Skip to main content

ബിഗ്‌ ബസാർ തട്ടിപ്പ്

ഞങ്ങൾ സ്ഥിരം ബിഗ്‌ ബസാറിൽ നിന്നും പലചരക്കു വാങ്ങുന്നവരാണ് . ഒരുമിച്ചു വാങ്ങുമ്പോൾ സാധാരണ വില വിവരം നോക്കാറില്ല .. മുളകും മല്ലിയും പൊടിയായി ആണ് സാധാരണ വാങ്ങാറ് . ഇന്ന് എനിക്ക് തോന്നി മുളകും മല്ലിയും വാങ്ങി പൊടിക്കാം എന്ന് ...

നേരെ പോയി ഒന്നര കിലോ മുളകും മല്ലിയും വാങ്ങി , 578  രൂപ ; കാശും കൊടുത്തു പോന്നു , ഞാൻ സാധാരണ പൊടി വാങ്ങുന്നത് കൊണ്ടും , ഇതിന്റെ ഒന്നും വില അറിയാത്തത് കൊണ്ടും ഞാൻ കരുതി , നല്ല സാധനത്തിനു ഇത്രേം വില ആകും എന്ന് ...






































വീട്ടിൽ എത്തി , അമ്മയോട് പറഞ്ഞു ഇത്രേം കാശ് ആയി ... എങ്ങനെ ആണ് ഉണക്കി പൊടിക്കേണ്ടത്  എന്ന് അന്വേഷിച്ചു ,അപ്പൊ അമ്മ തലയിൽ കൈവെച്ചു പറഞ്ഞു ... ഇത്രേം നാളായിട്ടും , നീ മണ്ടത്തരം കാണിക്കുന്നത് മതിയാക്കിയില്ലേ എന്ന്? - "എടീ നിന്നെ അവർ പറ്റിച്ചു ; അകെ 78  രൂപ വിലയുള്ള സാധനത്തിനു നീ  250  രൂപ കൊടുത്തു... പോയി അന്വേഷിക്കു..."

ബില്ലിൽ കണ്ട നമ്പരിൽ ഞാൻ വിളിയോട് വിളി ... എവിടെ ആരു ഫോണ്‍ എടുക്കാൻ? അവസാനം ഞാൻ പിന്നേം പോയി... അവരോട് ചോദിക്കുന്നതിനു മുൻപ് ബില്ലടിച്ചവർക്ക് തെറ്റ് പറ്റിയതാണോ എന്ന് അറിയണമല്ലോ .... അത് കൊണ്ട് ചെന്ന് ,

അവിടെ എഴുതി വെച്ചിട്ടുണ്ട്  250 എന്ന് , എഫ് ബി വില : 242 ( എന്തൊരു ഔദാര്യം ...) എന്നാലും ഒന്ന് ഉറപ്പിക്കാൻ ഞാൻ വില അന്വേഷിച്ചു... ; അടുത്ത് നിന്ന ഒരമ്മച്ചി പറഞ്ഞു 250 ... എത്ര സിമ്പിൾ ... ഒരു കിലോ പായ്ക്ക് ചെയ്യാൻ അവർ ആ പയ്യനോട് പറയുന്നു...

ഒടുവിൽ സൈൽസ് മാനും പറഞ്ഞു 250 .... ഞാൻ വീട്ടിൽ വിളിച്ചു... കാര്യം പറഞ്ഞു...

ശരിക്കും തെറ്റുകാരി ഞാൻ തന്നെ ആണ്‌... വില നോക്കാതെ വാങ്ങാൻ പോയിട്ടല്ലേ ... നോക്കിം കണ്ടും ചെയ്തില്ലേ ഇങ്ങനിരിക്കും ..... അങ്ങോട്ടും ഇങ്ങോട്ടും ഉള്ള പെട്രോൾ പോയത് മിച്ചം...

വീട്ടിൽ വന്നപ്പോൾ അമ്മ, പത്രത്തിലെ വില വിവര പട്ടിക എടുത്തു കാണിച്ചു... ഞാൻ ഞെട്ടി... അതിൽ കാണുന്നതിലും എത്ര ഇരട്ടി ആണ് വില..? 78  - 103  രൂപ വില വരുന്ന മുളകിന് 250 രൂപ , കുറഞ്ഞതിനു 130 രൂപ ... മല്ലിയുടെ കാര്യവും വ്യത്യസ്തം അല്ല... അപ്പോൾ അരിയുടെയും , പഞ്ചാരയുടെയും ഒക്കെ വില എങ്ങനെ ആയിരിക്കും?

ഇനി എന്തായാലും ഞാൻ വില നോക്കിയിട്ടേ വാങ്ങൂ... പണ്ടേ പച്ചകറി, സവാള എന്നിവയുടെ വില ബിഗ്‌ ബസാറിൽ കത്തിയാണ് എന്നറിയാമായിരുന്നു.... എന്നാലും ഇതൊക്കെ കത്തിയാന്നു കരുതിയില്ല.....

അവരുടെ മോട്ടോ തന്നെ നോബടി സെൽസ് ചീപെർ ആൻഡ്‌ ബെറ്റർ എന്നല്ലേ... എന്നാലും ഇത്ര നന്നായി വില കൂട്ടി വിൽക്കാൻ ഉള്ള കഴിവ് അവർക്കെ ഉള്ളു...

ഇത് നിങ്ങളുടെ അറിവിലേക്ക്... പറ്റിക്കപെടാതിരിക്കാൻ , എന്റെ വക ഒരു എളിയ കുറിപ്പ്....


Comments

Popular posts from this blog

പത്താം ക്ലാസ്സെന്ന കറുത്ത അധ്യായം...!!

എന്റെ വീട്ടിൽ ഒരു പത്താം ക്ലാസുകാരി ഉണ്ടായിരുന്നു....  അതുവരെ ട്യൂഷൻ ഇല്ലാതെ പഠിച്ചവളോട്, 'വെറും peer pressure' കൊണ്ടു, സ്കൂൾ തുറക്കാറായപ്പോൾ  ഞാൻ ചോദിച്ചു... നിനക്ക് ട്യൂഷൻ വെല്ലോം വേണോ....? വേണ്ട എന്നവൾ തറപ്പിച്ചു പറഞ്ഞു... ഡെയിലി കൊണ്ടു വിടാൻ മടിയായിരുന്ന ഞാനാണേ അതിനു നിർബന്ധിക്കാനും പോയില്ല... 🫣.... വർഷം പകുതി ആയപ്പോൾ ക്ലാസ്സിലെ പിള്ളേരൊക്കെ career/ future ഡിസ്‌കസ്സ് ചെയ്യുന്നു... ഏതു സ്കൂളിൽ പ്ലസ് വണ്ണിന് ചേരണം... എന്നു ഡിസ്‌കസ്സ് ചെയ്യുന്നു എന്നൊക്കെ അവൾ വന്നു പറയാൻ തുടങ്ങി.... നമ്മളാണെൽ അങ്ങനെ ഒരു ചിന്ത പോലും ഇല്ലാതെ ഇരിക്കുവാന്.... (The best തന്ത N തള്ള 😎)  പക്ഷെ അവൾക്കു ചെറുതായി ടെൻഷൻ ആവുന്നുണ്ടോ എന്നൊരു തോന്നൽ ആയി എനിക്ക്... ഞാൻ പറഞ്ഞു 'എടി പ്ലസ് വണ്ണിന് ഇഷ്ടപെട്ട വിഷയത്തിൽ ഒരു അഡ്മിഷൻ... അതിനു വേണ്ടി മാത്രം ആണ് നമ്മുക്ക് 10ഇലെ മാർക്ക്‌ വേണ്ടത്.... നീ ടെൻഷൻ അടിക്കേണ്ട...' പറ്റുന്ന പോലെ പഠിച്ചാൽ മതി.... പക്ഷെ അവൾ ടെൻഷൻ ആവുന്നത് എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു... 'വെറും peer pressure'...  ടെൻഷൻ കേറി, ആള് പഠിക്കാതെ.... കണ്ട  webseries ഒക്കെ ഇരുന്നു ക...

40 years of excellence !!! 💃💃💃

 40 years of excellence !!! 💃💃💃 എന്ത് പെട്ടെന്നാണ്....?  നഴ്സറി സ്കൂളിൽ നിന്നും പത്താം ക്ലാസ്സിൽ എത്തിയത്... പഠിക്കുമ്പോൾ എങ്ങനേലും കോളേജിൽ എത്തണം എന്നായിരുന്നു.... കളർ ഡ്രസ്സ്‌ ഇടാൻ വേണ്ടി പ്രീഡിഗ്രി എടുത്തു.... ഡ്രസ്സ്‌ ഒക്കെ ഇട്ടു ചെത്തി നടന്നു... പ്രൊജക്റ്റ്‌ വർക്കിനും വൈവയ്ക്കും കാത്തു നിന്നപ്പോൾ..  എങ്ങനേലും ഈ പണ്ടാരമൊക്കെ തീർന്ന് ഒരു ജോലി ആയാൽ മതിയെന്നായിരുന്നു.... വായിനോട്ടവും, പ്രേമിക്കാൻ ഉള്ള ഒരു ചാൻസ് ഉം നോക്കി നോക്കി നടന്നു....ദാ ന്നു പറഞ്ഞു കോളേജ് കാലം തീർന്നു...  ജോലിയായി.... ജോലിയുടെ പ്രഷർ കൂടി കൂടി വന്നപ്പോൾ എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടാൽ മതി എന്നായിരുന്നു..... രക്ഷപെട്ടു എന്നും പറഞ്ഞു ഓടി ചെന്നത് ലവ് കം അറേഞ്ജ്ഡ് മാര്യേജിൽ 😂...... പിന്നെ വീട്ടുകാരിയായി ആയി, കോംപ്ലക്സ്കൾ ആയി, ഫെമിനിസ്റ്റ് ആയി, ഇടയ്ക്കിടയ്ക്ക് ഡിവോഴ്സ് ചെയ്യണമെന്നായി, പിള്ളേരായി, അവരുടെ കാര്യങ്ങളായി, പഠിത്തമായി , വീട്ടുജോലിയായി ... ഗതികേടുകൾ കൂടി കൂടി വന്നു.... കയ്യിലിരുപ്പ് കൊണ്ട് ജോലി പോയി.. വീട്ടിലിരുപ്പായി... കരച്ചിലായി, പിന്നെ അടുത്ത പണി തപ്പലായി.... എന്തൊക്കെയോ ആകാൻ വേണ്ടി ...

തിരിച്ചറിവുകളുടെ അളവുകോൽ...

അഞ്ച് വർഷം മുൻപ്... 2017 ഇൽ... ടെക്‌നോപാർക്കിലെ ജോലി ഒക്കെ പോയി, കോൺട്രാക്ടർ ബിസിനസ്സിലും ഒരു കൈനോക്കി... തകർന്നു തരിപ്പണം ആയി... ഇനി എന്ത്...? എന്നൊരു ചോദ്യവുമായി ഇരിക്കുക ആയിരുന്നു ഞാൻ .... ഒത്തിരി തലപ്പുകച്ചതിന് ശേഷം.... ഇനി ഒന്നും വേണ്ട കുഞ്ഞുങ്ങളെയും നോക്കി അടങ്ങി ഒതുങ്ങി വീട്ടിൽ ഇരിക്കാം എന്നു  തീരുമാനിക്കുന്നു....  എന്റെ ചില കൂട്ടുകാരൊക്കെ എന്നോട് പറയാറുള്ളത് പോലെ.... 'ഒരു പൊടിക്ക് അടങ്ങാം...' എന്നു കരുതി ആനിയമ്മയെയും നോക്കി കുറച്ചു നാൾ മുന്പോട്ട് പോയി... പക്ഷെ ഇത്രേം വർഷം ആളുകളെ കണ്ട്, ഓടി നടന്ന എനിക്ക്... വീട്ടിൽ ചുമ്മാ കുഞ്ഞിനേയും നോക്കി... സിനിമയും കണ്ട് ഇരിക്കുക എന്നു പറഞ്ഞാൽ... എന്തോ... ഒരു വിമ്മിഷ്ടം പോലെ ആയിരുന്നു... ശെരിയാണ് കുഞ്ഞുങ്ങളെ നോക്കാൻ പറ്റുന്നുണ്ട്...., അവർക്കു വയ്യ എങ്കിൽ ബോസ്സിന്റെ മുൻപിൽ ലീവിനു വേണ്ടി തലയും ചൊറിഞ്ഞു നിൽക്കേണ്ട... അവർ ഹാപ്പി ആണ്... പക്ഷെ, എന്തോ...ഞാൻ ഹാപ്പി അല്ലായിരുന്നു... എനിക്കെന്തോ ഒന്നു നഷ്ടപെട്ട പോലെ ആയിരുന്നു.... ആൾക്കാരെ ഫേസ് ചെയ്യാൻ മടി..., സംസാരിക്കാൻ ബുദ്ധിമുട്ടു.. കോൺഫിഡൻസ് ഇഷ്യൂ ഒക്കെ ഉണ്ടായിരുന്നു.... അന്നേരം... എന്ത് ...