40 years of excellence !!! 💃💃💃 എന്ത് പെട്ടെന്നാണ്....? നഴ്സറി സ്കൂളിൽ നിന്നും പത്താം ക്ലാസ്സിൽ എത്തിയത്... പഠിക്കുമ്പോൾ എങ്ങനേലും കോളേജിൽ എത്തണം എന്നായിരുന്നു.... കളർ ഡ്രസ്സ് ഇടാൻ വേണ്ടി പ്രീഡിഗ്രി എടുത്തു.... ഡ്രസ്സ് ഒക്കെ ഇട്ടു ചെത്തി നടന്നു... പ്രൊജക്റ്റ് വർക്കിനും വൈവയ്ക്കും കാത്തു നിന്നപ്പോൾ.. എങ്ങനേലും ഈ പണ്ടാരമൊക്കെ തീർന്ന് ഒരു ജോലി ആയാൽ മതിയെന്നായിരുന്നു.... വായിനോട്ടവും, പ്രേമിക്കാൻ ഉള്ള ഒരു ചാൻസ് ഉം നോക്കി നോക്കി നടന്നു....ദാ ന്നു പറഞ്ഞു കോളേജ് കാലം തീർന്നു... ജോലിയായി.... ജോലിയുടെ പ്രഷർ കൂടി കൂടി വന്നപ്പോൾ എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടാൽ മതി എന്നായിരുന്നു..... രക്ഷപെട്ടു എന്നും പറഞ്ഞു ഓടി ചെന്നത് ലവ് കം അറേഞ്ജ്ഡ് മാര്യേജിൽ 😂...... പിന്നെ വീട്ടുകാരിയായി ആയി, കോംപ്ലക്സ്കൾ ആയി, ഫെമിനിസ്റ്റ് ആയി, ഇടയ്ക്കിടയ്ക്ക് ഡിവോഴ്സ് ചെയ്യണമെന്നായി, പിള്ളേരായി, അവരുടെ കാര്യങ്ങളായി, പഠിത്തമായി , വീട്ടുജോലിയായി ... ഗതികേടുകൾ കൂടി കൂടി വന്നു.... കയ്യിലിരുപ്പ് കൊണ്ട് ജോലി പോയി.. വീട്ടിലിരുപ്പായി... കരച്ചിലായി, പിന്നെ അടുത്ത പണി തപ്പലായി.... എന്തൊക്കെയോ ആകാൻ വേണ്ടി എന്തൊക്കെയോ ചെയ്ത്
എന്റെ അചാച്ചി ഒരു govt കോൺട്രാക്ടർ ആയിരുന്നു.... Cpwd, bsnl പോലുള്ള സ്ഥലങ്ങളിൽ civil work ഒക്കെ എടുത്തു... കടവും കടത്തിനു പുറത്തു കടവുമായി, വർക്ക് നടത്തിയിരുന്ന ഒരാൾ.... അപ്പൊ ചിലർ ചോദിക്കും എന്തിനാ ഇത്ര കഷ്ടപ്പെട്ട് പണിയെടുക്കുന്നത് എന്നു... ജീവിക്കാനാണ് ഭായ് ... കഞ്ഞി കുടിക്കണം, കുട്ടികളെ വളർത്തണം... വേറെ പണിയുണ്ടേൽ തരണം ചേട്ടാ.... അതുപോട്ടെ, back to the point... ടെലിഫോൺ എക്സ്ചേഞ്ച്, പുതിയ കെട്ടിടങ്ങൾ ഒക്കെ പണിയുമ്പോൾ... അതിന്റെ ഉൽഘാടനത്തിന്റെ കാര്യങ്ങൾ അതായതു പന്തൽ, കസേര, മറ്റുമൊക്കെ ഒരു ഡിസ്‌കൗണ്ട് റേറ്റിൽ ചെയ്യേണ്ടി വരും.... അങ്ങനെ ഒരു ഉൽഘാടനപന്തൽ കാണുമ്പോൾ.... അതുവരെ 5 പൈസ ഉപകാരമില്ലാത്ത പാർട്ടിപ്രവർത്തകർ രംഗപ്രവേശം ചെയ്യും.... ഇന്ന കളർ കൊടി എന്നൊന്നുമില്ല.... അന്നേരം എല്ലാം ഒറ്റകെട്ടാണ്.... നീ കുറെ ഉണ്ടാക്കിയതല്ലേ?.... മിനിമം ഒരു 50k തന്നിട്ട് മതി, ബാക്കി എന്ന നിലപാടിൽ.... വർഷങ്ങൾക്കു മുൻപാണ്.. ഇപ്പോഴും സ്ഥിതി വ്യത്യാസം ഒന്നുമില്ല.... ഉടക്കാൻ ത്രാണി ഇല്ലാത്തതു കൊണ്ട് കടം മേടിച്ചു എല്ലാരേം തൃപ്തിപെടുത്തും... അല്ലേൽ നമ്മുടെ വരവേൽപ്പ് സിനിമയിൽ മോഹൻലാലിനെ ജീവിക്കാൻ സമ്മതിക്കാതെ പോല