എനിക്ക് പറ്റിയ വണ്ടി അപകടങ്ങളെ പറ്റി പറയുവാണേൽ.. ടു വീലറിൽ അങ്ങനെ വലിയ അപകടങ്ങൾ ഒന്നും പറ്റിയതായി ഓർക്കുന്നില്ല... എല്ലാരേം പോലെ ചെറിയ ഒരസലും, സൈഡ് ചരിഞ്ഞു വീഴലും... അതായതു... ഒരു TT യിൽ ഒതുങ്ങി നിന്ന കാര്യങ്ങളെ ഉണ്ടായിട്ടുള്ളൂ.... കാറിൽ... tvm ടു alpy ബിജു ഇല്ലാണ്ട് 4-5 പ്രാവശ്യം, അമ്മേനേം, അന്നകുട്ടിയെയും ഒക്കെ കൂട്ടി, ഓടിച്ചു പോയിട്ടുണ്ട്, പോകേണ്ടി വന്നിട്ടുണ്ട് എന്നതാണ്, അതിനേക്കാളും ബിജു, എനിക്ക് വണ്ടി തന്നു വിടാൻ ധൈര്യം കാണിച്ചിട്ടുണ്ട് എന്നതും വേറെ കാര്യം.... അങ്ങനെ ഒരു പ്രാവശ്യം.. അചാച്ചിയുടെ അമ്മച്ചി (വല്യമ്മച്ചി ) മരിച്ച സമയത്തു ഞാൻ വീട്ടുകാരേം, കൂട്ടി പോയ ഒരു സമയം... ഒരു അപകടം പറ്റിയതാണ് എടുത്തു പറയത്തക്ക ഒരെണ്ണം.... അന്ന് അന്നയ്ക്ക് കഷ്ടിച്ച് 1.5-2 വയസ്സ് കാണും.... അന്ന് ഇങ്ങു തിരുവന്തപുരം തൊട്ട്...ഹൈവേ- റോഡ് മൊത്തം ടാറിങ് പണിയാ... വണ്ടികൾ എല്ലാം ഇഴഞ്ഞു നീങ്ങുവാന്... ഫസ്റ്റ് ഇലും സെക്കന്റ് ഇലും ഒടിച്ചു... കാലൊക്കെ ഒരു പരുവം ആയി.... എല്ലാരും മുഷിഞ്ഞു 3 മണിക്കൂർ കൊണ്ട് എത്തേണ്ടിടത്തു... 4 മണിക്കൂർ ആയിട്ടും പകുതി വഴി പോലും ആയില്ല.... കായകുളം കഴിഞ്ഞപ്