ഞങ്ങൾ സ്ഥിരം ബിഗ് ബസാറിൽ നിന്നും പലചരക്കു വാങ്ങുന്നവരാണ് . ഒരുമിച്ചു വാങ്ങുമ്പോൾ സാധാരണ വില വിവരം നോക്കാറില്ല .. മുളകും മല്ലിയും പൊടിയായി ആണ് സാധാരണ വാങ്ങാറ് . ഇന്ന് എനിക്ക് തോന്നി മുളകും മല്ലിയും വാങ്ങി പൊടിക്കാം എന്ന് ... നേരെ പോയി ഒന്നര കിലോ മുളകും മല്ലിയും വാങ്ങി , 578 രൂപ ; കാശും കൊടുത്തു പോന്നു , ഞാൻ സാധാരണ പൊടി വാങ്ങുന്നത് കൊണ്ടും , ഇതിന്റെ ഒന്നും വില അറിയാത്തത് കൊണ്ടും ഞാൻ കരുതി , നല്ല സാധനത്തിനു ഇത്രേം വില ആകും എന്ന് ... വീട്ടിൽ എത്തി , അമ്മയോട് പറഞ്ഞു ഇത്രേം കാശ് ആയി ... എങ്ങനെ ആണ് ഉണക്കി പൊടിക്കേണ്ടത് എന്ന് അന്വേഷിച്ചു ,അപ്പൊ അമ്മ തലയിൽ കൈവെച്ചു പറഞ്ഞു ... ഇത്രേം നാളായിട്ടും , നീ മണ്ടത്തരം കാണിക്കുന്നത് മതിയാക്കിയില്ലേ എന്ന്? - "എടീ നിന്നെ അവർ പറ്റിച്ചു ; അകെ 78 രൂപ വിലയുള്ള സാധനത്തിനു നീ 250 രൂപ കൊടുത്തു... പോയി അന്വേഷിക്കു..." ബില്ലിൽ കണ്ട നമ്പരിൽ ഞാൻ വിളിയോട് വിളി ... എവിടെ ആരു ഫോണ്‍ എടുക്കാൻ? അവസാനം ഞാൻ പിന്നേം പോയി... അവരോട് ചോദിക്കുന്നതിനു മുൻപ് ബില്ലടിച്ചവർക്ക് തെറ്റ് പറ്റിയതാണോ എന്ന് അറിയണമല്ലോ .... അത്