നിങ്ങളുടെ അനിയത്തി അല്ലേൽ മകൾ, സാരി ഒക്കെ ഉടുത്തു ഒരു ഫങ്ക്ഷന് പോകാൻ റെഡി ആയി നിൽക്കുന്നു.. ഇനി അത് മാറാനോ, വേറെ ഉടുക്കാനോ ഒന്നും സമയം ഇല്ല... പുള്ളിക്കാരി നല്ല കോണ്ഫിടെൻസിൽ ആണ്... ആ സാരി വൃത്തികേടോ കുഴപ്പമോ ഒന്നും ഇല്ലേലും, അത്ര ചേർച്ച ഇല്ല അവൾക്ക്... അവൾ ചോദിക്കുന്നു, എങ്ങനെ ഉണ്ടെന്നു? അപ്പോ നിങ്ങൾ എന്ത് പറയും...? 🤫 കുഴപ്പമൊന്നും ഇല്ലേൽ നന്നായിട്ടുണ്ട് എന്നല്ലേ പറയു... ശെരിക്കും അവിടെ നിങ്ങൾ കൊള്ളില്ല എന്ന അഭിപ്രായം പറഞ്ഞാൽ, മാറ്റാൻ അവിടെ ഒരു അവസരം ഇല്ല... അതായതു സമയം ഇല്ല, അപ്പോൾ അവളുടെ കോൺഫിഡൻസ് തകർക്കുന്ന ഒരു കാര്യവും ചെയ്യാതെ, ഫങ്ക്ഷൻ കഴിഞ്ഞു വരുമ്പോൾ, ആ സാരി യുടെ ചേർച്ച കുറവിനെ പറ്റി പറയുന്നതല്ലേ നല്ലത്...? 🤗🤗🤗 ഇതു തന്നെ അല്ലേ സാധാരണ വേണ്ടപെട്ടവരോടുള്ള, നമ്മുടെ മിക്കവരുടെയും പെരുമാറ്റം...? 'നോർമൽ' ആയ ആളുകൾ... വേണ്ടപ്പെട്ടവർ അല്ല, ഈ സ്ഥാനത്തു എങ്കിലും ഇങ്ങനെ തന്നെ അഭിപ്രായം പറയും.... അല്ലേ? 😌 ഇനി വേറെ ഒരു കൂട്ടർ ഉണ്ട്..., നമ്മൾ എന്ത് ചെയ്താലും, കുറ്റം പറയുന്നവർ... അവരെ പറ്റി നമ്മൾ എന്താണ് മനസിലാക്കേണ്ടത്? 😔 ഒരിക്കൽ പോലും നമ്മൊളൊടു ഒരു നല്ല വാക്ക് പറയാത