ഈ ഇടയ്ക്ക് ഒരു വാചകം ശ്രദ്ധയിൽ പെട്ടു ....
" ഐ അം നോട്ട് ലൂക്കിംഗ് ഫോർ സംവണ്ണ്‍ ഹു ഹാസ് എവെരി തിങ്ങ് ; ബട്ട് സംവണ്ണ്‍ ഹു ഹാസ് ടൈം റ്റു സ്പെന്റ്റ് വിത്ത് മീ മോർ ദാൻ എനിതിങ്ങ് "
" ഐ അം നോട്ട് ലൂക്കിംഗ് ഫോർ സംവണ്ണ്‍ ഹു ഹാസ് എവെരി തിങ്ങ് ; ബട്ട് സംവണ്ണ്‍ ഹു ഹാസ് ടൈം റ്റു സ്പെന്റ്റ് വിത്ത് മീ മോർ ദാൻ എനിതിങ്ങ് "
ഒരു ആൾ തന്റെ സങ്കടം , ദേഷ്യം എല്ലാം ഇതിൽ പറഞ്ഞു വയ്ക്കുന്നു .... മിക്കവാറും പ്രണയത്തിന്റെ / ഇഷ്ടത്തിന്റെ ആദ്യ ദിനങ്ങളിൽ ഒരാൾ അല്പം ഒന്ന് ശ്രദ്ധ കൊടുക്കാതിരുന്നാൽ മറ്റേ ആളിൽ നിന്ന് പ്രതീക്ഷിക്കാവുന്ന ഡയലോഗ്....
അന്നേരത്തെ ഫീലിംഗ് എല്ലാം തകർന്നു പോകുന്നത് പോലാവും.... ഒരു തരം പോസ്സെസ്സിവ്നെസ്... പക്ഷെ അവർ അറിയുന്നില്ലലോ .... ഈ കേയറിങ്ങും മറ്റും എല്ലാം ... ഓരോ ബന്ധങ്ങളുടെയും .... ആരംഭത്തിൽ കിട്ടുന്നത് തന്നെ ... പിന്നെ അത് പ്രതീക്ഷിക്കുന്നത്.... മണ്ടത്തരം അല്ലെ ?
ഒന്നും വേണ്ട... അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം തന്നെ നോക്കുക.... ജനിച്ചു വീണു.... അമ്മിഞ്ഞ കൊടുത്തു .... വളർത്തുന്ന .... കുഞ്ഞിനോട് പോലും ഉള്ള ഇന്റിമസി.... വളരും തോറും ഉണ്ടാവാറുണ്ടോ ..... ആദ്യം ഉണ്ടായിരുന്ന പോലത്തെ കേയറിങ്ങും മറ്റും , വളരുമ്പോൾ ഒരാൾ പ്രതീക്ഷിക്കുന്നതിൽ അർത്ഥം ഉണ്ടോ?
അത് പോലെ തന്നെയാണ് എല്ലാ ബന്ധങ്ങളും.... നമ്മളെ എല്ലാവരും കെയർ ചെയ്യണം , നമ്മുക്ക് വേണ്ടി സമയം മാറ്റി വയ്ക്കണം എന്നൊക്കെ പറയാൻ നമ്മൾ ആരാണ്?... അങ്ങനെ ഒരാൾ ആവശ്യപെട്ടാൽ , നമ്മൾ സമയം മാറ്റി വയ്ക്കുന്നുണ്ടോ....?
നമ്മളെ നന്നായി അറിയാവുന്ന ആൾ നമ്മൾ തന്നെയാണ് .... മറ്റൊരാൾ അല്ല നമ്മൾ തന്നെ ആണ് , നമ്മൾക്ക് വേണ്ടി സമയം മാറ്റി വയ്ക്കേണ്ടത്.
Comments
Post a Comment