Skip to main content

അന്നകുട്ടിക്കും, ആനികുട്ടിക്കും ഒരു തുറന്ന കത്ത് -പാർട്ട്‌ 01

 "Life is not a matter of circumstances, but issues of choice "

എന്റെ അന്നകുട്ടിയും, ആനികുട്ടിയും വായിച്ചു മനസിലാക്കാൻ നിങ്ങളുടെ അമ്മ എഴുതുന്നത്....


നാൽപതിലേക്കു അടുക്കുമ്പോൾ, എനിക്കുണ്ടായ, തിരിച്ചറിവുകൾ, നിങ്ങളുമായി പങ്കുവെയ്ക്കണം എന്ന് തോന്നലിൽ നിന്നാണ്, ഈ കത്ത് എഴുതാൻ തുടങ്ങിയത് ... ഞാൻ മനസിലാക്കിയതും... പണ്ടു എന്നോട്, ആരെങ്കിലും പറഞ്ഞു തന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചതുമായ കാര്യങ്ങൾ ആണ്, ചുവടെ....


പഠനം /Education

==================

ടീച്ചർ പറയുന്നതും, അക്കാഡമിക് ടെക്സ്റ്റ് ബുക്കിൽ കാണുന്നതും , അതേപടി വിഴുങ്ങി...എക്സാമിന് എഴുതി ഫസ്റ്റ് വാങ്ങുക എന്നതല്ല, വിദ്യാഭ്യാസം കൊണ്ട് അർത്ഥം ആക്കുന്നത്....


ക്ലാസ്സ്‌ /സ്കൂൾ ഫസ്റ്റ് ആവുന്നതിൽ അല്ല മത്സര ബുദ്ധി കാണിക്കേണ്ടത്... എങ്ങനെ കൂടുതൽ അറിവ് സമ്പാദിക്കാം, അത് മറ്റുള്ളവരുമായി പങ്കു വെയ്ക്കാം എന്നതിലാണ് മത്സരബുദ്ധി ഉണ്ടാവേണ്ടത്....


ജീവിതത്തിൽ തോൽവികൾ സ്വാഭാവികം, അതിൽ നിന്നു പാഠം ഉൾകൊള്ളുക... ജീവിതത്തിൽ എല്ലായിടത്തും, ജയിക്കുക എന്നത് നടക്കുന്ന കാര്യമല്ല...തോൽവികൾ വന്നാൽ അംഗീകരിക്കാനും... വിജയത്തിൽ മതിമറക്കാതെ ഇരിക്കാനും പഠിക്കണം. തോൽവികൾ, വിജയത്തിലേക്കുള്ള ചവിട്ടു പടികൾ ആവട്ടെ....


ജോലി നേടാൻ മാത്രമല്ല പഠിക്കേണ്ടത്...സ്കൂളിൽ നിങ്ങൾ, പല വിഭാഗത്തിൽ ഉള്ള കുട്ടികളുമായി ഇടപെടുന്നത്... സമൂഹത്തിലേക്ക് ഇറങ്ങുന്നതിനു മുൻപുള്ള ഒരു മോക്ക് ഡ്രിൽ ആയി കണക്കാക്കുക...


മൂല്യങ്ങൾ, ഗ്രൂപ്പിസം, കാലുവാരൽ, പ്രശ്നങ്ങൾ, പ്രശ്നക്കാർ, അവരെ എങ്ങനെ നേരിടണം, ഈഗോയിസ്റ്റിക് കഥാപാത്രങ്ങൾ, സൗഹൃദങ്ങൾ, ടീം വർക്ക്‌, സഹാനുഭൂതി,പക്ഷപാദ സമീപനങ്ങൾ, വിഷമങ്ങൾ, തോൽവി, ഒറ്റപ്പെടുത്തൽ, പല സാമ്പത്തിക സ്ഥിതിയിലുള്ള കുട്ടികളുടെ അവസ്ഥകൾ, അങ്ങനെ പലതും മനസിലാക്കാനുള്ള, പഠിക്കാനുള്ള ഒരു അടിപൊളി മിനിയെച്ചർ ലോകം ആണ് സ്കൂളുകൾ.....


യഥാർത്ഥ അറിവ് പുസ്തകങ്ങളിൽ നിന്നും, അനുഭവങ്ങളിൽ നിന്നും, ആളുകളെ നിരീക്ഷിക്കുന്നതിൽ നിന്നും ആണ് ഉണ്ടാകുന്നതു, അത് മനസിലാക്കാൻ ഉള്ള ഒരു ഡിക്ഷണറി ആണ് നിങ്ങളുടെ അക്കാഡമിക് പഠനം.... അതുകൊണ്ടതു  മനസിലാക്കി തന്നെ മുന്നേറുക... കിട്ടുന്നത്രയും പുസ്തകങ്ങൾ വായിക്കുക....മലയാളവും ഇംഗ്ലീഷും ഹിന്ദിയും മാത്‍സും സയൻസും ചരിത്രവും, ഒരേ പ്രിയോരിറ്റി കൊടുത്തു തന്നെ പോവുക.


മാതൃഭാഷ അറിയില്ല എന്ന് പറയുന്നതിൽ  അഭിമാനിക്കാൻ തക്കതായ ഒന്നും തന്നെ ഇല്ല എന്നും മനസിലാക്കുക.


കുറഞ്ഞത് ഒരു ഡിഗ്രി എങ്കിലും സമ്പാദിക്കുക...പിന്നീട് ദുഖിക്കാതിരിക്കാൻ /കുറ്റബോധം ഉണ്ടാകാതിരിക്കാൻ, അത് നിങ്ങളെ സഹായിക്കും..


ടീച്ചേഴ്സിനോടോ, മാതാപിതാക്കളോടോ ഉള്ള പ്രശ്നത്തിന്റെ പേരിൽ പഠിക്കാതെ ഇരുന്നാൽ നഷ്ടം നിങ്ങൾക്ക് മാത്രം ആണ്... അവർക്കൊന്നും നഷ്ടപ്പെടാൻ ഇല്ല, നിങ്ങളുടെ ഭാവിയാണ് അനിശ്ചിതവസ്ഥയിൽ ആവുന്നത്...


പഠനം ഒരിക്കലും അവസാനിക്കുന്നില്ല... മരണകിടക്കയിലും നമ്മൾ പുതിയ കാര്യങ്ങൾ എക്സ്പീരിയൻസ് ചെയ്യും, പഠിക്കും.... എപ്പോഴും പുതിയ കാര്യങ്ങൾ പഠിക്കാൻ തയ്യാറായി ഇരിക്കുക....


Friends/സുഹൃത്തുക്കൾ

======================

വിരലിൽ എണ്ണാവുന്ന, ഒരേ ചിന്താഗതി ഉള്ള, നല്ല സൗഹൃദങ്ങൾ തിരഞ്ഞെടുക്കുക...  നമ്മളെ ഉപയോഗിക്കുന്ന, ജഡ്ജ് ചെയ്യുന്ന,  മാനിപുലേറ്റ് ചെയ്യുന്ന ടോക്സിക് സുഹൃത്തുക്കളെ മനസിലാക്കുക, ആ ബന്ധങ്ങളിൽ നിന്നും എത്രയും പെട്ടന്ന് രക്ഷപെടുക... അതിനുള്ള ധൈര്യവും, മനസുറപ്പും ഉണ്ടാക്കി എടുക്കുക....


സൗഹൃദവലയങ്ങളുടെ മാസ്മരികതയിൽ പെട്ടുപോകാതെ, നല്ല ഒരു ടീം പ്ലയെർ ആവാൻ ശ്രമിക്കുക... എല്ലാവരും ആയി ഒത്തുപോകാൻ ഉള്ള കഴിവ് ഉണ്ടാക്കി എടുക്കുന്നത് ഭാവിയിൽ  ഒത്തിരി ഗുണം ചെയ്യും...


കഴിവ് കുറഞ്ഞവരെ മുന്നോട്ട് കൊണ്ടുവരാനും, തന്നെക്കാൾ കഴിവുള്ളവരോട് ഈഗോ ഇല്ലാണ്ട് പെരുമാറാനും, സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞു അത് മറ്റുള്ളവർക്ക് വേദനിക്കാത്ത രീതിയിൽ ഉപയോഗിക്കാനും പഠിക്കുക . 


ആളുകളെ നിരീക്ഷിക്കുക/പഠിക്കുക അതനുസരിച്ചു പെരുമാറാൻ പഠിക്കുക.... 


ആത്മാർത്ഥ സുഹൃത്തുക്കൾ ഉണ്ടായിരിക്കണം എന്ന് യാതൊരു നിയമങ്ങളും ഇല്ല.... എല്ലാവരോടും സൗഹൃദപരമായി ഇടപെട്ടാൽ തന്നെ, ഭാവിയിൽ, തോന്നാൻ ഇടയുള്ള ഒറ്റപ്പെടൽ മാറും...


നമ്മുടെ ലക്ഷ്യങ്ങൾ, ഇഷ്ടങ്ങൾ, താല്പര്യങ്ങളിൽ കൈകടത്തുന്ന സൗഹൃദങ്ങൾ ഇല്ലാതിരിക്കുന്നതാണ് നല്ലത്....


തീരുമാനങ്ങൾ നിങ്ങളുടേതായിരിക്കണം, നിങ്ങളുടെ ജീവിതവും... അത് വെച്ചു കളിക്കാൻ ആരെയും അനുവദിക്കരുത്...


ആത്മാർത്ഥ സുഹൃത്താണെലും ഒരു പരിധി വിട്ടു അവർക്കു നിങ്ങളുടെ ജീവിതത്തിൽ സ്ഥാനം കൊടുക്കരുത്.. അത് ഡിപ്രെഷൻ പോലുള്ള അവസ്ഥകളിലേക്ക് വഴി വെയ്ക്കാം....


നിങ്ങളെ മനസിലാക്കുന്നു ഏറ്റവും നല്ല സുഹൃത്ത്‌, നിങ്ങളുടെ ഉള്ളിൽ തന്നെ ഉണ്ട് എന്ന് മനസിലാക്കുക... ഭാവിയിൽ ഒറ്റപ്പെടൽ അനുഭവപ്പെടുമ്പോൾ... ഈ ചിന്ത നിങ്ങൾക്ക് ഒത്തിരി ഉപകാരപ്പെടും.


ജോലി /Jobs

==================

ഒരു ജോലി എന്തായാലും വേണം... നിങ്ങളുടെ ജീവിതലക്ഷ്യം, ആഗ്രഹം എന്താണ് എന്ന് പൂർണമായ അർത്ഥത്തിൽ മനസിലാകുന്നത് വരെ ഒരു ഇടത്താവളം എന്ന രീതിയിൽ, വീട്ടുകാർക്ക് ഒരു ബാധ്യത ആവാതിരിക്കാൻ, സ്വന്തം കാലിൽ നിൽക്കാൻ, ഉത്തരവാദിത്തബോധം ഉണ്ടാവാൻ, അങ്ങനെ പലതിനും.. ഒരു ജോലി ഉണ്ടായിരിക്കണം, അത് എത്ര ചെറുതാണെങ്കിലും അത്യാവശ്യം ആണ്....


അച്ഛന്റെയും അമ്മയുടെയും ബാങ്ക് ബാലൻസ് കണ്ടു നിങ്ങൾ മനക്കോട്ട കെട്ടരുത്... ഞങ്ങൾ സമ്പാദിക്കുന്നത്, ഞങ്ങളുടെ ലക്ഷ്യങ്ങളും ഉത്തരവാദിത്വങ്ങളും നിറവേറ്റാൻ ആണ്... നിങ്ങൾക്ക് വേണ്ടുന്ന അടിസ്ഥാന കാര്യങ്ങൾ ഞങ്ങൾ ചെയ്തു തരും... പക്ഷെ നിങ്ങൾക്ക് വേണ്ടി നിങ്ങൾ തന്നെ സമ്പാദിക്കണം... ക്യാഷ് കൈകാര്യം ചെയ്യാൻ പഠിക്കണം... അത് കുഞ്ഞിലേ തുടങ്ങിയാൽ അത്രെയും നല്ലത്.


ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കുന്നതിനു മുന്നേ നിങ്ങൾക്ക് സ്വന്തമായി ഈ ലോകത്തു കാലുറപ്പിച്ചു നിൽക്കാൻ പറ്റും എന്ന വിശ്വാസം, സ്വയം ഉണ്ടാക്കി എടുക്കണം... ആദ്യത്തെ 3-4 വർഷത്തിനുള്ളിൽ, നിങ്ങളുടെ ജോലിയിൽ സ്വന്തമായി ഒരു സ്ഥാനം/പേര് ഉണ്ടാക്കി എടുക്കണം.


ഏതു ജോലിക്കും അതിന്റെതായ അന്തസ്സുണ്ട്...  എത്ര സമ്പാദിക്കുന്നു എന്നത് നിങ്ങളുടെ മിടുക്കാണ്‌ ... ജോലി ഏതായാലും  നേരായ മാർഗത്തിൽ മാത്രം സമ്പാദിക്കുക... ചതി, വഞ്ചന, കാലുനക്കൽ എന്നിവയിൽ നിന്നും മാറി നിൽക്കുക.... കാശിനു വേണ്ടി മൂല്യങ്ങൾ നഷ്ടപ്പെടുത്തരുത്...


പഠിച്ച വിഷയം ഒന്ന്, ജോലി നേടിയത് മറ്റൊരു വിഷയത്തിൽ എന്നതിൽ കാര്യമില്ല... ഇഷ്ടമുള്ള ജോലിയിൽ തന്നെ ആണോ നിൽക്കുന്നത് എന്ന് മാത്രം നോക്കുക.... എന്നാൽ മാത്രമേ മുന്നേറാൻ ഒക്കു....


തുടക്കകാലത്തു... നിങ്ങളുടെ കഴിവിന് തക്കതായ ജോലികൾ നിങ്ങൾക്ക് തരാതെ /കിട്ടാതെ ഇരിക്കാം... മേലുദ്യോഗസ്ഥരുടെ വഴക്കു കേൾക്കേണ്ടി വരാം.. പക്ഷപാദം നേരിടേണ്ടി വരാം, പലരും നിങ്ങളെ ഉപയോഗിച്ച് കാര്യങ്ങൾ നേടുന്നതായി തോന്നാം..., വേണ്ടുന്ന രീതിയിൽ ശമ്പളം /ഹൈക്ക് ഒന്നും കിട്ടാതെ ഇരിക്കാം...


പക്ഷെ അതിന്റെ പേരിൽ ജോലിയോട് യാതൊരു വിട്ടുവീഴ്ചയും പാടില്ല.... നിങ്ങൾ ചെയ്യുന്നതിന് ആ സ്ഥാപനത്തിൽ നിന്നും വാങ്ങുന്ന ശമ്പളത്തിന് അനുസരിച്ചോ അതിലധികമോ നിങ്ങൾ തിരികെ കൊടുക്കണം... അത് ഭാവിയിൽ നിങ്ങൾക്ക് ഉറപ്പായും ഗുണം ചെയ്യും... ജോലിയിൽ കള്ളത്തരം പാടില്ല...ജോലിയിൽ ഉള്ള നിങ്ങളുടെ ആത്മാർത്ഥ, ഒരു കാലത്ത് നിങ്ങൾക്ക് നിങ്ങളുടേതായ ഒരു സ്ഥാനം ഉണ്ടാക്കി തരിക തന്നെ ചെയ്യും... നിങ്ങളെ എല്ലാരും അംഗീകരിക്കുക തന്നെ ചെയ്യും...


ഇടയ്ക്കു വെച്ചു, മറ്റൊരു വഴി തിരഞ്ഞെടുക്കേണ്ടി വന്നാൽ... ഒന്നേന് പഠിക്കാനുള്ള മനസ്സുണ്ടാവണം, അത് അമ്പതാം വയസിൽ ആണേൽ പോലും ... അപ്പോൾ ഉള്ള കംഫർട്സോണിൽ നിന്നും പുറത്തു കടന്നാലേ ഉയരങ്ങളിൽ എത്താൻ ഒക്കു. മാറാൻ തയ്യാർ ആയ മനസ്സ് അനിവാര്യം ആണ്.


തൊഴിൽ അവസരങ്ങൾ ഇല്ല, എന്ന് ഞാൻ വിശ്വസിക്കുന്നില്ല... നമ്മുടെ കഴിവുകൾ, ക്യാഷ് ആക്കാനുള്ള കഴിവ് നമ്മൾ നേടിയെടുക്കണം... ആരും ജോലി തരുന്നില്ലേൽ... സ്വയംതൊഴിൽ ചെയ്യാൻ /കണ്ടെത്താൻ ഉള്ള ആർജവം കാണിക്കണം.... അതിനുള്ള കഴിവ് ഇല്ലെങ്കിൽ, അതുണ്ടാക്കി എടുക്കാൻ നിങ്ങൾ ശ്രമിച്ചില്ലെങ്കിൽ, അത് നിങ്ങളുടെ മാത്രം തെറ്റാണു, തോൽവിയാണ് ... അത് അംഗീകരിക്കുക, പോംവഴികൾ കണ്ടെത്തുക....

( അടുത്ത കത്തിൽ തുടരും )

ദീപ ജോൺ

24-മാർച്ച്‌-2021

Follow my youtube channel for more :  https://www.youtube.com/deepateresa

Comments

Post a Comment

Popular posts from this blog

പത്താം ക്ലാസ്സെന്ന കറുത്ത അധ്യായം...!!

എന്റെ വീട്ടിൽ ഒരു പത്താം ക്ലാസുകാരി ഉണ്ടായിരുന്നു....  അതുവരെ ട്യൂഷൻ ഇല്ലാതെ പഠിച്ചവളോട്, 'വെറും peer pressure' കൊണ്ടു, സ്കൂൾ തുറക്കാറായപ്പോൾ  ഞാൻ ചോദിച്ചു... നിനക്ക് ട്യൂഷൻ വെല്ലോം വേണോ....? വേണ്ട എന്നവൾ തറപ്പിച്ചു പറഞ്ഞു... ഡെയിലി കൊണ്ടു വിടാൻ മടിയായിരുന്ന ഞാനാണേ അതിനു നിർബന്ധിക്കാനും പോയില്ല... 🫣.... വർഷം പകുതി ആയപ്പോൾ ക്ലാസ്സിലെ പിള്ളേരൊക്കെ career/ future ഡിസ്‌കസ്സ് ചെയ്യുന്നു... ഏതു സ്കൂളിൽ പ്ലസ് വണ്ണിന് ചേരണം... എന്നു ഡിസ്‌കസ്സ് ചെയ്യുന്നു എന്നൊക്കെ അവൾ വന്നു പറയാൻ തുടങ്ങി.... നമ്മളാണെൽ അങ്ങനെ ഒരു ചിന്ത പോലും ഇല്ലാതെ ഇരിക്കുവാന്.... (The best തന്ത N തള്ള 😎)  പക്ഷെ അവൾക്കു ചെറുതായി ടെൻഷൻ ആവുന്നുണ്ടോ എന്നൊരു തോന്നൽ ആയി എനിക്ക്... ഞാൻ പറഞ്ഞു 'എടി പ്ലസ് വണ്ണിന് ഇഷ്ടപെട്ട വിഷയത്തിൽ ഒരു അഡ്മിഷൻ... അതിനു വേണ്ടി മാത്രം ആണ് നമ്മുക്ക് 10ഇലെ മാർക്ക്‌ വേണ്ടത്.... നീ ടെൻഷൻ അടിക്കേണ്ട...' പറ്റുന്ന പോലെ പഠിച്ചാൽ മതി.... പക്ഷെ അവൾ ടെൻഷൻ ആവുന്നത് എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു... 'വെറും peer pressure'...  ടെൻഷൻ കേറി, ആള് പഠിക്കാതെ.... കണ്ട  webseries ഒക്കെ ഇരുന്നു ക...

Crying is bad - അല്ലെ അമ്മാ?

A small talk about emotional regulation with my 5yr old annieyamma 💕 കുറെ നാളായി ചുമയും ജലദോഷവും മാറാതെ നിന്നതിനാൽ ആനിക്കുട്ടിക്ക് ബ്ലഡ്‌ ടെസ്റ്റ്‌  ഉം xray യും പറഞ്ഞു ഡോക്ടർ... ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യുന്നിടത്തെ കോലാഹലം ഒക്കെ കഴിഞ്ഞു, കരഞ്ഞു മൂക്ക് തിരുമി ഇരിക്കുന്ന ആനിയോട്, ഒന്ന് സമാധാനിപ്പിക്കാൻ വേണ്ടി ഞാൻ പറഞ്ഞു - "ആഹാ ആനിക്കുട്ടി brave ആണല്ലോ?... " വലിയ പ്രസന്നത ഒന്നും ഇല്ലാതെ ആനിയമ്മ - "ഇല്ല അമ്മാ ... crying is bad; and I cried" പിന്നെ ആളൊന്നും മിണ്ടുന്നില്ല.... "പക്ഷെ ആനി ആ സിറ്റുവേഷൻ ഫേസ് ചെയ്തല്ലോ? അപ്പൊ ആനി brave അല്ലെ...?" "No അമ്മാ ... crying bad ആണ്... And I cried..." "ഇല്ല മോളെ crying എന്നാൽ, laughing, angry ഒക്കെ പോലെ ഉള്ള ഒരു emotion ആണ് അത് നമ്മുക്ക് express ചെയ്യാം...." ആനിയമ്മ convinced അല്ല....🙄🙄🙄 "അമ്മയ്ക്ക് തലവേദന വരുമ്പോൾ അമ്മ കരയാറില്ലേ? അത് കൊണ്ട് അമ്മ brave അല്ലാണ്ട് ആവുമോ? നമ്മൾ ആ pain deal ചെയ്യുന്നില്ലേ? so we are brave... ആനി ആണേലും ബ്ലഡ്‌ എടുത്തപ്പോൾ runaway ചെയ്തില്ലലോ... അത് ഡീൽ  ചെയ്തില്...

40 years of excellence !!! 💃💃💃

 40 years of excellence !!! 💃💃💃 എന്ത് പെട്ടെന്നാണ്....?  നഴ്സറി സ്കൂളിൽ നിന്നും പത്താം ക്ലാസ്സിൽ എത്തിയത്... പഠിക്കുമ്പോൾ എങ്ങനേലും കോളേജിൽ എത്തണം എന്നായിരുന്നു.... കളർ ഡ്രസ്സ്‌ ഇടാൻ വേണ്ടി പ്രീഡിഗ്രി എടുത്തു.... ഡ്രസ്സ്‌ ഒക്കെ ഇട്ടു ചെത്തി നടന്നു... പ്രൊജക്റ്റ്‌ വർക്കിനും വൈവയ്ക്കും കാത്തു നിന്നപ്പോൾ..  എങ്ങനേലും ഈ പണ്ടാരമൊക്കെ തീർന്ന് ഒരു ജോലി ആയാൽ മതിയെന്നായിരുന്നു.... വായിനോട്ടവും, പ്രേമിക്കാൻ ഉള്ള ഒരു ചാൻസ് ഉം നോക്കി നോക്കി നടന്നു....ദാ ന്നു പറഞ്ഞു കോളേജ് കാലം തീർന്നു...  ജോലിയായി.... ജോലിയുടെ പ്രഷർ കൂടി കൂടി വന്നപ്പോൾ എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടാൽ മതി എന്നായിരുന്നു..... രക്ഷപെട്ടു എന്നും പറഞ്ഞു ഓടി ചെന്നത് ലവ് കം അറേഞ്ജ്ഡ് മാര്യേജിൽ 😂...... പിന്നെ വീട്ടുകാരിയായി ആയി, കോംപ്ലക്സ്കൾ ആയി, ഫെമിനിസ്റ്റ് ആയി, ഇടയ്ക്കിടയ്ക്ക് ഡിവോഴ്സ് ചെയ്യണമെന്നായി, പിള്ളേരായി, അവരുടെ കാര്യങ്ങളായി, പഠിത്തമായി , വീട്ടുജോലിയായി ... ഗതികേടുകൾ കൂടി കൂടി വന്നു.... കയ്യിലിരുപ്പ് കൊണ്ട് ജോലി പോയി.. വീട്ടിലിരുപ്പായി... കരച്ചിലായി, പിന്നെ അടുത്ത പണി തപ്പലായി.... എന്തൊക്കെയോ ആകാൻ വേണ്ടി ...