പറഞ്ഞു വരുന്നത് നമ്മുടെ കൃഷ്ണൻ കുട്ടി ചേട്ടനെ പറ്റിയാണ് .. ഓഫീസിലെ ഒരു സീനിയർ എമ്പ്ലോയീ ആണ് ... ഇതാണ് പുള്ളിയുടെ ഒരു ദിവസത്തെ ഓഫീസിലെ ദിന ചര്യ ...
ഓഫീസി ടൈം 9 ആണേലും ചേട്ടൻ എത്തുമ്പോൾ 10 മണിയാകും ... എന്ത് ചെയ്യാൻ ? പ്രാരാബ്ധങ്ങൾ .... , കുറ്റം പറയാൻ ഒക്കില്ല നമ്മളും അങ്ങനൊക്കെ തന്നെ... എച് ആറിന്റെ ചോദ്യ ചിന്ഹം പോലുള്ള മോഹത്തെക്ക് ഒരു വളിച്ച ചിരി പകര്ന്നു കൊണ്ട്... സീറ്റിലെക്കു...
ഓ സോറി ആദ്യം റസ്റ്റ് റൂമിലേക്ക്... യാത്ര ചെയ്തു വന്നതല്ലേ ? ഒന്ന് ഫ്രഷ് ആയി, മുടിയൊക്കെ ചീകി ഇറങ്ങും... ഒന്നുമില്ലേ, 4 ഗേൾസ് കാണാൻ ഉള്ളതല്ലേ?
സി പി യുവിൽ ഒന്ന് തൊട്ടു നമസ്കരിച്ചു... സിസ്റ്റം ഓണ്‍ ചെയ്യും ... മെയിൽ ഡൌണ്‍ലോഡ് ചെയ്യുന്ന സമയം കൊണ്ട് - മലയാള മനോരമ, ദീപിക മാതൃഭൂമി , മംഗളം ... തുടങ്ങിയ ഒരുമാതിരി എല്ലാ ഇ-പേപ്പറും ഒന്ന് കവർ ചെയ്തിരിക്കും...
മേയിലിനൊക്കെ മറുപടി അയച്ചു... ടീം മീറ്റിങ്ങും കഴി ഞ്ഞു .... പണി തുടങ്ങാറാകുമ്പോൾ സമയം 12 ... എന്നാലിനി ലഞ്ച് കഴിഞ്ഞകാം .... നേരെ ബസ് സ്റ്റോപ്പ് ഇലേക്ക് .... ടെക് എക്സ്പ്രസ്സ് വരാറായിട്ടുണ്ടാകും ... ലഞ്ച് കഴിഞ്ഞു തിരികെ സീറ്റിൽ എത്തുമ്പോൾ മണി 2 ..
ഡിസ്കഷൻ , മീറ്റിങ്ങും പണിയുമോക്കെ തുടങ്ങി വരുമ്പോൾ ചായയുടെ സമയം ആകും... അത് കഴിഞ്ഞു സീറ്റിൽ എത്തുമ്പോൾ 5 മണി ; ഇനി യാണ് ശെരിക്കുള്ള പണി തുടങ്ങുനത്....
ഇനി ആര് വിളിച്ചാലും കേള്ക്കാത്ത പണിയാണ്... മരണ പണി... 7 അരയാകുമ്പോൾ ഡെയിലി റിപ്പോർട്ട് ഇടുന്നതോടെ ഇന്നത്തെ പണി കഴിഞ്ഞു....
ഒരു ശരാശരി ഐ ടി തോഴിലാളി ....
NB: ഇത് വായിക്കുമ്പോൾ ആരെയെങ്കിലും നിങ്ങള്ക്ക് ഓർമ വരുന്നുണ്ടെൽ അത് സ്വാഭാവികം മാത്രം ...
Comments
Post a Comment