Skip to main content

Crying is bad - അല്ലെ അമ്മാ?

A small talk about emotional regulation with my 5yr old annieyamma 💕

കുറെ നാളായി ചുമയും ജലദോഷവും മാറാതെ നിന്നതിനാൽ ആനിക്കുട്ടിക്ക് ബ്ലഡ്‌ ടെസ്റ്റ്‌  ഉം xray യും പറഞ്ഞു ഡോക്ടർ...

ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യുന്നിടത്തെ കോലാഹലം ഒക്കെ കഴിഞ്ഞു, കരഞ്ഞു മൂക്ക് തിരുമി ഇരിക്കുന്ന ആനിയോട്, ഒന്ന് സമാധാനിപ്പിക്കാൻ വേണ്ടി ഞാൻ പറഞ്ഞു - "ആഹാ ആനിക്കുട്ടി brave ആണല്ലോ?... "

വലിയ പ്രസന്നത ഒന്നും ഇല്ലാതെ ആനിയമ്മ - "ഇല്ല അമ്മാ ... crying is bad; and I cried" പിന്നെ ആളൊന്നും മിണ്ടുന്നില്ല....

"പക്ഷെ ആനി ആ സിറ്റുവേഷൻ ഫേസ് ചെയ്തല്ലോ? അപ്പൊ ആനി brave അല്ലെ...?"

"No അമ്മാ ... crying bad ആണ്... And I cried..."

"ഇല്ല മോളെ crying എന്നാൽ, laughing, angry ഒക്കെ പോലെ ഉള്ള ഒരു emotion ആണ് അത് നമ്മുക്ക് express ചെയ്യാം...."

ആനിയമ്മ convinced അല്ല....🙄🙄🙄

"അമ്മയ്ക്ക് തലവേദന വരുമ്പോൾ അമ്മ കരയാറില്ലേ? അത് കൊണ്ട് അമ്മ brave അല്ലാണ്ട് ആവുമോ? നമ്മൾ ആ pain deal ചെയ്യുന്നില്ലേ? so we are brave...

ആനി ആണേലും ബ്ലഡ്‌ എടുത്തപ്പോൾ runaway ചെയ്തില്ലലോ... അത് ഡീൽ  ചെയ്തില്ലേ? that is great dear 😊...

പിന്നെ pain വരുമ്പോൾ, വിഷമം വരുമ്പോൾ ഒക്കെ ആളുകൾ കരയും... It's okay to cry... അതും നമ്മുടെ ഒരു emotion ആണ്... അതുകൊണ്ട്, Cry ചെയ്താൽ നമ്മൾ bad ആവത്തില്ല കേട്ടോ??? "

"Hmm....അമ്മയല്ലേ ഞാൻ സ്കൂളിൽ പോകാൻ നേരം കരഞ്ഞപ്പോൾ, കരയല്ലേ... എന്നു പറഞ്ഞത്?" - ഉടനടി വന്നു അവളുടെ cross question...

പണിപാളി ... എന്റെ ലെക്ചർ എല്ലാം വെള്ളത്തിൽ വരച്ച വര പോലെയായല്ലോ കർത്താവെ.... കുറെ നേരം എനിക്കും ഉത്തരം ഉണ്ടായില്ല... ശരിയാണ്.. ഇമോഷൻസ് ഒക്കെ എക്സ്പ്രസ്സ്‌ ചെയ്യണം എന്നു പറയുമ്പോഴും.... നമ്മൾ തന്നെ ചില ഇമോഷൻസിനു അയിത്തം കൽപിക്കാറുണ്ട്.... അതിൽ മെയിൻ ആണ് കരച്ചിൽ... അതുപോലെ ദേഷ്യം...

കുഞ്ഞുങ്ങൾ കരയുമ്പോൾ അവരെ കരയാൻ അനുവദിക്കണം..., അതിനു ശേഷം അവരെ സമാധാനിപ്പിക്കണം.....പോകെ പോകെ അത് റെഗുലേറ്റ് ചെയ്യാൻ അവർ പഠിക്കും എന്നതാണ് സത്യം... കരച്ചിൽ മാത്രമല്ല അതുപോലെ ഉള്ള മറ്റു പല ഇമോഷൻസും.... പക്ഷെ ഇതൊക്കെ പ്രാക്ടീസ് ചെയ്യിക്കാൻ ഇത്തിരി പാടാണ്... നമ്മുടെ സൊസൈറ്റിയിൽ പ്രേത്യേകിച്ചും....

അതെ... നമ്മുടെ term പിടികിട്ടി ഇമോഷണൽ റെഗുലേഷൻ... പക്ഷെ എങ്ങനെ പറഞ്ഞു ഫലിപ്പിക്കും ആനിയമ്മയോട്🙄?

വീട്ടിൽ എത്തിയിട്ട് ആനിയോട് ഒരു ശ്രമം കൂടി ഞാൻ നടത്തി....

"....ആനി, crying ഉം laughing ഉം ഒക്കെ good ആണ്, നമ്മുക്ക് എക്സ്പ്രസ്സ്‌ ചെയ്യാം... പക്ഷെ നമ്മൾ അത് എക്സ്പ്രസ്സ്‌ ചെയ്യുമ്പോൾ, നമ്മൾക്ക് അതിൽ ഒരു control ഉണ്ടാവണം... ചിലസമയത്തു...നമ്മുക്ക് ഹോൾഡ് ചെയ്യാൻ പറ്റുന്നുണ്ടേൽ അത് ഹോൾഡ് ചെയ്യണം.... നമ്മൾ അതിനു വേണ്ടി പ്രാക്ടീസ് ചെയ്യണം....

കാരണം സ്കൂൾ ഒരു പബ്ലിക് place അല്ലെ...? അവിടെ ബാക്കി ഫ്രണ്ട്സിനും, നമ്മുടെ ടീച്ചേഴ്സിനും ആനി കരയുമ്പോൾ, ആ സിറ്റുവേഷൻ അത് uncomfortable ആക്കുന്നുണ്ടേൽ... നമ്മൾ നമ്മുടെ emotion ഒന്ന് ഹോൾഡ് ചെയ്യുകയോ കണ്ട്രോൾ ചെയ്യുകയോ വേണം....

നമ്മുടെ ഇമോഷൻസ് എന്തായാലും... നമ്മളത് എക്സ്പ്രസ്സ്‌ ചെയ്യുമ്പോൾ.... നമ്മുടെ അടുത്തുള്ളവർക്ക് അത് discomfort ഓ  മറ്റോ ഉണ്ടാക്കുനുണ്ടേൽ നമ്മൾ അത് കണ്ട്രോൾ ചെയ്യണം...

മനസിലായോ ആനി...???"

ആനി കേട്ടു എങ്കിലും അത് പ്രോസസ്സ് ചെയ്തതായി തോന്നിയില്ല...അവൾ വേറെ എന്തോ ആലോചനയിൽ ആണ്....🤗🤗

ങ്ഹാ will try next time....

"... ഏഹ്ഹ് happiness എക്സ്പ്രസ്സ്‌ ചെയ്യുമ്പോൾ എങ്ങനെ ആണ് മറ്റുള്ളവർ uncomfortable ആവുന്നത് അമ്മാ....?" - ഇത്തവണ ചോദ്യം അന്നമ്മയുടേതാണ്

" hmm... നമ്മൾ ഒരു മത്സരത്തിൽ പങ്കെടുത്തു... അതിൽ നമുക്ക് ഫസ്റ്റ് കിട്ടി... നമ്മുടെ ഫ്രണ്ടിന് prize ഒന്നും കിട്ടിയില്ല... അല്ലേൽ പരീക്ഷക്ക്‌ നിന്റെ ഫ്രണ്ടിന്റെ മാർക്ക്‌ വളരെ കുറവാണു... നിനക്കു അത്യാവശ്യം മാർക്ക്‌ ഉണ്ട്... അപ്പോൾ നീ happy ആണേലും അവരുടെ മുൻപിൽ നീ നിന്റെ ഹാപ്പിനെസ്സ് എക്സ്പ്രസ്സ്‌ ചെയ്യുന്നത് or showoff കാണിക്കുന്നത്, അവരെ uncomfortable ആക്കില്ലേ... So നമ്മൾ അത് റെഗുലേറ്റ് ചെയ്യാൻ പഠിക്കണം... അവരുടെ മുൻപിൽ നീ വലിയ തോതിൽ അത് എക്സ്പ്രസ്സ്‌ ചെയ്യാതെ ഇരിക്കാൻ നോക്കണം...

അതാണ് ഞാൻ പറഞ്ഞത് മനസ്സിലായോ...?

"... Hmm..." എന്നു അന്ന... അവളും അത് പ്രോസസ്സ് ചെയ്യുവാണെന്നു തോന്നുന്നു....

ഏതാണ്ടൊക്കെ അവർക്കു മനസിലായി എന്നു തോന്നുന്നു... പക്ഷെ എനിക്ക് ഇപ്പോഴും എന്റെ ഇമോഷൻസ് റെഗുലേറ്റ് ചെയ്യാൻ അറിയുമോ എന്നു doubt ആണ്...

പഠിക്കേണ്ടിയിരിക്കുന്നു....🤗😂

ഇനി എന്തുകൊണ്ട് ഇമോഷണൽ റെഗുലേഷൻ അല്ലെങ്കിൽ സെൽഫ് റെഗുലേഷൻ important ആണ്, അത് കുഞ്ഞിലേ തന്നെ നമ്മൾ പഠിപ്പിക്കണം എന്നത്....?

....കരയുന്ന, ദേഷ്യപ്പെടുന്ന കുഞ്ഞുങ്ങളെ  നിർത്തു എന്നു പറയുന്നതും, അവരെ ഡിസ്ട്രാക്ട് ചെയ്യുന്നതും, ഫുഡ്‌ കൊടുത്തും മറ്റും settle ചെയ്യുന്നത് തെറ്റായ രീതിയാണ് എന്നു ഈ അടുത്താണ് ഞാനും മനസിലാക്കിയത്... അവരെ സ്വയം മനസിലാക്കാൻ ഉള്ള വഴി നമ്മൾ തന്നെ അടയ്ക്കുക വഴി.. ഭാവിയിലെ stress-eaters സിനെയോ അല്ലേൽ ഇമോഷണൽ പ്രശ്നങ്ങൾ ഡീൽ ചെയ്യാൻ അറിയാത്ത ഒരു ആളെ ആണ് നമ്മൾ വളർത്തി കൊണ്ട് വരുന്നത്.... അത് അയാൾക്ക്‌ തന്നെയും, സമൂഹത്തിനും നല്ലതല്ല.....

കാരണം.....

"സ്വന്തം വികാരങ്ങൾ തിരിച്ചറിയുകയും അവ നിയന്ത്രിക്കാൻ പഠിക്കുകയും ചെയ്യുന്നത് ഒരാൾക്ക് ഉണ്ടായിരിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട കഴിവുകളിൽ ഒന്നാണ്.

വാസ്തവത്തിൽ, തങ്ങൾക്ക് എങ്ങനെ തോന്നുന്നുവെന്ന് ശ്രദ്ധിക്കാനും സ്വയം ശാന്തമാക്കാനും അല്ലെങ്കിൽ അവരുടെ പെരുമാറ്റം ക്രമീകരിക്കാനും കഴിയുന്ന ആളുകൾ ജീവിതത്തിൽ നന്നായി പ്രവർത്തിക്കാനും ആരോഗ്യകരമായ ബന്ധങ്ങൾ പുലർത്താനും ബുദ്ധിമുട്ടുകളും തിരിച്ചടികളും കൈകാര്യം ചെയ്യാനും സാധ്യതയുണ്ട്. "

- ഇതാണ് വളരെ ചുരുക്കത്തിൽ ഇതിനെ പറ്റി എനിക്ക് പറയാനുള്ളത്... ബാക്കിയുള്ളത് കണ്ടുപിടിക്കാൻ നിങ്ങളുടെ വിരൽത്തുമ്പിൽ തന്നെ ഉണ്ടല്ലോ വിപ്ലവം... ഉപയോഗിക്കുക... മനസിലാക്കുക... നിങ്ങൾക്കും... നിങ്ങളുടെ കുഞ്ഞുങ്ങൾക്കും... നല്ലൊരു തലമുറയ്ക്കും വേണ്ടി 💕

അപ്പോ കാണാം...
ദീപ ജോൺ
17-jul-2022

Extras: To effectively teach self-regulation, parents can adopt the following parenting approach:

1. be warm, accepting, and responsive to their child’s emotional needs
2. talk about emotions
3. accept, support, and show empathy to validate their negative feelings,
4. be patient
5. do not ignore, dismiss, discourage, punish or react negatively to their child’s emotions, especially negative ones

Extra Referred from: https://www.parentingforbrain.com/self-regulation-toddler-temper-tantrums/

Comments

Post a Comment

Popular posts from this blog

പത്താം ക്ലാസ്സെന്ന കറുത്ത അധ്യായം...!!

എന്റെ വീട്ടിൽ ഒരു പത്താം ക്ലാസുകാരി ഉണ്ടായിരുന്നു....  അതുവരെ ട്യൂഷൻ ഇല്ലാതെ പഠിച്ചവളോട്, 'വെറും peer pressure' കൊണ്ടു, സ്കൂൾ തുറക്കാറായപ്പോൾ  ഞാൻ ചോദിച്ചു... നിനക്ക് ട്യൂഷൻ വെല്ലോം വേണോ....? വേണ്ട എന്നവൾ തറപ്പിച്ചു പറഞ്ഞു... ഡെയിലി കൊണ്ടു വിടാൻ മടിയായിരുന്ന ഞാനാണേ അതിനു നിർബന്ധിക്കാനും പോയില്ല... 🫣.... വർഷം പകുതി ആയപ്പോൾ ക്ലാസ്സിലെ പിള്ളേരൊക്കെ career/ future ഡിസ്‌കസ്സ് ചെയ്യുന്നു... ഏതു സ്കൂളിൽ പ്ലസ് വണ്ണിന് ചേരണം... എന്നു ഡിസ്‌കസ്സ് ചെയ്യുന്നു എന്നൊക്കെ അവൾ വന്നു പറയാൻ തുടങ്ങി.... നമ്മളാണെൽ അങ്ങനെ ഒരു ചിന്ത പോലും ഇല്ലാതെ ഇരിക്കുവാന്.... (The best തന്ത N തള്ള 😎)  പക്ഷെ അവൾക്കു ചെറുതായി ടെൻഷൻ ആവുന്നുണ്ടോ എന്നൊരു തോന്നൽ ആയി എനിക്ക്... ഞാൻ പറഞ്ഞു 'എടി പ്ലസ് വണ്ണിന് ഇഷ്ടപെട്ട വിഷയത്തിൽ ഒരു അഡ്മിഷൻ... അതിനു വേണ്ടി മാത്രം ആണ് നമ്മുക്ക് 10ഇലെ മാർക്ക്‌ വേണ്ടത്.... നീ ടെൻഷൻ അടിക്കേണ്ട...' പറ്റുന്ന പോലെ പഠിച്ചാൽ മതി.... പക്ഷെ അവൾ ടെൻഷൻ ആവുന്നത് എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു... 'വെറും peer pressure'...  ടെൻഷൻ കേറി, ആള് പഠിക്കാതെ.... കണ്ട  webseries ഒക്കെ ഇരുന്നു ക...

40 years of excellence !!! 💃💃💃

 40 years of excellence !!! 💃💃💃 എന്ത് പെട്ടെന്നാണ്....?  നഴ്സറി സ്കൂളിൽ നിന്നും പത്താം ക്ലാസ്സിൽ എത്തിയത്... പഠിക്കുമ്പോൾ എങ്ങനേലും കോളേജിൽ എത്തണം എന്നായിരുന്നു.... കളർ ഡ്രസ്സ്‌ ഇടാൻ വേണ്ടി പ്രീഡിഗ്രി എടുത്തു.... ഡ്രസ്സ്‌ ഒക്കെ ഇട്ടു ചെത്തി നടന്നു... പ്രൊജക്റ്റ്‌ വർക്കിനും വൈവയ്ക്കും കാത്തു നിന്നപ്പോൾ..  എങ്ങനേലും ഈ പണ്ടാരമൊക്കെ തീർന്ന് ഒരു ജോലി ആയാൽ മതിയെന്നായിരുന്നു.... വായിനോട്ടവും, പ്രേമിക്കാൻ ഉള്ള ഒരു ചാൻസ് ഉം നോക്കി നോക്കി നടന്നു....ദാ ന്നു പറഞ്ഞു കോളേജ് കാലം തീർന്നു...  ജോലിയായി.... ജോലിയുടെ പ്രഷർ കൂടി കൂടി വന്നപ്പോൾ എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടാൽ മതി എന്നായിരുന്നു..... രക്ഷപെട്ടു എന്നും പറഞ്ഞു ഓടി ചെന്നത് ലവ് കം അറേഞ്ജ്ഡ് മാര്യേജിൽ 😂...... പിന്നെ വീട്ടുകാരിയായി ആയി, കോംപ്ലക്സ്കൾ ആയി, ഫെമിനിസ്റ്റ് ആയി, ഇടയ്ക്കിടയ്ക്ക് ഡിവോഴ്സ് ചെയ്യണമെന്നായി, പിള്ളേരായി, അവരുടെ കാര്യങ്ങളായി, പഠിത്തമായി , വീട്ടുജോലിയായി ... ഗതികേടുകൾ കൂടി കൂടി വന്നു.... കയ്യിലിരുപ്പ് കൊണ്ട് ജോലി പോയി.. വീട്ടിലിരുപ്പായി... കരച്ചിലായി, പിന്നെ അടുത്ത പണി തപ്പലായി.... എന്തൊക്കെയോ ആകാൻ വേണ്ടി ...

എന്റെ മക്കൾക്ക്‌ ഒരു തുറന്ന കത്ത്

  എന്റെ അന്നമ്മേ ആനിമ്മേ, നിങ്ങൾ ജനിച്ചത്, ഈ ജീവിതത്തിൽ/ലോകത്തിൽ, നിങ്ങൾക്ക് ഇഷ്ടമുള്ളതെല്ലാം explore ചെയ്യാൻ ആണ്... എല്ലായ്പോഴും നിങ്ങളുടെ കൂടെ ഞങ്ങൾ മാതാപിതാക്കൾ ഉണ്ടായി എന്ന് വരില്ല... അതുകൊണ്ട് സ്വന്തം കാലിൽ നിൽക്കാനും സ്വന്തമായി നിലപാടുകൾ എടുക്കാനും, ആളുകളെ മനസിലാക്കാൻ പഠിക്കുകയും വേണം....   അതിനു നിങ്ങൾ തന്നെ ശ്രമിക്കണം... എനിക്ക്  വയ്യ, ഞാൻ ഇങ്ങനെ ഓരൊരുരുത്തരുടെ തണലിൽ ജീവിച്ചോളാം എന്ന് പറയുന്നത്, നിങ്ങളുടെ തന്നെ ശവക്കുഴി തോണ്ടുന്നതിനു തുല്യം ആണ്... നിങ്ങൾ ചിലപ്പോൾ ജീവിച്ചിരുന്നു എന്ന് വരാം പക്ഷെ നിങ്ങളുടെ മനസ്സ്/സ്വത്വം മരിച്ചിട്ടുണ്ടാവും... നിങ്ങൾ ഒരിക്കലും മാതാപിതാക്കളുടെയോ, സഹോദരന്റെയോ, ഭർത്താവിന്റെയോ ഉത്തരവാദിത്വം അല്ല... നിങ്ങളുടെ ഉത്തരവാദിത്വം നിങ്ങൾ തന്നെ ഏറ്റെടുക്കണം. കല്യാണവും, കുട്ടികളും നിങ്ങളുടെ ചോയ്സ് ആണ്.. നിങ്ങളുടെ പ്രായമോ, മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടിയോ അതിലേക്കു പോകാൻ നിങ്ങൾ നിർബന്ധിതർ ആകരുത്... അതിനുമപ്പുറം കാര്യങ്ങൾ ജീവിതത്തിൽ ഉണ്ട്... നിങ്ങളുടെ ചോയ്സ്സ് ആണ് അതെല്ലാം... ആളുകൾ പലതും പറയും, അവർ നിങ്ങളുടെ ഒരു പ്രശ്നത്തിന് പോലും കൂടെ ഉണ്ടാവ...