Skip to main content

Posts

Showing posts from 2019

ഒരു ക്രിസ്മസ് കാലത്തിന്റെ ഓർമയ്ക്ക്...

ക്രിസ്മസ്കാലം...  വർണ വിളക്കുകളും, ക്രിസ്മസ്  ക്രിബും,  ക്രിസ്മസ് ട്രീ യും ഒക്കെ ഒരുക്കി.... ഉണ്ണീശോയെ കാത്തിരിക്കുന്ന കാലം...  എങ്ങും ആഘോഷങ്ങൾ...  11 വർഷങ്ങൾക്കു മുൻപ്...  2008 ഡിസംബർ,   ഞങ്ങളുടെ കല്യാണം കഴിഞ്ഞ ആദ്യത്തെ ക്രിസ്മസ്... ഞങ്ങളുടെ ജീവിതത്തിന്റെ ഗതി തിരിച്ചു വിട്ട,  ഒരു സംഭവം ഉണ്ടായി.... പറയത്തക്ക രോഗങ്ങൾ ഒന്നുമില്ലായിരുന്ന അചാച്ചി... തീരെ വയ്യ,  കടുത്ത തലവേദന എന്നു പറഞ്ഞു കിടപ്പാണ്.... ഉച്ചയ്ക്ക് എണീറ്റപ്പോ,  പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ പറയുന്നത് കേട്ടപ്പോഴാണ്... സംഗതി പന്തിയല്ല എന്നു മനസിലായത്... ഉടനെ സ്ഥിരം കൊണ്ടുപോകുന്ന പ്രൈവറ്റ് ഹോസ്പിറ്റലിൽ കൊണ്ട് പോയി....  കാര്യമായി എന്തോ പ്രശ്നം ഉണ്ടെന്നു പറഞ്ഞെങ്കിലും അവിടുത്തെ ഡോക്ടർ അതു ഗൗനിച്ചില്ല.... ഷുഗർ കൂടിയതാണ്.... 405 ആയിരിക്കുന്നു... അതിനുള്ള ചികിത്സ ചെയ്യുന്നുണ്ട് എന്നു പറഞ്ഞു.... പക്ഷെ ഞങ്ങൾക്ക് കാര്യം അത്ര ശെരിയായി തോന്നിയില്ല... ഒരു ദിവസം കൂടി കഴിഞ്ഞപ്പോൾ... ഞങ്ങളെ പോലും അചാച്ചി തിരിച്ചറിയുന്നില്ലാരുന്നു... ഭാഗ്യത്തിന് ഞങ്ങളുടെ പ്രയർ ഗ്രൂപ്പിൽ ഉള്ള ട്രിവാൻഡ്രം മെഡിക്കൽ കോളേജിൽ ഉണ്ടായിരുന്നു ജോസ് ഡോക്ടർ വന്നു

COPPA എന്ന കോപ്പ്....

മനസിലായില്ലേ യൂട്യൂബ് ഇന്റെ പുതിയ റൂൾ....  സാധാരണ കാരുടെ അറിവിലേക്ക്,  എന്റെ ചെറിയ അറിവ് പങ്കു വെച്ചോട്ടെ... തെറ്റ് കുറ്റങ്ങൾ ഉണ്ടേൽ 'ലേലു അല്ലു ലേലു അല്ലു '... ചിൽഡ്രൻസ് ഓൺലൈൻ പ്രൈവസി പ്രൊട്ടക്ഷൻ ആക്ട്...  അതാണ് സംഭവം... അതുമായി സഹകരിച്ചു പോയില്ലേൽ യൂട്യൂബിന് പണി കിട്ടുമെന്നായപ്പോൾ... യൂട്യൂബ്,  യൂട്യൂബിൽ  വീഡിയോസ് ഉണ്ടാക്കുന്നവരുടെ മേൽ ചെറിയ (വലിയ ) ഒരു നിബന്ധന കൊണ്ടുവന്നിരിക്കുന്നു....  അവരുടെ ആവശ്യം സിമ്പിൾ ആണ്‌... പക്ഷെ നമ്മുക്ക് അത് ഒരു പവര്ഫുൾ പണി ആയിട്ടാണ് തോന്നുന്നത്.... നമ്മുടെ വീഡിയോസ് കുട്ടികൾക്കുള്ളതാണോ അല്ലയോ എന്നു നമ്മൾ യൂട്യൂബിന് പറഞ്ഞു കൊടുക്കണം... കാര്യം സിമ്പിൾ.... പക്ഷെ അതിനകത്തു,  കുട്ടികൾക്കുള്ളതാണോ എന്നു കണ്ടുപിടിക്കാനുള്ള കുറെ criteria അഥവാ ഒരു വലിയ കൂട്ടം ലിസ്റ്റ് കൊടുത്തിട്ടുണ്ട്... നേരെചൊവ്വേ ഇംഗ്ലീഷ് അറിയാവുന്നവർക്ക് പോലും,  അതിലെ if, else കണ്ടിഷൻസ് മനസിലാകുന്നില്ല... അപ്പോൾ ബാക്കി ഉള്ളവരുടെ കാര്യമോ.... കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ളതു എന്നാൽ,  കുഞ്ഞുങ്ങൾ കാണാൻ സാധ്യത ഉള്ളതും പെടും.. അതായത് കുഞ്ഞുങ്ങൾ ഉണ്ടേലും,  കുഞ്ഞുങ്ങൾക്ക് ഇഷ്ടപെട്ട ആക്ടിവിറ്റീസ്

തരക്കാരോടെ തർക്കിക്കാവൂ /പ്രതികരിക്കാവൂ

വാളയാർ കേസിൽ ലെ എന്റെ പ്രതികരണം,  നിലപാട് എന്താ എന്നൊക്കെ ചോദിച്ചു,  ഒരു സുഹൃത്ത്‌  വിളിച്ചിരുന്നു ... ഞാൻ പറഞ്ഞു എന്റെ പ്രതികരണ ശേഷി ഇപ്പോൾ കുറഞ്ഞു കൊണ്ടിരിക്കുവാന്,  കാരണം എന്റെ ജീവിതാനുഭവങ്ങൾ തന്നെ... എന്നാലും ചില സമയം കൈവിട്ടു പോകും കാര്യങ്ങൾ... പ്രതേകിച്ചും എന്നെ സംബന്ധിക്കുന്ന കാര്യം ആകുമ്പോൾ...  മിണ്ടാതിരിക്കാൻ ശ്രമിക്കുമ്പോൾ,  കമ്പിട്ടു കുത്താൻ വന്നാലോ.... അത് കൊണ്ട് തന്നെ മറ്റുള്ളവരുടെ കാര്യത്തിൽ പ്രതികരിക്കാൻ മടിയാണ്.... പണ്ട് ചിലർക്ക് വേണ്ടി പ്രതികരിച്ചിട്ട്,  അവരുടെ പോലും സപ്പോർട്ട് ഇല്ലാതെ പോയപോഴേ നിർത്തിയത് ആണ് അത്.... പക്ഷെ ഞാൻ പഠിച്ച ഒരു കാര്യമുണ്ട്... പലപ്പോഴും പ്രാവർത്തികം ആക്കാൻ പറ്റാത്തത് ആണ്‌ എനിക്ക്...  എന്നാലും ചുവടെ ചേർക്കുന്നു... പാഠം : തരക്കാരോടെ തർക്കിക്കാവൂ /പ്രതികരിക്കാവൂ Quote 01 : "I learned long ago, never to wrestle with a pig. You get dirty, and besides, the pig likes it." -  George Bernard Shaw മഹാനായ എഴുത്തുക്കാരൻ  ജോർജ് ബെർണാഡ് ഷാ പറഞ്ഞതാണ് ഈ വാചകം... അർത്ഥം സിമ്പിൾ,  പന്നികളുമായി ഏറ്റുമുട്ടരുത്... നമ്മൾ നാറും എന്നത് മാത്രം മിച്ചം...

ടെക്നൊപാര്‍ക്ക്- ജീവനക്കാരുടെ ആശങ്കകളും പ്രത്യാശകളും

"ഇതൊന്നും നന്നാക്കാൻ അറിയത്തിലെ, നീയൊക്കെ എന്തിനാ കമ്പ്യൂട്ടർ എഞ്ചിനീയർ ആണെന്ന് പറഞ്ഞു നടക്കുന്നെ ?" - രാവിലെ തന്നെ അച്ഛന്റെ വായിലിരിക്കുന്നത് കേട്ടു… അച്ഛന്റെ വിചാരം കമ്പ്യൂട്ടർ എഞ്ചിനീയർ എന്ന് പറഞ്ഞാൽ കമ്പ്യൂട്ടർ ഉണ്ടാക്കലും, നന്നാക്കലും ആണ് ജോലി എന്നാ... എന്ത് പറയാനാ, ഇങ്ങനെ നൂറ് കണക്കിന് മിഥ്യാധാരണകളുടെ നടുവിലാണ് ടെക്കികളുടെ ജീവിതം. ടെക്നോപാർക്ക് വന്നിട്ട് ഇരുപത്തി അഞ്ചു വര്ഷം തികഞ്ഞു. ഇപ്പോഴും ഈ ഭാർഗവിനിലയത്തിൽ എന്താ നടക്കുന്നത് എന്ന് കഴക്കുട്ടംകാർക്ക് പോലും അറിയത്തില്ല. അതെന്താ എന്നോ? ഭയങ്കര സെക്യൂരിറ്റി ആണവിടെ. അതിനകത്തേക്ക് വേറെ ആരെയും കേറ്റത്തില്ല അത്രതന്നെ. അപ്പൊ ഇത്ര ഒളിച്ചു ചെയ്യുന്ന ഇവിടെ എന്താ നടക്കുന്നത്, എന്ന് നാട്ടുക്കാരെങ്ങനെ അറിയാനാ? അപ്പോൾ കഥകൾ ഇറങ്ങി തുടങ്ങും, ഇവിടെ അങ്ങനാണ് ഇങ്ങനാണ് എന്നൊക്കെ പറഞ്ഞു. കഥയൊന്നും ഇറക്കേണ്ട വിശദമായി പറഞ്ഞു തരാം. ഇതിനകത്ത് ഉള്ളവരും മനുഷ്യര് തന്നെയാണ്. പണ്ടൊക്കെ ഒരു വീട്ടിൽ ഒരു ഗൾഫ് കാരനോ, നേഴ്സോ   കാണും പക്ഷെ  ഇപ്പോൾ ഒരു സോഫ്റ്റ്‌വെയർ  എഞ്ചിനീയർ കാണും, അതാണ് സ്ഥിതി. പഠിച്ചിറങ്ങി ഉടനെ  തന്നെ ഇവിടെ ജോലി കിട്ടിയാൽ , പിന്നെ പ