Skip to main content

സ്കൂൾ കാലം, ചില കയ്പ്പാർന്ന ഓർമ്മകൾ...

സ്കൂളിൽ പഠിക്കുന്ന സമയത്തു,  കെജി സെക്ഷനിൽ  ഒക്കെ,  പാട്ടിനും ഡാൻസിനും ഒക്കെ എന്നെ എടുത്തിരുന്നു.. പക്ഷെ ശാസ്ത്രീയമായി  പഠിക്കാൻ പറ്റാത്തത് കൊണ്ട്..🥺 വലുതായപ്പോൾ (എന്നുവെച്ചാൽ 7-8 ക്ലാസ്സൊക്കെ ആയപ്പോൾ ),  ശാസ്ത്രീയമായി പഠിച്ച,  മുദ്രകൾ ഒക്കെ അറിയാവുന്നവരെ ആയിരുന്നു  ഏതു പരിപാടികൾക്കും ടീച്ചേർസ് വിളിക്കുന്നത്‌... 



ശാസ്ത്രീയമായി പഠിക്കാത്തതു എന്താണ് എന്ന് ചോദിക്കരുത്... അന്നൊന്നും സ്വന്തം മകൾ ഒരു വലിയ കലാകാരി ആണെന്ന തിരിച്ചറിവ്,  എന്റെ അചാച്ചിക്ക് ഇല്ലാണ്ട് പോയി... 😎അല്ലേൽ ശാസ്ത്രീയ സംഗീതം പഠിക്കണം എന്ന് പറഞ്ഞപ്പോൾ,  ചൂട് ചേമ്പ് എടുത്തു വായിൽ ഇട്ടാൽ മതി എന്ന് പറയുവോ?  🤭🥺🤪

നമ്മുക്ക്  ഷൈൻ ചെയ്യണം എന്ന് ആഗ്രഹം ഉണ്ടെലും,  നമ്മുക്ക് കിട്ടുന്നത് വെല്ല പ്യൂൺ ആയി ടാബ്ളോയ്ക്കു നിൽക്കാനോ,  സ്റ്റേജ് നിറഞ്ഞു നിന്നു ഗ്രൂപ്പ്‌ സോങ് പാടുന്നതിനു ഇടയ്ക്ക് നിന്നു ചുണ്ട് അനക്കാനോ ഒക്കെ  ആയിരിക്കും... 🤐

ഇനി എങ്ങാനും വെല്ല ഡാൻസ് ഗ്രൂപ്പിലും സെലെക്ഷൻ കിട്ടിയാലോ,  ശാസ്ത്രീയ നൃത്തക്കാരുടെ മുദ്രകളുടെ ഒപ്പം നമ്മുക്ക് എത്താനൊക്കില്ല... അവർ പഠിപ്പിക്കുമ്പോൾ ആണേലും,  ഒരു പുച്ഛം ഫീൽ ചെയ്യും.... പിന്നെ അവർ തമ്മിൽ ഉള്ള ഡിസ്കഷന്സ്  കൂടി കാണുമ്പോൾ ,  എന്തോ 'odd one out' ആയി തോന്നും...🙄

 ശോ എന്നെ കൊണ്ടിതൊന്നും പറ്റുന്നില്ലലോ... എന്നെ കൊണ്ട് എന്തിനു കൊള്ളാം എന്നൊരു തോന്നൽ ആയി പോകും... 😒

ടീച്ചേഴ്സിനോട് ചോദിക്കാനുള്ള ധൈര്യവുമില്ല...  കാരണം വെറും ഒരു ആവറേജ്  സ്റ്റുഡന്റ് ആയിരിക്കുന്നിടത്തോളം,  അവരുടെ 'pet' ലിസ്റ്റിൽ കേറി,  ആ സ്വാധീനം ഉപയോഗിക്കാൻ പറ്റില്ലല്ലോ....  ഷോ കാണിക്കാനുള്ള പാങ്ങും ഇല്ല...

 ചുരുക്കത്തിൽ ഞാൻ എനിക്ക് തന്നെ മാർക്കിട്ടു...  വട്ടപ്പൂജ്യം... കാരണം എന്റെ ആഗ്രഹം സ്റ്റേജിൽ കേറി ഒരു വൺ മാൻ ഷോ കാണിക്കണം,  ഫ്രണ്ട്സിനെയും ടീച്ചേഴ്സിനെയും ഇമ്പ്രെസ്സ് ചെയ്യിക്കണം... നമ്മൾ വലിയ സംഭവം ആണെന്ന് നാല് ആളെ അറിയിക്കണം... (അല്ല വേറെ ആരും അംഗീകരിച്ചില്ലേലും, ഞാൻ വലിയ പുലിയാണ് എന്നാണല്ലോ എന്റെ ഒരു മനസ്സിൽ ഇരുപ്പു ) അതിനു പറ്റിയില്ലേ ഞാൻ വെറും ഒരു പരാജയം ആണല്ലോ (സ്റ്റേജിൽ കേറാൻ പേടിയാണ് എന്നത് വേറെ കാര്യം 😜)

എന്നാ പോട്ടെ സ്റ്റേജ് പെർഫോമൻസ് വിടാം,  നമ്മുക്ക് ക്ലാസ്സിൽ ഫ്രീടൈമിൽ ടീച്ചർ പാടാൻ പറയും അന്നേരം ഒരു കൈനോക്കാം...🧐🥴 പക്ഷെ എവിടെ,  ക്ലാസ്സിൽ തന്നെ ആസ്ഥാന ഗായകരും അവരുടെ സ്തുതിപാടകരും കാണും.. അവരുടെ ഹൈ പിച്ച് ഒക്കെ കേട്ടു നമ്മൾ പാടാൻ കേറുമ്പോൾ  തന്നെ നമ്മുടെ ഗ്യാസ് തീരും... പിന്നെ വെല്ല ചാൻസ് കിട്ടിയാലും... ആ പ്രതിഭകളുടെ മുൻപിൽ നമ്മൾ വെറും ആവറേജ്... 😭 (അല്ലാതെ കഴിവില്ലാത്തതു അല്ല കേട്ടോ 🤧😅)...

പോട്ടെ ആർട്സ് വിടാം, (സ്പോർട്സ് പണ്ടേ നമ്മുക്ക് പറ്റിയ ഏരിയ അല്ല )  പഠിച്ചു നന്നായി കളയാം എന്ന രീതിയിൽ കുത്തിയിരുന്ന് പഠിച്ചു... (ഒന്നാം ക്ലാസ്സ്‌ മുതൽ നാലാം ക്ലാസ്സു വരെ എന്റെ അമ്മച്ചിയാണ് എന്നെ പഠിപ്പിച്ചിരുന്നത്.  നാലാം ക്ലാസ്സ്‌ മുതൽ 10 വരെ ഞാൻ തനിയെ,  ഒരു ട്യൂഷന് പോലും പോകാതെ,  ഗൈഡും ഒക്കെ ഉപയോഗിച്ച് ആണ് പഠിച്ചു കൊണ്ടിരുന്നത്. എന്ത് ഡൌട്ട് ഉണ്ടെലും ടീച്ചർ നോട് ചോദിക്കില്ല... കാരണം ടീച്ചർ ഒരു വിഷയം പഠിപ്പിച്ചു ഡൌട്ട് ഉണ്ടോ എന്ന് ചോദിച്ചാൽ,  നാലു പാടും ട്യൂഷന് വെച്ചു പഠിച്ചു വരുന്ന ക്ലാസ്സിലെ ഭൂരിഭാഗം കുട്ടികളും,  ടീച്ചറെ അങ്ങോട്ട്‌ പഠിപ്പിച്ചു ആളാകുന്നതാണ്,  സ്ഥിരം കലാപരിപാടി... അതിനിടയ്ക്ക് ഞാൻ ഡൌട്ട് ചോദിച്ചാൽ... ആ ക്ലാസ്സിലെ ഏറ്റവും വലിയ മണ്ടി ഞാൻ ആയി പോകില്ലേ എന്നൊരു ഇതു... പത്തു വരെ ഡൌട്ട് എന്താന്നു പോലും ചോദിക്കാൻ പോയിട്ടില്ല ) 

അചാച്ചിക്കും അമ്മച്ചിക്കും ഡൌട്ട് ഒന്നും ക്ലിയർ ചെയ്തു തരാൻ ഒന്നും അറിയില്ല.. എന്നിട്ടും ഞാൻ  പഠിച്ചു 20തിൽ 18 ഓ,  25 ഇൽ  23ഓ ഒക്കെ വാങ്ങിയാലും,  എല്ലാ വിഷയത്തിനും ട്യൂഷന് വെച്ചു വാങ്ങുന്ന ഫുള്ള് മാർക്ക് കാരെ ആയിരുന്നു ടീച്ചർമാർക്ക് പ്രിയം... സൊ പഠിച്ചു ഇമ്പ്രെസ്സ് ചെയ്യിക്കാനുള്ള പൂതി ഒക്കെ എട്ടാം ക്ലാസ്സൊക്കെ എത്തിയപ്പോഴേക്കും നിർത്തി...

 പിന്നെ ചെറുതായി റിബൽ ആകാൻ തുടങ്ങി,  ഇമ്പോസിഷൻ എഴുതാതിരിക്കുക,  ഹോംവർക് ചെയ്യാതിരിക്കുക,  ടീച്ചേഴ്സിനെ പറ്റി കുറ്റം പറയുക,  ബാക്‌ബെഞ്ചിൽ ഇരുന്നു ടീച്ചേഴ്സിനെ കമന്റ്‌ അടിക്കുക അങ്ങനെ കുറച്ചു കലാ പരിപാടികൾ.... ചില കുട്ടികൾ ഉണ്ട്,  അങ്ങേപ്പുറം വഴി പോകുന്ന ടീച്ചേഴ്സിന്റെ മുന്നിലോട്ടു,  ഓടി പോയി നീട്ടി വലിച്ചു ഗുഡ്മോർണിംഗ് ടീച്ചർ പറയുന്ന സുഖിപ്പിക്കൽസ് ടീംസ്... അങ്ങനെ പോയിട്ട്, എനിക്ക്  ഇഷ്ടമില്ലാത്ത, വാല്യൂ ഇല്ലാത്ത ടീച്ചർ എന്ന് മനസ്സിൽ തോന്നുന്നവർ ക്ലാസ്സിൽ വന്നാൽ ബാക്‌ബെഞ്ചിൽ ഇരിക്കുന്ന ഞാൻ എണിറ്റു വിഷ് ചെയ്യുന്നത് പോലും നിർത്തി.... 

അന്നേ പതിയെ ലൈബ്രറി വഴി,  ഒക്കെ വായിക്കുന്നത് കൊണ്ടായിരിക്കാം.... വിദ്യാഭ്യാസം  എന്നാൽ ഫുള്ള് മാർക്ക് വാങ്ങുകയോ,  നാലാളുടെ അപ്പ്രീസിയേഷൻ വാങ്ങാൻ ഷോ കാണിക്കലോ അല്ല.... മറിച്ചു,  സ്വയം ഒരു ബോധ്യം ഉണ്ടാവണം... മൂല്യബോധം വേണം ,  ഒരു പേഴ്സണാലിറ്റി ഉണ്ടാക്കിയെടുക്കണം,  എന്റേതായ ആദർശങ്ങൾ വേണം,  ആളുകളെ മനസിലാക്കാൻ പഠിക്കണം,  ആളുകളോട് പെരുമാറാൻ പഠിക്കണം,  ജീവിതം എന്താണ് എന്നറിയണം എന്നൊക്കെ ഉള്ള  നിലയിലേക്ക് തിരിഞ്ഞത് ....

പത്താം ക്ലാസ്സ്‌ എത്തിയപ്പോൾ,  റിബൽ സ്വഭാവം ഒക്കെ നിർത്തി.  ടീച്ചേഴ്സിനോട് വാശി കാണിച്ചിട്ട് കാര്യമില്ലലോ,  എന്റെ ഭാവിയല്ലേ എന്ന് കരുതി അടിപൊളി ആയി പഠിച്ചു ... മാർക്കും വാങ്ങി... 89%  (ട്യൂഷന് ഇല്ലാതെ സ്വയം പഠിച്ചു വാങ്ങിയതുകൊണ്ടു അതു എനിക്ക് റാങ്കിന് തുല്യം തന്നെ ആയിരുന്നു,  മറ്റാർക്കും അല്ലെങ്കിലും... പിന്നെ പത്തിലെ മാർക്കിന്,  10പൈസയുടെ വില പോലും ഇല്ല എന്നത് ഇപ്പോൾ തിരിച്ചറിയുന്ന സത്യം 🤫 )

 ഒറ്റപെടലിന്റെയും, തിരസ്ക്കരണത്തിന്റെയും കയ്പു അറിഞ്ഞത് കൊണ്ടാവാം, എവിടെ പോയാലും മിണ്ടാതിരിക്കുന്ന,  നാണം കുണുങ്ങി ഇരിക്കുന്ന ഒരാളെ കണ്ടാൽ,  ഒന്ന് സംസാരിപ്പിച്ചു എടുക്കാൻ നോക്കും... അയാൾ സംസാരിച്ചില്ലേലും,  ഒറ്റപെട്ടു ഇരിക്കുവാനെന്നു തോന്നിയാൽ കൂടെ കൂട്ടാൻ ശ്രമിക്കും,  കാരണം ഞാൻ ഒറ്റയ്ക്കാണല്ലോ,  ഒരു കൂട്ടായിക്കോട്ടെ എന്ന് കരുതും.  
 
ചിലപ്പോൾ ഒക്കെ അതു പാര ആവാറുണ്ടെലും ,  ഒരു സന്തോഷം ആണ്; കാരണം ഒറ്റപെട്ടു പോകുന്നതിന്റെ വിഷമം നന്നായി മനസിലാക്കിയ  ആളാണ് ഞാൻ... 
 
സ്കൂളിൽ എനിക്ക് ബെസ്റ്റ് ഫ്രണ്ട് എന്നൊന്നും പറയാൻ ആരുമില്ലാരുന്നു... ഗാങ് ഗ്രൂപ്പ്‌ എന്നൊന്നും പറയാൻ ആരുമില്ല,  അപ്പോൾ ഏതു ഗ്രൂപ്പ്‌ ആണോ അതിലങ്ങു കേറും.. ചിലപ്പോൾ അവരിൽ നിന്നും വ്യത്യസ്തമായ സ്വഭാവം കൊണ്ടാവാം,  ഒരു ഗ്രൂപ്പിലും എനിക്ക് പിടിച്ചു നിൽക്കാൻ   ഒക്കാത്തതു.... 

കുറച്ചു നാള് ഒരു ഗ്രൂപ്പിൽ കേറി ,  അവരാണ് എന്റെ ബെസ്റ്റ് ഫ്രണ്ട് എന്നൊക്കെ കരുതി ഇരിക്കുമ്പോൾ,  അവരിൽ നിന്നും പതുക്കനെ ഒരു കുത്തും കൊള്ളിയും വെച്ചുള്ള സംസാരം തുടങ്ങും,  എന്നെ ഒഴിവാക്കാനുള്ള കാര്യങ്ങൾ ചെയ്യുന്ന പോലെ തോന്നും... അങ്ങനെ വീണ്ടും ഞാൻ ഒറ്റയാൾ പട്ടാളം ആകും... 
 
നന്നായി എന്ന് ഇപ്പോൾ തോന്നുന്നു,  അതുകൊണ്ട് എനിക്ക് എന്റേതായ തീരുമാനങ്ങൾ എടുക്കാൻ പറ്റി...

ടീച്ചേഴ്സിനെ മൊത്തം അടച്ചു ആക്ഷേപിക്കുവാണ് എന്ന് കരുതരുത്... ട്യൂഷന് ഇല്ലാത്ത പിള്ളേരും ഉണ്ട് എന്ന് മനസിലാക്കി... മലയാളം ഗ്രാമറിന്,  സ്പെഷ്യൽ ക്ലാസ്സ്‌ വെച്ചു തന്നു പഠിപ്പിച്ച മലയാളം ടീച്ചർ.  ക്ലാസ്സിൽ വരുക,  യാതൊരു വിധ വേർതിരിവും ഇല്ലാണ്ട് പഠിപ്പിച്ചു നോട്ടും തന്നു പോകുമായിരുന്ന ഹിന്ദി ടീച്ചർ.  ആർക്കും സ്വാധീനിക്കാൻ പറ്റാത്ത ബൈയോളജി ടീച്ചർ അങ്ങനെ (പേര് അറിയാമെങ്കിലും/ഓര്മയുണ്ടേലും  മനപ്പൂർവം എഴുതുന്നില്ല,  കാരണം മിക്കവരും എന്റെ fb ഫ്രണ്ട് ലിസ്റ്റിൽ ഉണ്ട് 😁,  ഞാൻ അവരോടു ഒരു വേർതിരിവ് കാണിച്ചെന്നു വേണ്ട 😇) കുറച്ചു മാതൃകപരമായ ഇടപെടലുകളും ഉണ്ടായിരുന്നു... പക്ഷെ അതു വിരലിൽ എണ്ണാവുന്നതു മാത്രം.... 

എനിക്ക് എന്റേതായ കാഴ്ചപാടുകൾ ഉണ്ടായിരുന്നത് കൊണ്ടും,  സപ്പോർട്ട് ചെയ്യാൻ എന്റെ ചങ്ക് അചാച്ചിയും അമ്മച്ചിയും ഉണ്ടായിരുന്നത് കൊണ്ട്... എനിക്ക് ഈ വക കുത്തിതിരുപ്പുകൾ ഒക്കെ നേരിടാൻ ഒത്തു... പക്ഷെ വീട്ടിൽ സപ്പോർട്ട് ഇല്ലാത്ത,  പോരാത്തതിന് സ്കൂളിൽ ഒരു നോട്ടവും കിട്ടാതെ, എത്ര സുഹൃത്തുക്കൾ ആണ് ഉൾവലിഞ്ഞു പോയത്... 

എന്തിനു പറയണം... ഒന്നാം ക്ലാസ്സിൽ,  തന്റെ സ്കെയിൽ കളഞ്ഞു പോയതിനു,  അന്നകുട്ടി ഒന്ന് കരഞ്ഞു,  അവളുടെ ക്ലാസ്സ്‌ ടീച്ചർ, കരച്ചിൽ നിർത്താൻ,  നല്ല ഒരു അടി കൊടുത്തു... (ഇപ്പോൾ അവൾക്കു 10 വയസ്സ് കഴിഞ്ഞു,  ഇതു വരെ അവളെ അടിക്കേണ്ട ഒരു കാര്യവും അവൾ ചെയ്തിട്ടും ഇല്ല,  നമ്മൾ അടിച്ചിട്ടും ഇല്ല. പിള്ളേരെ അടിച്ചു വളർത്തണം എന്ന ഒരു കോൺസെപ്റ്റും എനിക്കില്ല)  കൊച്ചു പേടിച്ചു പിറ്റേന്ന് തൊട്ടു സ്കൂൾ വെറുത്തു... ആ വർഷം മൊത്തം സ്കൂളിൽ ചെന്നാൽ പോകത്തില്ല എന്ന് പറഞ്ഞു നമ്മുടെ കാലിൽ കെട്ടി പിടിച്ചു കരയുമായിരുന്നു... ഫസ്റ്റ് പീരിയഡ് കരഞ്ഞു കൂവിയാണ് ക്ലാസ്സിൽ ഇരിക്കുന്നതു.... ഒരു വലിയ തലവേദന ആയിരുന്നു.... നമ്മൾക്കും അവർക്കും....

 രണ്ടാം ക്ലാസ്സിൽ ടീച്ചർ മാറും,  തലവേദന ഒഴിയും എന്ന് കരുതി... പക്ഷെ ആദ്യത്തെ മാസം ക്ലാസ്സ്‌ ടീച്ചറെ കാണാൻ ചെന്ന ഞാൻ ഞെട്ടി.... അവർ പറയുവാ... വാശക്കാരിയാണ് എന്ന റിപ്പോർട്ട്‌ ഫസ്റ്റ് സ്റ്റാൻഡേർഡ് ടീച്ചർ തന്നിട്ടുണ്ട്,  ഞാൻ ശെരിയാക്കിഎടുത്തോളാം,  വിരട്ടികൊള്ളാം എന്നൊക്കെ. 
 
ഞാൻ പറഞ്ഞു,  അവളെ വിരട്ടേണ്ട ആവശ്യം ഒന്നുമില്ല,  അടിക്കേണ്ടതും ഇല്ല...  കൂടുതൽ പറഞ്ഞിട്ടു കാര്യം ഇല്ല എന്ന് മനസിലായി.... കാരണം അവര് അക്കാഡമിക് ഇയർ തുടങ്ങുന്നതിനു മുന്നേ,  അന്നയെ മനസ്സിലാക്കുന്നതിനു മുൻപ് തന്നെ ആ റിപ്പോർട്ട്‌ വെച്ചാണ് അവളെ ജഡ്ജ് ചെയ്തിരിക്കുന്നത്... ആ വർഷം കാര്യങ്ങൾ അങ്ങറ്റം വഷളായി,  ബിജു പ്രിൻസിപ്പൽ നെ കണ്ടു പോലീസ് കംപ്ലയിന്റ് കൊടുക്കും എന്ന് വരെ പറഞ്ഞു.... അവൾക്കു അവളുടെ ഫ്രണ്ട്സിനെ വിട്ടുപോകാൻ ഉള്ള വിഷമം കണ്ടു മാത്രമാണ്,  സ്കൂൾ മാറ്റാതെ ഇരുന്നത്... മൂന്നാം ക്ലാസ്സിൽ മനസ്സാക്ഷി ഉള്ള ഒരു ടീച്ചറെ കിട്ടിയത് കൊണ്ട് ഞങ്ങൾ രക്ഷപെട്ടു...

പക്ഷെ ആ രണ്ടു വർഷത്തെ മെന്റൽ പ്രഷർ,  അന്നയുടെ സ്വഭാവവും,  കോൺഫിഡൻസ് ലെവലും ഒക്കെ മാറ്റി... ആളു ഹാപ്പി ആയിട്ടാണ് ഇപ്പോൾ ഇരിക്കുന്നതു എങ്കിലും, ഇപ്പോഴും അവളുടെ സ്വഭാവത്തിൽ,  ഒരു തരം പേടിയും വിഷമവും ഒക്കെ ഇടകലർന്നു വരും .... ടീച്ചേഴ്സിന്റെ പെരുമാറ്റം ഒത്തിരി പിള്ളേരെ ബാധിക്കും എന്നത് എനിക്ക് ബോധ്യപ്പെട്ട കാര്യം ആണ്... നമ്മളെക്കാൾ അവർ ചിലവഴിക്കുന്നത് ടീച്ചേഴ്സിനോടൊപ്പം ആണ്... പറഞ്ഞിട്ട് കാര്യമില്ല... 🥺

അതിനു മാറ്റം വരുത്താൻ പാടാണ്... പക്ഷെ മാതാപിതാക്കൾ ആയ നമ്മളും അവർക്കു സപ്പോർട്ട് നിന്നിലേൽ കാര്യങ്ങൾ കൈവിട്ടു പോകും.. ഞാൻ ഇപ്പോഴും അന്നയോടു പറയുന്നത് ഇതാണ്... ജീവിതം ആണ് പഠിക്കേണ്ടത് ... ഫുള്ള് മാർക്ക് മേടിക്കലോ,  ക്ലാസ്സിൽ ഒന്നാമത് എത്തുകയോ ഒന്നുമല്ല... എന്ത് വന്നാലും നേരിടാൻ ഉള്ള ഒരു ധൈര്യം അതാണ് വേണ്ടത്.... പക്ഷെ അവൾ ഇപ്പോഴും,  മാർക്ക് കുറഞ്ഞാൽ ടീച്ചർ കൊല്ലും,  ഹോംവർക് ചെയ്തില്ലേൽ ആകാശം ഇടിഞ്ഞു വീഴും എന്നൊക്കെ ഉള്ള ലൈൻ ആണ്..... ഇതൊന്നും വേണ്ട എന്നല്ല.. ഇതൊക്കെ ജീവൻ  പോകുന്ന പോലത്തെ  കാര്യമല്ല എന്നൊരു ചിന്താഗതി അല്ലേ വേണ്ടത്....? 

ചെറുതായി കുത്തി കുറച്ചു വെച്ചിരുന്നത്,  ഒരു ഫുള്ള് റൈറ്റ്അപ്പ്‌ ആക്കാൻ കാരണം ഈ വീഡിയോ ആണ്... പറ്റുമെങ്കിൽ അതും ഒന്ന് കണ്ടു നോക്കുക : https://youtu.be/4OUNyvUJfKk

എന്റെ ഈ അഭിപ്രായത്തോട് വിയോജിപ്പ്,  പലർക്കും കാണും എന്നറിയാം ,  ഞാൻ എന്റെ കാഴ്ചപാട്‌ പറഞ്ഞു എന്നെ ഉള്ളു... 


അപ്പോൾ കാണാം 
ദീപ ജോൺ 
24-ജൂലൈ -2020

Comments

  1. True even I agree to the above blog.. Our education system is as such... Only bookish knowledge.. Nothing is taught about empathy...

    ReplyDelete
  2. Hi,deepa deepayude abhipraythod yojikkunnu.videos kaanarund.oru +ve vibe chila samsaram kelkkumbol kittarund.neril kananamnnu thonnum chilappol .illenkil samayamundenkil onnu samsarikkanamnnum thonnum.

    ReplyDelete

Post a Comment

Popular posts from this blog

പത്താം ക്ലാസ്സെന്ന കറുത്ത അധ്യായം...!!

എന്റെ വീട്ടിൽ ഒരു പത്താം ക്ലാസുകാരി ഉണ്ടായിരുന്നു....  അതുവരെ ട്യൂഷൻ ഇല്ലാതെ പഠിച്ചവളോട്, 'വെറും peer pressure' കൊണ്ടു, സ്കൂൾ തുറക്കാറായപ്പോൾ  ഞാൻ ചോദിച്ചു... നിനക്ക് ട്യൂഷൻ വെല്ലോം വേണോ....? വേണ്ട എന്നവൾ തറപ്പിച്ചു പറഞ്ഞു... ഡെയിലി കൊണ്ടു വിടാൻ മടിയായിരുന്ന ഞാനാണേ അതിനു നിർബന്ധിക്കാനും പോയില്ല... 🫣.... വർഷം പകുതി ആയപ്പോൾ ക്ലാസ്സിലെ പിള്ളേരൊക്കെ career/ future ഡിസ്‌കസ്സ് ചെയ്യുന്നു... ഏതു സ്കൂളിൽ പ്ലസ് വണ്ണിന് ചേരണം... എന്നു ഡിസ്‌കസ്സ് ചെയ്യുന്നു എന്നൊക്കെ അവൾ വന്നു പറയാൻ തുടങ്ങി.... നമ്മളാണെൽ അങ്ങനെ ഒരു ചിന്ത പോലും ഇല്ലാതെ ഇരിക്കുവാന്.... (The best തന്ത N തള്ള 😎)  പക്ഷെ അവൾക്കു ചെറുതായി ടെൻഷൻ ആവുന്നുണ്ടോ എന്നൊരു തോന്നൽ ആയി എനിക്ക്... ഞാൻ പറഞ്ഞു 'എടി പ്ലസ് വണ്ണിന് ഇഷ്ടപെട്ട വിഷയത്തിൽ ഒരു അഡ്മിഷൻ... അതിനു വേണ്ടി മാത്രം ആണ് നമ്മുക്ക് 10ഇലെ മാർക്ക്‌ വേണ്ടത്.... നീ ടെൻഷൻ അടിക്കേണ്ട...' പറ്റുന്ന പോലെ പഠിച്ചാൽ മതി.... പക്ഷെ അവൾ ടെൻഷൻ ആവുന്നത് എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു... 'വെറും peer pressure'...  ടെൻഷൻ കേറി, ആള് പഠിക്കാതെ.... കണ്ട  webseries ഒക്കെ ഇരുന്നു ക...

Crying is bad - അല്ലെ അമ്മാ?

A small talk about emotional regulation with my 5yr old annieyamma 💕 കുറെ നാളായി ചുമയും ജലദോഷവും മാറാതെ നിന്നതിനാൽ ആനിക്കുട്ടിക്ക് ബ്ലഡ്‌ ടെസ്റ്റ്‌  ഉം xray യും പറഞ്ഞു ഡോക്ടർ... ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യുന്നിടത്തെ കോലാഹലം ഒക്കെ കഴിഞ്ഞു, കരഞ്ഞു മൂക്ക് തിരുമി ഇരിക്കുന്ന ആനിയോട്, ഒന്ന് സമാധാനിപ്പിക്കാൻ വേണ്ടി ഞാൻ പറഞ്ഞു - "ആഹാ ആനിക്കുട്ടി brave ആണല്ലോ?... " വലിയ പ്രസന്നത ഒന്നും ഇല്ലാതെ ആനിയമ്മ - "ഇല്ല അമ്മാ ... crying is bad; and I cried" പിന്നെ ആളൊന്നും മിണ്ടുന്നില്ല.... "പക്ഷെ ആനി ആ സിറ്റുവേഷൻ ഫേസ് ചെയ്തല്ലോ? അപ്പൊ ആനി brave അല്ലെ...?" "No അമ്മാ ... crying bad ആണ്... And I cried..." "ഇല്ല മോളെ crying എന്നാൽ, laughing, angry ഒക്കെ പോലെ ഉള്ള ഒരു emotion ആണ് അത് നമ്മുക്ക് express ചെയ്യാം...." ആനിയമ്മ convinced അല്ല....🙄🙄🙄 "അമ്മയ്ക്ക് തലവേദന വരുമ്പോൾ അമ്മ കരയാറില്ലേ? അത് കൊണ്ട് അമ്മ brave അല്ലാണ്ട് ആവുമോ? നമ്മൾ ആ pain deal ചെയ്യുന്നില്ലേ? so we are brave... ആനി ആണേലും ബ്ലഡ്‌ എടുത്തപ്പോൾ runaway ചെയ്തില്ലലോ... അത് ഡീൽ  ചെയ്തില്...

40 years of excellence !!! 💃💃💃

 40 years of excellence !!! 💃💃💃 എന്ത് പെട്ടെന്നാണ്....?  നഴ്സറി സ്കൂളിൽ നിന്നും പത്താം ക്ലാസ്സിൽ എത്തിയത്... പഠിക്കുമ്പോൾ എങ്ങനേലും കോളേജിൽ എത്തണം എന്നായിരുന്നു.... കളർ ഡ്രസ്സ്‌ ഇടാൻ വേണ്ടി പ്രീഡിഗ്രി എടുത്തു.... ഡ്രസ്സ്‌ ഒക്കെ ഇട്ടു ചെത്തി നടന്നു... പ്രൊജക്റ്റ്‌ വർക്കിനും വൈവയ്ക്കും കാത്തു നിന്നപ്പോൾ..  എങ്ങനേലും ഈ പണ്ടാരമൊക്കെ തീർന്ന് ഒരു ജോലി ആയാൽ മതിയെന്നായിരുന്നു.... വായിനോട്ടവും, പ്രേമിക്കാൻ ഉള്ള ഒരു ചാൻസ് ഉം നോക്കി നോക്കി നടന്നു....ദാ ന്നു പറഞ്ഞു കോളേജ് കാലം തീർന്നു...  ജോലിയായി.... ജോലിയുടെ പ്രഷർ കൂടി കൂടി വന്നപ്പോൾ എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടാൽ മതി എന്നായിരുന്നു..... രക്ഷപെട്ടു എന്നും പറഞ്ഞു ഓടി ചെന്നത് ലവ് കം അറേഞ്ജ്ഡ് മാര്യേജിൽ 😂...... പിന്നെ വീട്ടുകാരിയായി ആയി, കോംപ്ലക്സ്കൾ ആയി, ഫെമിനിസ്റ്റ് ആയി, ഇടയ്ക്കിടയ്ക്ക് ഡിവോഴ്സ് ചെയ്യണമെന്നായി, പിള്ളേരായി, അവരുടെ കാര്യങ്ങളായി, പഠിത്തമായി , വീട്ടുജോലിയായി ... ഗതികേടുകൾ കൂടി കൂടി വന്നു.... കയ്യിലിരുപ്പ് കൊണ്ട് ജോലി പോയി.. വീട്ടിലിരുപ്പായി... കരച്ചിലായി, പിന്നെ അടുത്ത പണി തപ്പലായി.... എന്തൊക്കെയോ ആകാൻ വേണ്ടി ...