ദേ രാവിലെ ഫോൺ എടുത്തു കയ്യിൽ വെച്ചതും Happy Mother's Day മെസ്സേജസിന്റെ ഇന്റെ അയ്യര് കളിയാണ്... ഒരുവിധം എല്ലാർക്കും റിപ്ലൈ അയച്ചു... ശെരിക്കും എന്താണപ്പാ ഇതെന്ന് ആയി പോയി... ഒരു മെസ്സേജ് അയക്കൽ പ്രഹസനം അല്ലേ... mother's day, മാത്രമല്ല father's day, valentine's day അങ്ങനെ ഒത്തിരി കലാ പരിപാടികൾ ഉണ്ട്... ശെരിക്കും ഇതിന്റെ ആവശ്യം എന്താണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? അമ്മമാരേ ആദരിക്കുക അതാണ്... എന്റെ പൊന്നു മാതൃ സ്നേഹികളെ, ഇവിടെ ഈ മെസ്സേജ് എല്ലാർക്കും അയക്കുന്ന സമയം, അടുക്കളയിൽ ചെന്ന്, രണ്ടു പാത്രം കഴുകി കൊടുക്കാൻ പറ്റുമോ...?🙄 പോട്ടെ ഇന്ന് ഒരു ദിവസം, അമ്മ ചെയ്യുന്ന, വീടിന്റെ മൊത്തം ഉത്തരവാദിത്വം ഞാൻ ഏറ്റെടുത്തോളം എന്ന് ഏതേലും മക്കൾ പറയുവോ, പറഞ്ഞാൽ പിന്നെ ഈ ഒരു ഓര്മിപ്പിക്കൽ ഡേയുടെ ആവശ്യം ഒന്നും വരൂല... 🤭🤭🤭 ബര്ത്ഡേ ക്കും മറ്റും സാരിയും, ഡ്രെസ്സും എടുത്തു കൊടുക്കുന്നതിനും, കേക്ക് മുറിക്കുന്നതിനും പകരം.. ഇത്തിരി നേരം അമ്മേടെ കൂടേ പോയിരുന്നു കത്തി വെയ്ക്കാൻ ഒക്കുമോ?? അതെങ്ങനാ അമ്മയൊക്കെ ഓൾഡ് ജനറേഷൻ അല...