Skip to main content

Posts

അടുക്കളയിൽ നിന്നും ഒരു മറുപടി....

  അടുക്കളയിൽ നിന്നും ഒരു മറുപടി.... എന്റെ ഒരു ആൺസുഹൃത്ത്‌, ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ നെ പറ്റി ഞാൻ എഴുതിയപ്പോൾ പറഞ്ഞ കുറച്ചു ഡയലോഗ്കൾ ആണ്... അതേ ഡയലോഗ്കൾ, ഇതേ പോലെ മറ്റു പല പോസ്റ്റുകളുടെ താഴെയും കണ്ടു...അതിനു എന്റേതായ രീതിയിൽ കുറച്ചു വിശദീകരണങ്ങൾ ആണ് താഴെ .... ഉറക്കം നടിക്കുന്നവരോട് , കണ്ണടച്ചു ഇരുട്ടാക്കുന്നവരോട് സംസാരിക്കാൻ/വാദിക്കാൻ പോകുന്നത് തന്നെ വിഢിത്തം ആണ്.... പിന്നെ എഴുത്തു എന്നത് എന്റെ നിലപാടുകൾ എക്സ്പ്രസ്സ്‌ ചെയ്യാനുള്ള ഒരു വേദിയാണ്... അതും 'എന്റെ ഭർത്താവ് അനുവദിച്ചു തരുന്ന സ്വാതന്ത്ര്യം' ഒന്നുകൊണ്ടു മാത്രമാണ് എനിക്കിതൊക്കെ ചെയ്യാൻ ഒക്കുന്നതും.... എന്റെ ഭർത്താവിന്റെ അനുവാദം ഇല്ലെങ്കിൽ,  എനിക്ക് രണ്ടേ രണ്ടു ഓപ്ഷനെ ഉള്ളു... ഒന്നെങ്കിൽ ഞാൻ എഴുതാതിരിക്കുക🤭, അല്ലേൽ പുള്ളിയെ ഡിവോഴ്സ് ചെയ്തിട്ട്, പോയി എഴുതി സായൂജ്യം അടയുക 😜 /അഭിപ്രായം പ്രകടിപ്പിക്കുക.... ഒരു സ്ത്രീ സ്വന്തം നിലപാടുകൾ, ഭർത്താവിനോ/മകനോ /അച്ഛനോ /സഹോദരനോടൊപ്പം ജീവിച്ചു കൊണ്ട് തുറന്നു പറയുന്നു എങ്കിൽ അത് അവൾക്കു, അവളുടെ ഭർത്താവ് /മകൻ / അച്ഛൻ /സഹോദരൻ അനുവദിച്ചു കൊടുക്കുന്ന സ്വാതന്ത്ര്യം ആണ്. അല്ലാത്തവർ... ഒ...

Great Indian അടുക്കള

 Great Indian ''അടുക്കള".... ഒത്തിരി റിവ്യൂസ് ഉം, ബ്ലോഗുംകളും കണ്ടു.. ആവേശം മൂത്തു സിനിമ കാണാൻ ഇരുന്നു....കൊള്ളാം നന്നായിട്ടുണ്ട്... കെട്ടി കേറി വരുന്ന പെണ്ണുങ്ങളുടെ ജീവിതം അടിപൊളി ആയി അവതരിപ്പിച്ചിട്ടുണ്ട്... പിന്നെ കുറെ fb പോസ്റ്റുകളിൽ സിനിമ കണ്ടു മനസ്സ് മാറി അടുക്കളയിൽ കേറി, ഭാര്യയെ സഹായിച്ചു, എന്ന് പറഞ്ഞു കുറെ പേരുടെ എഴുത്തു കുത്തും കണ്ടു.... വേറെ ചിലരോട് ചോദിച്ചപ്പോൾ,സിനിമ എന്താണെന്നു പോലും മനസിലായില്ല എന്നും കേട്ടു .... അതോ അങ്ങനെ അഭിനയിക്കുന്നതാണോ എന്തോ...🤭 എന്റെ അമ്മയും, അമ്മായിമാരും, കൂട്ടുകാരികളും, ഞാൻ പരിചയപ്പെട്ട മിക്കവാറും സ്ത്രീകളും, ഞാനും ഒക്കെ ആ സീനുകളിൽ പലയിടത്തും വന്നു പോകുന്നത് ഞാൻ കണ്ടു... പിന്നെ ഹിന്ദു മതത്തിൽ പെട്ടതല്ലാത്തതു കൊണ്ട്... പീരീഡ്സും ആയി ബന്ധപ്പെട്ട വിലക്കുകൾ മാത്രം അനുഭവിച്ചിട്ടില്ല.. പക്ഷെ സുഹൃത്തുക്കളിൽ നിന്നും ആ ദുരിതം കേട്ടു അറിഞ്ഞിട്ടുണ്ട്... ആ സമയത്തു വെറും നിലത്തു പാ വിരിച്ചു കിടക്കേണ്ടി വന്നിരുന്നതായി ,technopark ഇൽ മാനേജർ ആയി വർക്ക്‌ ചെയ്തിരുന്നു ഒരു സുഹൃത്തു പറഞ്ഞു ഞാൻ അറിഞ്ഞിട്ടുണ്ട് ... ഒന്നാതെ ബോഡി പെയിൻ കൂടി ഇരിക്കുന്ന ആ സമയ...

ഒരു നല്ല കാര്യം നടന്നിട്ട് ഇന്നേക്ക് 5വർഷം

ജോലി നഷ്ടപ്പെട്ടു ഇനിയെന്ത് എന്ന് ആലോചിച്ചു തേരാ പാരാ നടക്കുന്ന 2015 കാലഘട്ടം (ഒരു സ്ഥിരം സംഭാഷണം ഓഫ് ദി ഇയർ ) ഇപ്പോൾ എന്ത് ചെയ്യുന്നു... ഇപ്പോൾ ബിസിനെസ്സ് ആണ് ( എന്ത് ബിസിനെസ്സ്..☹️ തേരാ പാര നടക്കുന്നു അത്രതന്നെ...) അല്ല ടെക്നോപാർക്കിൽ പോകുന്നുണ്ടായിരുന്നല്ലോ....? ജോലി എന്തോ ഉണ്ടായിരുന്നല്ലോ? ഹ്മ്മ് അതു ഞാൻ  നിർത്തിയിട്ടു കുറച്ചു നാളായി.....(ജോലി ഉണ്ടായിരുന്ന സമയത്തു കുഞ്ഞിനെ ആര് നോക്കും എന്നതായിരുന്നു ചോദ്യം ) ശോ നല്ല ശമ്പളം അല്ലാരുന്നോ? പിന്നെ എന്താ ജോലി കളഞ്ഞത്....? ഹോ അതു മടുത്തു, എനിക്ക് ശരിയാവാത്തില്ല അതാ...ഭയങ്കര സ്ട്രെസ് ആണ്... ( ജോലി കളയാനോ ഞാനോ?, എന്നെ പിരിച്ചു വിട്ടതാണ് ഹേ.... ഇനി അതെങ്ങാനും പറഞ്ഞാൽ, അതിന്റെ ഹിസ്റ്ററി കുത്തി പുറത്തിടുന്നവരെ ഇവർ  ഇവിടെ തന്നെ  കാണും ...) വേറെ ഒന്നും നോക്കുന്നില്ലേ? ഇല്ല ഇപ്പോൾ ബിസിനെസ്സ് ആണ്... എന്ത് ബിസിനെസ്സ് ആണ്? അങ്ങനെ ഒന്നുമില്ല പല ബിസിനസ്സും ഉണ്ട്.... അല്ല ആന്റി ടെ മോൾടെ ഡെലിവറി  കഴിഞ്ഞു, ഇവിടുണ്ടോ അതോ പോയോ....കുഞ്ഞ് സുഖം ആയിരിക്കുന്നോ? (വേഗം വിഷയം വഴി തിരിച്ചു വിടാം അല്ലേൽ ഇന്ന്  എന്റെ തല തിന്നു തീർക്കും ) -----...

നിങ്ങൾക്കും പറ്റും ♥️

 ഇന്നീ ബ്രൈഡൽ ഗൗൺ ചെയ്തു ഇട്ടതിനു ശേഷം, എന്റെ അതേ ഫീൽഡിൽ ഉള്ള മിക്കവരും വിളിച്ചു.... ഇങ്ങനെയൊക്കെ നമ്മുക്കും, ചെയ്യാനൊക്കും അല്ലേ? എന്ന  രീതിയിൽ സംസാരിച്ചു.... എന്റെയും ഒത്തിരി നാളത്തെ ആഗ്രഹം ആയിരുന്നു കുഞ്ഞുങ്ങളുടെ ഡ്രെസ്സിൽ നിന്നും വലിയവരുടെ ഏരിയയിലേക്ക് ഒരു 'NEXT STEP'. പക്ഷെ പേടിയാരുന്നു...ശെരിയാകുമോ, തെറ്റിപോകുമോ എന്നൊക്കെ.... ഒത്തിരി ആലോചിച്ചാണ്, ഒരു ഉറച്ച തീരുമാനം എടുത്തത്... എന്തായാലും ചെയ്യണം എന്നുറപ്പിച്ചു.... നമ്മൾ തീരുമാനം എടുത്താൽ മാത്രം പോരല്ലോ ഒരു തുടക്കം കിട്ടണമല്ലോ....? ദൈവനിശ്ചയം...  ഞാൻ എന്റെ  ഭാഗം ക്ലിയർ ആയി define ചെയ്തു തീരുമാനം എടുത്ത പിറ്റേ ആഴ്ച enquiry വരുന്നു... കുറച്ചു നാളിനുള്ളിൽ ഓർഡർ confirm ഉം ആയി... വലിയവരുടെ ഏരിയയിലേക്കുള്ള എൻട്രി തന്നെ ഒരു വെഡിങ് ഗൗൺ കിട്ടുക എന്നത് തീർച്ചയായും ദൈവാനുഗ്രഹം ആയി തന്നെ ഞാൻ കാണുന്നു. ഏതാണ്ട് 80 മണിക്കൂർ ന്റെ വർക്ക്‌ .... ഇന്നിതു തീർത്തു കൊടുത്തു.... കസ്റ്റമർ, വിചാരിച്ചതിലും നന്നായി എന്ന്  സന്തോഷമായി  പറയുന്നത് വരെ ഒരു സമാധാനവും ഇല്ലാരുന്നു എനിക്കു .... രണ്ടു പേരെ ഞാൻ എടുത്തു പറയേണ്ടതായി ഉണ്ട്.......

നമ്മൾ സ്ത്രീകൾ തന്നെ അല്ലേ മാറേണ്ടത്....?

  എന്റെ ജീവിതത്തിലെ കുറച്ചു സംഭവങ്ങൾ പറഞ്ഞു കൊണ്ട് തുടങ്ങാം...  ആറിലോ എഴിലോ പഠിക്കുന്ന സമയം,  വീട്ടിൽ പാട്ടൊക്കെ ഹൈ വോളിയത്തിൽ വെച്ചു ചാടിത്തുള്ളി നടക്കുന്ന എന്നെ അമ്മച്ചി ഇടയ്ക്കിടയ്ക്ക് ഉപദേശിക്കും... പെൺകുട്ടികൾ നടക്കുമ്പോൾ ഭൂമി അറിയാൻ പാടില്ല എന്ന്...  ഉച്ചത്തിൽ കൂവുകയും ശബ്ദം ഉണ്ടാക്കുകയും ചെയ്യുന്നത് നല്ല പെൺകുട്ടികളുടെ ലക്ഷണം അല്ല....   ഇങ്ങനെയൊക്കെ അമ്മ പറഞ്ഞെങ്കിലും,  അങ്ങനെ കർശനമായി ഒരു നിയമവോ, ആണപെൺ വേർതിരിവോ വീട്ടിൽ  ഇല്ലായിരുന്നു,  ഇതൊന്നും അടിച്ചേല്പിക്കാൻ അമ്മ ശ്രമിച്ചിട്ടുമില്ല.... അമ്മയുടെ അമ്മയും മറ്റും പറഞ്ഞത്,  എന്നോട് പറഞ്ഞിരുന്നു എന്നു മാത്രം....  അതുപോലെ പെൺകുട്ടികൾ കാലുമേൽ കാല് കേറ്റി വെയ്ക്കരുത്,  അടക്കം വേണം ഒതുക്കം വേണം എന്നീ വക ഡയലോഗ് കൾ ആന്റി മാരുടെ വകയും ഉണ്ടായിരുന്നു....  ഒന്ന് ആലോചിച്ചു നോക്കിക്കേ..... ഈ 'കുലസ്ത്രീ ' പാരമ്പര്യം സ്ത്രീകളുടെ മനസ്സിൽ കുത്തി വെയ്ക്കുന്നത് സ്ത്രീകൾ തന്നെ അല്ലേ?   എന്റെ അപ്പനും അമ്മയും അൽപ്പസ്വൽപ്പം     പുരോഗമന വാദികൾ ആയിരുന്നെകിലും, ...

ഇത്തികണ്ണികളോടുള്ള നിലപാട്

 സ്കൂളിൽ വെച്ചു,  ഇത്തികണ്ണികളെ (parasites) പറ്റി പഠിച്ചത് ഓർമ്മ വരുന്നു ...  ടീച്ചർ അതു വിവരിക്കുമ്പോൾ ഞാൻ അതു മനസ്സിൽ കണ്ടത് ഇങ്ങനെ ആണ്.... സ്കൂൾ പ്ലേ ഗ്രൗണ്ടിലെ വലിയ മരത്തിനെ ചുറ്റി പടർന്നു കേറി പോകുന്ന ഇത്തികണ്ണികൾ ,  കുറച്ചു നാള് കഴിഞ്ഞു, അന്നദാതാവായ,  മരത്തിന്റെ നീര് ഊറ്റി കുടിച്ചു,  വളരുകയും,  പിന്നെ ഒരു ദാക്ഷണ്യവും ഇല്ലാണ്ട്,  അതിന്റെ നാശവും വരുത്തി വെച്ചിട്ട് അടുത്ത വടവൃക്ഷം തേടി പോകുന്ന... ഇത്തികണ്ണികൾ ...  പ്രകൃതിയിലെ ഈ ഒരു പരുപാടി,  പിന്നീട് ജീവിതത്തിൽ ഒരുപാടിടത്തു  കണ്ടിട്ടുണ്ട് അനുഭവിച്ചിട്ടുണ്ട്.... കോളേജ് കാലഘട്ടത്തിലും,  കോർപ്പറേറ്റ് ലൈഫ് ഇലും എല്ലാം കണ്ടിട്ടുണ്ട്....  വീട്ടിൽ ഇരുന്നു ഒരു ബുട്ടീക്ക് എന്ന സ്വപ്നത്തിലേക്ക് കാലെടുത്തു വെച്ചപ്പോൾ ആദ്യത്തെ ഒരു സന്തോഷം... മുകളിൽ ആകാശം,  താഴെ ഭൂമി... പാര വെയ്ക്കാനോ, പണി തരാനോ  ആളുമില്ല,  ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യവുമില്ല എന്നതായിരുന്നു.... കസ്റ്റമർ ഈസ്‌ ദി കിംഗ്,  അതുമതിയാരുന്നു....  അങ്ങനെ പതുക്കെ ബൂട്ടിക്കിൽ വർക്കുകൾ ഒക്കെ വന്നു തു...

സ്കൂൾ കാലം, ചില കയ്പ്പാർന്ന ഓർമ്മകൾ...

സ്കൂളിൽ പഠിക്കുന്ന സമയത്തു,  കെജി സെക്ഷനിൽ  ഒക്കെ,  പാട്ടിനും ഡാൻസിനും ഒക്കെ എന്നെ എടുത്തിരുന്നു.. പക്ഷെ ശാസ്ത്രീയമായി  പഠിക്കാൻ പറ്റാത്തത് കൊണ്ട്..🥺 വലുതായപ്പോൾ (എന്നുവെച്ചാൽ 7-8 ക്ലാസ്സൊക്കെ ആയപ്പോൾ ),  ശാസ്ത്രീയമായി പഠിച്ച,  മുദ്രകൾ ഒക്കെ അറിയാവുന്നവരെ ആയിരുന്നു  ഏതു പരിപാടികൾക്കും ടീച്ചേർസ് വിളിക്കുന്നത്‌...  ശാസ്ത്രീയമായി പഠിക്കാത്തതു എന്താണ് എന്ന് ചോദിക്കരുത്... അന്നൊന്നും സ്വന്തം മകൾ ഒരു വലിയ കലാകാരി ആണെന്ന തിരിച്ചറിവ്,  എന്റെ അചാച്ചിക്ക് ഇല്ലാണ്ട് പോയി...  അല്ലേൽ ശാസ്ത്രീയ സംഗീതം പഠിക്കണം എന്ന് പറഞ്ഞപ്പോൾ,  ചൂട് ചേമ്പ് എടുത്തു വായിൽ ഇട്ടാൽ മതി എന്ന് പറയുവോ?  🤭🥺🤪 നമ്മുക്ക്  ഷൈൻ ചെയ്യണം എന്ന് ആഗ്രഹം ഉണ്ടെലും,  നമ്മുക്ക് കിട്ടുന്നത് വെല്ല പ്യൂൺ ആയി ടാബ്ളോയ്ക്കു നിൽക്കാനോ,  സ്റ്റേജ് നിറഞ്ഞു നിന്നു ഗ്രൂപ്പ്‌ സോങ് പാടുന്നതിനു ഇടയ്ക്ക് നിന്നു ചുണ്ട് അനക്കാനോ ഒക്കെ  ആയിരിക്കും...  ഇനി എങ്ങാനും വെല്ല ഡാൻസ് ഗ്രൂപ്പിലും സെലെക്ഷൻ കിട്ടിയാലോ,  ശാസ്ത്രീയ നൃത്തക്കാരുടെ മുദ്രകളുടെ ഒപ്പം നമ്മുക്ക് എത്താ...