയോ എന്ന് മനസിലാക്കാൻ പറ്റാത്ത ഒരു വൃത്തികെട്ട അവസ്ഥ.... ഇപ്പോൾ അത് പാർട്ട്‌ ഓഫ് ദി ലൈഫ് ആണ്... എന്നാലും...🥺


ഒരു കാര്യവും സന്തോഷത്തോടെ ചെയ്യാൻ പറ്റില്ല... എപ്പോ വീഴും എന്ന ചിന്ത ആയിരിക്കും മനസ്സിൽ....


വെയിൽ കൊള്ളാതെ, ദേഹം അനങ്ങാതെ, യാത്രകൾ ചെയ്യാതെ, വീട്ടു ജോലികൾ ഉഴപ്പി ഒക്കെ maintain ചെയ്തു കൊണ്ട് പോകുന്നു എന്ന് വേണം പറയാൻ ...🤓🤓🤓


അങ്ങനെ പരിചയപെട്ട ഒത്തിരി പേര്, ഒത്തിരി ചികിത്സകൾ പറഞ്ഞു... പക്ഷെ ഒന്നും ട്രൈ ചെയ്യാനുള്ള മാനസിക നിലയിൽ അല്ലാരുന്നു... അതുകൊണ്ട് അതൊന്നും നോക്കിയില്ല.... കാരണം 8-10കൊല്ലം മരുന്ന് തെണ്ടി നടന്നിട്ട്... Antidepressents ആണ് ആകെ വേദന ഒന്ന് കണ്ട്രോൾ ചെയ്യാൻ, എന്നെ സഹായിച്ചത്.. അതും എപ്പോഴും എടുക്കാൻ ഒക്കില്ല... ആകെ തൂങ്ങിപിടിച്ചിരിക്കും അത് കഴിച്ചാൽ.... (ഉറക്കത്തോടെ ഉറക്കം ആയിരിക്കും) പിന്നെ എന്റെ ഡോക്ടർ അത് 6മാസത്തിൽ കൂടുതൽ കഴിക്കാൻ സമ്മതിക്കതുമില്ല....


പിന്നെ നാച്ചുറൽ remedies എന്ന നിലയിൽ, നമുക്ക് ചെയ്യാൻ പറ്റുന്നത് നമ്മുടെ weightcontrol ചെയ്യാം, ഭക്ഷണത്തിൽ ശ്രദ്ധിക്കാം, യോഗ ചെയ്യാം, പ്രതേക ലൈഫ് സ്റ്റൈൽ സെറ്റ് ചെയ്യാം ... ഇതെല്ലാം ഈ അവസ്ഥ ഒന്ന് control ചെയ്യും എന്നെ ഉള്ളു, പൂർണമായി മാറ്റില്ല....


അന്ന് തൊട്ട് ഇപ്പോഴും, മാസത്തിൽ 2-3 പേരൊക്കെ പുതിയതായി വീഡിയോ കണ്ടു വിളിക്കും.. എന്തേലും പരിഹാരം ഉണ്ടോ എന്ന് ചോദിച്ചു... മിക്കവരും സ്ത്രീകൾ ആണ് .... ചുരുക്കം ചില പുരുഷൻമാരും... 'നിങ്ങൾ വീഡിയോ യിൽ വളരെ active ആയി കാണുന്നല്ലോ' എന്ന് പറഞ്ഞാണ് വിളിക്കുനെ🤭🤭🤭... അവർക്കറിയുമോ ഒരു വീഡിയോ എടുത്തു കഴിഞ്ഞാൽ, അടുത്ത രണ്ടു ദിവസം റെസ്റ്റ് ആണ് എന്ന് 😂😂😂


മിക്കവരുടെയും കഥ കേൾക്കുമ്പോൾ വിഷമം വരും... എന്റെ ഒന്നും വേദന ഒരു വേദനയെ അല്ല എന്ന് തോന്നും... മിക്കവർക്കും, വീട്ടുകാരും നാട്ടുകാരും മനസിലാക്കുന്നില്ല എന്ന വിഷമം ഒരു വശത്തു (കാരണം കണ്ടാൽ പറയത്തക്ക അസുഖം ഒന്നും തോന്നില്ല, പിന്നെ ചുമ്മാ ജോലി ചെയ്യാതിരിക്കാൻ ഉള്ള അടവാണ് എന്നാ മിക്കവരും പറയുന്നത് എന്ന്...), മറുവശത്തു ഈ അവസ്ഥ ഇനി മരിക്കുന്നത് വരെ കൂടെ കാണുമല്ലോ എന്ന വസ്തുത അംഗീകരിക്കാൻ പറ്റാത്ത ഒരു മാനസികാവസ്ഥയിലും...


 നല്ല ജോലി രാജിവെച്ചവർ ഉണ്ട്, ഡിപ്രെഷനിലേക്കു പോയവരുണ്ട്, കിടപ്പു രോഗികൾ ആയവരുണ്ട്.... മക്കളെ ഓർത്തു മാത്രം ആത്മഹത്യാ ചെയ്യാതെ പിടിച്ചു നിൽക്കുന്നവർ ഉണ്ട്.... കല്യാണം കഴിഞ്ഞു ഈ അവസ്ഥയും ആയി പ്രെഗ്നന്റ് ആവാൻ പേടിക്കുന്നവർ ഉണ്ട്... പ്രെഗ്നന്റ് ആയവർ കുഞ്ഞിനും ഈ അസുഖം വരുമോ എന്നോർത്ത് വിഷമിക്കുന്നവർ ഉണ്ട്.... അങ്ങനെ ഒത്തിരി പേര്....


ആരു വിളിച്ചാലും ഞാൻ പറയുന്നത്,  ഇതിനു ഒരു പരിഹാരം, അതായതു പൂർണമായ മോചനം ഉണ്ടാവില്ല എന്നത് നമ്മൾ accept ചെയ്യുകയാണ് ആദ്യം വേണ്ടത്....അല്ലേൽ  പരിഹാരം തേടിയുള്ള ഒരു ജീവിതം മാത്രം ആയി പോകും നമ്മുടേത്.... രണ്ടു, നമ്മുടെ പരിമിതികൾക്ക് ഉള്ളിൽ നിന്നും കൊണ്ട്, നമ്മുടെ മനസ്സിന് ഇഷ്ടമുള്ള കാര്യത്തിൽ... ആഴത്തിൽ ഏർപെടുക ... എത്ര ആഴത്തിൽ..? നമ്മൾ നമ്മുടെ അവസ്ഥ തന്നെ മറന്നു പോകുന്ന രീതിയിൽ ഇൻവോൾവ് ആവുക...


ഇടയ്ക്കു തളർന്നു പോകാം, റെസ്റ്റ് എടുത്തു മുന്നോട്ട് പോവുക.... നമ്മുടെ ഈ അവസ്ഥക്കു നമ്മുടെ കയ്യിൽ തന്നെ ആണ് മരുന്നുള്ളത്... അത് തേടി അവിടേം ഇവിടേം ഒന്നും പോകേണ്ട.... ആരുടേം സപ്പോർട്ടിനു കാത്തു നിൽക്കുകയും ചെയ്യരുത്...


 വിളിക്കുന്ന മിക്കവരും പറയുന്നത് അവർക്കു family /ഫ്രണ്ട്‌സ് സപ്പോർട്ട് ഇല്ലെന്നാണ്... എന്തിനാ ഇപ്പോൾ മറ്റുള്ളവരുടെ സപ്പോർട്ട്? അല്ലേൽ തന്നെ നമ്മുടെ വേദനയുടെ intensity മറ്റൊരാൾ എങ്ങനെ മനസിലാക്കാനാ? എല്ലാര്ക്കും അവരോരുടെ വേദനകൾ ആണ് വലുത്... അത് നമ്മളും മനസിലാക്കണം... നമ്മുക്ക് ആരുടേം സഹതാപം കിട്ടിയിട്ട് ഒരു കാര്യവും ഇല്ല.... Just move on.....


പറയാൻ എളുപ്പം ആണെന്ന് പറയുന്നവരോട് എനിക്ക് പറയാനുള്ളത് ഇതാണ് - കഴിഞ്ഞ 10-11 വർഷമായി ഞാൻ ഇതിങ്ങനെ ആണ് ഡീൽ ചെയ്യുന്നേ..... അല്ലേൽ ആത്മഹത്യാ ചെയ്യേണ്ട സ്റ്റേജ് ഒക്കെ എന്നേ കഴിഞ്ഞു.... 😇 വേദന കൊണ്ട് പുളയുമ്പോൾ ഇപ്പോഴും തോന്നാറുണ്ട് കേട്ടോ 🤭🤭🤭 എന്തിനു ഇങ്ങനെ ഒരു ജീവിതം എന്ന്...😎


 അവിടേം ഇവിടേം പോയി ഓരോരുത്തരുടെ (including doctors, friends n relatives ) acceptance നു കാത്തു നിൽക്കാൻ ഞാൻ ഇനി ഇല്ല... എനിക്ക് എന്റേതായ മാർഗം... എന്റേതായ ശരികൾ, എനിക്കിത്രെ പറ്റു... ആരെയും ബോധ്യപെടുത്താൻ ശ്രമിക്കാതെ...ഇപ്പോൾ ഇതാണ് എന്റെ രീതി ..., അതുതന്നെ ആണ് എന്നെ വിളിക്കുന്നവരോടും എനിക്ക് പറയാൻ ഉള്ളത്....


"Accept your situation & move on....💪💪💪don't Let others decide, what you should feel about yourself "


ദീപ ജോൺ

01മാർച്ച്‌ 2021


Comments

  1. Thanks Deepa Chechi for your encouraging words. Your experiences are always helping us to view fibromyalgia and pain in new prospective and dimensions. Thanks for being a role model in many ways.

    ReplyDelete

Post a Comment

Popular posts from this blog

പത്താം ക്ലാസ്സെന്ന കറുത്ത അധ്യായം...!!

എന്റെ വീട്ടിൽ ഒരു പത്താം ക്ലാസുകാരി ഉണ്ടായിരുന്നു....  അതുവരെ ട്യൂഷൻ ഇല്ലാതെ പഠിച്ചവളോട്, 'വെറും peer pressure' കൊണ്ടു, സ്കൂൾ തുറക്കാറായപ്പോൾ  ഞാൻ ചോദിച്ചു... നിനക്ക് ട്യൂഷൻ വെല്ലോം വേണോ....? വേണ്ട എന്നവൾ തറപ്പിച്ചു പറഞ്ഞു... ഡെയിലി കൊണ്ടു വിടാൻ മടിയായിരുന്ന ഞാനാണേ അതിനു നിർബന്ധിക്കാനും പോയില്ല... 🫣.... വർഷം പകുതി ആയപ്പോൾ ക്ലാസ്സിലെ പിള്ളേരൊക്കെ career/ future ഡിസ്‌കസ്സ് ചെയ്യുന്നു... ഏതു സ്കൂളിൽ പ്ലസ് വണ്ണിന് ചേരണം... എന്നു ഡിസ്‌കസ്സ് ചെയ്യുന്നു എന്നൊക്കെ അവൾ വന്നു പറയാൻ തുടങ്ങി.... നമ്മളാണെൽ അങ്ങനെ ഒരു ചിന്ത പോലും ഇല്ലാതെ ഇരിക്കുവാന്.... (The best തന്ത N തള്ള 😎)  പക്ഷെ അവൾക്കു ചെറുതായി ടെൻഷൻ ആവുന്നുണ്ടോ എന്നൊരു തോന്നൽ ആയി എനിക്ക്... ഞാൻ പറഞ്ഞു 'എടി പ്ലസ് വണ്ണിന് ഇഷ്ടപെട്ട വിഷയത്തിൽ ഒരു അഡ്മിഷൻ... അതിനു വേണ്ടി മാത്രം ആണ് നമ്മുക്ക് 10ഇലെ മാർക്ക്‌ വേണ്ടത്.... നീ ടെൻഷൻ അടിക്കേണ്ട...' പറ്റുന്ന പോലെ പഠിച്ചാൽ മതി.... പക്ഷെ അവൾ ടെൻഷൻ ആവുന്നത് എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു... 'വെറും peer pressure'...  ടെൻഷൻ കേറി, ആള് പഠിക്കാതെ.... കണ്ട  webseries ഒക്കെ ഇരുന്നു ക...

40 years of excellence !!! 💃💃💃

 40 years of excellence !!! 💃💃💃 എന്ത് പെട്ടെന്നാണ്....?  നഴ്സറി സ്കൂളിൽ നിന്നും പത്താം ക്ലാസ്സിൽ എത്തിയത്... പഠിക്കുമ്പോൾ എങ്ങനേലും കോളേജിൽ എത്തണം എന്നായിരുന്നു.... കളർ ഡ്രസ്സ്‌ ഇടാൻ വേണ്ടി പ്രീഡിഗ്രി എടുത്തു.... ഡ്രസ്സ്‌ ഒക്കെ ഇട്ടു ചെത്തി നടന്നു... പ്രൊജക്റ്റ്‌ വർക്കിനും വൈവയ്ക്കും കാത്തു നിന്നപ്പോൾ..  എങ്ങനേലും ഈ പണ്ടാരമൊക്കെ തീർന്ന് ഒരു ജോലി ആയാൽ മതിയെന്നായിരുന്നു.... വായിനോട്ടവും, പ്രേമിക്കാൻ ഉള്ള ഒരു ചാൻസ് ഉം നോക്കി നോക്കി നടന്നു....ദാ ന്നു പറഞ്ഞു കോളേജ് കാലം തീർന്നു...  ജോലിയായി.... ജോലിയുടെ പ്രഷർ കൂടി കൂടി വന്നപ്പോൾ എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടാൽ മതി എന്നായിരുന്നു..... രക്ഷപെട്ടു എന്നും പറഞ്ഞു ഓടി ചെന്നത് ലവ് കം അറേഞ്ജ്ഡ് മാര്യേജിൽ 😂...... പിന്നെ വീട്ടുകാരിയായി ആയി, കോംപ്ലക്സ്കൾ ആയി, ഫെമിനിസ്റ്റ് ആയി, ഇടയ്ക്കിടയ്ക്ക് ഡിവോഴ്സ് ചെയ്യണമെന്നായി, പിള്ളേരായി, അവരുടെ കാര്യങ്ങളായി, പഠിത്തമായി , വീട്ടുജോലിയായി ... ഗതികേടുകൾ കൂടി കൂടി വന്നു.... കയ്യിലിരുപ്പ് കൊണ്ട് ജോലി പോയി.. വീട്ടിലിരുപ്പായി... കരച്ചിലായി, പിന്നെ അടുത്ത പണി തപ്പലായി.... എന്തൊക്കെയോ ആകാൻ വേണ്ടി ...

എന്റെ മക്കൾക്ക്‌ ഒരു തുറന്ന കത്ത്

  എന്റെ അന്നമ്മേ ആനിമ്മേ, നിങ്ങൾ ജനിച്ചത്, ഈ ജീവിതത്തിൽ/ലോകത്തിൽ, നിങ്ങൾക്ക് ഇഷ്ടമുള്ളതെല്ലാം explore ചെയ്യാൻ ആണ്... എല്ലായ്പോഴും നിങ്ങളുടെ കൂടെ ഞങ്ങൾ മാതാപിതാക്കൾ ഉണ്ടായി എന്ന് വരില്ല... അതുകൊണ്ട് സ്വന്തം കാലിൽ നിൽക്കാനും സ്വന്തമായി നിലപാടുകൾ എടുക്കാനും, ആളുകളെ മനസിലാക്കാൻ പഠിക്കുകയും വേണം....   അതിനു നിങ്ങൾ തന്നെ ശ്രമിക്കണം... എനിക്ക്  വയ്യ, ഞാൻ ഇങ്ങനെ ഓരൊരുരുത്തരുടെ തണലിൽ ജീവിച്ചോളാം എന്ന് പറയുന്നത്, നിങ്ങളുടെ തന്നെ ശവക്കുഴി തോണ്ടുന്നതിനു തുല്യം ആണ്... നിങ്ങൾ ചിലപ്പോൾ ജീവിച്ചിരുന്നു എന്ന് വരാം പക്ഷെ നിങ്ങളുടെ മനസ്സ്/സ്വത്വം മരിച്ചിട്ടുണ്ടാവും... നിങ്ങൾ ഒരിക്കലും മാതാപിതാക്കളുടെയോ, സഹോദരന്റെയോ, ഭർത്താവിന്റെയോ ഉത്തരവാദിത്വം അല്ല... നിങ്ങളുടെ ഉത്തരവാദിത്വം നിങ്ങൾ തന്നെ ഏറ്റെടുക്കണം. കല്യാണവും, കുട്ടികളും നിങ്ങളുടെ ചോയ്സ് ആണ്.. നിങ്ങളുടെ പ്രായമോ, മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടിയോ അതിലേക്കു പോകാൻ നിങ്ങൾ നിർബന്ധിതർ ആകരുത്... അതിനുമപ്പുറം കാര്യങ്ങൾ ജീവിതത്തിൽ ഉണ്ട്... നിങ്ങളുടെ ചോയ്സ്സ് ആണ് അതെല്ലാം... ആളുകൾ പലതും പറയും, അവർ നിങ്ങളുടെ ഒരു പ്രശ്നത്തിന് പോലും കൂടെ ഉണ്ടാവ...