Skip to main content

പത്താം ക്ലാസ്സെന്ന കറുത്ത അധ്യായം...!!

എന്റെ വീട്ടിൽ ഒരു പത്താം ക്ലാസുകാരി ഉണ്ടായിരുന്നു....  അതുവരെ ട്യൂഷൻ ഇല്ലാതെ പഠിച്ചവളോട്, 'വെറും peer pressure' കൊണ്ടു, സ്കൂൾ തുറക്കാറായപ്പോൾ  ഞാൻ ചോദിച്ചു... നിനക്ക് ട്യൂഷൻ വെല്ലോം വേണോ....? വേണ്ട എന്നവൾ തറപ്പിച്ചു പറഞ്ഞു... ഡെയിലി കൊണ്ടു വിടാൻ മടിയായിരുന്ന ഞാനാണേ അതിനു നിർബന്ധിക്കാനും പോയില്ല... 🫣....


വർഷം പകുതി ആയപ്പോൾ ക്ലാസ്സിലെ പിള്ളേരൊക്കെ career/ future ഡിസ്‌കസ്സ് ചെയ്യുന്നു... ഏതു സ്കൂളിൽ പ്ലസ് വണ്ണിന് ചേരണം... എന്നു ഡിസ്‌കസ്സ് ചെയ്യുന്നു എന്നൊക്കെ അവൾ വന്നു പറയാൻ തുടങ്ങി.... നമ്മളാണെൽ അങ്ങനെ ഒരു ചിന്ത പോലും ഇല്ലാതെ ഇരിക്കുവാന്.... (The best തന്ത N തള്ള 😎)  പക്ഷെ അവൾക്കു ചെറുതായി ടെൻഷൻ ആവുന്നുണ്ടോ എന്നൊരു തോന്നൽ ആയി എനിക്ക്...


ഞാൻ പറഞ്ഞു 'എടി പ്ലസ് വണ്ണിന് ഇഷ്ടപെട്ട വിഷയത്തിൽ ഒരു അഡ്മിഷൻ... അതിനു വേണ്ടി മാത്രം ആണ് നമ്മുക്ക് 10ഇലെ മാർക്ക്‌ വേണ്ടത്.... നീ ടെൻഷൻ അടിക്കേണ്ട...' പറ്റുന്ന പോലെ പഠിച്ചാൽ മതി....


പക്ഷെ അവൾ ടെൻഷൻ ആവുന്നത് എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു... 'വെറും peer pressure'... 


ടെൻഷൻ കേറി, ആള് പഠിക്കാതെ.... കണ്ട  webseries ഒക്കെ ഇരുന്നു കണ്ടപ്പോ... എനിക്ക് ടെൻഷൻ ആവാൻ തുടങ്ങി.... ഒരു തരം escapism.... അത്യാവശ്യം 80-85% വാങ്ങുന്ന ആളാണ്... ഇനി ഇവളെങ്ങാനും ഉഴപ്പി, തോറ്റു ഇങ്ങു വരുമോ...? അതായി എന്റെ ചിന്ത....


അവൾ പഠിച്ച അതേ സ്കൂളിൽ തന്നെ തുടർന്ന് പ്ലസ് വണ്ണിന് ചേർക്കാം എന്നതായിരുന്നു നമ്മുടെ പ്ലാൻ... പക്ഷെ എങ്ങനെ ഒക്കെയോ അവളുടെ മനസ്സിൽ... ഒരു 'നല്ല' സ്കൂളിൽ പഠിച്ചാൽ മാത്രേ 'ഭാവി' സുരക്ഷിതം ആവൂ എന്നൊരു ചിന്ത കേറി കൂടെയേക്കുന്നു..... അതായതു അവളുടെ ഇൻഫ്ലുൻഷ്യൽ ഫ്രണ്ട്‌സ് പറയുന്നത് അനുസരിച്ചു... 'Loyola' ആണ് 'നല്ല' സ്കൂൾ എന്നും അവൾക്കു അവിടെ പഠിക്കണം എന്നതുമാണ് അവളുടെ ആഗ്രഹം... അവളുടെ peers 'induce' ചെയ്ത ഒരു ആഗ്രഹം...


ഞാൻ അപ്പൊ തന്നെ തിരുവനന്തപുരത്തെ ഒരുവിധപ്പെട്ട പ്രൈവറ്റ് സ്കൂളുകളിൽ ഒക്കെ വിളിച്ചു തിരക്കി... എല്ലായിടത്തും jan-mar സമയത്ത് പ്ലസ് വണ് എൻട്രൻസ് ഉണ്ട്... സമയം വിളിച്ചു ചോദിച്ചു കൊണ്ടിരിക്കണം... പിന്നെ അതങ്ങു വിട്ടു... 


ഡിസംബർ മാസം ആദ്യത്തേമോഡൽ എക്സാം കഴിഞ്ഞു.... 


ജനുവരി മാസം രണ്ടു വലിയ shock ആണ് അവൾക്കുണ്ടായതു... First model എക്സാം result വന്നു... 70-75% മാർക്ക് ...അവൾ തകർന്നു...  ടീച്ചർ ഇന്റെ വക വഴക്കു... ഇതൊന്നും അല്ല ഞങ്ങൾ പ്രതീക്ഷിച്ചതു എന്നൊക്കെ പറഞ്ഞു... അവൾ ആകെ കരഞ്ഞു വഴിയായി...  'എടി മോഡൽ ക്സാമിന് അല്ലേലും അവര് പിടിച്ചേ ഇടൂ... നീ കാര്യമാക്കേണ്ട അടുത്തതിന് പഠിച്ചാൽ മതി ' എന്നു പറഞ്ഞു സമാധാനിപ്പിക്കാൻ നോക്കിയിട്ടൊന്നും അവൾ വഴങ്ങിയില്ല....


കൂനിൻ മേൽ കുരു പോലെ... ലയോളാ എൻട്രൻസ് കഴിഞ്ഞു... അഡ്മിഷൻ കിട്ടി എന്നും പറഞ്ഞു അവളുടെ 'കൂട്ടുകാർ ' വിളിച്ചു പറയുന്നു... 


നമ്മൾ കാര്യം അറിയാൻ വൈകി... ആള് തകർന്നു തരിപ്പണം ആയി...  


അവരുടെ ഒക്കെ അമ്മമാർ കുത്തിയിരുന്ന് ഇതെല്ലാം നോക്കും ഇവിടെ ഒരു അമ്മയുണ്ട് ഇതൊന്നും ശ്രദ്ധിക്കില്ല എന്ന ലൈൻ ആയി അവൾ... ഞാൻ പറഞ്ഞു നിനക്ക് ആവശ്യമുണ്ടെൽ നീ അന്വേഷിക്കണം അല്ലാതെ എന്നെ blame ചെയ്യുക അല്ല വേണ്ടത്... പിന്നെ ഇത്രേം വലുതായി... അഡ്മിഷന്റെ കാര്യങ്ങളൊക്കെ സ്പൂൺ ഫീഡ് ചെയ്തു തരുമെന്ന് നീ പ്രതീക്ഷിക്കേണ്ട എന്നും പറഞ്ഞു...


ഇനി എനിക്കൊരു ഭാവി ഇല്ലെന്ന ഒരു ചിന്തയായി അവൾക്കു.... 'ഞാൻ വല്ല വീട്ടിലും ജോലിക്ക് പൊയ്ക്കോളാം' എന്നായി അവൾ... ഒരു ജോലി എന്നത് ഈ 10ആം ക്ലാസുകാരിയെ ഇത്രയധികം concerned ആക്കുന്ന വിഷയം ആണെന്ന് അന്നാണ് ഞാൻ മനസിലാകുന്നത്... 


കുറെ ഇരുന്നു സംസാരിച്ചു സമാധാനപെടുത്താൻ നോക്കി... അവൾക്കു അതൊന്നും ഉൾകൊള്ളാൻ സാധിക്കുന്നില്ല... ആകെ നിരാശ....

 

അവസാനം എനിക്ക് പ്രഷർ കേറാൻ തുടങ്ങി... യാതൊരുവിധ നിർബന്ധവും 10ഇലെ മാർക്കിനെ സംബന്ധിച്ച് നമ്മൾ രണ്ടുപേർക്കും ഇല്ലായിരുന്നു... പക്ഷെ ഇവൾ എന്താ ഇങ്ങനെ ടെൻഷൻ അടിക്കുന്നത് എന്നായിപ്പോയി....


പിന്നെ ഒരുകാര്യം കൂടി  ഞാൻ അന്നേരം അവളോട്‌ ചോദിച്ചു... ഞങ്ങളുടെ ഒക്കെ കുട്ടികാലത്തെ... ഇതുപോലെ ഒരു എൻ‌ട്രൻസോ, എവിടേലും ട്യൂഷൻ പോകുമ്പോഴോ.. അടുത്ത സുഹൃത്തുക്കൾ ഒക്കെ അറിയും... നിന്റെ ആഗ്രഹം ഇതാണ് എന്നറിഞ്ഞിട്ടും എന്താ നിന്റെ കൂട്ടുകാർ നിന്നോട്  എൻട്രൻസിന്റെ കാര്യം പറയാത്തത് എന്നു ചോദിച്ചു... അവൾക്കും അതിനുത്തരം ഇല്ലായിരുന്നു....


ലയോളയിൽ വിളിച്ചപ്പോൾ admission close ആയി എന്നറിഞ്ഞു... അതുപോലെ ലിസ്റ്റിൽ ഉണ്ടായിരുന്ന വേറെ ചില പ്രൈവറ്റ് സ്കൂളുകളിലും അഡ്മിഷൻ close ആയി എന്നു അറിഞ്ഞപ്പോൾ.. ഞങ്ങളും ടെൻഷൻ ആവാൻ തുടങ്ങി...


അവൾ പിന്നെ ബുക്ക്‌ തുറന്നിട്ടില്ല...!!!


അവളുടെ 'സാ' മട്ടിലുള്ള ഇരുപ്പ് കണ്ടു ഞാൻ panic ആവാൻ തുടങ്ങി...ഡോക്ടർ മാരെ കാണൽ ആയി... വിഷമം പറഞ്ഞു കൂട്ടുകാരെ വിളിയായി... എന്റെ ഫൈബ്രോ പെയിൻ കൂടാൻ തുടങ്ങി... നിന്ന നിൽപ്പിൽ എനിക്ക് എല്ലാരോടും ദേഷ്യം... അന്നയെ വിഷമിപ്പിക്കേണ്ട എന്നു എത്ര വിചാരിച്ചിട്ടും അവളെയും ഞാൻ തലങ്ങും വിലങ്ങും വഴക്കു പറയാൻ തുടങ്ങി...  അവളുടെ ബുക്ക്‌ വലിച്ചെറിയുക..., അവളുടെ craft സാധങ്ങൾ വലിച്ചെറിയുക... തുടങ്ങിയ കലാപരിപാടികൾ...എന്നിട്ടു പോയി sorry പറയും... വീണ്ടും ദേഷ്യം കേറി...'മിണ്ടാതെ ഇരുന്നു' അവളെ ടോർചർ ചെയ്യാൻ തുടങ്ങി... അങ്ങനെ ആകെ മൊത്തം എന്റെ കയ്യിൽ നിന്നു പോയി... ഞാനൊരു bad parent ആണെന്ന തോന്നൽ... അങ്ങനെ guilt അടിച്ചു എന്റെ സമനില തെറ്റി... 


വെറും peer pressure 😥


ഇത്രയൊക്കെ ചെയ്യുമ്പോഴും അവൾ കരയുന്നു പോലും ഉണ്ടായിരുന്നില്ല... ആകെ കാറ്റിനു കല്ല് പിടിച്ച പോലെ ഒരു ഇരിപ്പാണ്...  (അവളുടെ അപ്പന്റെ സ്വഭാവം ആണ് അവൾക്കു 😂) എന്റെ പോളിസി വിഷമങ്ങൾ പറഞ്ഞു/സംസാരിച്ചു തീർക്കണം എന്നതാണ്... പക്ഷെ അവൾ ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല... പിന്നെ എന്തേലും പറഞ്ഞാൽ മൂടി പുതച്ചു കിടന്നുള്ള ഉറക്കവും... 


അവളുടെ അപ്പനോട് സംസാരിക്കാൻ ചെന്നാൽ അങ്ങേരു ടെൻഷൻ കേറിട്ടാണെന്നു തോന്നുന്നു.... ബോൾ എന്റെ കോർട്ടിൽ തിരിച്ചു തന്നിട്ട് ഒരൊറ്റ മുങ്ങൽ ആണ്... 🙄... ഇവരൊക്കെ പ്രശ്നങ്ങൾ... മറ്റേ ഫൈവ് star പരസ്യത്തിലെ പോലെ.. ഒന്നും ചെയ്യാതെ ഇരിക്കൂ... പയ്യെ പ്രശ്നം സ്ഥലം വിട്ടോളും എന്ന ആറ്റിട്യൂട് ഉള്ളവരാണ്... പക്ഷെ അതു സത്യവുമാണ്... Time heals എന്നാണല്ലോ 😔


ഒരു ടീനേജർക്ക് അമ്മയുമായി ഡിസ്‌കസ് ചെയ്യാൻ ബുധിമുട്ടുള്ള  എല്ലാ കാര്യങ്ങളെ പറ്റിയും വാതോരാതെ സംസാരിച്ചിരുന്ന ആളുകൾ ആയിരുന്നു നമ്മൾ; പക്ഷെ ഇപ്പോ ഒത്തിരി അകലത്തിൽ ആയതു പോലെ ആയി... എനിക്ക് എവിടെയാ തെറ്റ് പറ്റിയത് എന്നാണ് ഞാൻ ആലോചിച്ചത്... 


 3-4 ഗൈഡ് ഒക്കെ വാങ്ങി അവളെ പഠിപ്പിക്കാൻ ഒരു വിഫല ശ്രമം ഞാൻ ഇതിനിടക്ക്‌ നടത്തി... ചോദിക്കുന്നതിനൊക്കെ അവൾക്കു ഉത്തരം ഉണ്ട്... എല്ലാം അവൾക്കു അറിയാം... പക്ഷെ കോൺഫിഡൻസ് ഇല്ല... പക്ഷെ ഞാൻ ഇൻവോൾവ് ആകാൻ തുടങ്ങിയപ്പോൾ... 10ആം ക്ലാസ്സ് എന്റെ മാത്രം ഉത്തരവാദിത്തം പോലെയായി.. അതോടെ എനിക്ക് ടെൻഷൻ കൂടി, 2ആഴ്ച കൊണ്ട് ആ പരുപാടി ഞാൻ വെച്ച് കെട്ടി... അവളോട്‌ തന്നെ പഠിച്ചോളാൻ പറഞ്ഞു...


രണ്ടാമത്തെ മോഡൽ ക്സാമിന്നും അവൾ വലിയ effort ഒന്നും ഇടാതെ ആണ് പോയത്... മാർക്ക്‌ വീണ്ടും 75%... ടീച്ചർ മാരൊക്കെ പ്രതീക്ഷ നഷ്ടപ്പെട്ട പോലെയുള്ള സംസാരം..... അവൾ വീണ്ടും ഉൾവലിഞ്ഞു.. നമ്മൾ തമ്മിലുള്ള സംസാരവും കുറഞ്ഞു...  


ഒരു തിരിച്ചറിവ് വന്നിട്ടെന്നോണം.... പിന്നീട് ഞാൻ അവളെ ഒന്നിനും നിർബന്ധിക്കാൻ പോയില്ല... ഇടയ്ക്കിടയ്ക്ക് ഓര്മിപ്പിക്കും... അത്യാവശ്യം മാർക്കുണ്ടേൽ എവിടേലും നമ്മുക്ക് കേറാം.. അല്ലേൽ നിന്റെ പഴയ സ്കൂളിൽ എന്തായാലും അഡ്മിഷൻ ഉണ്ടാവും... സോ വിഷമിക്കേണ്ട..


 ഇതൊന്നും വലിയ കാര്യമല്ല.. നിന്റെ മെന്റൽ ഹെൽത്ത്‌ അതാണ് മുഖ്യം...എന്താ നിനക്ക് പറ്റിയത് എന്നു എന്നോട് പറയാൻ പറ്റുന്നില്ലേൽ വേറെ ആരോടെങ്കിലും പറയിക... അതിനുമാത്രം തളർന്നു പോകാൻ എന്താ സംഭവിച്ചത് എന്നെനിക്കു അറിയില്ല....ഇവിടെ ആർക്കും നിന്റെ മാർക്ക്‌ അല്ല വേണ്ടത്... നീ സന്തോഷമായി ഇരിക്കണം... എന്ത് വന്നാലും ഫേസ് ചെയ്യാനുള്ള ഒരു mindset ഉണ്ടാക്കണം.. അത്രേയുള്ളൂ...


... പത്തിലെ പരീക്ഷ യുടെ മാർക്ക്‌ അല്ല നിന്റെ ഭാവി നിശ്ചയിക്കുന്നത്... തോറ്റുപോയാൽ നമ്മുക്ക് ഒന്നൂടെ എഴുതാം... നീ വിഷമിക്കേണ്ട... എന്ത് പറഞ്ഞിട്ടും അവൾ ഒന്നും മിണ്ടുന്നില്ലായിരുന്നു....


എന്തായാലും നമ്മൾ ഉണ്ടെടി കൂടെ എന്നൊക്കെ പറഞ്ഞിട്ടും, അവളുടെ മുഖത്തിന്‌ വലിയ പ്രസാദം ഒന്നുമില്ലായിരുന്നു...


Study ഹോളിഡേയ്‌സിന്, ഉച്ച 12 മണിക്ക് എണിറ്റു, netflix/prime video എന്നതിലെയൊക്കെയുള്ള webseries കണ്ടു തീർക്കൽ ആയിരുന്നു അവളുടെ രീതി... 'എന്തേലും പഠിക്കുണ്ടോടി..?'  എന്നു ചോദിച്ചാൽ...  വൈകിട്ട് കുറച്ച് നേരം ബുക്ക്‌ മറിച്ചു നോക്കും...വീണ്ടും വന്നു tv യുടെ മുന്നിൽ തന്നെ... അവസാനം ഞാനും അവളുടെ കൂടെ പോയിരുന്നു webseries കാണാൻ തുടങ്ങി... സംഭവം അവളുടെത് ഒരു തരം escapism ആയിരുന്നു... 


ഇതേ jan-mar സമയത്താണ് ഞാൻ എന്റെ upskilling നടത്തുന്നത് എന്നോർത്തോണം... അവളോടുള്ള വാശിക്ക് പഠിക്കുന്നത് പോലെ ആയിരുന്നു ഞാൻ പഠിച്ചിരുന്നത്...🫣


Board എക്സാം കഴിഞ്ഞു... അടുത്തടുത്ത ആയ്ചകളിൽ St. Thomas & Christ Nagar സ്കൂളുകളിൽ entrance എഴുതി..(admission പ്രോസസ്സ് പയ്യെ തുടങ്ങിയത് കൊണ്ടു നമ്മൾ അറിഞ്ഞ രണ്ടു സ്കൂളുകൾ. 


അപ്പനും അമ്മയും, അഡ്മിഷൻ ന്റെ കാര്യങ്ങൾ ഒന്നും നോക്കി ചെയ്യില്ല എന്നു മനസിലാക്കിയ അവൾ തന്നെ ആണ്... സ്കൂളുകളിൽ ഫോൺ വിളിച്ചു ചോദിച്ചു... ഓൺലൈൻ അഡ്മിഷൻ form fill ചെയ്തു... ഫോട്ടോ ഒട്ടിച്ചു, മാർക്ക്‌ ഷീറ്റും അറ്റസ്റ്റ് ചെയ്തു apply /mail ചെയ്തത്... )


രണ്ടിടത്തും എൻട്രൻസ് പാസ്സായി ... ഏപ്രിൽ ആയപ്പോൾ, ദൂരം കണക്കിൽ എടുത്തു ക്രൈസ്റ്റ് നഗറിൽ ഇൽ അവൾക്കിഷ്ടപെട്ട വിഷയത്തിൽ പ്ലസ് വൺ admission റെഡി ആക്കി... 


എൻട്രൻസ് ട്യൂഷന് പോകണം എന്നു അവൾ ഇങ്ങോട്ട് ആവശ്യപെട്ട പ്രകാരം അതും സെറ്റ് ആക്കി കൊടുത്തു.. ആള് ഹാപ്പി...❤️


മെയ്‌ ആയപ്പോൾ റിസൾട്ട്‌ വരുന്നു.... അഡ്മിഷൻ റെഡി ആയ സ്ഥിതിക്ക്... ഇനി ആ മാർക്കിന് പ്രസക്തിയെ ഉണ്ടായിരുന്നില്ല... 83.6%...  


പത്താം ക്ലാസ്സ്‌ എന്ന വൃത്തികെട്ട സൊസൈറ്റിയൽ പ്രഷർ നെ വെറുത്തു തുടങ്ങിയത് കൊണ്ടുതന്നെ... ഞാൻ എന്റെ പരിചയക്കാരായ ഒരു കുട്ടികളുടെയും പേരെന്റ്സിനെ വിളിച്ചു മാർക്കോ/percentage ഓ ചോദിച്ചില്ല... 


എന്തിനു പണ്ട് 10ആം ക്ലാസ്സ്‌ റിസൾട്ട്‌ അറിയുമ്പോൾ അടുത്ത വീട്ടിലൊക്കെ മുട്ടായി കൊണ്ടു കൊടുക്കുന്ന ഒരു പതിവുണ്ടല്ലോ .. അതുപോലും ഞാൻ വേണ്ടെന്നു വെച്ചു.... അതിനുമാത്രം hype കൊടുക്കാൻ നീ ആരാടാ 10ആം ക്ലാസ്സേ... 🤬? എന്നതായിരുന്നു എന്റെ ആറ്റിട്യൂട്



മാർക്ക്‌ വന്നു കഴിഞ്ഞപ്പോൾ... കുറച്ച് കൂടെ നന്നായി പഠിക്കാമായിരുന്നു എന്നൊരു ആത്മഗതം ഞാൻ അവളിൽ നിന്നു കേട്ടു 😎


അങ്ങനെ ആ കറുത്ത അധ്യായം അവസാനിച്ചു...!!! 


ഇപ്പോ അവളോട് ഞാൻ പറയുന്ന കാര്യം.. നീ ഇനി പ്ലസ് ടു ഇന് തോറ്റാലും, മോഹിച്ചു എഴുതുന്ന എൻട്രൻസ് കിട്ടിയില്ലേലും ഇവിടെ ആരും ഒന്നും നിന്നെ പറയാൻ പോകുന്നില്ല.... അവതുള്ള പോലെ പഠിപ്പിക്കും... ഒരു ജോലി വാങ്ങുക എന്നതിനെപ്പറ്റി ഉള്ള peer pressure കാരണം നീ ഒന്നും ചെയ്യേണ്ട... നിനക്ക്  സന്തോഷം ആയി ഇരിക്കാൻ പറ്റണം... ജീവിക്കാനുള്ള ക്യാഷ് ഉണ്ടാക്കണം... അതിനൊക്കെ ഉള്ള കഴിവ് നിനക്കുണ്ട്... ഗൈഡ് ചെയ്യാൻ നിന്റെ അപ്പനും അമ്മയും ഉണ്ട്... 


പണ്ട് നമ്മുടെ അപ്പനും അമ്മയ്ക്കും പറഞ്ഞു തരാൻ പറ്റാത്തത് പോലെ അല്ല... നമ്മുക്ക് അത്യാവശ്യം കാര്യങ്ങൾ അറിയാം.... അതു നീ ഒന്ന് വിശ്വസിക്ക്... 😅 


കാണുന്ന വീഡിയോയിലും... എട്ടും പൊട്ടും അറിയാത്ത നിന്റെ കൂട്ടുകാർ പറയുന്നതും കേട്ട് വിഷമിക്കാതെ... ഇപ്പോ കിട്ടുന്ന ഈ കാലഘട്ടം enjoy ചെയ്യുക... നല്ല കൂട്ടുകാരെ ഉണ്ടാക്കുക... അനുഭവങ്ങൾ ഉണ്ടാക്കുക.. അതുമതി... ❤️


അവളുടെ എൻട്രൻസ് കോച്ചിംഗ് സെന്റർ ഇൽ ഏതോ ടീച്ചർ പറഞ്ഞു പോലും... 10ലെ മാർക്ക് കുറഞ്ഞാൽ.. നല്ല കമ്പനിയിൽ ഇന്റർവ്യൂ നു പോലും വിളിക്കില്ല എന്നു...  ഇവരെയൊക്കെ എന്ത് പറയാൻ..? അല്ലേൽ തന്നെ CBSE ക്ക് ഇവൾ ഇപ്പോ വാങ്ങിയ മാർക്ക്‌ നല്ല മാർക്കാണ് എന്നു എങ്ങനെ ആണ് ഒന്ന് പറഞ്ഞു മനസിലാക്കുക???


എന്ത് പറഞ്ഞാലും എങ്ങനെ വളർത്തിയാലും... എത്രയൊക്കെ സപ്പോർട്ട് ചെയ്താലും.... ഓരോ കുട്ടികളും അവരവർക്കു സംഭവിക്കുന്ന കുറെ അധികം കാരണങ്ങൾ കൊണ്ടു തന്നെ വ്യത്യസ്തരാണ്... കോൺഫിഡൻസിൽ, പഠന രീതിയിൽ.... കാര്യങ്ങളെ approach ചെയ്യുന്ന കാര്യത്തിൽ, ഉണ്ടാക്കി എടുക്കുന്ന മൈൻഡ്സെറ്റിൽ... അതിലൊന്നിലും ഈ മാതാപിതാക്കൾക്ക് ഒരു പരിധിക്കപ്പുറം ഒന്നും ചെയ്യാൻ പറ്റില്ല എന്നൊരു തിരിച്ചറിവ് ആയിരുന്നു എനിക്ക് കിട്ടിയത്...


ഇനി ഒരുത്തിയും കൂടെയുണ്ട് എന്റെ വീട്ടിൽ... 4ആം ക്ലാസ്സ്‌ എത്തിയതേ ഉള്ളൂ... അതെന്തായി തരുമോ എന്തോ 😂😎


അപ്പൊ കാണാം...


എന്നു സ്നേഹപൂർവ്വം,

പേരെന്റ്റിംഗിൽ അടുത്ത് ഘട്ടത്തിലേക്കു കാലെടുത്തു വെച്ച,

അന്നയുടെ സൈക്കോ അമ്മ 🫣


#deepateresa #storiesbydeepajohn #storiesbydeepateresa #deepajohn  #deepajohntheyoutuber #malayaliyoutuber

Comments

Post a Comment

Popular posts from this blog

40 years of excellence !!! 💃💃💃

 40 years of excellence !!! 💃💃💃 എന്ത് പെട്ടെന്നാണ്....?  നഴ്സറി സ്കൂളിൽ നിന്നും പത്താം ക്ലാസ്സിൽ എത്തിയത്... പഠിക്കുമ്പോൾ എങ്ങനേലും കോളേജിൽ എത്തണം എന്നായിരുന്നു.... കളർ ഡ്രസ്സ്‌ ഇടാൻ വേണ്ടി പ്രീഡിഗ്രി എടുത്തു.... ഡ്രസ്സ്‌ ഒക്കെ ഇട്ടു ചെത്തി നടന്നു... പ്രൊജക്റ്റ്‌ വർക്കിനും വൈവയ്ക്കും കാത്തു നിന്നപ്പോൾ..  എങ്ങനേലും ഈ പണ്ടാരമൊക്കെ തീർന്ന് ഒരു ജോലി ആയാൽ മതിയെന്നായിരുന്നു.... വായിനോട്ടവും, പ്രേമിക്കാൻ ഉള്ള ഒരു ചാൻസ് ഉം നോക്കി നോക്കി നടന്നു....ദാ ന്നു പറഞ്ഞു കോളേജ് കാലം തീർന്നു...  ജോലിയായി.... ജോലിയുടെ പ്രഷർ കൂടി കൂടി വന്നപ്പോൾ എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടാൽ മതി എന്നായിരുന്നു..... രക്ഷപെട്ടു എന്നും പറഞ്ഞു ഓടി ചെന്നത് ലവ് കം അറേഞ്ജ്ഡ് മാര്യേജിൽ 😂...... പിന്നെ വീട്ടുകാരിയായി ആയി, കോംപ്ലക്സ്കൾ ആയി, ഫെമിനിസ്റ്റ് ആയി, ഇടയ്ക്കിടയ്ക്ക് ഡിവോഴ്സ് ചെയ്യണമെന്നായി, പിള്ളേരായി, അവരുടെ കാര്യങ്ങളായി, പഠിത്തമായി , വീട്ടുജോലിയായി ... ഗതികേടുകൾ കൂടി കൂടി വന്നു.... കയ്യിലിരുപ്പ് കൊണ്ട് ജോലി പോയി.. വീട്ടിലിരുപ്പായി... കരച്ചിലായി, പിന്നെ അടുത്ത പണി തപ്പലായി.... എന്തൊക്കെയോ ആകാൻ വേണ്ടി ...

എന്റെ മക്കൾക്ക്‌ ഒരു തുറന്ന കത്ത്

  എന്റെ അന്നമ്മേ ആനിമ്മേ, നിങ്ങൾ ജനിച്ചത്, ഈ ജീവിതത്തിൽ/ലോകത്തിൽ, നിങ്ങൾക്ക് ഇഷ്ടമുള്ളതെല്ലാം explore ചെയ്യാൻ ആണ്... എല്ലായ്പോഴും നിങ്ങളുടെ കൂടെ ഞങ്ങൾ മാതാപിതാക്കൾ ഉണ്ടായി എന്ന് വരില്ല... അതുകൊണ്ട് സ്വന്തം കാലിൽ നിൽക്കാനും സ്വന്തമായി നിലപാടുകൾ എടുക്കാനും, ആളുകളെ മനസിലാക്കാൻ പഠിക്കുകയും വേണം....   അതിനു നിങ്ങൾ തന്നെ ശ്രമിക്കണം... എനിക്ക്  വയ്യ, ഞാൻ ഇങ്ങനെ ഓരൊരുരുത്തരുടെ തണലിൽ ജീവിച്ചോളാം എന്ന് പറയുന്നത്, നിങ്ങളുടെ തന്നെ ശവക്കുഴി തോണ്ടുന്നതിനു തുല്യം ആണ്... നിങ്ങൾ ചിലപ്പോൾ ജീവിച്ചിരുന്നു എന്ന് വരാം പക്ഷെ നിങ്ങളുടെ മനസ്സ്/സ്വത്വം മരിച്ചിട്ടുണ്ടാവും... നിങ്ങൾ ഒരിക്കലും മാതാപിതാക്കളുടെയോ, സഹോദരന്റെയോ, ഭർത്താവിന്റെയോ ഉത്തരവാദിത്വം അല്ല... നിങ്ങളുടെ ഉത്തരവാദിത്വം നിങ്ങൾ തന്നെ ഏറ്റെടുക്കണം. കല്യാണവും, കുട്ടികളും നിങ്ങളുടെ ചോയ്സ് ആണ്.. നിങ്ങളുടെ പ്രായമോ, മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടിയോ അതിലേക്കു പോകാൻ നിങ്ങൾ നിർബന്ധിതർ ആകരുത്... അതിനുമപ്പുറം കാര്യങ്ങൾ ജീവിതത്തിൽ ഉണ്ട്... നിങ്ങളുടെ ചോയ്സ്സ് ആണ് അതെല്ലാം... ആളുകൾ പലതും പറയും, അവർ നിങ്ങളുടെ ഒരു പ്രശ്നത്തിന് പോലും കൂടെ ഉണ്ടാവ...