Skip to main content

Posts

ചിന്ന transformation story (കഥ തുടരുന്നു പാർട്ട്‌ 2)

  കഴിഞ്ഞ ബ്ലോഗ് പോസ്റ്റിൽ ഒരു മണിക്കൂറോളം നടക്കുന്നതിനെ പറ്റി ഘോരഘോരം പ്രസംഗിച്ചെങ്കിലും.... നടപ്പ് പെട്ടെന്ന് തന്നെ നിർത്തേണ്ടി വന്നു..... തള്ളി മറിച്ചതെല്ലാം വെറുതെയായി .... കാരണം വേറൊന്നുമല്ല ഒരു പട്ടി എനിക്ക് രണ്ടു കിലോമീറ്റർ ഓളം എസ്ക്കോർട് വന്നു എന്നതാണ്....   എല്ലാ ദിവസവും കണ്ടോണ്ടിരുന്ന പട്ടി ആണ്... അന്നേരം ഒക്കെ അതും അതിന്റെ ഫ്രണ്ട്സും ഒക്കെ ഉറക്കം ആയിരിക്കും.... പക്ഷെ പെട്ടന്നു ഒരു ദിവസം അതിനു എന്നോടൊരു പ്രേത്യേക സ്നേഹം.... ഞാൻ നടക്കും അത് പുറകെ നടക്കും... ഞാൻ നിൽക്കും അപ്പൊ ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ, ചില പൂവാലന്മാരൊക്കെ നിൽക്കുന്ന മട്ടിൽ അതും നിൽക്കും... എന്നിട്ട്... അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നോക്കും... ( എനിക്കാണേൽ  ആ പട്ടിയുടെ ആക്ഷൻസൊക്കെ കണ്ടിട്ട് ഹിറ്റ്ലർ സിനിമയിലെ ജഗദീഷിനെ ഒക്കെ ഓർമവന്നു   .... ) ഒരു ഏരിയ വിട്ടു അടുത്ത് ഏരിയയിലേക്ക് കടക്കുമ്പോൾ....ആ ഏരിയയിൽ പട്ടികൾ എല്ലാം കൂടി കുരച്ചു കൊണ്ട് ഇതിന്റെ നേർക്കു വരും (കാരണം ഇത് ബോർഡർ മാറി കേറിയ പട്ടിയാണല്ലോ... എന്തൊക്കെ റൂൾസ്‌ ആണ് അവർക്കു  )... ഇത് എന്റെ കൂടെ നടക്കുന്നത് കൊണ്ട...

എന്റെ ഒരു ചിന്ന transformation story

എന്റെ ശരീരഭാരം, കഴിഞ്ഞ ഒരു ആറു വർഷ കാലമായി 95-98 kg ആണ്. ഷോപ്പിംഗ് മാളിലോ, പിക്നിക് നോ പോയാൽ അന്ന് വൈകിട്ടും പിന്നെയുള്ള രണ്ടു മൂന്നു ദിവസം ഞാൻ കിടപ്പായിരിക്കും, അത്രയ്ക്ക് ആരോഗ്യം ആണ്.... തലവേദന കൂടപ്പിറപ്പാണ്..., ഓർമ വെച്ച നാൾ മുതൽ crocin ഉം പാരസെറ്റമോൾ ഉം കഴിച്ചു തുടങ്ങിയതാ ഇപ്പോ അതിനൊന്നും effect ഇല്ല, മുട്ടായി കഴിക്കുന്ന പോലെ എന്നും കഴിക്കാം എന്ന് മാത്രം ... പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ അചാച്ചി എനിക്കൊരു ടുവീലർ വാങ്ങി തന്നു, പിന്നെ പാല് വാങ്ങാൻ പോകാനോ, അരി പൊടിപ്പിക്കാൻ പോകാനാണേൽ പോലും ഞാൻ അതിലെ പോകു... സ്റ്റെപ് മാക്സിമം ഒഴിവാക്കി, ലിഫ്റ്റ് നോക്കി നിന്ന് നിന്ന്,  മുട്ടൊന്നും അനക്കാൻ പറ്റാത്ത അവസ്ഥ ആയി.... അപ്പോ എന്റെ physical fitness നെ പറ്റി ഒരു ഏകദേശ ധാരണ മനസിലായല്ലോ... പിന്നെ ദേഹം മുഴുവൻ stiff ആയി, പണി കിട്ടുന്ന Fibromyalgia യും cervical spondylosis ഉം കൂടി diagnosis ചെയ്തു കിട്ടി ബോധിച്ചു കഴിഞ്ഞപ്പോൾ, എന്റെ mindset എനിക്കിനി ഒരിക്കലും ഒരു healthy state ഇലേക്ക് വരാൻ പറ്റില്ല എന്നതായിരുന്നു. പെട്ടെന്ന് ഒരു ആവേശത്തിന് dieting തുടങ്ങിയാലും ഏറിയാൽ 2-3ആഴ്ച, വീണ്ടും ഞാൻ പഴയ പടി ആ...

".... അപ്പോഴാ അതിന്റെ പുളി മനസിലായത് " ഒരു മെഴുകുതിരി നിർമാണ അപാരത...

 അങ്ങനെ ഇരുന്നപ്പോൾ ആണ്, എനിക്ക് candle മേക്കിങ് പഠിക്കണം എന്നൊരു ആഗ്രഹം.... എന്റെ അമ്മേടെ വാക്കുകളിൽ പറയുവാണേൽ - "തിന്നിട്ടു എല്ലിനിടയിൽ..... ഒന്നിലും ഉറച്ചു നിൽകത്തുമില്ല....." അമ്മ അങ്ങനെ പലതും പറയും... ഇന്ന് ഞാൻ മരിച്ചു പോയാൽ ഈ ആഗ്രഹങ്ങൾ ഒക്കെ സാധിക്കാതെ ആണല്ലോ പോയത് എന്നൊരു വിഷമം ഉണ്ടാവരുത്, യേത് ?....പെട്ടെന്ന് തന്നെ നമ്മുടെ ഗുരു- യൂട്യൂബിന്റെ ആഴങ്ങളിൽ മുങ്ങി തപ്പി... മലയാളത്തിലും, ഹിന്ദിയിലും, ഇംഗ്ലീഷിലും, എന്തിനു ഭാഷ അറിയാത്ത വീഡിയോകൾ വരെ കണ്ടു... ഇനി പ്രാക്ടിക്കൽസ്.... വീട്ടിലെ പാത്രങ്ങളും, പൊട്ടിയ മെഴുകുതിരിയും ഒക്കെ മതി ഒന്ന് experiement ചെയ്യാൻ, എന്നാലും അതല്ലലോ... എങ്ങനെ ആണിതിന്റെ കിടപ്പുവശം അറിയണമല്ലോ.... (അല്ല കുറച്ചു കാശു കൊണ്ട് കളഞ്ഞില്ലേൽ ഒരു സമാധാനവും ഇല്ല....) ചാലക്കകത്തു (i mean chala market), പണ്ട് തെണ്ടി തിരിഞ്ഞു നടന്നപ്പോൾ - സോപ്പ്, അകർബത്തി, candle മേക്കിങ്ങിന്റെ rawmaterials വിൽക്കുന്ന ഒരു wholesale ഷോപ്പ് കണ്ടുപിടിച്ചാരുന്നു... അവിടെ ഒന്ന് പോയി അന്വേഷിച്ചു.... 1000 രൂപയ്ക്ക് സംഭവങ്ങൾ ഒപ്പിച്ചു പോരാമെന്നു കരുതിയ ഞാൻ വണ്ടർ അടിച്ചു പോയി... " ...

ഹോട്ടൽ ആണെന്ന് കരുതി വീട്ടിൽ കയറിയ...

 കുറച്ചു ദിവസം മുൻപ് ഓപ്പൺ കിച്ചൻനെ പറ്റി  അഭിപ്രായം ചോദിച്ചു ഒരാൾ ഫേസ്ബുക്കിൽ പോസ്റ്റ്‌ ഇട്ടിരുന്നു.. അതിനു വന്ന മറുപടികൾ മിക്കതും.., ഗസ്റ്റിന് അടുക്കളയിലേ മണം അരോചകം ആവും, അത് കൊണ്ട്, പ്രത്യേകിച്ചും മലയാളികൾക്ക് ഓപ്പൺ കിച്ചൻ ശെരിയായ നടപടിയല്ല എന്നതാണ്... ശെരിയാണ്... ചിലർക്ക് ഓപ്പൺ കിച്ചൻ എന്ന കോൺസെപ്റ് ഇഷ്ടമില്ലായിരിക്കാം... അത് ഓരോരുത്തരുടെ പേർസണൽ ചോയ്സ്... എന്നാൽ വർഷത്തിൽ അഞ്ചോ ആറോ തവണ വരുന്ന വിരുന്നുക്കാരനാണോ? ദിവസേനെ വീട്ടിലും അടുക്കളയിലും പെരുമാറുന്ന വീട്ടുകാരുടെ ഇഷ്ടങ്ങൾ ആണോ വീട് വെയ്ക്കുമ്പോൾ പരിഗണിക്കേണ്ടത്? ഭൂരിഭാഗം സമയവും, ഒറ്റയ്ക്ക് അടുക്കളയിൽ പണിയുന്ന വീട്ടുകാരിയുടെ മാനസികആരോഗ്യം മാത്രം കണക്കിലെടുത്താൽ... ഇനിയുള്ള കാലം ഓപ്പൺ കിച്ചൻ എന്നത്, മലയാളികൾക്കു, കുടുംബബന്ധങ്ങളുടെ കേട്ടുറപ്പിനു ഒരു മുതൽകൂട്ടാവും എന്നതിന് യാതൊരു സംശയവും ഇല്ല. ഒരു വീട്ടുകാരിക്ക്... എപ്പോഴും അടുക്കളയിൽ പണിച്ചെയ്യുന്നതിനേക്കാൾ മടുപ്പു ഒറ്റപ്പെടുന്നു എന്ന തോന്നലാണ്... വീട്ടുകാരെ കണ്ടുകൊണ്ടും, അവരോടു സംസാരിച്ചു കൊണ്ടും ജോലി ചെയ്യുന്നത്, പണ്ടത്തെ അത്ര സമ്മർദ്ദം ഉണ്ടാക്കില്ല. (അതിനു ഞാൻ guaran...

ഒരു സിമ്പിൾ പ്രൊജക്റ്റ്‌ മാനേജ്മെന്റ് എക്സാമ്പിൾ

  3 ആഴ്ച മുന്നേ ആണ് ഞാൻ യൂട്യൂബ് മെന്ററിങ് കോഴ്സ് അന്നൗൺസ് ചെയ്യുന്നത്. എന്റെ രീതി അങ്ങനെ ആണ് ആദ്യം ഡേറ്റ് തീരുമാനിക്കും, നാട്ടുകാരെ മൊത്തം അറിയിക്കും, പിന്നെ ആണ് പണി തുടങ്ങുക.🤗 ആ ആഴ്ച തന്നെ, 10-15 പേരോളം വിളിച്ചു താല്പര്യം അറിയിക്കുകയും ചെയ്തു. പക്ഷെ അതിന്റെ പണി തുടങ്ങാൻ പറ്റിയില്ല... ഓണത്തിന്റെ റെഡിമേഡ് ഡ്രെസ്സുകളുടെ വർക്ക്‌ ഉണ്ടായിരുന്നു. അതും ഇതുപോലെ പെട്ടെന്നൊരു ആവേശത്തിന് ഐഡിയ തോന്നി നടപ്പാക്കിയതാ... അതിന്റെ പുറകെ ഇരുന്നു ഓണം ഇങ്ങെത്തി...🥺 കോഴ്സിന്റെ കാര്യത്തിൽ ഒരു സ്റ്റെപ് പോലും എടുക്കാൻ പറ്റിയില്ല. പോരാത്തതിന്... ഓണത്തിനു മുന്നും, പിന്നും ഏതാണ്ട് ഒരാഴ്ചയായി...കടുത്ത മൈഗ്രൈനും... പറഞ്ഞ തീയതിയിൽ കോഴ്സ് കൊടുക്കാൻ ഒക്കില്ല എന്ന രീതിയായി..😲 ഓണം കഴിഞ്ഞു ഞായറാഴ്ച വൈകിട്ട് കൈയ്യിൽ കിട്ടിയ മരുന്നെല്ലാം എടുത്തു വിഴുങ്ങി, 23 മുതൽ 29 വരെ ഒരു 7 ദിവസത്തെ ടൈറ്റ് ഷെഡ്യൂൾ അങ്ങോട്ട്‌ ഉണ്ടാക്കി... 30,31 ബഫർ ടൈം... 23-26 സ്ക്രിപ്റ്റ് 27-29 ഷൂട്ട്‌ (parallel എഡിറ്റിംഗ് ) 30,31  എഡിറ്റിംഗ് ബാലൻസ് & ഷെഡ്യൂൾ ദി കോഴ്സ് n മെറ്റീരിയൽസ് യൂട്യൂബ് ചാനൽ തുടങ്ങാൻ ഉള്ള കാര്യങ്ങൾ ആണ്... ഞാൻ 3 വർ...

ഇതിനൊരു സംഘടനാ ഒന്നും ഇല്ലാത്തത് കൊണ്ട് നമ്മൾ പ്രതികരിച്ചേ പറ്റു...

 May be an eye opener to many. നമ്മൾ വലിയ തിരക്കുള്ള ഒരു ഹോസ്പിറ്റലിൽ പോകുവാണ്. 9:30യുടെ OP ക്ക്, അന്നേരം പോയാൽ 20-30 ആയിരിക്കും ടോക്കൺ ലഭിക്കുക, ഒരു 12 മണിയായാലും വിളിക്കില്ല. അതുകൊണ്ട് 8-8:30ക്ക് പോയി ടോക്കൺ എടുത്തു. ടോക്കൺ നമ്പർ 5. ഹോസ്പിറ്റലിൽ നിന്ന് പറഞ്ഞു ഡോക്ടർ ഓപ്പറേഷൻ തീയേറ്റർ ഇൽ ആണ് പയ്യെ വന്നാൽ മതി. കണക്കും തിയറിയും ഹിസ്റ്ററിയും ഒക്കെ മുഖവിലയ്ക്കെടുത്തു 12 മണിയായപ്പോൾ ചെന്നു . അന്നേരം ടോക്കൺ നമ്പർ 7.. ചെന്ന് നഴ്സിനോട് പറഞ്ഞു ടോക്കൺ 5. വിളിക്കാം മാറി നിൽക്കാൻ പറഞ്ഞു. മാറി നിന്നു... രണ്ടു പേര് കഴിഞ്ഞിട്ടും വിളിച്ചില്ല പോയി ചോദിച്ചു..വിളിക്കാം എന്നല്ലേ പറഞ്ഞേ.. നിങ്ങൾ ഇപ്പോൾ വന്നതല്ലേ ഉള്ളു എന്ന്.. അവിടെ നിന്നവർ എല്ലാം എന്നെ നോക്കുവാ... ഇവിൾക്കെന്താ വെപ്രാളം എന്ന മട്ടിൽ.... പിന്നേം പോയി മാറി നിന്നു... കഴിഞ്ഞ ആഴ്ച 10:30ക്ക് വന്നിട്ട് ഡോക്ടർ നെ  കണ്ടത് 01 മണിക്ക്, അന്നും ഡോക്ടർക്കു സർജറി ഉണ്ടായിരുന്നു ... ഒരു സർജറി യുടെ ഫോളോ അപ്പ്‌ ആണ്... അതുകൊണ്ട് ഡോക്ടറിനെ കണ്ടു പിന്നെ കുറേനേരം മരുന്ന് ഒഴിച്ച് ഇരുന്നു ക്ലീനിങ് പ്രോസസ്സ് ഒക്കെ കഴിഞ്ഞു വീടെത്തിയപ്പോൾ 2:30. നാലു നേരം ഇൻസു...

വരട്ടെ മാറ്റങ്ങൾ ; സിനിമയിലൂടെ എങ്കിലും 💪

 Sara's എന്ന പടം കണ്ടു... വളരെ പുതുമ ഉള്ള ഒരു പ്രമേയം. ഒരു സ്ത്രീയുടെ സ്വപ്നം അച്ചീവ് ചെയ്യാൻ സപ്പോർട്ട് ചെയ്യുന്ന ഫാമിലി. പൊതുവെ നമ്മുടെ നാട്ടിൽ കണ്ടു വരാത്ത, ആളുകൾക്ക് ദഹിക്കാൻ പറ്റാതെ ഒരു കോൺസെപ്റ്. ഒരു പെൺകുട്ടി / സ്ത്രീ എന്നാൽ, അവരുടെ ജീവിത ലക്ഷ്യം തന്നെ, കല്യാണം കഴിച്ചു ഒരു കുടുംബം കെട്ടിപ്പെടുത്തണം, മക്കളും ഭർത്താവും വീടും മാത്രം ആണ് അവളുടെ ഫസ്റ്റ് പ്രയോറിറ്റി ആവേണ്ടത്, ഒരു ജോലി /ബിസിനെസ്സ് എന്ന് പറഞ്ഞു നടക്കുന്നവൾമാരെല്ലാം സെൽഫിഷും, വില്ലൻ കഥാപാത്രങ്ങളുമായി ചിത്രീകരിച്ചു വന്ന സിനിമകൾ കണ്ടു വളർന്ന ഒരാളാണ് ഞാൻ... അതെന്നെ ഒത്തിരി ഇൻഫ്ലുൻസ് ചെയ്തിട്ടുണ്ട്... അത് കൊണ്ട് തന്നെ  ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ/ഇപ്പോഴും എന്റേതായ സന്തോഷം എന്ന നിലയിലേക്ക് എന്തേലും ചെയ്യാനായി തുടങ്ങുമ്പോൾ ആദ്യം ഞാൻ ആലോചിക്കുന്നത്, ഞാനീ എടുക്കുന്ന തീരുമാനം കൊണ്ട് എന്റെ ഫാമിലി, മക്കൾ, ഭർത്താവിന്റെ ഒക്കെ ഫീലിംഗ്സ് ഹെർട്ട് ആകുമോ എന്നാണ്... ഞാൻ കാണിക്കുന്നത് സെൽഫിഷ്നെസ്സ് ആണോ എന്നൊക്കെ ആണ്. എത്രയൊക്കെ പുരോഗമനം പറഞ്ഞാലും.... ഞാൻ കണ്ട സിനിമകൾ, സീരിയലുകൾ, എന്റെ ചുറ്റിലും നിന്നു മുതിർന്ന സ്ത്രീകൾ പറഞ്ഞ തന്ന ക...