Skip to main content

ഫേസ് ബുക്കിലെ അമ്മാവൻ ....

ഫേസ് ബുക്ക്‌ എനിക്കൊരു വീക്നെസ് ആണ് ... രാവിലെയും ഉച്ചയ്ക്കും വൈകീട്ടും ഹാജർ വൈക്കണം എന്നത്,  എന്റെ  ജീവിതത്തിന്റെ ഒരു ഭാഗമായിരിക്കുകയാണ് ... പിന്നെ രണ്ട് മണിക്കൂർ ഇടവിട്ട്‌ മൊബൈൽ വ ഴി നോക്കുന്നത് ഞാൻ കൂട്ടിയിട്ടില്ല കേട്ടോ ....

ഇതിനെ ഒക്കെ "അടിമയായി പോയി" എന്നൊക്കെ പറയാമോ എന്തോ ...?

കണ്ടു പരിചയം ഉള്ളവരെ പോലും ഫേസ് ബുക്കിൽ കണ്ടാൽ ഞാൻ ചെന്ന് കണ്ടു ഫ്രണ്ട് ആക്കും.. അതിനു ഈ ഇടയ്ക്ക് എനിക്ക് ചെറിയ ഒരടി കിട്ടി... അതാണ് പറഞ്ഞു വരുന്നത്.....

ഒരു ഉച്ച സമയം , ഊണൊക്കെ കഴിഞ്ഞു...., പതിവുപോലെ മൊബൈൽ എടുത്തു.... വിരല് വെച്ച് തള്ളികൊണ്ടിരിക്കുമ്പോൾ ഒരു പേജ് അപ്ഡേറ്റ് കണ്ടു ഞാൻ ആ വഴി പോയി ....

നോക്കുമ്പോൾ പരിചയം ഉള്ള ഒരു അമ്മാവൻ ....   ഒന്ന് രണ്ടു പ്രാവശ്യം അച്ഛന്റെ കൂടെ കണ്ടിട്ടൊണ്ടു ... ചിരിച്ചിട്ടുണ്ട്... അത്ര തന്നെ പരിചയം.... അമ്മാവൻ  എന്ന് പറയുമ്പോൾ ഒരു പത്തു - അമ്പതു വയസു വരും... ങ്ഹാ അങ്ങനെ വിട്ടാൽ പറ്റത്തിലാലോ ... കൊടുത്തു ഒരു ഫ്രണ്ട് റിക്വസ്റ്റ്......

വൈകിട്ട് ചായ കഴി ഞ്ഞു നോക്കുമ്പോൾ ദാണ്ടെ കിടക്കുന്നു അമ്മാവന്റെ റിക്വസ്റ്റ് സ്വീകരിച്ച നൊട്ടിഫിക്കഷൻ .... ഹം ഞാൻ വിചാരിച്ചു... ഇത്രേം ടെക്നോ സാവി  ആയ അമ്മാവനോ?.....

ഞാൻ മൊബൈൽ താെ ഴ വെക്കാൻ പോകാർ ആയപോൾ... ദാ  വരുന്നു ഒരു മെസ്സേജ്....

അമ്മാവൻ : "ഹായ് ഹൌ ആർ  യു ?,  എന്നെ അറിയുമോ ? എവിടെയാണ് വീട് ?"

എനിക്ക് മനസിലായി , അമ്മാവന് എന്നെ മനസിലായില്ല എന്ന്...

ഞാൻ : " ഞാൻ , കോട്ടയ്ക്കൽ സക്കറിയ യുടെ മകൾ ട്രീസ ആണ്...ഞാൻ ഇവിടെ പ്രശാന്ത് നഗറിൽ തന്നെ യാണ് താമസം ....  ഞാൻ സാറിനെ പള്ളിയിൽ  വച്ച് കണ്ടിട്ടുണ്ട്...  സാറിന് എന്നെ മനസ്സിലായോ ? "

മനസ്സിലായ ലക്ഷണം ഇല്ല...

അമ്മാവൻ : " എന്ത് ചെയ്യുന്നു?"
ഞാൻ : " ടെക് നോപാർകിൽ .... "

അമ്മാവൻ  : " ഇനി കാണുമ്പോൾ പരിചയപെടാം..."
ഞാൻ : "ഓക്കേ ബൈ "

അന്ന് അവിടെ തീര്ന്നു..

പിറ്റേന്ന് മുതൽ , മാതാവിന്റെയും കർത്താവിന്റെയും  ഒക്കെ പടങ്ങൾ മെസ്സേജ് അയക്കാൻ തുടങ്ങി അങ്ങേർ ...

ഞാൻ മൈൻഡ് ചെയ്തില്ല...

പിറ്റേന്ന് അമ്മാവൻ : "ഹേ  ട്രീസ,  മോൾക്കും , ഹസബന്റിനും , മക്കൾ കും എല്ലാം സുഖം അല്ലെ?... വെല്ലപ്പോളും  ഒക്കെ മെസ്സേജ് അയക്കണം കേട്ടോ പ്ലീസ് ....."

ആ പ്ലീസ്  എനിക്കത്ര ദഹിച്ചില്ല .... ഞാൻ ഒന്നും മിണ്ടിയിലാ

പിന്നെയും പടങ്ങൾ മെസ്സേജ് അയക്കാൻ തുടങ്ങി അങ്ങേർ ...

ഒന്ന് നിർത്താൻ  വേണ്ടി ഞാൻ പറഞ്ഞു 
" യേസ്  എവെരിബെഡി  ഡൂയിംഗ്  ഗുഡ്. "

അമ്മാവൻ : " കുട്ടികൾ ഒക്കെ ഉണ്ടോ , എന്തുചെയ്യുന്നു ? എനിക്ക് അറിയാൻ വയ്യല്ലോ അതൂണ്ടു ചോദിച്ചതാണ് ട്ടോ ....."
ഈ ചോദ്യത്തിന്റെ ആവശ്യം ഉണ്ടോ ? മകൾ ഉണ്ടെന്നു ഫേസ് ബുക്കിൽ നിന്ന് അറിഞ്ഞിട്ടാണ് ഈ ചോദ്യം...

ആ ഇട്ടോയും  എനിക്കത്ര പിടിച്ചില്ല സൊ .... ഞാൻ പറഞ്ഞു ...
" 1 ചിൽഡ് , സ്റ്റഡി യിംഗ്  അറ്റ്‌  യു കെ ജി "

അമ്മാവൻ : " ഓക്കേ ഹസ്ബന്റ് എന്ത് ചെയ്യുന്നു ?"
ഞാൻ : " അറ്റ്‌ ടെക് നോപാർക്ക് ഇറ്റ്സെൽഫ് " - ഞാൻ ഇംഗ്ലീഷ് വിട്ടില്ല ....


അമ്മാവൻ : "ഇപ്പോൾ വീട്ടില് ഉണ്ടോ?...എനിക്ക് പരിചയപെടുത്തി തരണം കേട്ടോ... "
ഞാൻ ഒന്നും മിണ്ടിയില്ല... രാത്രി 9 നാണു ഈ ചോദ്യം ....

അമ്മാവൻ : "നിങ്ങൾ ഒറ്റയ്ക്കാണോ താമസിക്കുന്നത്?"
ഞാൻ : "അല്ല "

അമ്മാവൻ : "മോളുടെ കുട്ടി ഗേൾ ആണോ?"
ഞാൻ : "യെ സ് , മരിയ ..."

അമ്മാവൻ : " എന്താ വീട്ടിൽ വിളിക്കുനത്‌ ?"
ഞാൻ  ഒന്നും പറഞ്ഞില്ല ....

അമ്മാവൻ : "മരിയ കുസൃതി ആണോ?"
ഹോ സഹികെട്ട്... ഇതൊനോക്കെ എന്താ പറയേണ്ടത്...?

അമ്മാവൻ : "ചോറുണ്ടോ , മോളേ ..............?"

ഇല്ലേൽ എന്താ വാരിതരുമോ? ഇത്ര അറ്റം വരെയൊക്കെ ഒരു പരിചയവും ഇല്ലാത്ത ഒരാൾ ചോദിച്ചു വരേണ്ടതോണ്ടോ?... അല്ല.. ഞാൻ എന്തിനാ ഈ കിന്നാരം ഒക്കെ കേട്ടോണ്ടും , മറുപടി പറഞ്ഞോ ണ്ടും  ഇരിക്കുന്നത്....?

എന്റെ മറുപടിയൊന്നും കാണാഞ്ഞിട്ട്‌ ...
അമ്മാവൻ : " ഇയാൾക്ക് അരിശം വരുന്നുണ്ടോ?... സൊറിട്ടൊ...ഞാൻ അങ്ങനെയാണ്? സാരമില്ല സോറി... ഗുഡ് നൈറ്റ്‌ .... സ്വീറ്റ് ഡ്രീംസ്‌....? ബൈ സീ യു ????"

ആര്ക്ക് സാരമില്ല എന്ന്?... ഇങ്ങേർക്ക് എന്തിന്റെ കേടാണ്....
അല്ല എന്നെ പറഞ്ഞാൽ മതിയല്ലോ... വഴിയെ പോയ വയ്യ വേലിയേ  എടുത്തു തോളത്തു  ഇട്ടതു ഞാൻ തന്നെ അല്ലെ?..

 ഇത്രേം പ്രായമുള്ളതു കൊണ്ടും ... ഇത്തിരി പരിചയം ഉള്ളത് കൊണ്ടും ഞാൻ ഒന്നും പറയാതിരിക്കുന്നത്.... ഇതിനെ പൈങ്കിളി  എന്നൊനും പറയാൻ ഒക്കില്ല എന്നാലും...

പതുക്കനെ ഞാൻ അമ്മാവനെ അണ്‍-ഫ്രണ്ട് ചെയ്തു...

സ്വസ്ഥം....

അന്ന് ഞാൻ ഒരു തീരുമാനം എടുത്തു... ഇനി മേലാൽ അടുത്ത് പരിചയം ഇല്ലാത്ത ഒരാളെയും ഞാൻ ഫ്രണ്ട് ആക്കിലാ... ഇത് സത്യം സത്യം സത്യം ......
 

Comments

Popular posts from this blog

പത്താം ക്ലാസ്സെന്ന കറുത്ത അധ്യായം...!!

എന്റെ വീട്ടിൽ ഒരു പത്താം ക്ലാസുകാരി ഉണ്ടായിരുന്നു....  അതുവരെ ട്യൂഷൻ ഇല്ലാതെ പഠിച്ചവളോട്, 'വെറും peer pressure' കൊണ്ടു, സ്കൂൾ തുറക്കാറായപ്പോൾ  ഞാൻ ചോദിച്ചു... നിനക്ക് ട്യൂഷൻ വെല്ലോം വേണോ....? വേണ്ട എന്നവൾ തറപ്പിച്ചു പറഞ്ഞു... ഡെയിലി കൊണ്ടു വിടാൻ മടിയായിരുന്ന ഞാനാണേ അതിനു നിർബന്ധിക്കാനും പോയില്ല... 🫣.... വർഷം പകുതി ആയപ്പോൾ ക്ലാസ്സിലെ പിള്ളേരൊക്കെ career/ future ഡിസ്‌കസ്സ് ചെയ്യുന്നു... ഏതു സ്കൂളിൽ പ്ലസ് വണ്ണിന് ചേരണം... എന്നു ഡിസ്‌കസ്സ് ചെയ്യുന്നു എന്നൊക്കെ അവൾ വന്നു പറയാൻ തുടങ്ങി.... നമ്മളാണെൽ അങ്ങനെ ഒരു ചിന്ത പോലും ഇല്ലാതെ ഇരിക്കുവാന്.... (The best തന്ത N തള്ള 😎)  പക്ഷെ അവൾക്കു ചെറുതായി ടെൻഷൻ ആവുന്നുണ്ടോ എന്നൊരു തോന്നൽ ആയി എനിക്ക്... ഞാൻ പറഞ്ഞു 'എടി പ്ലസ് വണ്ണിന് ഇഷ്ടപെട്ട വിഷയത്തിൽ ഒരു അഡ്മിഷൻ... അതിനു വേണ്ടി മാത്രം ആണ് നമ്മുക്ക് 10ഇലെ മാർക്ക്‌ വേണ്ടത്.... നീ ടെൻഷൻ അടിക്കേണ്ട...' പറ്റുന്ന പോലെ പഠിച്ചാൽ മതി.... പക്ഷെ അവൾ ടെൻഷൻ ആവുന്നത് എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു... 'വെറും peer pressure'...  ടെൻഷൻ കേറി, ആള് പഠിക്കാതെ.... കണ്ട  webseries ഒക്കെ ഇരുന്നു ക...

Crying is bad - അല്ലെ അമ്മാ?

A small talk about emotional regulation with my 5yr old annieyamma 💕 കുറെ നാളായി ചുമയും ജലദോഷവും മാറാതെ നിന്നതിനാൽ ആനിക്കുട്ടിക്ക് ബ്ലഡ്‌ ടെസ്റ്റ്‌  ഉം xray യും പറഞ്ഞു ഡോക്ടർ... ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യുന്നിടത്തെ കോലാഹലം ഒക്കെ കഴിഞ്ഞു, കരഞ്ഞു മൂക്ക് തിരുമി ഇരിക്കുന്ന ആനിയോട്, ഒന്ന് സമാധാനിപ്പിക്കാൻ വേണ്ടി ഞാൻ പറഞ്ഞു - "ആഹാ ആനിക്കുട്ടി brave ആണല്ലോ?... " വലിയ പ്രസന്നത ഒന്നും ഇല്ലാതെ ആനിയമ്മ - "ഇല്ല അമ്മാ ... crying is bad; and I cried" പിന്നെ ആളൊന്നും മിണ്ടുന്നില്ല.... "പക്ഷെ ആനി ആ സിറ്റുവേഷൻ ഫേസ് ചെയ്തല്ലോ? അപ്പൊ ആനി brave അല്ലെ...?" "No അമ്മാ ... crying bad ആണ്... And I cried..." "ഇല്ല മോളെ crying എന്നാൽ, laughing, angry ഒക്കെ പോലെ ഉള്ള ഒരു emotion ആണ് അത് നമ്മുക്ക് express ചെയ്യാം...." ആനിയമ്മ convinced അല്ല....🙄🙄🙄 "അമ്മയ്ക്ക് തലവേദന വരുമ്പോൾ അമ്മ കരയാറില്ലേ? അത് കൊണ്ട് അമ്മ brave അല്ലാണ്ട് ആവുമോ? നമ്മൾ ആ pain deal ചെയ്യുന്നില്ലേ? so we are brave... ആനി ആണേലും ബ്ലഡ്‌ എടുത്തപ്പോൾ runaway ചെയ്തില്ലലോ... അത് ഡീൽ  ചെയ്തില്...

എന്റെ ഒരു ചിന്ന transformation story

എന്റെ ശരീരഭാരം, കഴിഞ്ഞ ഒരു ആറു വർഷ കാലമായി 95-98 kg ആണ്. ഷോപ്പിംഗ് മാളിലോ, പിക്നിക് നോ പോയാൽ അന്ന് വൈകിട്ടും പിന്നെയുള്ള രണ്ടു മൂന്നു ദിവസം ഞാൻ കിടപ്പായിരിക്കും, അത്രയ്ക്ക് ആരോഗ്യം ആണ്.... തലവേദന കൂടപ്പിറപ്പാണ്..., ഓർമ വെച്ച നാൾ മുതൽ crocin ഉം പാരസെറ്റമോൾ ഉം കഴിച്ചു തുടങ്ങിയതാ ഇപ്പോ അതിനൊന്നും effect ഇല്ല, മുട്ടായി കഴിക്കുന്ന പോലെ എന്നും കഴിക്കാം എന്ന് മാത്രം ... പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ അചാച്ചി എനിക്കൊരു ടുവീലർ വാങ്ങി തന്നു, പിന്നെ പാല് വാങ്ങാൻ പോകാനോ, അരി പൊടിപ്പിക്കാൻ പോകാനാണേൽ പോലും ഞാൻ അതിലെ പോകു... സ്റ്റെപ് മാക്സിമം ഒഴിവാക്കി, ലിഫ്റ്റ് നോക്കി നിന്ന് നിന്ന്,  മുട്ടൊന്നും അനക്കാൻ പറ്റാത്ത അവസ്ഥ ആയി.... അപ്പോ എന്റെ physical fitness നെ പറ്റി ഒരു ഏകദേശ ധാരണ മനസിലായല്ലോ... പിന്നെ ദേഹം മുഴുവൻ stiff ആയി, പണി കിട്ടുന്ന Fibromyalgia യും cervical spondylosis ഉം കൂടി diagnosis ചെയ്തു കിട്ടി ബോധിച്ചു കഴിഞ്ഞപ്പോൾ, എന്റെ mindset എനിക്കിനി ഒരിക്കലും ഒരു healthy state ഇലേക്ക് വരാൻ പറ്റില്ല എന്നതായിരുന്നു. പെട്ടെന്ന് ഒരു ആവേശത്തിന് dieting തുടങ്ങിയാലും ഏറിയാൽ 2-3ആഴ്ച, വീണ്ടും ഞാൻ പഴയ പടി ആ...