"നോമ്പ് ഒന്നും ഇല്ലേ? പള്ളിയിൽ പോകാത്തത് എന്താ? കോറോണയെ പേടിയാണോ?? നീയോ ഇങ്ങനെ, മക്കളെയും കൂടി വഴി തെറ്റിക്കുമല്ലോ??" - എന്ന ചില ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു അവലോകനം...
(Note: ജന്മം കൊണ്ട് കത്തോലിക്കാ വിശ്വാസി ആയതു കൊണ്ട്... ഞാൻ പ്രാക്ടീസ് ചെയ്തു വന്ന മതത്തിലെ കാര്യങ്ങൾ മാത്രം ആണ് പറയുന്നത്... Strictly my personal experience n personal view point )
ഇൻട്രോ :
മതങ്ങളുടെ ഉദ്ദേശം മനുഷ്യരിൽ സദാചാര മൂല്യങ്ങൾ (moral values) വളർത്തുകയും ... ഏറ്റവും പ്രധാനമായി.... ദൈവം/പ്രപഞ്ച സൃഷ്ടാവ് എന്ന പോസറ്റീവ് എനെർജിയെ, റിലേറ്റ് ചെയ്യാൻ പാകത്തിന് മാനുഷിക തലങ്ങളിൽ അവതരിപ്പിക്കുകയും ആണ്... (എന്റെ സിമ്പിൾ ഡെഫിനിഷൻ, തെറ്റുണ്ടെൽ പൊറുക്കണം 😊 )
അങ്ങനെ മാനുഷികമായി റിലേറ്റ് ചെയ്യുക വഴി... നമ്മുടെ ഉള്ളിൽ പോസിറ്റീവ് ചിന്തകളും, എന്തിനെയും നേരിടാനും, നേടാനും ഉള്ള ആത്മവിശ്വാസവും നിറയുന്നു.... ജീവിത പ്രതിസന്ധികളെ മിക്കവാറും, ഒരു പ്രതീക്ഷയോടെ, ആത്മവിശ്വാസത്തോടെ, നമ്മുടെ സൃഷ്ടാവ് നമ്മോടൊപ്പം ഉണ്ട് എന്ന വിശ്വാസത്തിൽ നേരിടാൻ അത് സഹായിക്കും.
So called ആചാര അനുഷ്ടാനങ്ങൾ അതിനു നമ്മളെ വളരെ അധികം സഹായിക്കുന്നുണ്ട്... പക്ഷെ... മനസ്സാലെ ഉൾക്കൊണ്ട് ചെയ്തില്ലേൽ.... അതുവേറും യാന്ത്രികമായ ചെയ്തികളാണ്... അപ്പോൾ ആ പോസിറ്റീവ് എനെർജിയിൽ നിന്നും തെന്നി മാറി നമ്മുടെ ഫോക്കസ്, വെറും ആചാര അനുഷ്ടാനങ്ങളിൽ മാത്രം ഒതുങ്ങി പോകും....
അതുകൊണ്ട് ഒരിക്കലും മതാനുഷ്ടാനങ്ങൾ എന്റെ കുട്ടികളിൽ അടിച്ചേല്പിക്കേണ്ട കാര്യമല്ല എന്നാണ് എന്റെ വിശ്വാസം.... എന്റെമാത്രം വിശ്വാസം....
ഞായറാഴ്ചകളിലെ, മതബോധന ക്ലാസ്സുകളിൽ ദൈവത്തെ അറിയുക, ജീവിത പ്രേശ്നങ്ങളും ആയി റിലേറ്റ് ചെയ്തു ധ്യാനിക്കുക /മനസിലാക്കുക എന്നതിനേക്കാൾ, അച്ചടിഭാഷയിൽ കുറെ കാര്യങ്ങൾ പഠിപ്പിക്കുകയാണ് ചെയ്യുന്നത്....അതൊക്കെ പഠിച്ച എനിക്ക്, അതൊന്നും, ഇതുവരെ ജീവിതത്തിൽ പ്രായോഗികമായി തോന്നിയിട്ടില്ല...
ബൈബിൾ വാക്യങ്ങളും കഥകളും ഒക്കെ ഞാൻ മനസിലാക്കി എടുത്തതു എന്റെ സ്വന്തമായി റിസർച്ചിൽ ആണ് 🤭 just bcoz of interest.... കാരണം നമ്മളെ നിർബന്ധിച്ചു, പഠിപ്പിക്കുമ്പോൾ ആർക്കോ വേണ്ടിയാണു നമ്മൾ പഠിക്കുന്നത്... (എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ )
ഇപ്പോഴും ഞാൻ ഓർക്കുന്നു ... വിശ്വാസം എന്താണ് എന്ന് പഠിപ്പിക്കാൻ തക്കവിവരം ഇല്ലാത്തവരും (എല്ലാരും അല്ല, പക്ഷെ മിക്കവരും ), പിന്നെ ഒന്നും അറിയാത്ത കുഞ്ഞ് പിള്ളേരെ, മാനസികമായും, ശാരീരികമായും ഉപദ്രവിച്ചിരുന്ന, വൃത്തികെട്ട ചില സാറുമാറും ആയിരുന്നു അന്നേരം (when i was in upper primary) എനിക്കൊക്കെ sunday ക്ലാസ്സ് എടുത്തിരുന്നത് ( ഞാൻ അനുഭവിച്ച torture... both mental n physical..., കൂടുതൽ വിവരിക്കുന്നില്ല... 3-4ആഴ്ച എന്ത് ചെയ്യും എന്നറിയാതെ പകച്ചു നിന്നു, റെസിസ്റ് ചെയ്തു ....
പിന്നെ, അന്നേ തന്റേടം കുറച്ചു കൂടുതൽ ആയതു കൊണ്ട്...കൂടുതൽ കരയാനും പിഴിയാനും, പേടിക്കാനും ഒന്നും നിൽക്കാതെ...,അമ്മേടെ അടുത്തു ചെന്ന് കാര്യം ബോധിപ്പിച്ചു...ഞാൻ തന്നെ ഒരു തീരുമാനം എടുത്തു....അങ്ങനെ, 6ആം ക്ലാസ്സിൽ വെച്ചു മതബോധന പഠനം എന്ന നല്ല കാര്യം ഞാൻ വെച്ചു കെട്ടി.. (അന്ന് കട്ടയ്ക്ക് സപ്പോർട്ട് തന്ന അമ്മച്ചിക്കൊരു പൊന്നുമ്മ )...അചാച്ചിയെ അറിയിച്ചിരുന്നേൽ ആ സാറിന്റെ അടക്കം പിറ്റേന്ന് ഉണ്ടാകുമായിരുന്നു.... 😅
വർഷങ്ങൾക്കു ശേഷം, അതേ സാറിനെ ഞാൻ എന്റെ മൂത്തമകളുടെ സൺഡേസ്കൂളിൽ, രൂപതതലത്തിൽ ഇൻസ്‌പെക്ഷന് വന്നവരുടെ ഗ്രൂപ്പിൽ, കണ്ടപ്പോൾ... പകച്ചു പോയി എന്റെ ബാല്യം 🥵😡)
എന്റെ അചാച്ചി ഞാൻ പ്രീഡിഗ്രി പഠിക്കുന്നത് വരെ പള്ളിയിൽ ഒന്നും പോകത്തെ ഇല്ലാരുന്നു... ഒരു ബൈബിൾ പോലും നമ്മുടെ വീട്ടിൽ ഇല്ലാരുന്നു....(പിനീടു അദ്ദേഹം മനസാന്തരപ്പെടുകയും, ഇപ്പോൾ ചെവി-തല കേൾക്കാൻ പറ്റാത്ത വിധം ശാലോം tv യും, ഗുഡ്നെസ്സും, ദീപികയും, സത്യദീപവും ഒക്കെ കൊണ്ട് വീട് ശബ്ദമുഖരിതവും, വർണശ്ശമ്പളവും ആണ്....🙏🤗.)
അതായതു കുഞ്ഞിലേ ഈ മൂല്യങ്ങൾ ഒന്നും എനിക്ക് വീട്ടിൽ കാണാൻ പാകത്തിന് കിട്ടിയിരുന്നില്ല......അമ്മച്ചി മാത്രമാണ്, ഞായറാഴ്ച എങ്കിലും പള്ളിയിൽ പോകണം എന്നൊരു നിർബന്ധം വെച്ചിരുന്നത് (കുഞ്ഞിലേ അച്ഛനമ്മമാരുടെ അമിത ശിക്ഷണത്തിൽ, മതചാരങ്ങളിൽ അടിയുറച്ചു വളർന്നു വന്ന എന്റെ ചില ബന്ധുക്കൾ/സുഹൃത്തുക്കൾ ഇപ്പോൾ പള്ളിയുടെ വശത്തേക്കേ തിരിഞ്ഞു നോക്കാറില്ല എന്നത് ഒരു കുഞ്ഞ് സത്യം )
ഞാൻ പറഞ്ഞു വരുന്നത് ഇതുമാത്രം... അടിച്ചേല്പിക്കേണ്ട കാര്യം അല്ല വിശ്വാസം... കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കേണ്ടത് പറഞ്ഞു കൊടുക്കുക... മാതൃക കാണിക്കുക.... ബാക്കി അവരുടെ ഡിസിഷൻ ആണ്..... എത്ര നിർബന്ധിച്ചാലും ഒരു പ്രായം കഴിയുമ്പോൾ അവർ അവരുടെ താല്പര്യം അനുസരിച്ചേ മുന്നോട്ട് പോകു... അപ്പോൾ വെറുതെ നിർബന്ധിച്ചു... ഇപ്പോഴേ വെറുപ്പിക്കണോ എന്നതാണ് എന്റെ ചോദ്യം....?
8-10 ക്ലാസ്സിലൊക്കെ ആയപ്പോൾ , എന്റെ അമ്മച്ചി ഓരോ നേർച്ചയൊക്കെ നേർന്നിട്ടു എന്നെ നൊവേനയ്ക്കും, കുർബാനയ്ക്കും ഒക്കെ പറഞ്ഞു വിടും.... ദൈവത്തെ പേടിച്ചിട്ടാണ് അന്നൊക്കെ ഞാൻ പൊയ്ക്കൊണ്ടിരുന്നത്....😜🤭
പിനീടു എപ്പോഴോ ഒരു താല്പര്യം തോന്നിയാണ്... സ്വന്തമായി, ബൈബിൾ പഠനങ്ങളുടെയും, കുർബാന ക്രമത്തിന്റെയും ഒക്കെ അർത്ഥവും ഉദ്ദേശവും ഒക്കെ മനസിലാക്കാൻ... പല പല ബുക്കുകളും മറ്റും വായിക്കാൻ തുടങ്ങിയത്....(പ്ലീസ് നോട്ട് : ആരുടെയും അടിച്ചേല്പിക്കലുകൾ ഇല്ലാണ്ട്....)
അപ്പോഴാ മനസിലായത് പേടിക്കേണ്ട ഒരു കാര്യവുമില്ല, നമ്മുടെ ദൈവത്തെ എന്ന്....😊
പിന്നെ അതിൽ അങ്ങട് താല്പര്യം തോന്നി... ഒരു കരിസ്‌മറ്റിക് ലൈൻ ആയിരുന്നു ഞാനും... വർഷം മുഴുവൻ, ഒരു ദിവസം പോലും മുടങ്ങാതെ കുർബാന, ആരാധന, നൊവേന, ഉപവാസം, നോമ്പ് ...
അർത്ഥം മനസിലാക്കിയാൽ, ഇതിൽ ഒക്കെ പങ്കെടുക്കുക, പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭവം ആണ്.... അല്ലേൽ വെറും യാന്ത്രികമായ കാട്ടികൂട്ടലുകൾ മാത്രം ആണ്.... മുന്നിൽ നിൽക്കുന്ന ആന്റിയുടെ സാരിയിലെ ഡിസൈനും, മറ്റേ ചേച്ചിയുടെ സിഗറേറ്റ് പാന്റും.... Flared കുർത്തി യുടെ കളറും ഒക്കെ വായിൽ നോക്കി നിന്നു ചടങ്ങ് കഴിക്കാം 🤭
പിള്ളേരും പിറുങ്ങാണിയും ആയപ്പോൾ ഞാൻ ഒരു പൊടിക്ക് ഒതുങ്ങി എന്നത് സത്യം...ഇപ്പോൾ കുർബാനയ്ക്ക് പോയാൽ... പള്ളിമുറ്റത്തിന്റെ റി-സർവ്വേ ആണ് ഞാനും ആനിയും കൂടെ ചെയ്യുന്നത്.... കുർബാന കണ്ടു എന്ന് പേരും... 🤭
പക്ഷെ എന്റെ ജീവിത പ്രെശ്നങ്ങളിൽ എന്നെ, അന്നും ഇന്നും മുന്നോട്ട് നയിക്കുന്നത് ആ പോസറ്റീവ് എനർജി ആണ്... ആചാരനുഷ്ടങ്ങളിൽ ഞാൻ ഇപ്പോൾ വീഴ്ച വരുത്താറുണ്ട്... പക്ഷെ that divine energy is always with me...
കാരണം അതിലല്ല കാര്യം നമ്മുടെ മനസിലെ ആ പോസറ്റീവ് എനർജി, അതിനെ അതിന്റെ പൂർണതയിൽ മനസിലാക്കുക എന്നതാണ് പ്രധാനം.
അതുകൊണ്ട് തന്നെ, എന്റെ മക്കളെയും എന്നെയും..., മതം /മതബോധനം എന്ന കാര്യം അടിച്ചേല്പിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല... വേണ്ടുന്ന കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നുണ്ട്, മനസിലാക്കുന്നുണ്ട് ....
പക്ഷെ... എഫക്റ്റീവ് ആയി, ഇതൊക്കെ പറഞ്ഞു കൊടുക്കേണ്ട..., സൺഡേ സ്കൂളിലെ രീതികൾ പുന പരിശോധിക്കേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു എന്ന് തോന്നുന്നു... എന്തോ ചില കാര്യങ്ങൾ ഒന്നും അങ്ങോട്ട് ദഹിക്കുന്നില്ല....ചിലപ്പോൾ എന്റെ മാത്രം തോന്നൽ ആയിരിക്കും....
വാൽകഷ്ണം : ഒരു ചെറിയ കൊറോണ കൃമി.... ആചാരങ്ങളിലും, അനുഷ്ടാനങ്ങളിലും compromise ആവാം എന്ന് കാണിച്ചു തന്ന വർഷമാണ് കടന്നു പോയത്....
ചില കാര്യങ്ങൾ ഒക്കെ ചോദ്യം ചെയ്താൽ, ജീവിതകാലം മൊത്തം അനുഭവിക്കാൻ ചിലപ്രെശ്നങ്ങൾ ഉണ്ടാകും എന്നത് കൊണ്ടും (ദൈവത്തിന്റെ വക അല്ല... മനുഷ്യരുടെ വക ), ഈ ഒരു വിശ്വാസത്തിൽ (ലക്ഷ്യത്തിൽ interest ഉണ്ടെലും മാർഗത്തിൽ എന്തോ ഒരു spelling mistake തോന്നുണ്ട് ) തന്നെ ജീവിക്കണം എന്ന് ആഗ്രഹം ഉള്ളത് കൊണ്ടും... ഞാൻ ചുരുങ്ങുന്നു..., സോറി ചുരുക്കുന്നു.
സമാധാനം നിങ്ങളോട് കൂടെ,
ദീപ ജോൺ
26-മാർച്ച്-2021
Comments
Post a Comment