Skip to main content

നമ്മൾ, എത്ര ആയാലും പഠിക്കില്ലലോ ....ഫീലിംഗ് പുച്ഛം....

കുറച്ചു ദിവസങ്ങളായി, പ്രിയങ്ക എന്ന ഒരു കുട്ടിയുടെ ആത്മഹത്യ , മാധ്യമങ്ങൾ പൊക്കി കൊണ്ട് നടക്കുന്നുണ്ട്...സ്ത്രീധന പീഡനം ആണ് വിഷയം, അതോ അതിനു പിന്നിൽ വേറെ ലക്ഷ്യങ്ങൾ ഉണ്ടോ എന്ന് കണ്ടറിയണം... വല്ലാത്ത ഒരു വിഷമം.....

 

പിന്നെ അധികം നാള് വിഷമിക്കേണ്ടി വരില്ല.. "അവനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം..., അറസ്റ്റ് ചെയ്യണം..., പ്രിയങ്കയ്ക്ക് നീതി നടപ്പാക്കണം... " എന്ന് പറഞ്ഞു, ആവേശത്തോടെ കമെന്റ് ഇടുന്ന, ഞാനും നിങ്ങളും ഉൾപ്പെടുന്ന സമൂഹത്തിനു 'അൽഷിമേഴ്‌സ്' ആയതു കൊണ്ട് അടുത്ത ഒരു അടിപൊളി ന്യൂസ്‌ വരുമ്പോൾ ഇതങ്ങു മറന്നു പൊയ്ക്കോളും... പാമ്പ് കടിയേറ്റ് കൊല്ലപ്പെട്ട ഉത്തരയുടെയും, പട്ടിണിക്കിട്ടു കൊന്ന തുഷാരയുടെയും ഒക്കെ കാര്യം മാത്രം ആലോചിച്ചാൽ മതി....

A divorced daughter is better than a dead daughter
ഒരു മകൾ ഉണ്ടായാൽ ബാധ്യത ആണ് എന്ന് പറഞ്ഞു തലേൽ കൈവെയ്ക്കുന്ന, ജനിച്ച അന്ന് തൊട്ടു, അവളുടെ കല്യാണം എന്ന മെഗാ ഇവന്റിന് വേണ്ടി മുണ്ട് മുറുക്കി ഉടുക്കുന്ന അപ്പനമ്മമാരുള്ള, 18 തികഞ്ഞാൽ കെട്ടിക്കുന്നില്ലേ എന്ന് വ്യാകുലപ്പെടുന്ന നാട്ടുകാരുള്ള, ഇവളെ ഇങ്ങനെ കയറൂരി വിടരുതെന്നു, വീട്ടുകാരെ ഉപദേശിക്കുന്ന ബന്ധുക്കൾ ഉള്ള, വെല്ലവീട്ടിലും ചെന്ന് കേറേണ്ടവൾ ആണ് എന്ന് കുഞ്ഞിലേ മുതലേ ബ്രെയിൻ വാഷ് ചെയ്തു വളർത്തുന്ന അമ്മമാരുള്ള....,

കുലസ്ത്രി എങ്ങനെ ആയിരിക്കണം എന്നും, ഒരു പെണ്ണ്; അതിപ്പോൾ എത്ര വിദ്യാഭാസം ഉണ്ട്, എന്ത് ജോലി ഉണ്ടെന്നു പറഞ്ഞാലും ഏതേലും ഒരു വീട്ടിൽ കെട്ടിക്കേറി, അവിടെ എന്തൊക്കെ പ്രെശ്നങ്ങൾ ഉണ്ടെലും, സ്വന്തം ഐഡന്റിറ്റി നഷ്ടപ്പെട്ടാലും, സ്വഭാവദൂശ്യമുള്ള ഭർത്താവിന്റെ/ ജീവിക്കാൻ സമ്മതിക്കാതെ അമ്മായിയമ്മ മാരുള്ള വീട്ടിൽ കടിച്ചു തൂങ്ങി കിടന്നു, ഭർത്താവിനെയും, പറ്റുമെങ്കിൽ അമ്മായി അമ്മയെയും നന്നാക്കി, തിരിച്ചു പിടിക്കേണ്ടവളാണെന്നു മാതൃക കാണിക്കുന്ന സീരിയലുകൾ (കുടുംബവിളക്ക്, സ്വാന്ത്വനം etc. ) കണ്ടു പുളകം കൊള്ളുന്ന മഹിളാമണികൾ ഉള്ള നാടാണിത്.... ഇങ്ങനെ സംഭവിച്ചില്ലെങ്കിലേ അത്ഭുതം ഉള്ളു....

ഇതിപ്പോൾ ഞാൻ പറയും, ആ പെങ്കൊച്ചുങ്ങളെ ഉപദ്രവിച്ച മഹാന്മാരേക്കാളും, മടല് വെട്ടി അടിക്കേണ്ടത് ആ പെങ്കൊച്ചുങ്ങളുടെ അപ്പനമ്മമാരെയാണ്, ഞാൻ ഉൾപ്പെടുന്ന നമ്മുടെ സമൂഹത്തെ ആണ് ....

കുഞ്ഞിലേ മുതലേ കാണുന്ന സിനിമകൾ, സീരിയലുകൾ, നാട്ടുകാരുടെ സൊറപറച്ചിൽ, സമൂഹം ഒക്കെ പെൺകുട്ടികളുടെ മനസ്സിൽ ആഴത്തിൽ രജിസ്റ്റർ ചെയ്യിപ്പിക്കുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട്, അത് താഴെ പറയാം ...


1. പെണ്ണുങ്ങളുടെ മെയിൻ തൊഴിൽ, ഭർത്താവിന്റെ വീട്ടിലെ അടുക്കള പണി കൂടാതെ, കുട്ടികളെ ഉണ്ടാക്കി വളർത്തുന്ന മെഷീൻ.

കുഞ്ഞിലേ ഉള്ള ബ്രെയിൻ വാഷിങ്, ട്രെയിനിങ് ഇന് ഒക്കെ ഇതിൽ ഒരു വലിയ പങ്കുണ്ട്. ഇനിയെങ്കിലും മക്കളെ വീട്ടുജോലികൾ എന്നാൽ ലൈഫ്സ്കിൽസ്‌ ആണെന്നും, അതിൽ ആൺ പെൺ വ്യത്യാസം ഇല്ലെന്നും പഠിപ്പിക്കുന്നതിനൊപ്പം, അവളെകൂടി സ്വപ്നം കാണാനും, സ്വന്തം കാലിൽ നിൽക്കാനും പഠിപ്പിക്കണം..

നിങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം നിങ്ങളുടെ മാത്രം ഉത്തരവാദിത്വം ആണെന്നും, കല്യാണം കഴിഞ്ഞു മുഴുവൻ ഭാരവും ഭർത്താവിന്റെ തലയിൽ വെച്ചു, ഭർത്താവിനെ ആശ്രയിക്കാൻ തുടങ്ങിയാൽ, എവിടെയും കുമ്പിട്ടു നിൽക്കേണ്ടി വരും (ഏട്ടനോട് ചോദിക്കട്ടെ, ഏട്ടൻ സമ്മതിക്കുമോ എന്നറിയില്ല - എന്നീ കൊഞ്ചലുകൾ അവസാനിപ്പിച്ചു, ഞാൻ ഒന്ന് ആലോചിക്കട്ടെ എന്നതിൽ എത്താം ) എന്നും പഠിപ്പിക്കുക... അടുത്ത തലമുറയിലെക്കെങ്കിലും ഒരു മാറ്റം കൊണ്ടുവരാൻ, നമ്മുക്ക് സാധിക്കണം, നമ്മുക്കെ അത് പറ്റു...

2. കല്യാണം അല്ല കരിയർ ആണ് വലുത് എന്ന് പറയുന്ന പെണ്ണുങ്ങൾ ഒക്കെ അഹങ്കാരികളും, അവർക്കു വേറെ ഏതോ ചെക്കനുമായി ചുറ്റിക്കളിയും, കൂടാതെ വീട്ടുകാർ കയറൂരി വിട്ടേക്കുന്നവളും ആകുന്നു...

മറ്റുള്ളവരെ വീട്ടിലേക്കു എത്തിനോക്കുന്ന, അവരെ വിധിക്കുന്ന മാനസികരോഗം എന്ന് തീരുന്നോ അന്ന്, ഈ സമൂഹം നന്നാവും. അപ്പുറത്തെ വീട്ടിലെ ആളുകളുടെ കല്യാണം,ജോലി, മക്കളുടെ എണ്ണം, മരുമകളുടെ സ്വർണം ഒക്കെ നോക്കി നിങ്ങൾ എന്തിനാണ് അഭിപ്രായം പറയാൻ പോകുന്നത്? നിങ്ങളുടെ വീട്ടിൽ ചൊറിയും കുത്തി ഇരുന്നാൽ പോരെ? നാടു നന്നാക്കാൻ ഇറങ്ങിയേക്കുവാന്..എന്നിട്ടു നാടു നന്നായോ?

ആദ്യം സ്വയം നന്നാവൂ...പറഞിട്ടു കാര്യമില്ല, സ്വന്തം ജീവിതത്തിനു ഒരു ലക്ഷ്യമുള്ളവർ, ഇങ്ങനെ അവിടേം ഇവിടേം പോയി എത്തി നോക്കില്ല. ഭൂതകണ്ണാടിയും വെച്ചു, അപ്പുറത്തെ പെൺകൊച്ചു എത്ര മണിക്ക് വീട്ടിൽ വരുന്നെന്നോ, ആരുടെ കൂടെ വരുന്നെന്നോ നോക്കി ഇരിക്കില്ല...

ഇങ്ങനെ യാതൊരു വിധ ഐഡന്റിറ്റി യും ഇല്ലാത്ത ഭൂതകണ്ണാടികൾ എന്ത് വിചാരിക്കും എന്നോർത്ത്, സ്വന്തം മകളുടെ സ്വപ്നങ്ങൾ താഴിട്ടു പൂട്ടി, വെല്ലയിടത്തും നരകിക്കാനായി വിട്ടു കൊടുക്കുന്ന അപ്പനമ്മമാരെ, നിങ്ങൾക്ക് നിങ്ങളുടെ മക്കളാണോ, നാട്ടുകാരാനോ വലുത്.. സ്വന്തം മകള് എവിടേലും പോയി നരകിച്ചു ചാവുമ്പോൾ, സഹതപിക്കാൻ ഈ നാട്ടുകാര് തന്നെ വരും, ചിലപ്പോൾ കുറ്റപ്പെടുത്താനും... കരുതി ഇരുന്നോ...

3. പിന്നെ കല്യാണം കഴിഞ്ഞു, അഥവാ ജോലിക്ക് വെല്ലോം പോയാലും, വരുമാനം മൊത്തം ഭർത്താവിന്റെ/അച്ഛന്റെ കാലിൽ സമർപ്പിക്കുന്ന സർവ്വവും ത്യജിക്കുന്നവൾ...

സ്വന്തം ക്യാഷ് കൈകാര്യം ചെയ്യാൻ അറിയാത്ത പൊട്ടിയാണോ നിങ്ങൾ ? അതോ കല്യാണത്തിന് കരാർ എഴുതിയിരുന്നോ, ശമ്പളം മുഴുവൻ ബോണസ് ഓപ്ഷൻ ആയി കൊടുത്തേക്കാം എന്ന്??

സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിയ ക്യാഷ് കൈകാര്യം ചെയ്യാൻ അറിയത്തില്ലേൽ പഠിക്കണം (അതെങ്ങനെ, വോട്ടവകാശം പോലും ചേട്ടന്റെയും /അപ്പന്റെയും അടുത്തു ചോദിച്ചു ചെയ്യുന്നവരല്ലേ? കുറ്റം പറയാൻ ഒക്കില്ല ), അല്ലാതെ വല്ലവരെയും ഏല്പിക്കുന്നത് മരണതുല്യം ആണ് മോളെ...ഒന്ന് തല വെച്ചു കൊടുത്തു, ഒടുവിൽ ബോധം വരുമ്പോൾ , ഊരികൊണ്ട് വരാൻ പാടുപെടും...

ഇതൊക്കെ അപ്പനമ്മ മാർ ഒന്ന് പറഞ്ഞു കൊടുത്താൽ കൊള്ളാം.. അതെങ്ങനെ? പെണ്മക്കളുടെ/ചില ആൺമക്കളുടെയും സാലറി അതേപടി വാങ്ങി പോക്കറ്റിലിടുമ്പോൾ, അത്‌ ഒന്ന് കൈകാര്യം ചെയ്യാൻ, അവരെ പഠിപ്പിക്കാത്ത, ആത്മവിശ്വാസം കൊടുക്കാത്ത അപ്പനമ്മ മാരല്ലേ ഇവിടെ കൂടുതലും...

ജീവിക്കണേൽ, മക്കളെ നിങ്ങള് ചങ്കൂറ്റം കാണിക്കണം...വളർത്തിയ പാടും, സെന്റിമെന്റ്സിലും വീഴരുത്... വീട്ടിലേക്കു എന്ത് കൊടുക്കണം എന്ന് നിങ്ങൾ തീരുമാനിക്കണം, അല്ലാതെ നിങ്ങളുടെ ശമ്പളം എന്ത് ചെയ്യണം എന്ന് മറ്റുള്ളവർ അല്ല തീരുമാനിക്കേണ്ടത്.... അത് അപ്പനമ്മ ആയാൽ പോലും.. കാശു നഷ്ടപ്പെട്ടു പോകുമെന്നാണോ ഭയം? നിങ്ങടെ ക്യാഷ് അല്ലെ കുറച്ചൊക്കെ നഷ്ടം വരട്ടെ എന്നാലേ അതിനോടുള്ള പേടി മാറു... കാര്യങ്ങൾ നോക്കീം കണ്ടും ചെയ്യാൻ പഠിക്കൂ....

4. ഇനി സാമ്പത്തിക കാര്യങ്ങളും മറ്റും സ്വന്തമായി തീരുമാനം എടുക്കുന്നവൾ ആണേൽ- അങ്ങേര് ഒരു പെൺകോന്തൻ/കഴിവില്ലാത്തവൻ ആവുകയും; അവിടെ ഭർത്താവ്, അവളാണ് എന്ന പട്ടവും ചാർത്തി തരുന്നതാണ്.

വീണ്ടും സമൂഹത്തിന്റെ ഇടപെടൽ, മറ്റുള്ളവർ എന്ത് വിചാരിക്കും എന്നതിൽ തൂങ്ങിയാടുന്ന ജീവിതങ്ങൾ... ഇതാണ് പറയുന്നത്, പച്ചപ്പിടിക്കണം എങ്കിൽ, വെല്ല പുറം നാട്ടിലും പോകണം.

സ്വന്തക്കാരോ ബന്ധുക്കളോ ഉണ്ടേൽ ഉപദേശിച്ചും, കുത്തിത്തിരുപ്പു ഉണ്ടാക്കിയും, വളച്ചൊടിച്ചും, രണ്ടു പാത്രത്തിൽ ആക്കി തരും... മക്കളെ, ജീവനും കൊണ്ട് രക്ഷപെട്ടോ, അല്ലെങ്കിൽ ഈ വക സാധനങ്ങളെ ഒന്നും ഏഴു അയലത്തു അടുപ്പിക്കരുത്...

...അപ്പോൾ സ്വസ്ഥം ശാന്തം.

5. ഇനി ജോലി ഇല്ല /എന്തേലും അംഗവൈകല്യം ഉണ്ടേൽ അത് പരിഹരിക്കാൻ, ലക്ഷകണക്കിന് രൂപയും, സ്വത്തും, സ്വർണവും കൊടുത്തു ഡീൽ ആക്കിയ മതി...

സ്വന്തം മകളുടെ കല്യാണം കഴിഞ്ഞില്ലേൽ, എല്ലാം പോയി (മാനം, അന്തസ്സ്, അഭിമാനം etc ) എന്ന് വിശ്വസിക്കുന്ന പൊട്ടന്മാരായ മാതാപിതാക്കൾ... നാട്ടുകാരെ ബോധിപ്പിക്കാൻ, ഏതവന്റെ എങ്കിലും കയ്യിൽ പിടിച്ചു അറക്കാൻ കൊടുക്കുന്നതിലും എത്രയോ ഭേദം ആണ്, അവൾക്കു ആ കാശു കൊണ്ട് ജീവിക്കാനും, സ്വന്തം കാലിൽ നിൽക്കാനും ഉള്ള ഒരു മാർഗം ഉണ്ടാക്കി കൊടുക്കുന്നത്?

അപ്പോൾ അതല്ല - കാശും സ്വത്തും കൊടുത്തു, കൂടെ ഫ്രീ ആയി അടിയും ഇടിയും തൊഴിയും സഹിച്ചു, ആത്മാർത്ഥത യോടെ അടിമപണി ചെയ്യുന്ന ഒരു ജോലിക്കാരിയെ, ഇതുവരെ കാണാത്ത ഒരു മരുമകന്, സെറ്റ് ആക്കി കൊടുത്തു സന്തോഷിപ്പിക്കുക (ഇപ്പോൾ നിങ്ങളുടെ മകളുടെ അന്തസ്സ് /അഭിമാനം ഒക്കെ എവിടെ മാതാപിതാക്കളെ??).. അതാണല്ലോ ട്രെൻഡ്.... നിങ്ങൾക്കൊക്കെ എന്നാ വിവരം വെയ്ക്കുന്നത്??? 

ഇനിയും കുറെയുണ്ട് പക്ഷെ എന്തൊക്കെയോ തിളച്ചു മറിഞ്ഞുവരുന്നത് കൊണ്ട് എഴുതാൻ ഒക്കുന്നില്ല...

***********************************************

ഒത്തിരി പേര്, ഇത്രയും എന്തിനു സഹിച്ചു, അവൾക്കു ഒരു ജോലി ഉണ്ടായിരുന്നതല്ലേ? കളഞ്ഞിട്ടു പൊയ്ക്കൂടായിരുന്നോ? എന്നും... അവരുടെ വീട്ടുകാർ എന്തുകൊണ്ട് അവളെ തിരിച്ചു വിളിച്ചില്ല എന്നും ചോദിച്ചു കണ്ടു...

ഈ കാലഘട്ടത്തിലെ ഏതാണ്ട് ഭൂരിഭാഗം പെൺകുട്ടികളുടെ യും ശൈശവം മുതൽ അവരെ വളർത്തി കൊണ്ട് വരുന്ന ഒരു രീതിയുണ്ട്... എന്തും സഹിക്കണം, നാട്ടുകാർ എന്തുപറയും, ഒരു പെണ്ണിന് ഒരു ആൺതുണ അത്യാവശ്യം ആണ് അങ്ങനെ ഒരു വലിയ ലിസ്റ്റ്..

കൂടാതെ ഇലയും മുള്ളും ഒക്കെയുള്ള പഴംചൊല്ലുകൾ, അതില്ലാത്തൊരു കളിയില്ല... (പക്ഷെ നമ്മൾ തൊട്ടാവാടിയുടെ ഇല അല്ലെന്നും, തെങ്ങിന്റെ ഓല ആണേൽ മുള്ളിന്റെ അവസ്ഥ എന്തായിരിക്കും എന്നും കൂടി ഒന്ന് സങ്കല്പിച്ചു നോക്കുന്നത് നന്നായിരിക്കും)

അപ്പോൾ അങ്ങനെ, കുഞ്ഞിലേ തൊട്ടു ഞാൻ അബല ആണ്, എനിക്ക് സ്വന്തമായി ഐഡന്റിറ്റി ഇല്ല, ഡിവോഴ്സിലേക്ക് എത്തിപ്പെട്ടാൽ ആളുകൾ കുറ്റപെടുത്തും, തുടർന്നു ഞാൻ എങ്ങനെ ജീവിക്കും തുടങ്ങിയ, ഒത്തിരി കാര്യങ്ങൾ മനസിൽ രജിസ്റ്റർ ആവും. നമ്മൾ വലുതാകുമ്പോൾ എടുക്കുന്ന പല തീരുമാനങ്ങൾക്കും, നമ്മുടെ സ്വഭാവം തന്നെ തീരുമാനിക്കുന്നത് ഇതുപോലെ ഉള്ള 'വളർത്തുദോഷങ്ങൾ' ആണ്...

ഇങ്ങനെ ഒന്നും ഒരു വേർതിരിവും ഇല്ലാതെ വളർത്തുന്ന, കുറച്ചു കൂടി ബോൾഡ് ആയി തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തആക്കുന്ന രീതിയിൽ ഉള്ള പേരെന്റിങ്, അതുപോലെ തന്നെ സമൂഹത്തിന്റെ ഇടപെടലുകൾ എങ്ങനെ നോക്കി കാണണം എന്ന ചിന്തകൾ ഒക്കെ ആണ്, കുറച്ചു പേരെ എങ്കിലും ടോക്സിക് റിലേഷൻസിൽ നിന്നും ഇറങ്ങി പോകാന് ഉള്ള ധൈര്യം കൊടുക്കുന്നത്...

അല്ലാത്തവർ... സ്വന്തം ഐഡന്റിറ്റി നഷ്ടപ്പെടുത്തിയും കടിച്ചു തൂങ്ങാൻ ശ്രമിക്കും... ഒരുപക്ഷെ ജീവിതകാലം മുഴുവൻ സഹിച്ചു മണ്ണടിയും; അല്ലേൽ ഇതുപോലെ 2-3ആഴ്ചകളോളം മാധ്യമ ശ്രദ്ധയൊക്കെ നേടി, ജീവിതം അവസാനിപ്പിക്കും...

ആർക്കു പോയി...? ഇനി എന്ത് നീതിയാണ് നിങ്ങൾ അവൾക്കു നേടികൊടുക്കാൻ പോകുന്നത്? കൊലയാളികളെ ശിക്ഷിച്ചാൽ നിങ്ങളുടെ നഷ്ടം നികത്താൻ പറ്റുമോ? ചിന്തിക്കുക....

ഇനിയെങ്കിലും ഒരു പെൺകുഞ്ഞിനെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്ത ആകുന്നവരെ, അല്ലേൽ അവർ ആഗ്രഹിക്കുന്നത് വരെ, അവരുടെ സ്വപ്നങ്ങൾക്ക് പുറകെ പോകാൻ അനുവദിക്കുക... നാട്ടുകാരുടെ പറച്ചിലുകളെ പുച്ഛത്തോടെ നോക്കാൻ മക്കളെ പഠിപ്പിക്കുക, നിങ്ങളും പഠിക്കുക.

കൂടാതെ കുറച്ചു താഴെ കൂട്ടി ചേർക്കുന്നു

  1. പഠനം അത്യാവശ്യം (വിദ്യാഭ്യാസം മാത്രമല്ല വിവരവും വേണം )
  2. എന്താടി എന്ന് വിളിച്ചാൽ നീ പോടാ എന്ന് പറയാനുള്ള തന്റേടം (പ്രതികരണ ശേഷി )
  3. തല ഉയർത്തി സംസാരിക്കണം
  4. എവിടേം സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടാക്കി എടുക്കണം
  5. സ്വന്തമായി ഒരു വ്യക്തിത്വം വേണം
  6. സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷി
  7. സാമ്പത്തികം കൈകാര്യം ചെയ്യാനുള്ള കഴിവ്
  8. ലോക കാര്യങ്ങൾ അറിയുക, മനുഷ്യരെ മനസിലാക്കാൻ പഠിക്കുക..
  9. ചുമ്മാ ജീവിച്ചു മരിക്കാനുള്ളതല്ല നമ്മൾ എന്ന ചിന്ത
  10. നല്ല വായന ശീലം
  11. ഇഷ്ടമുള്ളപ്പോൾ മാത്രം കല്യാണം, കുട്ടികൾ (അത് mandatory അല്ല എന്ന് മനസിലാക്കൽ )
  12. ആ സീരിയൽ പോലെയുള്ള പൈങ്കിളി ദയവു ചെയ്തു വീട്ടിൽ വെയ്ക്കരുതേ, കാണണം എങ്കിൽ നിങ്ങൾ ഒറ്റയ്ക്കിരുന്നു കാണു, നിങ്ങളോ തലതിരിഞ്ഞു പോയി, നമ്മുടെ കുഞ്ഞുങ്ങളെ എങ്കിലും, തെറ്റായ സന്ദേശം കൊടുത്തു വളർത്താതെ ഇരിക്കാം.
  13. അപ്പനും അമ്മയും, മക്കൾക്ക്‌ മാതൃകയാകാം (പാടാണ് എങ്കിലും ഒന്ന് ശ്രമിക്കുക )

സ്വന്തം ജീവിതം സ്വന്തം ഇഷ്ടത്തിന് ജീവിക്കാനും, ആരുടെയും അടിമ ആവാതെ, സ്വന്തമായി നിലപാടുകൾ ഉള്ള, ചിന്താശേഷി ഉള്ള ഒരു വ്യക്തിയായി ഉയർന്നുവരാനും പഠിപ്പിക്കുന്നതിൽ നിന്നും, നിങ്ങൾ അവളെ ആരുടെയെങ്കിലും പക്കൽ നോക്കാൻ (അല്ല അങ്ങനെ ആണല്ലോ മിക്കവരും പറയുന്നത് - "ഇവളെ ആരേലും ഏല്പിച്ചിട്ടു വേണം എനിക്കൊന്നു കണ്ണടയ്ക്കാൻ" - the ക്ലിഷേ ഡയലോഗ് of the era ) ഏൽപ്പിക്കുന്നതിനേക്കാൾ, സുരക്ഷിതയായി തീരും....



ദീപ ജോൺ
19-May-2021

#RajanPdev #unnipdev #priyanka #sucide #domesticviolenceawareness #domesticviolence #death #womensrightsmatter #womensmentalhealth #parenting #badparenting

Comments

  1. Superrrrrrr😘😘😘❤️❤️❤️❤️

    ReplyDelete
  2. Very well said Deepa. Each and every sentence meaningful.

    ReplyDelete
  3. athanuuu💖💖ithokke vayichalenkilm onnu chamge avattee👍👍❤❤

    ReplyDelete
  4. Well said..hats off to your boldness..

    ReplyDelete
  5. Well said dear👍👍you pointed out all that happens in women's life.. N the last points which u noted 👌👌👌

    ReplyDelete
  6. Super deepa ethu njan ente molodu epozhum parayunnna karyamanu

    ReplyDelete

Post a Comment

Popular posts from this blog

പത്താം ക്ലാസ്സെന്ന കറുത്ത അധ്യായം...!!

എന്റെ വീട്ടിൽ ഒരു പത്താം ക്ലാസുകാരി ഉണ്ടായിരുന്നു....  അതുവരെ ട്യൂഷൻ ഇല്ലാതെ പഠിച്ചവളോട്, 'വെറും peer pressure' കൊണ്ടു, സ്കൂൾ തുറക്കാറായപ്പോൾ  ഞാൻ ചോദിച്ചു... നിനക്ക് ട്യൂഷൻ വെല്ലോം വേണോ....? വേണ്ട എന്നവൾ തറപ്പിച്ചു പറഞ്ഞു... ഡെയിലി കൊണ്ടു വിടാൻ മടിയായിരുന്ന ഞാനാണേ അതിനു നിർബന്ധിക്കാനും പോയില്ല... 🫣.... വർഷം പകുതി ആയപ്പോൾ ക്ലാസ്സിലെ പിള്ളേരൊക്കെ career/ future ഡിസ്‌കസ്സ് ചെയ്യുന്നു... ഏതു സ്കൂളിൽ പ്ലസ് വണ്ണിന് ചേരണം... എന്നു ഡിസ്‌കസ്സ് ചെയ്യുന്നു എന്നൊക്കെ അവൾ വന്നു പറയാൻ തുടങ്ങി.... നമ്മളാണെൽ അങ്ങനെ ഒരു ചിന്ത പോലും ഇല്ലാതെ ഇരിക്കുവാന്.... (The best തന്ത N തള്ള 😎)  പക്ഷെ അവൾക്കു ചെറുതായി ടെൻഷൻ ആവുന്നുണ്ടോ എന്നൊരു തോന്നൽ ആയി എനിക്ക്... ഞാൻ പറഞ്ഞു 'എടി പ്ലസ് വണ്ണിന് ഇഷ്ടപെട്ട വിഷയത്തിൽ ഒരു അഡ്മിഷൻ... അതിനു വേണ്ടി മാത്രം ആണ് നമ്മുക്ക് 10ഇലെ മാർക്ക്‌ വേണ്ടത്.... നീ ടെൻഷൻ അടിക്കേണ്ട...' പറ്റുന്ന പോലെ പഠിച്ചാൽ മതി.... പക്ഷെ അവൾ ടെൻഷൻ ആവുന്നത് എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു... 'വെറും peer pressure'...  ടെൻഷൻ കേറി, ആള് പഠിക്കാതെ.... കണ്ട  webseries ഒക്കെ ഇരുന്നു ക...

Crying is bad - അല്ലെ അമ്മാ?

A small talk about emotional regulation with my 5yr old annieyamma 💕 കുറെ നാളായി ചുമയും ജലദോഷവും മാറാതെ നിന്നതിനാൽ ആനിക്കുട്ടിക്ക് ബ്ലഡ്‌ ടെസ്റ്റ്‌  ഉം xray യും പറഞ്ഞു ഡോക്ടർ... ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യുന്നിടത്തെ കോലാഹലം ഒക്കെ കഴിഞ്ഞു, കരഞ്ഞു മൂക്ക് തിരുമി ഇരിക്കുന്ന ആനിയോട്, ഒന്ന് സമാധാനിപ്പിക്കാൻ വേണ്ടി ഞാൻ പറഞ്ഞു - "ആഹാ ആനിക്കുട്ടി brave ആണല്ലോ?... " വലിയ പ്രസന്നത ഒന്നും ഇല്ലാതെ ആനിയമ്മ - "ഇല്ല അമ്മാ ... crying is bad; and I cried" പിന്നെ ആളൊന്നും മിണ്ടുന്നില്ല.... "പക്ഷെ ആനി ആ സിറ്റുവേഷൻ ഫേസ് ചെയ്തല്ലോ? അപ്പൊ ആനി brave അല്ലെ...?" "No അമ്മാ ... crying bad ആണ്... And I cried..." "ഇല്ല മോളെ crying എന്നാൽ, laughing, angry ഒക്കെ പോലെ ഉള്ള ഒരു emotion ആണ് അത് നമ്മുക്ക് express ചെയ്യാം...." ആനിയമ്മ convinced അല്ല....🙄🙄🙄 "അമ്മയ്ക്ക് തലവേദന വരുമ്പോൾ അമ്മ കരയാറില്ലേ? അത് കൊണ്ട് അമ്മ brave അല്ലാണ്ട് ആവുമോ? നമ്മൾ ആ pain deal ചെയ്യുന്നില്ലേ? so we are brave... ആനി ആണേലും ബ്ലഡ്‌ എടുത്തപ്പോൾ runaway ചെയ്തില്ലലോ... അത് ഡീൽ  ചെയ്തില്...

40 years of excellence !!! 💃💃💃

 40 years of excellence !!! 💃💃💃 എന്ത് പെട്ടെന്നാണ്....?  നഴ്സറി സ്കൂളിൽ നിന്നും പത്താം ക്ലാസ്സിൽ എത്തിയത്... പഠിക്കുമ്പോൾ എങ്ങനേലും കോളേജിൽ എത്തണം എന്നായിരുന്നു.... കളർ ഡ്രസ്സ്‌ ഇടാൻ വേണ്ടി പ്രീഡിഗ്രി എടുത്തു.... ഡ്രസ്സ്‌ ഒക്കെ ഇട്ടു ചെത്തി നടന്നു... പ്രൊജക്റ്റ്‌ വർക്കിനും വൈവയ്ക്കും കാത്തു നിന്നപ്പോൾ..  എങ്ങനേലും ഈ പണ്ടാരമൊക്കെ തീർന്ന് ഒരു ജോലി ആയാൽ മതിയെന്നായിരുന്നു.... വായിനോട്ടവും, പ്രേമിക്കാൻ ഉള്ള ഒരു ചാൻസ് ഉം നോക്കി നോക്കി നടന്നു....ദാ ന്നു പറഞ്ഞു കോളേജ് കാലം തീർന്നു...  ജോലിയായി.... ജോലിയുടെ പ്രഷർ കൂടി കൂടി വന്നപ്പോൾ എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടാൽ മതി എന്നായിരുന്നു..... രക്ഷപെട്ടു എന്നും പറഞ്ഞു ഓടി ചെന്നത് ലവ് കം അറേഞ്ജ്ഡ് മാര്യേജിൽ 😂...... പിന്നെ വീട്ടുകാരിയായി ആയി, കോംപ്ലക്സ്കൾ ആയി, ഫെമിനിസ്റ്റ് ആയി, ഇടയ്ക്കിടയ്ക്ക് ഡിവോഴ്സ് ചെയ്യണമെന്നായി, പിള്ളേരായി, അവരുടെ കാര്യങ്ങളായി, പഠിത്തമായി , വീട്ടുജോലിയായി ... ഗതികേടുകൾ കൂടി കൂടി വന്നു.... കയ്യിലിരുപ്പ് കൊണ്ട് ജോലി പോയി.. വീട്ടിലിരുപ്പായി... കരച്ചിലായി, പിന്നെ അടുത്ത പണി തപ്പലായി.... എന്തൊക്കെയോ ആകാൻ വേണ്ടി ...